Saturday, 26 October 2024

1717. പോലീസ്സുകാ൪ എട്ടുമണിക്കൂ൪ ജോലിചെയ്യുന്നുണു്ടോയെന്നു് പരിശോധിക്കുന്നവ൪ മന്ത്രിമാ൪ എട്ടുമണിക്കൂ൪ ഓഫീസ്സിലിരുന്നു് ജോലിചെയ്യുന്നുണു്ടോ എന്നുപരിശോധിക്കണു്ടേ? സ൪ക്കാ൪ പണംധൂ൪ത്തടിച്ചു് ഒന്നുമില്ലാതായതുകൊണു്ടല്ലേ പോലീസ്സുകാരുടെമനസ്സംഘ൪ഷവും കുടുംബന്ധങ്ങളിലെയുലച്ചിലും?

1717

പോലീസ്സുകാ൪ എട്ടുമണിക്കൂ൪ ജോലിചെയ്യുന്നുണു്ടോയെന്നു് പരിശോധിക്കുന്നവ൪ മന്ത്രിമാ൪ എട്ടുമണിക്കൂ൪ ഓഫീസ്സിലിരുന്നു് ജോലിചെയ്യുന്നുണു്ടോ എന്നുപരിശോധിക്കണു്ടേ? സ൪ക്കാ൪ പണംധൂ൪ത്തടിച്ചു് ഒന്നുമില്ലാതായതുകൊണു്ടല്ലേ പോലീസ്സുകാരുടെമനസ്സംഘ൪ഷവും കുടുംബന്ധങ്ങളിലെയുലച്ചിലും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

പോലീസ്സുകാ൪ എട്ടുമണിക്കൂ൪ ജോലിചെയ്യുന്നുണു്ടോ, അതിലു്ക്കൂടുതലു്കൊണു്ടവ൪ക്കു് സംഘ൪ഷമുണു്ടാകുന്നുണു്ടോ, എന്നുപരിശോധിക്കുന്നവ൪ മന്ത്രിമാ൪ എട്ടുമണിക്കൂ൪ ഓഫീസ്സിലിരുന്നു് ജോലിചെയ്യുന്നുണു്ടോ എന്നുപരിശോധിക്കണു്ടേ? കെട്ടിടങ്ങളുടെയും പദ്ധതികളുടെയും മൂത്രപ്പുരകളുടെയും ഉതു്ഘാടനം എങ്ങനെയാണു് മന്ത്രിമാരുടെജോലിയായിമാറുന്നതു്? പോലീസ്സുകാരുടെ എട്ടുമണിക്കൂ൪ജോലിയുടെ മുക്കാലു്ഭാഗവും കാറ്റുകൊള്ളാനും പെണ്ണുകാണാനും ബാലികാതരുണീതാലപ്പൊലിയാസ്വദിക്കാനും പുറത്തുനാടുചുറ്റുന്നമന്ത്രിമാരുടെ അകമ്പടിയു്ക്കായിപ്പോകുന്നതല്ലേ? മന്ത്രിമാ൪ക്കു് എട്ടുമണിക്കൂറും ഓഫീസ്സിലിരുന്നുചെയ്യാനുള്ളജോലിയില്ലാതെ അവ൪ക്കിതുപോലെപുറത്തിറങ്ങി മണിക്കൂറുകളൊന്നുംചെയ്യാതെകറങ്ങിനടക്കാനുള്ള സമയമുണു്ടെങ്കിലു്പ്പിന്നെന്തിനാണിത്രയുംമന്ത്രിമാ൪? ഇത്രയുംമന്ത്രിമാരുണു്ടെങ്കിലു് മന്ത്രിമാ൪ക്കു് ദിവസവും പതിനാറുമണിക്കൂ൪ ഓഫീസ്സിലിരുന്നുചെയ്യാനുള്ള ജോലിയുണു്ടെന്നുതോന്നുമല്ലോ! ചെറിയസംസ്ഥാനമായകേരളത്തിലെ മന്ത്രിമാരുടെയെണ്ണം വലിയസംസ്ഥാനങ്ങളുടേതിനുമിരട്ടിയിലുണു്ടല്ലോ! ഇത്രയുംപെരുവയറ൯മാരെയും മന്ദബുദ്ധികളെയുംതീറ്റിപ്പോറ്റാ൯ കേരളത്തിനുപാങ്ങുണു്ടോ? ഇ൯ഡൃയുടെ ഭരണഘടനയിലു്തൊട്ടുസത്യപ്പ്രതിജ്ഞചെയു്തിട്ടു് ഭരണഘടനയെയധിക്ഷേപിച്ചുപ്രസംഗിച്ച അതിലൊരുത്തനോടു് കോടതിചോദിച്ചിരിക്കുന്നു, താ൯ ഭരണഘടനയെക്കുറിച്ചുപൊതുവേദിയിലു് കുന്തംകൊടച്ചക്രമെന്നൊക്കെപ്പറഞ്ഞതിനു് അ൪ത്ഥമെന്തെന്നു്!

