Tuesday, 1 October 2024

1686. മലബാറി൯റ്റെശക്തിയിലു് പിണറായിവിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോയിനി കേരളംഭരിക്കണു്ടെന്നാണു് ഇപ്പോളു്വന്നിട്ടുള്ളസന്ദേശം. കണ്ണൂരിനുവല്ലശക്തിയുമുണു്ടെങ്കിലു് ഭരിച്ചുകൊള്ളാ൯...! തിരുവിതാംകൂറിലു്പ്പിന്നെ പാ൪ട്ടിയിലു്ക്കുറേ കിഴങ്ങ൯മാരാണല്ലോ!! പിള൪പ്പിലോട്ടാണെന്ന൪ത്ഥം!!!

1686

മലബാറി൯റ്റെശക്തിയിലു് പിണറായിവിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോയിനി കേരളംഭരിക്കണു്ടെന്നാണു് ഇപ്പോളു്വന്നിട്ടുള്ളസന്ദേശം. കണ്ണൂരിനുവല്ലശക്തിയുമുണു്ടെങ്കിലു് ഭരിച്ചുകൊള്ളാ൯...! തിരുവിതാംകൂറിലു്പ്പിന്നെ പാ൪ട്ടിയിലു്ക്കുറേ കിഴങ്ങ൯മാരാണല്ലോ!! പിള൪പ്പിലോട്ടാണെന്ന൪ത്ഥം!!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


കിഴക്കു് ഹിമാലയപ൪വ്വതംകഴിഞ്ഞാലു് ഇ൯ഡൃയിലെയേറ്റവുംവലിയകൊടുമുടിയായ ആനമുടിയടക്കമുള്ള പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറു് അറേബ്യ൯സമുദ്രവുമതിരിടുന്ന, അതിനുനടുവിലു്ക്കിടക്കുന്ന 524മൈലു്നീളമുള്ള ഇ൯ഡൃയുടെതെക്കേയറ്റത്തെ ഗോവമുതലു് കന്യാകുമാരിവരെനീളുന്ന കരഭാഗത്തെയാണു്, കപ്പലു്സ്സഞു്ചാരികളായിരുന്ന വിദേശരാജ്യങ്ങളിലുള്ളവ൪പണു്ടു് ആകെമൊത്തംചേ൪ത്തു് തമിഴിലെയും പേ൪ഷ്യനറബിക്കിലെയും ഭൂകിടപ്പിനു് മലൈയെന്നും പ്രദേശത്തിനു് ബാറെന്നുമുള്ള രണു്ടുപദങ്ങളു്തമ്മിലു്ച്ചേ൪ത്തു് മലകളുടെനാടെന്ന൪ത്ഥമുള്ള മലബാറെന്നുപറഞ്ഞിരുന്നതു്. കുരുമുളകുസമൃദ്ധമായയീപ്പ്രദേശം തമിഴു്നാടും ക൪ണ്ണാടകയും കേരളവുമൊക്കെച്ചേ൪ത്തു് അവ൪ക്കു് മലബാറുതന്നെയായിരുന്നു. പന്ത്രണു്ടാംനൂറ്റാണു്ടിലെ ചേരസാമ്രാജ്യത്തി൯റ്റെതക൪ച്ചയെത്തുട൪ന്നു് വള്ളുവനാടും വേണാടും കോഴിക്കോടും കോലത്തുനാടും പെരുമ്പടപ്പുമൊക്കെയായിവഴിപിരിഞ്ഞ, തുളുവും തമിഴും മലയാളവും ഇംഗ്ലീഷും കൊങ്കിണിയും കന്നടയും, പിന്നെ ഹിന്ദിയും ഉറുദുവും, ഭാഷകളു്സംസാരിച്ചിരുന്നയാളുകളു് പാ൪ത്തിരുന്ന, ഇന്നത്തെക്കേരളത്തിലെ കോഴിക്കോടും കണ്ണൂരും കാസ്സറകോടും വയനാടും തൃശ്ശൂരും പാലക്കാടും മലപ്പുറവുമൊക്കെജില്ലകളടങ്ങുന്ന, ഒരുവ൯പ്രദേശം! എല്ലാമന്നുമലബാറായിരുന്നു. കുട്ടനാടും വേമ്പനാടും ആലപ്പുഴയും കൊച്ചിയുമെല്ലാം അതിലു്തന്നെയായിരുന്നു, വിദേശീയരുടെകണ്ണിലു്. വിഴിഞ്ഞവും കൊല്ലവും കൊച്ചിയും മുസിരിസ്സുംമുതലു് കോഴിക്കോടും കണ്ണൂരും പൊന്നാനിയും ബേപ്പൂരും കടലുണു്ടിയുംവരെ തുറമുഖനിരകളു്തന്നെയതിലുണു്ടായിരുന്നു. ഇ൯ഡൃയുടെവിദേശവാണിജ്യംനിയന്ത്രിച്ചിരുന്ന ഈസ്സമ്പന്നജനസഞു്ചയത്തിനുപിന്നെന്തുപറ്റി?

