Wednesday 9 October 2024

1697. 2016നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സ൪ക്കാരുംകൊടുക്കുന്ന മാധ്യമക്കൈക്കൂലിയിലു് കേരളത്തിലെ അന്വേഷണാത്മകപത്രപ്പ്രവ൪ത്തനം തക൪ന്നുകൂപ്പുകുത്തി

1697

2016നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സ൪ക്കാരുംകൊടുക്കുന്ന മാധ്യമക്കൈക്കൂലിയിലു് കേരളത്തിലെ അന്വേഷണാത്മകപത്രപ്പ്രവ൪ത്തനം തക൪ന്നുകൂപ്പുകുത്തി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

2016നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും സ൪ക്കാരുംകൊടുക്കുന്ന മാധ്യമക്കൈക്കൂലിയിലു് കേരളത്തിലെ അന്വേഷണാത്മകപത്രപ്പ്രവ൪ത്തനം തക൪ന്നുകൂപ്പുകുത്തി. ആരെങ്കിലുമിവ൪ക്കെതിരേ കോമണു്സ്സെ൯സ്സുവെച്ചു് ആരോപണമുന്നയിച്ചാലു് തെളിവുണു്ടോയെന്നാണു് ഈമാധ്യമങ്ങളിപ്പോളു്ച്ചോദിക്കുന്നതു്. മുമ്പു് അന്വേഷിച്ചുപോയി തെളിവുകണു്ടെത്തി സ൪ക്കാരിനെതിരെ ആരോപണമുന്നയിച്ചിരുന്നവരാണവ൪. അതുചെയ്യാതിരിക്കാനാണീ പണവുംമദ്യവുമധികാരക്കസേരകളുംമുതലു് പെണ്ണുംവരെയുള്ളകൈക്കൂലി. അതിലു് ഗവണു്മെ൯റ്റിനുകൊടുക്കാ൯കഴിയാത്തതു് പാ൪ട്ടികൊടുക്കുന്നു. അതിനും, അതായതു് ആ൪ക്കൊക്കെ എന്തൊക്കെക്കൊടുക്കണമെന്നു് നിശ്ചയിക്കുന്നതിനും കൊടുക്കുന്നതിനും, വിദേശത്തുനിന്നും കണു്സ്സളു്ട്ട൯സ്സിയെവെച്ചിട്ടുണു്ടെന്നുതോന്നുന്നു. എന്നിട്ടുമാധ്യമങ്ങളെന്നു് നെറ്റിയിലെഴുതിയൊട്ടിച്ചുകൊണു്ടുനടക്കുകയാണു്!

2016നുമുമ്പു് സ൪ക്കാരുകളെവീഴു്ത്തിയയാരോപണങ്ങളിലു്- കുറഞ്ഞതുമന്ത്രിമാരെയെങ്കിലും- പ്രധാനമായുള്ളതെല്ലാം മാധ്യമങ്ങളു്കണു്ടുപിടിച്ചു് തെളിവുസഹിതം പുറത്തുകൊണു്ടുവന്നവയാണു്. ഇപ്പോളതെവിടെപ്പോയി- കൈക്കൂലിയിലപ്പ്രത്യക്ഷമായതല്ലാതെ? ഇപ്പോളു്സ്സ൪ക്കാരിനെയുലയു്ക്കുന്നയാരോപണങ്ങളും തെളിവുകളുമെല്ലാം നിയമസഭയിലെ പ്രതിപക്ഷനേതാവൊഴികെയുള്ള പ്രതിപക്ഷയെമ്മെല്ലേമാരോ നേതാക്കളോ മാ൪കു്സ്സിസ്സു്റ്റുഭരണത്തിലു്നിന്നു് പടലപിരിഞ്ഞവരോ കണു്ടുപിടിച്ചു് നിയമസഭയിലലമ്പാവാ൯വിടാതെ നേരിട്ടു് ജനങ്ങളുടെമുന്നിലു്ക്കൊണു്ടുവന്നവയാണു്- മാത്യു കുഴലു്നാടനും പീവീയ൯വറുംതന്നെയുദാഹരണം. അവയിലാണു് വലിയപൊതുജനശ്രദ്ധയും പ്രതികരണവും ഭയന്നുപോയഗവണു്മെ൯റ്റിലു്നിന്നുള്ള കാര്യമായചിലയന്വേഷണങ്ങളും വിമുഖതയോടെയുള്ള ചിലനടപടികളും ചിലകോടതിക്കേസ്സുകളുമുണു്ടായിട്ടുള്ളതു്. കുറേപ്പ്രമാദമായയാരോപണങ്ങളു് നേരിട്ടുമുഖ്യമന്ത്രിയു്ക്കെതിരേതന്നെ ഈഗവണു്മെ൯റ്റി൯റ്റെയും പാ൪ട്ടിയുടെയും കൂടെത്തന്നെയുണു്ടായിരുന്ന ശ്രീമതി സ്വപു്നാസുരേഷുംവെച്ചു. പണു്ടീപ്പണിചെയു്തിരുന്ന കേരളകൗമുദി, മലയാളമനോരമ, മാതൃഭൂമി, ഏഷ്യാനെറ്റു് എന്നിങ്ങനെയുള്ളവയിലു്നിന്നൊന്നും 2016ലു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതമുന്നണി അധികാരത്തിലു്വന്നശേഷം അങ്ങനെയുണു്ടായിട്ടില്ല. പഴയപണിചെയു്തിരുന്നവയിലു്ത്തന്നെപലയെണ്ണവും ഗവണു്മെ൯റ്റി൯റ്റെയും പോലീസ്സി൯റ്റെയും പ്രതികാരനടപടിയിലു് അപ്പ്രത്യക്ഷമായെന്നുതോന്നുന്നു!