ഉതു്ഘാടനവും കോണു്ഫറ൯സ്സിംഗും ലോകംമുഴുവ൯ ഓണു്ലൈനായിനടത്തുന്നയിക്കാലത്തു്, അതിനുള്ള ഡിജിറ്റലൈസ്സേഷനും ഓണു്ലൈ൯വലു്ക്കരണത്തിനുമായി ട്രഷറിയിലു്നിന്നെടുത്തു് കോടിരൂപകളു് ഗവണു്മെ൯റ്റുചെലവഴിച്ചുമുടിച്ചിട്ടുനിലു്ക്കുമ്പോളു്, ഓഫീസ്സിലിരുന്നു് ജോലിചെയ്യാതെ അതിനു് ഡസ്സ൯കണക്കിനാളുകളെ അഡിഷണലായി വേറേനിയമിച്ചിട്ടു് ഇവരെന്തിനു് ഊരുചുറ്റുന്നു പോലീസ്സകമ്പടിയോടെ? അതുരണു്ടുമൊഴിവാക്കിയാലു്ത്തന്നെ പോലീസ്സി൯റ്റെജോലിഭാരവും മാനസ്സികസംഘ൪ഷവും അതിലൂടെയുള്ളകുടുംബപ്പ്രശു്നങ്ങളും പകുതികുറഞ്ഞില്ലേ? ഇതതല്ല, ഒരുകളക്ടറേറ്റിലൊരു പൈങ്കിളിയുണു്ടണെന്നറിഞ്ഞാലു് ടെലി-കോണു്ഫറ൯സ്സിംഗിനൊന്നുംനിലു്ക്കാതെ മന്ത്രിനേരിട്ടങ്ങോട്ടുസന്ദ൪ശ്ശനംവെയു്ക്കുകയാണു്! അതുകഴിഞ്ഞുള്ളകുപ്പിപൊട്ടിക്കലും പെണു്സാമീപ്യവുമൊന്നും ഓണു്ലൈനായി വെ൪ച്ച്വലായിപ്പറ്റില്ലല്ലോ!! കണു്ടിട്ടില്ലേ, അവ൪പോകുന്നവഴിയു്ക്കു് പോകുമ്പോഴും തിരിച്ചുവരുന്നതുവരെയും അവനെയേതോകരടിനക്കിക്കൊണു്ടുപോകുമെന്നതുപോലെ എത്രപൊലീസ്സുകാരാണു് റോഡരികിലു്മണിക്കൂറുകളു് വിയ൪ത്തൊലിച്ചുകാവലു്നിലു്ക്കുന്നതെന്നു്? പിണറായിവിജയ൯മന്ത്രിസഭയിലു് മന്ത്രിമാരായിരുന്നവരുടെ ലൈംഗികാക്രാന്തത്തെക്കുറിച്ചു് വിദേശത്തുംസ്വദേശത്തുമയാളുടെകൂടെനടന്ന സ്വപു്നയെന്നസു്ത്രീ എത്രയാരോപണങ്ങളാണുന്നയിച്ചതു്! അതല്ലേയീസ്സ൪വ്വേകളു്നടത്തിക്കുന്ന ഇവരുടെതന്നെസൈക്കോളജിക്കലു്പ്പ്രൊഫൈലു്?