ക്രിസ്സു്തുവിനും മൂവായിരംവ൪ഷംമുമ്പുമുതലേ, അതായതുമൊത്തമയ്യായിരംവ൪ഷംമുമ്പു്, കുരുമുളകിനുവേണു്ടി അറബികളും ബാബിലോണിയ൯മാരും അസ്സിറിയ൯മാരും ഈജിപു്ഷ്യ൯മാരും ചേര൯മാരുടെകാലത്തു് ചൈനാക്കാരും റോമാക്കാരും ഗ്രീസ്സുകാരും കയറിയിറങ്ങിനടന്നുപ്രവഹിച്ചിരുന്ന ഈഭൂപ്പ്രദേശത്തി൯റ്റെ അവരവശേഷിപ്പിച്ചിട്ടുപോയ ഭാഷയുടെയും സംസ്സു്ക്കാരത്തി൯റ്റെയും സമ്പന്നതയു്ക്കെന്തുസംഭവിച്ചു? ഇ൯ഡൃയിലു്വേറേയെവിടെയിതുപോലൊരു സമ്പന്നതയുടെയും ഭാഷയുടെയും സംസ്സു്ക്കാരത്തി൯റ്റെയും ജനങ്ങളുടെയും, പിലു്ക്കാലത്തു് പോ൪ച്ചുഗീസ്സുകാരെയും ഫ്രഞു്ചുകാരെയുംമുതലു് ബ്രിട്ടീഷുകാരെവരെയാക൪ഷിച്ച, കയറിയിറങ്ങിനിരങ്ങലുണു്ടായിട്ടുണു്ടു്? അറേബ്യ൯കടലു്മുതലു് ചെങ്കടലും മെഡിറ്ററേനിയനുംകടന്നു് വിദൂരപൗരസ്സു്ത്യ-പാശ്ചാത്യനാടുകളു്വരെ നീണു്ടുപട൪ന്നുപരന്നുകിടന്നിരുന്നയാ ലോകവിവരസമ്പന്നതയുടെ തിരുശേഷിപ്പുകളിന്നെവിടെ? കാലടിയിലു് എട്ടാംനൂറ്റാണു്ടിലു് ആദിശങ്കര൯ജനിക്കുന്നതിനും ഇരുന്നൂറുവ൪ഷങ്ങളു്ക്കുമുമ്പു് കേരളത്തിലു് ഈയെമ്മെസ്സി൯റ്റെപൂ൪വ്വികരായ നമ്പൂതിരിമാ൪കടന്നുവന്നു് ജാതിസമ്പ്രദായമാരംഭിക്കുന്നതിനുംമുമ്പു് ഇതെല്ലാമിവിടെയുണു്ടായിരുന്നു. ആരോമായു്ച്ചുകളഞ്ഞതുപോലെ പെട്ടെന്നെല്ലാമപ്പ്രത്യക്ഷമായി, മലബാറിലു്നിന്നും. ഇന്നതു് കോഴിക്കോടും മലപ്പുറവുമെന്നീ രണു്ടുജില്ലകളായി രാഷ്ട്രീയമായടിച്ചമ൪ത്തപ്പെട്ടു. കണ്ണൂരുപോലുംപുറത്തായി.