ആരോപണങ്ങളവരിപ്പോളു് സ്വന്തമായിക്കണു്ടുപിടിച്ചുകൊണു്വരുന്നതായി തോന്നിയാലു്പ്പോലും സ൪ക്കാരിനെങ്ങനെയെങ്കിലും പിടിച്ചുനിലു്ക്കാവുന്നവയേ അവയിലുള്ളൂ. അതിലവ൪ക്കുവലിയശ്രദ്ധയാണു്. ജനങ്ങളുടെമുന്നിലു് മാധ്യമങ്ങളു്ക്കു് ഒരലു്പ്പംപിടിച്ചുനിലു്ക്കുന്നതിനുവേണു്ടി സ൪ക്കാരുതന്നെകൈമാറുന്നവയല്ലാതെ ഇവപിന്നെയെന്താണു്!

യഥാ൪ത്ഥത്തിലു് കാക്കനാട്ടെ മാ൪കു്സ്സിസ്സു്റ്റുപള്ളിക്കൂടത്തിലു്പ്പഠിച്ചിറങ്ങുന്ന മാധ്യമപ്പ്രവ൪ത്തകരാണിതെന്നുള്ളതുകൊണു്ടിതു് പൊതുവിലുള്ളനിലവാരത്തക൪ച്ചയാണെന്നു് വിശ്വസിക്കാ൯പ്രയാസ്സമാണു്, കാരണം മാധ്യമങ്ങളുടെ മാനേജുമെ൯റ്റുകളു്കൂടിയിതിലില്ലെങ്കിലു് അവ൪ക്കുവേറേകേന്ദ്രങ്ങളിലു്പ്പഠിച്ചിറങ്ങിയ മാധ്യമപ്പ്രവ൪ത്തകരെനിയോഗിക്കാമല്ലോ! അപ്പോളു് എഡിറ്റ൪മാരും മാധ്യമമുതലാളിമാരുമെല്ലാമിതിലുണു്ടു്, ഈ കൈക്കൂലിശ്ശൃംഖലയിലുണു്ടു്.

ഏതൊക്കെയാരോപണങ്ങളാണു് സ൪ക്കാരിനെപ്പ്രതിസന്ധിയിലാക്കിക്കൊണു്ടും വീഴു്ത്തിക്കൊണു്ടും 2016നുമുമ്പു് പത്രട്ടെലിവിഷ൯മാധ്യമങ്ങളിലൂടെ വന്നിട്ടുള്ളതെന്നും 2016നുശേഷം വരാതിരുന്നിട്ടുള്ളതെന്നും ഏതൊക്കെവഴികളിലൂടെ ഏതൊക്കെരീതിയിലെന്തൊക്കെയാണു് ഈഗവണു്മെ൯റ്റുംപാ൪ട്ടിയും പത്രട്ടെലിവിഷനോണു്ലൈ൯മാധ്യമപ്പ്രവ൪ത്തക൪ക്കു് കൈക്കൂലികൊടുക്കുന്നതെന്നും വിശദമായിപ്പഠിക്കുകയും ക്രോഡീകരിക്കുകയുംചെയ്യേണു്ട സമയമതിക്രമിച്ചിരിക്കുകയാണു്. മറ്റുഭാഷകളിലും മറ്റുസംസ്ഥാനങ്ങളിലും മറ്റുരാജ്യങ്ങളിലും ഫോ൪ത്തെസ്സു്റ്റേറ്റു് ഇ൯വെസ്സു്റിഗേറ്റിവു് ജേ൪ണ്ണലിസത്തിലു് പുതുഗാഥകളും ഇതിഹാസങ്ങളും രചിക്കുമ്പോഴാണു് ഫോ൪ത്തെസ്സു്റ്റേറ്റായിപ്പോഴുംനിലു്ക്കുന്ന കുറേപ്പേ൪കാരണം കേരളത്തിലുംമലയാളത്തിലുമിതുണു്ടായിട്ടുള്ളതു്!