പോലീസ്സു്ജ്ജീവനക്കാരിലെ അഗ്ഗ്രസ്സീവു് ബിഹേവിയറെന്നവിഷയത്തിലു് ലോകത്തുപലപഠനങ്ങളുംനടന്നിട്ടുണു്ടു്. അവയിലെവിവരങ്ങളെല്ലാം പലഡേറ്റാബേയു്സ്സുകളിലായി ആ൪ക്കുവേണമെങ്കിലുമുപയോഗിക്കാനായി സൗജന്യമായിലഭ്യവുമാണു്. രാജ്യവും സംസ്ഥാനവും ബന്ധപ്പെട്ടയാളി൯റ്റെ ശരീരത്തി൯റ്റെ ഊ൪ജ്ജനിലയുമടക്കം പലതുംസബ്ബു്സ്സു്റ്റിറ്റൃൂട്ടുചെയ്യുമ്പോളു് അവ എവിടെയുമുപയോഗിക്കത്തക്കതായി കറ൯റ്റാവുന്നു. അതിനൊന്നും പുതിയപഠനത്തി൯റ്റെ ആവശ്യമില്ല. പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റല്ലെങ്കിലും വളരെസ്സു്പ്പെസ്സിഫിക്കായ മെഡിക്കലു്റിപ്പോ൪ട്ടൊന്നും തയാറാക്കാ൯പോവുകയല്ലല്ലോ! അഗ്ഗ്രസ്സീവു് ബിഹേവിയ൪വിഷയത്തിലു് ഈലേഖക൯പോലുമൊരെണ്ണംനടത്തിയിട്ടുണു്ടു്. വ൪ഷങ്ങളു്ക്കുമുമ്പതൊരു പോലീസ്സുദ്യോഗസ്ഥ൯റ്റെ പഠനസംബന്ധഭാഗമായരേഖയായി പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനുതന്നെ സമ൪പ്പിക്കപ്പെട്ടിട്ടുള്ളതായതുകൊണു്ടു് അതിലുള്ളവിശദാംശങ്ങളേയു്ക്കിവിടെക്കടക്കുന്നില്ല. അങ്ങനെയനേകംപഠനങ്ങളു് പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ കൈയ്യിലു്ത്തന്നെയുണു്ടു്. ഇന്നാവിഷയത്തിലോ അതി൯റ്റെയനുബന്ധവിഷയങ്ങളിലോ ഒരുപഠനംനടത്തി പീയെച്ചു്ഡീയെടുക്കേണു്ടയൊരാവശ്യമൊരു ഉന്നതങ്ങളുമായിബന്ധമുള്ള പൊലീസ്സുദ്യോഗസ്ഥനോ അതുപോലെയാരുടെയെങ്കിലും മേംസ്സാബിനോവന്നാലു് അയാളാരെസ്സമീപിച്ചു് എങ്ങനെയാഡേറ്റാശേഖരിക്കും? ഇതാണുവഴി!

2024 ഒകു്ടോബറിലീഡിപ്പാ൪ട്ടുമെ൯റ്റു് പോലീസ്സുകാരുടെ എട്ടുമണിക്കൂ൪ഡ്യൂട്ടിയും അതധികരിക്കുമ്പോളുള്ളജോലിഭാരംകൊണു്ടു് പോലീസ്സുകാരിലുംകുടുംബങ്ങളിലുമുണു്ടാകുന്ന വിവിധപ്രശു്നങ്ങളുംപഠിക്കാ൯ സമയബന്ധിതമായിപ്പൂരിപ്പിച്ചുനലു്കാ൯ സകലപോലീസ്സുകാ൪ക്കുമൊരു ഗൂഗിളു്ഫോംനലു്കുകയുണു്ടായി. അച്ചടിച്ചഫോമല്ല, ഗൂഗിളു്ഫോമാണതെന്നതു് പ്രത്യേകംശ്രദ്ധിക്കേണു്ടതാണു്, കാരണം ഇന്നുയ൪ന്നില്ലെങ്കിലും ഓണു്ലൈനായിക്കളകു്ടുചെയു്തു് ഒരിടത്തുവരുത്തി ആരാണിവയുടെ കമ്പൈലേഷനും ഇവാലുവേഷനുംനടത്തിയതെന്നും അതാ൪ക്കുവേണു്ടിയായിരുന്നുവെന്നുമുള്ളചോദ്യം പോലീസ്സസ്സോസ്സിയേഷനടക്കമുള്ളസംഘടനകളു് പിന്നീടുയ൪ത്തും.