…..

…..

1919ലു് ബ്രിട്ടീഷുകാരുടെ മൊണു്ടേഗു-ചെംസ്സു്ഫോ൪ഡു് ഭരണപരിഷു്ക്കാരം അതിനെയനുകൂലിക്കണോ തിരസ്സു്ക്കരിച്ചു് എതി൪ക്കണോയെന്നു് ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സിലെ മിതവാദികളുടെയും തീവ്രവാദികളുടെയും ഇടയിലുയ൪ത്തിയച൪ച്ചയെത്തുട൪ന്നു് 1920ലു് ഹിന്ദുപ്പത്രത്തി൯റ്റെയന്നത്തെയെഡിറ്ററായിരുന്ന കസ്സു്തൂരിരങ്ക അയ്യങ്കാ൪ മഞു്ചേരിയിലു്വിളിച്ചുകൂട്ടി മലബാറിലെ ആയിരത്തിമുന്നൂറുപ്രതിനിധികളു്പങ്കെടുത്ത മഞു്ചേരി രാഷ്ട്രീയസമ്മേളനമായിരുന്നു തൊട്ടുപുറകേ 1921ലെ പൂക്കോട്ടൂ൪പ്പ്രതിഷേധത്തിനും കുമാരപ്പുത്തൂരിലെ വാലിയക്കുന്നത്തു് കുഞ്ഞഹമ്മദുഹാജിയുടെയും സീതിക്കോയാത്തങ്ങളുടെയും അലിമുസല്യാരുടെയും ഉളു്പ്പെടലിലേയു്ക്കും ഒടുവിലു് മലബാ൪ക്കലാപത്തിലേക്കുംനയിച്ചതു്.

…..

മലബാറിലു് കമ്മ്യൂണിസ്സു്റ്റുമുന്നേറ്റമാരംഭിച്ചകാലത്തു് മുഹമ്മദു് അബ്ദുളു് റഹിമാ൯ കോണു്ഗ്രസ്സി൯റ്റെ കേപ്പീസ്സീസ്സിയുടെപ്രസിഡ൯റ്റും ഈയെമ്മെസ്സു് ജനറലു്സ്സെക്രട്ടറിയുമായിരുന്നു.

…..

…..


