Sunday, 20 October 2024

1710. ആ ഉദ്യോഗസ്ഥ൯റ്റെമരണത്തിലു് അതു് ആത്മഹത്യയാണെന്നു് സൂചിപ്പിച്ചുകൊണു്ടു് എത്രപ്രാവശ്യമാവാക്കുപയോഗിക്കുന്നുവോ അതി൯റ്റെമുള്ളെണ്ണമെടുത്തു് അതിനു് നിശ്ചിതനിരക്കിലു്പ്പണംതരാം...!

1710

ആ ഉദ്യോഗസ്ഥ൯റ്റെമരണത്തിലു് അതു് ആത്മഹത്യയാണെന്നു് സൂചിപ്പിച്ചുകൊണു്ടു് എത്രപ്രാവശ്യമാവാക്കുപയോഗിക്കുന്നുവോ അതി൯റ്റെമുള്ളെണ്ണമെടുത്തു് അതിനു് നിശ്ചിതനിരക്കിലു്പ്പണംതരാം...!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


ആ ഉദ്യോഗസ്ഥ൯റ്റെമരണത്തിലു് അതു് ആത്മഹത്യയാണെന്നു് സൂചിപ്പിക്കുകയും പരാമ൪ശിക്കുകയും ചെയു്തുകൊണു്ടു് എത്രപ്രാവശ്യമാവാക്കുപയോഗിക്കുന്നുവോ അതി൯റ്റെ മുള്ളെണ്ണമെടുത്തു് അതിനു് നിശ്ചിതനിരക്കിലു് മാധ്യമങ്ങളു്ക്കുപണംകൊടുക്കുന്നതിനുള്ള ഒരുസംവിധാനം തലു്പ്പരകക്ഷികളേ൪പ്പെടുത്തിയിട്ടുണു്ടെന്നാണു് ഇതേക്കുറിച്ചുള്ള സകലമാധ്യമങ്ങളുടെയുംറിപ്പോ൪ട്ടുകളുടെ രീതിയും ധ്വനിയും സൂചിപ്പിക്കുന്നതു്. ഇതുകേരളത്തിലാദ്യമാണെന്നുതോന്നുന്നു. അമ്പതുപ്രാവശ്യമുപയോഗിക്കുകയാണെങ്കിലു് അമ്പതേ ഗുണം നിശ്ചിതനിരക്കു് എന്നാണെന്നുതോന്നുന്നു. ഇതിലു് ഏതുമാധ്യമമെന്നവ്യത്യാസമില്ലാത്തതാണു് ഈ സംശയമുണു്ടാക്കിയിരിക്കുന്നതു്.

‘അതിനാണു് ഈ ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെപേരിലു് പോലീസ്സിനെക്കൊണു്ടു് അസ്സ്വാഭാവികമരണമെന്നവാക്കേയുപയോഗിക്കാതെ ഒരാത്മഹത്യാപ്പ്രേരണക്കേസ്സുതന്നെ ഞങ്ങളെടുപ്പിച്ചിട്ടുള്ളതു്. ഞങ്ങളുമാലോചിച്ചുതന്നെയാണുചെയു്തതു്. നിങ്ങളു് മാധ്യമങ്ങളതു് ആത്മഹത്യാപ്പ്രേരണക്കേസ്സെന്നും ആത്മഹത്യയെന്നും കുറേപ്പ്രാവശ്യംപറയുമ്പോളിതു് കൊലപാതകമെന്നതു് ആത്മഹത്യയായിമാറിക്കൊള്ളും. അതിനാണുപണംതരുന്നതു്. ഇതിനുള്ളപണംനിങ്ങളു് സ്വപു്നത്തിലു്പ്പോലുംകണു്ടുകാണുകയില്ല. സ൪ക്കാരിനെതിരേയുള്ളയാരോപണങ്ങളുടെ മൂ൪ച്ചനിങ്ങളു്കുറയു്ക്കണമെന്നല്ലപറയുന്നതു്, പക്ഷേ അതിലൊരിടത്തും അസ്സ്വാഭാവികമരണമെന്നോ കൊലപാതകമെന്നോ ഉള്ളവാക്കു് ഒരിക്കലുമുപയോഗിക്കരുതു്. കാര്യംനിങ്ങളു്ക്കുമറിയാം, ഞങ്ങളു്ക്കുമറിയാം, പക്ഷേയതിതിലു്പ്പ്രസക്തമല്ല. നിങ്ങളെത്രയോപ്രാവശ്യമതുചെയു്തിരിക്കുന്നു! അതു് ഞങ്ങളു്ക്കുചെയ്യാ൯പറ്റുന്നപണിയല്ല. അതിനാണുനിങ്ങളെയാശ്രയിക്കുന്നതു്.’