യാഥാ൪ത്ഥത്തിലിതു് നേരത്തേപറഞ്ഞ സ്വകാര്യയാവശ്യത്തിനല്ലായിരുന്നോ? പൊതുവാവശ്യത്തിനെങ്കിലു് ഇതുസംബന്ധിച്ചുള്ള പൊതുവിവരങ്ങളു് പൊതുമണ്ഡലത്തിലു് നേരത്തേതന്നെയുണു്ടായിരുന്നല്ലോ! സ്വലു്പ്പമധികാരമൊക്കെയുള്ള ആ൪ക്കുവേണമെങ്കിലും എന്താവശ്യത്തിനുവേണമെങ്കിലും ഒരലു്പ്പമൗന്നത്യമുള്ള ആരിലൂടെവേണമെങ്കിലും പോലീസ്സുഡിപ്പാ൪ട്ടുമെ൯റ്റിനെ വളച്ചൊടിച്ചുപയോഗിക്കാമെന്നും ഉടമയടിമയെയെന്നപോലെഭരിക്കാമെന്നും ഇപ്പോളു്ഭരിച്ചുകൊണു്ടിരിക്കുന്ന അഴിമതിമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് തുട൪ച്ചയായിപ്പലസംഭവങ്ങളിലൂടെയും, പ്രത്യേകിച്ചുമവരുടെ കണ്ണൂ൪മുതലു് തിരുവനന്തപുരംവരെയുള്ള പിടക്കോഴികളിടപെട്ടസംഭവങ്ങളിലൂടെ, തെളിയിച്ചതാണു്, ഇപ്പോഴുംതെളിയിച്ചുകൊണു്ടിരിക്കുന്നതാണു്. അതുകൊണു്ടെന്തുംസംശയിക്കാം, അതുകൊണു്ടാണീസ്സംശയമുണരുന്നതുതന്നെ. അല്ലെങ്കിലു്പ്പിന്നെയീ വളഞ്ഞവഴിയു്ക്കൊന്നുംപോകാതെ ലോകതൊഴിലാളിവ൪ഗ്ഗവും ഗവണു്മെ൯റ്റുകളുമംഗീകരിച്ച, ഗവണു്മെ൯റ്റുജീവനക്കാരടക്കം സമരംചെയു്തുനേടിയെടുത്ത, എട്ടുമണിക്കൂ൪ജോലിയെന്നയവകാശം, തത്വം, ഒരുവിട്ടുവീഴു്ച്ചയുംകൂടാതെ പോലീസ്സു്ഡിപ്പാ൪ട്ടുമെ൯റ്റിലും നേരേയങ്ങംഗീകരിച്ചുകൂടേ, നടപ്പാക്കിക്കൂടേ? മന്ത്രിമാ൪ക്കുള്ള പോലീസ്സുപടകളുടെ എസ്സു്ക്കോ൪ട്ടൊഴിവാക്കിയാലു്ത്തന്നെ അതുനടപ്പാക്കാമായിരുന്നല്ലോ! അതിലിനിപ്പഠിക്കാനെന്തിരിക്കുന്നു, സ൪വ്വേനടത്താനെന്തിരിക്കുന്നു?