2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഭരണംവന്നശേഷം നടത്തിയയഴിമതികളു്ക്കുള്ള കേസ്സകളിലുമന്വേഷണങ്ങളിലുംനിന്നുരക്ഷപ്പെടാ൯ കേന്ദ്രംഭരിക്കുന്നയാറെസ്സെസ്സിനെയും ബീജേപ്പീയേയുംപ്രസാദിപ്പിക്കാ൯ 1970മുതലേയാറെസ്സെസ്സായ പിണറായിവിജയനെന്നമുഖ്യമന്ത്രിയും അയാളുടെയലു്പ്പജ്ഞാനിപ്പോലീസ്സുംപറയുന്ന (പോലീസ്സു് സാമ്പത്തികശാസ്സു്ത്രജ്ഞ൯മാരോ?) വാദങ്ങളും മലപ്പുറത്തെക്കുറിച്ചവതരിപ്പിച്ചു് ഹിന്ദുമുതലായപത്രങ്ങളിലൂടെ ദേശീയശ്രദ്ധയിലു്ക്കൊണു്ടുവരാനുദ്ദേശിച്ചുള്ള കണക്കുകളുംകേട്ടാലു്ത്തോന്നും കേന്ദ്രത്തിലു് ഹിന്ദുബീജേപ്പിഭരണവും കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഭരണവും വന്നശേഷം മലപ്പുറത്തു് മുസ്ലിംതീവ്രവാദികളു്പെട്ടെന്നിറങ്ങി സ്വ൪ണ്ണംകള്ളക്കടത്താരംഭിച്ചെന്നും അതിലൂടെകിട്ടുന്നപണം തീവ്രവാദപ്പ്രവ൪ത്തനങ്ങളു്ക്കുപയോഗിക്കുന്നെന്നും. രണു്ടുകാര്യങ്ങളിവിടെപ്പ്രത്യേകം പ്രാധാന്യത്തോടെപരിഗണിക്കേണു്ടതുണു്ടു്. കഴിഞ്ഞ അയ്യായിരംകൊല്ലങ്ങളായി കടലുകളു്താണു്ടി ലോകരാജ്യങ്ങളുമായി വ്യാപാരബന്ധംപുല൪ത്തി ഇ൯ഡൃയു്ക്കുപ്രശസ്സു്തിയുണു്ടാക്കിക്കൊടുത്ത ഈപ്പ്രദേശം അങ്ങോട്ടുകയറ്റിയയച്ചതു് വിദേശരാജ്യങ്ങളിലെ വ൪ദ്ധിച്ചഡിമാ൯ഡുകണക്കിലെടുത്തു് പ്രധാനമായുംകുരുമുളകും ഇങ്ങോട്ടിറക്കുമതിചെയു്തതു് ഇ൯ഡൃയിലെ, പ്രത്യേകിച്ചുംകേരളത്തിലെ, അസ്സ്വാഭാവികമായിവ൪ദ്ധിച്ച ഡിമാ൯ഡുനിറവേറ്റാനുള്ള സ്വ൪ണ്ണവുമായിരുന്നു. അന്നതുകള്ളക്കടത്തായിരുന്നില്ല, ഇറക്കുമതിയായിരുന്നു. അതു് കള്ളക്കടത്തായതു് അത്യാഗ്രഹംകയറി അതി൯റ്റെനിയമപരമായതീരുവ യാഥാ൪ത്ഥ്യങ്ങളുമായി ഒരുബന്ധവുമില്ലാത്തരീതിയിലു് ഇ൯ഡൃയിലെ ഗവണു്മെ൯റ്റു് കുത്തനെവ൪ദ്ധിപ്പിച്ചതുകൊണു്ടും ആനികുതിവെട്ടിച്ചുള്ള ആക്കടത്തു് വ൯ലാഭകരമായിമാറിയതുകൊണു്ടുമാണു്. രാജ്യത്തു് കയറ്റുമതിചെയ്യാനുള്ളത്രസ്വ൪ണ്ണം ഉണു്ടായിരിക്കുമ്പോഴാണു് വിദേശനാണ്യനഷ്ടംകുറയു്ക്കുന്നതിനുവേണു്ടി ഒരുഗവണു്മെ൯റ്റങ്ങനെ ഇറക്കുമതിസ്സ്വ൪ണ്ണത്തിനു് കനത്തയിറക്കുമതിച്ചുങ്കമേ൪പ്പെടുത്തുന്നതും അല്ലാതെയതുവരുന്നതുതടയാ൯ ചുങ്കക്കാരായ കസ്സു്റ്റംസ്സിനെയേ൪പ്പെടുത്തുന്നതും. ആവശ്യത്തിനുപോലുമുള്ളസ്വ൪ണ്ണം കുഴിച്ചെടുക്കാത്തയി൯ഡൃയിലു് ആയൊരുസ്ഥിതിയില്ല.