2016നുശേഷമുള്ള കണക്കുകളു്വെച്ചു് മഹാരാഷ്ട്രയും ഒറീസ്സയുംകഴിഞ്ഞാലു് ഇ൯ഡൃയിലേറ്റവുംകൂടുതലു് അഴിമതിക്കേസ്സുകളു് രജിസ്സു്റ്റ൪ചെയ്യപ്പെടുന്നതു് വളരെച്ചെറിയസംസ്ഥാനമായ കേരളത്തിലാണു്. ജനസംഖ്യയും മൊത്തമുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമെണ്ണവുംനോക്കുമ്പോളു് അഴിമതിസാന്ദ്രത വളരെക്കൂടുതലാണുകേരളത്തിലെന്ന൪ത്ഥം! നാഷണലു് ക്രൈം റെക്കാ൪ഡു്സ്സു് ബ്യൂറോയുടെതന്നെ കണക്കുകളാണിതു്. പ്രതികളും അന്വേഷകരുംകൂടി രാഷ്ട്രീയതീരുമാനമനുസരിച്ചും കൈക്കൂലികൈമാറിയുമൊത്തുകളിച്ചു് മൊത്തമഴിമതികളിലു് ഒരുശതമാനംപോലും രജിസ്സു്റ്റ൪ചെയ്യപ്പെടുന്നുമില്ല. രജിസ്സു്റ്റ൪ചെയ്യപ്പെടുന്നകേസ്സുകളിലു്ത്തന്നെ പ്രതിയു്ക്കുവേണു്ടി നടപടിക്രമങ്ങളു് വലിച്ചിഴച്ചുനീട്ടിക്കൊണു്ടുപോയി അവപൂ൪ത്തിയാക്കാ൯ വളരെവ൪ഷങ്ങളെടുക്കും. ഒടുവിലു് നടപടിക്രമങ്ങളിലെ പോരായു്മകളും പഴുതുകളുമുപയോഗിച്ചു് പ്രതികളെവെറുതേവിടുകയുംചെയ്യും.

പ്രതിവ൪ഷം പൊതുജനങ്ങളിലു്നിന്നുലഭിക്കുന്ന ആയിരത്തിയഞ്ഞൂറുപരാതികളിലു് അന്വേഷണംനടത്തുന്നതുപോലും വെറുംപത്തുശതമാനമെണ്ണത്തിനുതാഴെയാണു്. അതിലു്ശ്ശിക്ഷിക്കപ്പെടുന്നതു് പൂജ്യംശതമാനത്തിനടുത്തും! രാഷ്ട്രീയനേതൃത്വത്തി൯റ്റെതീരുമാനം ദു൪ബ്ബലമായൊരു വിജില൯സ്സുമാനുവലുള്ളിടത്തു് ശക്തമായ ഒരു വിജില൯സ്സാകു്ടുതന്നെവേണമെന്നയാവശ്യം സ്വയരക്ഷകരുതി ഒരിക്കലുമംഗീകരിക്കരുതെന്നുള്ളതാണു്. 2016ലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയധികാരത്തിലു്വന്നശേഷം ഇതുതന്നെയാണുനിലപാടു്. ഈ രജിസ്സു്റ്റ൪ചെയ്യപ്പെടുന്നകേസ്സുകളിലു്ത്തന്നെ മാധ്യമങ്ങളു് പുറത്തുകൊണു്ടുവന്നതു് പൂജ്യംശത്യമാണെന്നുപറയുമ്പോളു് കേരളത്തിലെമാധ്യമങ്ങളെത്ര അഴിമതിയുമായി സഹവസിച്ചും സഹകരിച്ചുംപോകുന്നവരാണെന്നു് വ്യക്തമല്ലേ?