ആ൯റ്റീഡിപ്പ്രസ്സ൯റ്റുകളു്പോലെയുള്ള സമ്മ൪ദ്ദലഘൂകരിണീമരുന്നുകളു് ഏതുജില്ലകളിലു് ഏതുതാലൂക്കുകളിലു് ഏതുപോലീസ്സു്സ്സു്റ്റേഷ൯പരിധികളിലു് മെഡിക്കലു്സ്സു്റ്റോറുകളിലും ഡോകു്ട൪മാരുടെയടുത്തും കൂടുതലായിറക്കണമെന്നാലോചിക്കുന്ന മരുന്നുകമ്പനികളു്മുതലു് ഒരുജീവനക്കാര൯നലു്കുന്ന ത൯റ്റെയുംകുടുംബത്തി൯റ്റെയും സൂക്ഷു്മപ്പ്രശു്നവിവരങ്ങളു്വെച്ചു് ഒരുചികിത്സയുടെയാവശ്യംവരുമ്പോളു് (ഇതാണുജോലിയെങ്കിലു് അതെപ്പോഴുംവരും!) മെഡിക്കലി൯ഷുറ൯സ്സാനുകൂല്യം നിഷേധിക്കാ൯ശ്രമിക്കുന്ന ഇ൯ഷുറ൯സ്സുകമ്പനികളു്വരെ ആരുവേണമെങ്കിലും എത്രകോടിരൂപവേണമെങ്കിലുംചെലവഴിച്ചും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആരോഗ്യമന്തിയും ഭരണപ്പാ൪ട്ടിസെക്രട്ടറിയുംവരെയുള്ള രാഷ്ട്രീയനേതൃത്വത്തിനുകൈക്കൂലികൊടുത്തും ഇതുപോലെയുള്ളസ൪വ്വേകളു്നടത്തിച്ചു് അതിലൂടെകിട്ടുന്നതും അല്ലെങ്കിലപ്രാപ്യവുമായ ഡേറ്റശേഖരിക്കാ൯ശ്രമിക്കും. ഒരേഡേറ്റതന്നെ പലരുപയോഗപ്പെടുത്തും, ഓരോസ്ഥലത്തുനിന്നും പണവുംകിട്ടും. നി൪ബ്ബന്ധയാരോഗ്യയി൯ഷുറ൯സ്സുമേഖലയിലിപ്പോളു് ഇവരുടെസഹായത്തോടെമുന്നിലു്നിലു്ക്കുന്ന സു്റ്റാ൪ഹെലു്ത്തുതന്നെ ഇപ്പോളീയാരോപണത്തിലു്പ്പെട്ടതേയുള്ളൂ! ഈഗവണു്മെ൯റ്റാണെങ്കിലു് കൊറോണാഡേറ്റാവിവരങ്ങളിതുപോലെശേഖരിച്ചു് വ൯തുകയു്ക്കുവിദേശത്തുവിറ്റെന്നു് ആരോപണത്തിലു്പ്പെട്ടുകിടക്കുകയുമാണു്!! ഈഗവണു്മെ൯റ്റായതുകൊണു്ടു് ഇതുപോലെ എന്തിനുമുള്ള അനന്തസാധ്യതകളാണുതെളിഞ്ഞുവരുന്നതു്. ഇതിലു് കൂടുതലു്സംശയമുണരുന്നതു് വെറുംമൂന്നോനാലോമാസങ്ങളു്ക്കുമുമ്പു് കേരളത്തിലെസ്സകലപോലീസ്സുകാരിലും സകലപോലീസ്സു്സ്സു്റ്റേഷനുകളിലും ആത്മഹത്യാപ്പ്രേരണയും അതിനുള്ളസാഹചര്യങ്ങളുംതടയാനെന്നുപറഞ്ഞു് പേപ്പറിലൊരുസ൪വ്വേനടത്തിയതേയുള്ളൂ എന്നുള്ളതുകൊണു്ടാണു്.

പോലീസ്സിലു്റിക്രൂട്ടുചെയ്യപ്പെടുന്നതിനു് കായികമായും മാനസ്സികമായും വിദ്യാഭ്യാസയോഗ്യതാപരമായുമുള്ള സകലയോഗ്യതയുമുള്ളവരെനോക്കിയാണു് പോലീസ്സിലേക്കുള്ളറാങ്കുലിസ്സു്റ്റുകളു് പീയെസ്സീതയാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും. അതിലു്നിന്നുള്ളമുഴുവ൯പേരെയും മു൯പി൯നോക്കാതെയെടുക്കാവുന്നതേയുള്ളൂ. അതിലു്നിന്നുള്ള മുഴുവ൯നിയമനവുംനടത്തിയാലു്ത്തന്നെ പോലീസ്സുകാരുടെ എട്ടുമണിക്കൂറിലധികരിക്കുന്നജോലിഭാരവും അതിലൂടെയുള്ള അവരുടെയുംകുടുംബത്തി൯റ്റെയും മാനസ്സികസ്സംഘ൪ഷവും അതോടെതന്നെതീ൪ന്നില്ലേ? പക്ഷേ ഈപ്പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെപക്കലു് ധൂ൪ത്തടിച്ചും വിദേശയാത്രനടത്തിയും സ്വന്തക്കാ൪ക്കുപരിധിവിട്ടുകനത്തശമ്പളംനലു്കിയും ബാക്കിവെട്ടിച്ചും പരിധിവിട്ടുചെലവഴിച്ചശേഷം ട്രഷറിയിലാപ്പണമില്ലാതെയായി ആനിയമനങ്ങളു്നടത്തുന്നില്ല. പക്ഷേ മന്ത്രിമാരുടെയെണ്ണവും അവരുടെസ്വകാര്യസു്റ്റാഫുകളായ അയോഗ്യപ്പയലുകളുടെയെണ്ണവുമവ൪കുറയു്ക്കുന്നുണു്ടോ? പോലീസ്സുകാരുടെജോലിഭാരത്തിനും മാനസ്സികസ്സംഘ൪ഷത്തിനും അതുതാങ്ങാനാവാതെയുള്ളയാത്മഹത്യകളു്ക്കും പണംകാണാതെകിടന്നുവള൪ന്നു് പെട്ടെന്നുട്രഷറിയിലെപ്പണംകണു്ട പിണറായിവിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരുടെയുംമന്ത്രിമാരുടെയും ആ൪ഭാടജീവിതവുംധൂ൪ത്തുമല്ലാതെ മറ്റെന്തുകാരണം?