ആനികുതികുറച്ചാലു് അതുപിന്നും കള്ളക്കടത്തെന്നതുമാറി ഇറക്കുമതിയും നിയമവിരുദ്ധമെന്നതുമാറി നിയമപരവുമാവുകയല്ലേ? അയ്യായിരംകൊല്ലമായി മലബാറെന്നയൊരുവ൯പ്രദേശം ഇറക്കുമതിചെയു്തുകൊണു്ടിരിക്കുന്ന സ്വ൪ണ്ണമെന്നയൊരുകമ്മോഡിറ്റി അമ്പതോ അറുപതോകൊല്ലംമാത്രമായുസ്സുള്ള പ്യൂണീ-ലിറ്റിലു്-രാഷ്ട്രീയപ്പാ൪ട്ടികളും രാഷ്ട്രീയനേതാക്കളും ഉത്തരവിട്ടാലു് നിലു്ക്കണമെന്നും നിലു്ക്കുമെന്നുംപറയുന്ന ഇവ൪ യാഥാ൪ത്ഥ്യബോധത്തിലു്നിന്നും യഥാ൪ത്ഥവസു്തുതകളിലു്നിന്നും എത്രയെത്രയകലെയാണു്! ഇറക്കുമതിയും കയറ്റുമതിയുമായിനടക്കുന്ന രാജ്യത്തെവാണിജ്യമൊക്കെ സപ്ലേ-ഡിമാ൯ഡു് ബേയു്സ്സു്ഡാണെന്നു് മനസ്സിലാക്കാ൯പോലുമുള്ള പ്രാഥമികസാമ്പത്തികജ്ഞാനം ഇവ൪ക്കുണു്ടെന്നു് അല്ലെങ്കിലുമാരും, പ്രത്യേകിച്ചും അയ്യായിരംകൊല്ലമായതുള്ള ഈപ്പ്രദേശത്തകാ൪, പ്രതീക്ഷിച്ചിരുന്നുമില്ല.

മാത്രവുമല്ല മയക്കുമരുന്നുപോലെയിതു് സമൂഹത്തിനുഹാനിയുണു്ടാക്കുന്ന ഒരുവസു്തുവുമല്ല. അതിനുംപുറമേലോകത്തു് അസ്ഥിരമായപല സാമ്പത്തികസ്സെക്ക്യൂരിറ്റികളു്ക്കിടയിലു് സ്വ൪ണ്ണം ലോകരാജ്യഗവണു്മെ൯റ്റുകളു്തന്നെയാശ്രയിക്കുന്ന സ്ഥിരതയുള്ളയൊരു സാമ്പത്തികസ്സെക്ക്യൂരിറ്റിയും ഷുവ൪ട്ടിയുമാണു്. അതുരാജ്യത്തലു്പ്പം കൂടുതലു്വരുന്നതുകൊണു്ടു് സാമ്പത്തികമായി അതുചലനരഹിതമാണെന്നല്ലാതെ നിക്ഷേപപരമായിക്കുഴപ്പമൊന്നുമില്ല. ഇ൯ഡൃയുടെഗവണു്മെ൯റ്റും അതുതന്നെയാണുചെയ്യുന്നതു്- റിസ൪വ്വുബാങ്കിലൂടെ. ജനങ്ങളും അതുചെയ്യുന്നതിലു് അവ൪ക്കെന്തിനസ്സ്വസ്ഥത, കണ്ണുകടി? അവ൪ ജനങ്ങളുടെഗവണു്മെ൯റ്റെന്നല്ലേ അവ൪തന്നെപറയുന്നതു്? ജനങ്ങളു്ക്കും സ്വന്തംവീടുകളിലു് നിക്ഷേപമുണു്ടാക്കിവെച്ചുകൂടേ? അങ്ങനെയുള്ളൊരുകമ്മോഡിറ്റിയുടെയിറക്കുമതി കമ്മ്യൂണിസവും മാ൪കു്സ്സിസവും കോണു്ഗ്രസ്സുമൊക്കെയുണു്ടാവുന്നതിനും ആയിരക്കണക്കിനുവ൪ഷങ്ങളു്ക്കുമുമ്പേ ഇ൯ഡൃയിലെപ്പ്രധാനയിമ്പോ൪ട്ടേഴു്സ്സായി കൈകാര്യംചെയ്യുന്നൊരുപ്രദേശം അവസാനിപ്പിക്കുമെന്നൊരുധാരണ ഇവ൪ക്കെങ്ങനെയുണു്ടായി? അവസാനിപ്പിക്കേണു്ടതു് ഇ൯ഡ്യാഗവണു്മെ൯റ്റതിലൂടെയുണു്ടാക്കാമെന്നുമോഹിച്ച കൊള്ളവരുമാനമാണു്, നീക്കംചെയ്യേണു്ടിയിരുന്നതു് അതി൯റ്റെയിറക്കുമതിയിലേ൪പ്പെടുത്തിയ അധികനികുതികളാണു്. അങ്ങനെയൊരുതീരുമാനമെടുത്താലു് സ്വന്തംസാമ്പത്തികസുരക്ഷയുംഭാവിയും കണക്കിലെടുക്കാതെ ലോകത്തുള്ളരാജ്യങ്ങളെല്ലാംകൂടി ഉള്ളസ്വ൪ണമെല്ലാം ഇ൯ഡൃയിലു്ക്കൊണു്ടുവന്നു് ഡമ്പുചെയ്യുമെന്നുകരുതുന്നുണു്ടോ?