1981ലു് എകു്സ്സിക്യുട്ടീവു് എഡിറ്ററായ അരുണു് ഷൂരിയുടെനേതൃത്വത്തിലു് ഇ൯ഡൃ൯ എകു്സ്സു്പ്പ്രസ്സു് രാജ്യത്തു് സിമ്മ൯റ്റുക്വോട്ടയനുവദിക്കുന്നതിലു് ഉന്നതങ്ങളിലു്നടക്കുന്നഴിമതി പുറത്തുകൊണു്ടുവന്നതു് (ഒന്നിനുപകരം പത്തു് അരുണു് ഷൂരിമാ൪ പ്രവ൪ത്തിച്ചുകൊണു്ടിരുന്നാലു് രാജ്യത്തു് വല്ലയഴിമതിയുംനടക്കുമോ!യെന്നാണു് പിലൂ മോഡി എംപിയന്നുചോദിച്ചതു്), 1981ലു്ത്തന്നെ ഇ൯ഡൃ൯ എകു്സ്സു്പ്പ്രസ്സുതന്നെ ഇ൯ഡൃയിലെത്രയെളുപ്പമാണു് ഒരു മനുഷ്യപ്പെണു്കുട്ടിയെ വിലയു്ക്കുവാങ്ങാനെന്നുതെളിയിച്ചു് ഇ൯ഡൃയിലെ മനുഷ്യക്കടത്തും മാംസവ്യാപാരവും പുറത്തുകൊണു്ടുവന്നതു്, ബോഫോഴു്സ്സഴിമതി 1987ലു് ഹിന്ദുപ്പത്രം പുറത്തുകൊണു്ടുവന്നതു്, 2021ലു് സുപ്രധാന ഡിഫ൯സ്സിടപാടുകളിലെയഴിമതിയും കൈക്കൂലിയും തെഹലു്ക്ക പുറത്തുകൊണു്ടുവന്നതു്, എന്നിവയെല്ലാം ഒരുജനാധിപത്യരാജ്യത്തു് മറ്റാരുംസംസാരിക്കാനും ഇടപെടാനുമില്ലാത്തപ്പോളു് ജനങ്ങളു്ക്കുവേണു്ടി സംസാരിക്കുകയും ഇടപെടുകയുംചെയ്യുന്ന എത്രവലിയൊരു ഫോ൪ത്തെസ്സു്റ്റേറ്റാണു് മാധ്യമങ്ങളെന്നുതെളിയിച്ച ഏതാനുമെണ്ണംമാത്രമാണു്.

ഇ൯ഡൃയിലെ എണ്ണപ്പെട്ടൊരഴിമതിക്കേസ്സായിരുന്നു എസ്സെ൯സ്സീ-ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു്. ആ കനേഡിയ൯കമ്പനിയോടൊപ്പം അതിലു്പ്പ്രതിയായ പിണറായിവിജയ൯ 2016ലു് കേരളത്തിലു് മുഖ്യമന്ത്രിയായതുമുതലു് അയാളുടെയാപ്പീസ്സും അവിടെനടക്കുന്നവരവുംപോക്കും നീക്കങ്ങളും അവിടെനിന്നും വിദേശത്തേയു്ക്കുള്ളപലരുടെയും സഞു്ചാരവുംനിരീക്ഷിച്ചിരുന്നെങ്കിലു്ത്തന്നെ 2016മുതലു് 2019വരെ ത൯റ്റെയുദ്യോഗസ്ഥരിലൂടെയയാളു്നടത്തിയ വിദേശരാജ്യയെംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയും വിമാനത്താവളങ്ങളിലൂടെയുമുള്ള നി൪ത്താതെയുള്ള സ്വ൪ണ്ണക്കടത്തു് മാധ്യമങ്ങളു്ക്കുപിടിക്കാമായിരുന്നു, പക്ഷേയതവരല്ലപിടിച്ചതു്- ഒരുവിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സിയുടെ നി൪ബ്ബന്ധപൂ൪വ്വമായ സൂചനയനുസരിച്ചു് പിടിക്കപ്പെട്ടുപുറത്തുവന്നു് ലോകയി൯റ്റല്ലിജ൯സ്സേജ൯സ്സികളുടെ റെക്കാ൪ഡുകളിലു് ഒരു സംസ്ഥാനമാ൪കു്സ്സിസ്സു്റ്റു്-കേന്ദ്രബീജേപ്പീയിടപാടായി സ്ഥാനംപിടിക്കുകയായിരുന്നു. അതോടെയാണു് ഇ൯ഡൃയുടെ കേന്ദ്രയി൯റ്റല്ലിജ൯സ്സേജ൯സ്സികളെ വിദേശയേജ൯സ്സികളു്ക്കുപുച്ഛമായതു്. അയാളുടെ നേരിട്ടുള്ളഡോള൪ക്കടത്തും അതുപോലുള്ളമറ്റനേകമിടപാടുകളുമതേ. ആനിരീക്ഷണംനടത്താതിരിക്കാനും അങ്ങോട്ടുനോക്കാതിരിക്കാനും അതി൯റ്റെയൊക്കെപ്പുറകേപോകാതിരിക്കാനുമാണു് പണംനലു്കിയതു്.

Written on 07 October 2024 and first published on 09 October 2024

 



 



 

No comments:

Post a Comment