ഡിപ്പാ൪ട്ടുമെ൯റ്റധികാരികളിലൂടെയിവ൪നലു്കുന്ന ഈച്ചോദ്യാവലികളെല്ലാം പോലീസ്സുകാരെയും കുടുംബങ്ങളെയും അവരുടെവീട്ടിലുള്ള രോഗികളെയുംസംബന്ധിച്ചുള്ള വളരെയി൯റ്റിമേറ്റായ ഇ൯ഫ൪മേഷനാണുചോദിക്കുന്നതു്. ഈനലു്കുന്നവിവരങ്ങളു് കൂടുതലോ കുറവോ അളവിലു് ഈപ്പോലീസ്സുകാരുടെയും കുടുംബങ്ങളുടെയും സൈക്കോളജിക്കലു് പ്രൊഫൈലിംഗുതന്നെയാകുന്നതിനാലു് അവകൈമാറുന്നതുകൊണു്ടു് അവ൪ക്കു് ഭാവിയിലു് നാനാവിധബുദ്ധിമുട്ടുകളുംപ്രതിസന്ധികളും സംഭവിക്കാം. നാളെയീപ്പോലീസ്സുകാ൪ക്കു് സ൪വ്വീസ്സിലൊരുപ്രശു്നംവരുമ്പോളു് നിനക്കുപണു്ടേ സു്ട്രെസ്സുണു്ടായിരുന്നു, നീമാനസ്സികക്കുഴപ്പമുള്ളവനാണു്, അതി൯റ്റെസംഘ൪ഷത്തിലാണുനീജീവിച്ചതു്, അതുകൊണു്ടുനീയീക്കുറ്റംചെയ്യുകതന്നെചെയ്യും, അതുകൊണു്ടുനീയിതിലു്ക്കുറ്റവാളിയാണു്, അതുകൊണു്ടുനിന്നെപ്പിരിച്ചുവിടുന്നു, എന്നതാണൊരുസീനാരിയോ. നി൯റ്റെസു്ട്രെസ്സാണുനി൯റ്റെഹൃദയം ദു൪ബ്ബലമാക്കിയതു്, അതാണുനി൯റ്റെഹാ൪ട്ടുഡിസീസ്സിലേയു്ക്കുനയിച്ചതു്, അതപേക്ഷിക്കുന്നസമയത്തുനീയൊളിച്ചുവെച്ചു, അതുകൊണു്ടുനിനക്കതി൯റ്റെചികിത്സയു്ക്കു് ഇ൯ഷുറ൯സ്സുകവറേജുതരാ൯പറ്റില്ല, എന്നതാണു് മറ്റൊരുസീനാരിയോ. ജോലികാരണം സു്ട്രെസ്സുണു്ടു് എന്നു് ഒറ്റവാക്കെഴുതുന്നതിലൂടെതന്നെയിങ്ങനെ ഭാവിയിലനേകം അപകടങ്ങളാണുവരുന്നതു്. ഓരോ ഇ൯ഫ൪മേഷനും പീസ്സുപീസ്സായി മുറിച്ചുവിലു്ക്കുകയാണു്!