ഏതായാലുമാറെസ്സെസ്സും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനും ഗവണു്മെ൯റ്റും പോലീസ്സുമെല്ലാംകൂടി രാജ്യത്തേയു്ക്കുള്ള അയ്യായിരംകൊല്ലംപഴക്കമുള്ള സ്വ൪ണ്ണയിറക്കുമതിയവസാനിപ്പിക്കണമെന്നും ഇനിയിങ്ങനെകൊണു്ടുവരരുതെന്നും ഇവിടെത്തന്നെയാവശ്യത്തിനുസ്വ൪ണ്ണം കുഴിച്ചെടുക്കുന്നുണു്ടെന്നും ജനങ്ങളു്ക്കതോപ്പണു്മാ൪ക്കറ്റിലു് വാങ്ങാ൯കിട്ടുമെന്നും അതി൯റ്റെവിലകുറച്ചിട്ടുണു്ടെന്നുംനിയന്ത്രിച്ചിട്ടുണു്ടെന്നും കാര്യകാരണസഹിതം യുക്തിയുക്തമായി മലബാറുകാരെ ബോധ്യപ്പെടുത്താ൯ശ്രമിക്കുന്നതിനുപകരം വ൪ഗ്ഗീയധ്രുവീകരണം കേന്ദ്രഭരണത്തിനുവേണു്ടി സംസ്ഥാനഭരണംതന്നെയുണു്ടാക്കുന്നസ്ഥിതിയിലീരീതിയിലു് കാര്യങ്ങളിവിടെവരെയെത്തിച്ചസ്ഥിതിയു്ക്കു്, ഒരുമുഖ്യമന്ത്രിയായിസ്സംസ്ഥാനംഭരിക്കാ൯ അയോഗ്യനെന്നു് മുഖ്യമന്ത്രിതന്നെസ്വയംതെളിയിച്ചസ്ഥിതിയു്ക്കു്, മലബാറി൯റ്റെശക്തിയിലു് പിണറായിവിജയനോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോയിനി കേരളംഭരിക്കണു്ടെന്നാണു് അവിടെയുരുണു്ടുകൂടുന്ന രാഷ്ട്രീയനീക്കങ്ങളിലൂടെ ഇപ്പോളു്വന്നിട്ടുള്ളസന്ദേശം. ഇപ്പോളതു് മലപ്പുറം ജില്ലയിലു്നിന്നാണുവന്നിട്ടുള്ളതു്. പിന്നാലെയതു് മലബാറി൯റ്റെഭാഗമായിരുന്ന മറ്റുജില്ലകളിലു്നിന്നുവരും. കണ്ണൂരിനുവല്ലശക്തിയുമുണു്ടെങ്കിലു് ഭരിച്ചുകൊള്ളാ൯...! തിരുവിതാംകൂറിലു്പ്പിന്നെ പാ൪ട്ടിയിലു്ക്കുറേ കിഴങ്ങ൯മാരാണല്ലോ!! ഇതിനെത്തുട൪ന്നു് ബ്രാഞു്ചുതലങ്ങളിലു് മുഖ്യമന്ത്രിയായപിണറായിവിജയനെതിരെ അയാളുടെപാ൪ട്ടിയു്ക്കകത്തുതന്നെ അവിശ്വാസപ്പ്രമേയങ്ങളു്പാസ്സായിത്തുടങ്ങിയിട്ടുണു്ടു്. ഒരുമകൈവിട്ടു് രാഷ്ട്രീയപ്പിള൪പ്പിലോട്ടാണെന്ന൪ത്ഥം!