‘ഇതിനകത്തു് ആകെയൊരുദു൪ബ്ബലഘടകംകിടക്കുന്നതു് കൃത്യംനടന്നെന്നുപ്രചരിപ്പിക്കുന്ന ക്വാ൪ട്ടേഴു്സ്സി൯റ്റെതാക്കോലപ്പോളു് കളകു്ടറുടെകൈയിലായിരുന്നില്ലേ, ഇയാളാസമയത്തുട്രെയിലിനിലല്ലായിരുന്നോ, ഇയാളു്ട്രെയിനിലു്ക്കയറാതെതിരിച്ചുവന്നു് ക്വാ൪ട്ടേഴു്സ്സിലു്പ്പ്രവേശിച്ചുതൂങ്ങിമരിച്ചെന്നു് പോലീസ്സുതെളിയിച്ചോ എന്നൊക്കെ ചിലവ൯മാ൪ചോദിക്കുന്നചിലചോദ്യങ്ങളാണു്. അവരെനിശ്ശബ്ദരാക്കാനിന്നത്തെസ്സാഹചര്യത്തിലു് പറ്റുകയില്ല. അങ്ങനെയൊരുനിശ്ശബ്ദനാക്കലാണല്ലോ ഇവിടെപ്പ്രശു്നമായതു്! അതുകൊണു്ടു് അതുമറികടക്കാനായുള്ളവഴിതേടുകയാണു് പോലീസ്സിനെക്കൊണു്ടു്. അവരതിലു്വിജയിക്കുന്നില്ല. അവരിതൊക്കെ തുട൪ച്ചയാക്കിവെച്ചുനടത്തിയാലു് അവ൪പിടിക്കപ്പെടുമെന്നാണവ൪പറയുന്നതു്. അതുകൊണു്ടു് അതിനുള്ളൊരുവഴി നിങ്ങളു്തന്നെതേടിക്കൊള്ളണം, കണു്ടുപിടിച്ചുകൊള്ളണം. വാങ്ങുന്നപണത്തിനു് ജോലിചെയ്യണം. ഇതിനു് പണമൊരുപ്രശു്നമല്ല. അണു്ലിമിറ്റഡു് ബഡു്ജറ്റാണുള്ളതു്. അതുമുടക്കുന്നതു് നിങ്ങളു്ക്കുപതിവായിപ്പണംതരുന്ന പരസ്യങ്ങളുടെയുടമകളായ കമ്പനികളാണു്. അവരിതിലു്പ്പിടിക്കപ്പെട്ടാലു്, അവരസ്സു്തമിച്ചാലു്, നിങ്ങളുമസ്സു്തമിച്ചെന്നോ൪ത്തുകൊള്ളണം. ഇപ്പോളുള്ളയാരോപണതരംഗമൊക്കെയങ്ങുപോകും. കാലംപിന്നെയുംകിടക്കുകയാണു്. രണു്ടായിരത്തിയിരുപത്തിയേഴും ഇരുപത്തിയെട്ടും മുപ്പതുമൊക്കെവരും. അതുകൊണു്ടു് ഭാവിയെക്കൂടിക്കണക്കിലെടുത്തു് നോക്കിയുംകണു്ടുംചെയു്തുകൊള്ളണം.’

മേലു്പറഞ്ഞതാണു് നടന്നെന്നുപറയുന്നതായി ജനങ്ങളു്ശ്രദ്ധിച്ചയാസ്സംഭാഷണം. ഇതുനടന്നെന്നുപറയുന്ന ആക്കമ്മിറ്റിയിപ്പോളു് ഇവരുടെകൈയ്യിലൂടെയുള്ള ആ ഉദ്യോഗസ്ഥ൯റ്റെമരണം ആത്മഹത്യയാണെന്നുവരുത്തി സ്വയംരക്ഷപ്പെടാ൯ സകലവഴികളിലൂടെയും മാധ്യമങ്ങളിലൂടെയും ആത്മഹത്യയാണേ... ആത്മഹത്യയാണേ...യെന്നു് അലമുറയിട്ടുനിലവിളിച്ചുകൊണു്ടുനടക്കുകയാണു്. ഈപ്പാ൪ട്ടിയുടെ ഗവണു്മെ൯റ്റിലോ പോലീസ്സിലോ വിശ്വാസമില്ലാത്തതുകൊണു്ടും സു്റ്റേറ്റുസന്നാഹങ്ങളു്വെച്ചു് ഇവരെയൊന്നും ഒരുകാലത്തും ശിക്ഷിക്കുകയില്ലെന്നറിയാവുന്നതുകൊണു്ടും ഇവരുടെയീനിലവിളിയുടെകാഠിന്യംകണു്ടും ജനങ്ങളിപ്പോളീക്കേസ്സിലു് നാനാവഴികളിലൂടെയുമിതിനകം തങ്ങളുടെമുന്നിലെത്തിയതെളിവുകളു്വെച്ചു് ഇതു് ഇവ൪നടത്തിയയൊരുകൊലപാതകംതന്നെയെന്നു് സ്വയംവിധിയെഴുതിക്കൊണു്ടുമിരിക്കുകയാണു്. ഇവരുടെസംരക്ഷകനായ പ്രധാനമന്ത്രി നരേന്ദ്രമോദി ഡലു്ഹിയിലിരിക്കുവോളം ഇനിമേലോട്ടിതിലെന്തുനടക്കുമെന്നും ഇപ്പോളു്ജനങ്ങളു്ക്കെല്ലാമറിയാം. ഇതൊരുകോടതിയിലൂടെകടന്നുപോയി ഒടുവിലു്സ്സത്യംപുറത്തുവരുമെന്നുപോലും ജനങ്ങളാരുംചിന്തിക്കുന്നുപോലുമില്ല, കാരണം കനത്തയനവധിയഴിമതിയാരോപണങ്ങളുമായി വ൯കോ൪പ്പറേറ്റുപണത്തി൯റ്റെപി൯ബലത്തിലു് അതിലൂടെക്കടന്നുപോയിട്ടും മുഖ്യമന്ത്രിവിജയനിപ്പോളു് വ൪ഷങ്ങളായി അധികാരത്തിലിരിക്കുന്നതവ൪കാണുന്നുണു്ടു്. ജനങ്ങളുടെകൈയ്യിലിപ്പോളു് ഇവരുടെയാരുടെയുംകൈയ്യിലില്ലാത്തതായി ആകെയൊരായുധമേയുള്ളൂ... അതവ൪തെരഞ്ഞെടുപ്പുകളിലു് സമ൪ത്ഥമായെടുത്തുപയോഗിക്കുന്നുമുണു്ടു്.

Written on 19 October 2024 and first published on 20 October 2024




 

 

 

 

No comments:

Post a Comment