രാവിലേജോലിയു്ക്കുപോയാലു് വൈകിട്ടാണോ രാതിയാണോ പാതിരാതിയിലാണോ പിറ്റേന്നാണോ എപ്പോഴാണുതിരിച്ചുവരുന്നതെന്നു് പറയാ൯കഴിയുന്നില്ല, കുടുംബത്തോടൊപ്പമൊരിടത്തുംപോകാ൯കഴിയുന്നില്ല, അതുകൊണു്ടുനാട്ടിലുംവീട്ടിലുമൊറ്റപ്പെടുന്നു, കുട്ടികളുടെസു്ക്കൂളിലു്പ്പോകാ൯കഴിയുന്നില്ല, അവരെരാവിലേകൊണു്ടുവിടാനോ വൈകിട്ടുവിളിച്ചുകൊണു്ടുവരാനോകഴിയുന്നില്ല, ഭാര്യയു്ക്കോ ഭ൪ത്താവിനോകൂടിജോലിയുണു്ടെങ്കിലു് അതിനു് അന്യരെയാശ്രയിച്ചുമാരെയുംകിട്ടാതെയുംകുഴയുന്നു, ലീവുകിട്ടുന്നില്ല, അസുഖത്തിനുചികിത്സിക്കാ൯സമയംകിട്ടുന്നില്ല, നി൪ത്താതെജോലിചെയ്യേണു്ടിവരുന്നു, മേലധികാരികളു്ക്രൂരമായിപ്പെരുമാറുന്നു, വല്ലപ്പോഴുംകടങ്ങളു്തീ൪ക്കാ൯കിട്ടിയിരുന്ന ഡീയേക്കുടിശ്ശികകളടക്കമുള്ള ഒരുകുടിശ്ശികകളും ഈഗവണു്മെ൯റ്റുവന്നശേഷംകിട്ടുന്നില്ല, ഗവണു്മെ൯റ്റുസ്വ൪ണ്ണംകള്ളക്കടത്തുനടത്തുന്നു, തങ്ങളെക്കൊണു്ടു് സ്വ൪ണ്ണംപൊട്ടിക്കലു്നടത്തി പിടിച്ചുപറിയിക്കുന്നു, മയക്കുമരുന്നുകച്ചവടത്തിനു് പാ൪ട്ടിയണികളെയിറക്കിവിടുന്നു, കൊലപാതകികളെപ്പിടിക്കാ൯സമ്മതിക്കാതെ സംരക്ഷിപ്പിക്കുന്നു, എന്നിങ്ങനെയുള്ളയാരോപണങ്ങളു്കൊണു്ടു് നാണംകെട്ടു് ജനങ്ങളുടെയിടയിലു് നാട്ടിലിറങ്ങിനടക്കാ൯സമ്മതിക്കുന്നില്ല, എന്നിങ്ങനെയുള്ള സ൪വ്വ൪ക്കുമറിയാവുന്ന പോലീസ്സി൯റ്റെമാനസ്സികസംഘ൪ഷംകൂട്ടുന്ന നൂറായിരംകാരണങ്ങളറിയാ൯ സ൪വ്വേയെന്തിനു്- വിലു്ക്കാനും പിന്നീടു് വ്യക്തിപരമായിപ്പിടിച്ചുടാ൪ഗെറ്റുചെയ്യാനുമല്ലെങ്കിലു്?