ഇന്നു് മുസ്ലിംമതസാന്ദ്രീകൃതപ്പ്രദേശവും മുസ്ലിംലീഗെന്ന രാഷ്ട്രീയപ്പാ൪ട്ടിയുടെശക്തികേന്ദ്രവുമായതിനാലു്, ഇ൯ഡൃയുടെസ്വാതന്ത്ര്യസമരത്തിലും വിദേശാധിപത്യത്തിലു്നിന്നുള്ളമോചനത്തിലും മുന്നണിനേതാക്കളെസ്സൃഷ്ടിച്ചു് വളരെയേറെപ്പോരാട്ടംനടത്തിയിട്ടുണു്ടെങ്കിലും, മതാധിപത്യവിരുദ്ധവും മതചിന്താമുക്തവുമായ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെവള൪ച്ചയിലും മുന്നേറ്റത്തിലും ഒരലു്പ്പംസങ്കോചത്തോടെകഴിഞ്ഞപ്രദേശ്ശമാണുമലബാ൪. (കമ്മ്യൂണിസ്സു്റ്റുകാരവരുടെയാ സവിശേഷതയുപേക്ഷിച്ചു് ആറെസ്സെസ്സുകാരായിമാറിയപ്പോളു് ഇപ്പോളാസ്സങ്കോചംതീരുകയുംചെയു്തു). എങ്കിലും കാലാനുസ്സൃതപരിണാമത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെവള൪ച്ചയിലും അതിലു്ത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവള൪ച്ചയിലും അതനുപമസംഭാവനകളു്നലു്കി. മുസ്ലിംമതവും കമ്മ്യൂണിസവും മാ൪കു്സ്സിസവുമൊക്കെ ഒരുമിച്ചുകൊണു്ടുപോകാനവ൪ക്കുകഴിഞ്ഞു. ഇതിനുഭംഗമുണു്ടാക്കിയതു് ത൯റ്റെക്ഷുദ്രചിന്തകളിലൂടെയും ആത്മപ്പ്രകാശനത്തിലൂടെയും ഈയെമ്മെസ്സാണു്. ഇടയു്ക്കവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പ്രത്യക്ഷപ്പെട്ട എംവീ രാഘവനൊഴിച്ചാലു് പിണറായിവിജയനിലൂടെ ആ ഭംഗമിപ്പോഴുംതുടരുന്നു. ഈയെമ്മെസ്സി൯റ്റെകാലത്തതു് സ്വന്തംവംശാധിപത്യതാലു്പ്പര്യംമാത്രമായിരുന്നെങ്കിലു് പിണറായിവിജയ൯റ്റെകാലമായപ്പോളതു് രണു്ടായിബ്രാഞു്ചുചെയ്യപ്പെട്ടു് സ്വന്തമഴിമതിക്കേസ്സുകളിലു്നിന്നുരക്ഷപ്പെടുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെടുത്തു് വംശാധിപത്യമാറെസ്സെസ്സിനുംനലു്കി.

എംവീ രാഘവനുംസംഘവും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെടാനിടയാക്കിയ ബദലു്രേഖയിലെവിഷയംതന്നെ ഇ൯ഡൃയിലെ പിന്നോക്കന്യൂനപക്ഷവിഭാഗമായ മുസ്ലിമുകളെ രാഷ്ട്രീയപ്പാ൪ട്ടിയായിത്തന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുന്നണിയിലുളു്ക്കൊണു്ടുകൊണു്ടു് മുസ്ലിമുകളു്ക്കു് പള്ളിയിലെയും പാ൪ട്ടിയിലെയും പ്രവ൪ത്തനം ഒരേപോലെതുടരാ൯ സൗകര്യമുണു്ടെന്നുറപ്പാക്കണമെന്നതാണു്. പാ൪ട്ടിയിലെ ഈക്കേ നായനാ൪മുതലു് എം വിജയകുമാ൪വരെയുള്ള മുപ്പത്തിരണു്ടോളം നേതാക്കളുമെമ്മെല്ലേമാരും കൂടെയുണു്ടായിട്ടും, അതുവരെയുള്ളനിലപാടുകളിലൊരു ഭേദഗതിവരുത്താനുദ്ദേശിച്ചുകൊണു്ടു് സംസ്ഥാനക്കമ്മിയിയിലു്ച്ച൪ച്ചചെയ്യാനവതരിപ്പിക്കാ൯ തയാറാക്കിയയാരേഖയിലൊപ്പുവെച്ചിട്ടും, ഈയെമ്മെസ്സെന്ന നമ്പൂതിരിപ്പാടു് പട്ടിയെപ്പട്ട൯മാ൪വീട്ടിലു്ക്കേറ്റാത്തപോലെ ഒരുരാഷ്ട്രീയവിഭാഗമെന്നനിലയിലു് മുസ്ലിമുകളെ മാ൪കു്സ്സിസ്സു്റ്റുമുന്നണിയിലു്ക്കേറ്റില്ലെന്നു് നിലപാടെടുത്തു, വാളെടുത്തു. നായനാരെയും വിജയകുമാറിനെയുംപോലുള്ളവ൪ മുഖ്യമന്ത്രിയും സു്പ്പീക്കറുംപോലുള്ള സ്ഥാനങ്ങളു്ക്കുവേണു്ടി ആ നിലപാടിലു്നിന്നുപി൯വാങ്ങി, രാഘവനും സീക്കേച്ചക്രപാണിയും സീപ്പീമൂസ്സാ൯കുട്ടിയും ചാത്തുണ്ണിമാസ്സു്റ്ററും പ്രൊഫ. എമ്മാ൪ച്ചന്ദ്രശേഖരനും പാട്യംരാജനും മുന്നോട്ടുപോയി, പുറത്തായി. രാഘവ൯ചൂണു്ടിക്കാട്ടിയ, രാഷ്ട്രീയമുസ്ലിമുകളു് പള്ളിയു്ക്കകത്തുപാ൪ട്ടിയു്ക്കുവേണു്ടിയും പാ൪ട്ടിയു്ക്കകത്തുപള്ളിക്കുവേണു്ടിയും നടത്തിക്കൊണു്ടിരുന്നസമരങ്ങളിലു്, പള്ളിയു്ക്കകത്തുപാ൪ട്ടിയു്ക്കുവേണു്ടി നടത്തിക്കൊണു്ടിരുന്നതുദു൪ബ്ബലമായി. അന്നുമുതലീപ്പ്രശു്നം പാ൪ട്ടിയുടെയുമീമതവിഭാഗത്തി൯റ്റെയുമിടയിലു് പരിഹാരമില്ലാതെതുടരുന്നു, ഇന്നതാറെസ്സെസ്സിനുവേണു്ടി പിണറായിവിജയ൯ അവരുപറയുന്ന ക്രൈംറെക്കാ൪ഡുകളടക്കമുള്ള നാനാമാ൪ഗ്ഗങ്ങളിലൂടെ വഷളാക്കുന്നു.

…..

…..

…..

Written on 27 September 2024 and first published on 01 October 2024




 



 

 

No comments:

Post a Comment