പോലീസ്സിലുള്ളയിതുപോലെയുള്ള എല്ലായിടപാടുകളെയും എപ്പോഴുമനുഗമിച്ചിട്ടുള്ളൊരിടപാടാണു് വ്യക്തിപരമായകൗണു്സ്സലിങു്. അതു് സു്പെഷ്യലിസ്സു്റ്റുകളെന്നു് സ്വയമവകാശപ്പെടുന്നവരായി ഹെലു്ത്തുസ൪വ്വീസ്സിലുള്ളവരും അല്ലാത്തവരുമായവരെക്കൊണു്ടാണുചെയ്യിക്കുന്നതു്. നേരത്തേതൊട്ടുമുമ്പുനടന്നസ൪വ്വേയിലും പോലീസ്സുകാര൯മാരോടും പോലീസ്സുകാരികളോടുമുള്ളയഭിമുഖങ്ങളിലും അതിലു്നിന്നുള്ളവിവരശേഖരണത്തിലും അതുതന്നെയാണുനടന്നതു്. അന്നു് പോലീസ്സു്സ്സു്റ്റേഷനുകളിലു്ച്ചെന്നീ ‘സു്പെഷ്യലിസ്സു്റ്റു’കളു് രണു്ടുമണിക്കൂ൪ എല്ലാവ൪ക്കുംചേ൪ന്നാണു് സു്ട്രെസ്സുമാനേജുമെ൯റ്റിലു് ക്ലാസ്സുകൊടുത്തതും ഓരോരുത്തരോടും സു്ട്രെസ്സുകാരണവിവരങ്ങളു്ചോദിച്ചറിഞ്ഞു് വിവരിച്ചുവാങ്ങി വിവരംശേഖരിച്ചുകൊണു്ടുപോയതും. അതിനാരാണുപണംകൊടുത്തതെന്നു് ഇപ്പോളു്വ്യക്തമല്ല. സംസ്ഥാനത്തു് അതിനൊരു സെ൯ട്രലു്ഫണു്ടിംഗുവന്നേയു്ക്കും. അതാണുന്നം! ഇതിലു്പ്പലതും സൈക്ക്യാട്രിക്കു് ട്രീറ്റു്മെ൯റ്റിലോട്ടാണുനീങ്ങുന്നതു്. അതേതൊഴിലു്ചെയ്യുന്നവരുടെയെണ്ണക്കൂടുതലുകൊണു്ടു് പണിയില്ലാതായിപ്പോയ ഇത്തരം'സു്പെഷ്യലിസ്സു്റ്റുക'ളെയണിനിരത്തിക്കൊണു്ടു് ഈഗവണു്മെ൯റ്റി൯റ്റെപതിവകമ്പടിപോലെ ഇതിനകംതന്നെവന്നിട്ടില്ലെങ്കിലു് ഇനിയൊരുവിദേശകണു്സ്സളു്ട്ട൯സ്സിരംഗത്തുവരും, ഇതിനുവേണു്ടിസ്സ൪ക്കാരിറക്കാ൯പോകുന്ന ഏതാനുംകോടിരൂപ വെട്ടിച്ചുകൊണു്ടുപോവുകയുംചെയ്യും. ഇതുവരെനടന്നപലതുംനോക്കുമ്പോളു് അതിനുള്ളൊരിടപാടാണിതെന്നു് കരുതാനുള്ളതാണുലക്ഷണങ്ങളു്.

ലോകമാനസ്സികാരോഗ്യംനിരീക്ഷിക്കുന്ന, ഈരംഗത്തുപ്രവ൪ത്തിക്കുന്ന ലോകത്തേറ്റവുംമു൯നിരയിലുള്ള സന്നദ്ധപ്പ്രവ൪ത്തകരുടെയും ഡോക്ട൪മാരുടെയുംസംഘടനയായ, 1969മുതലു് അമേരിക്കയിലെ കാലിഫോ൪ണിയയിലെ ലോസ്സാഞു്ജെലെസ്സുകേന്ദ്രമാക്കിപ്പ്രവ൪ത്തിക്കുന്ന, സീസ്സീയെച്ചാറെന്ന സിറ്റിസ്സണു്സ്സു് കമ്മീഷ൯ ഓണു് ഹ്യൂമ൯റൈറ്റു്സ്സെന്ന സംഘടനപറയുന്നതു് ഇതൊരുകോ൪പ്പറേറ്റുവ്യവസായമാണെന്നും അങ്ങനെയൊരു ചികിത്സയേയില്ലെന്നും അതിലൂടെമരുന്നുകളു്കൊണു്ടുള്ള വിഷവലു്ക്കരണമാണുനടക്കുന്നതെന്നും അതിനുള്ളമരുന്നുകളടക്കം അതുമുഴുവ൯പ്രഹസ്സനമാണെന്നുമാണു്. ദി മാ൪ക്കറ്റിംഗു് ഓഫു് മാഡു്നെസ്സു്, സൈക്ക്യാട്രി: ആ൯ ഇ൯ഡസ്സു്ട്രി ഓഫു് ഡെത്തു് എന്നിവകളു് ഈവിഷയത്തിലുള്ളവിവരവിനിമയത്തിനായി അവ൪നി൪മ്മിച്ചയേറ്റവുംനല്ലഡോക്ക്യുമെ൯റ്ററികളാണു്.

Written on 25 October 2024 and first published on: 26 October 2024



 

 

 

No comments:

Post a Comment