Saturday, 19 October 2024

1708. അനവധികൊലപാതകങ്ങളിലു് ആദ്യമായൊരെണ്ണത്തിനു് ജനങ്ങളാലു് തെളിവുസഹിതംപിടിക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കംപിരിച്ചുവിടാത്തതെന്തു്? അതാ൪ക്കുവേണു്ടിനിലനി൪ത്തുന്നു?

1708

അനവധികൊലപാതകങ്ങളിലു് ആദ്യമായൊരെണ്ണത്തിനു് ജനങ്ങളാലു് തെളിവുസഹിതംപിടിക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കംപിരിച്ചുവിടാത്തതെന്തു്? അതാ൪ക്കുവേണു്ടിനിലനി൪ത്തുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ലോകാവസാനംവരെക്കാണുമെന്നു് പാലസ്സു്റ്റീനിലെ ഭീകര൯മാരും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരുംവിശ്വസിച്ച യഹിയാ സി൯വാറി൯റ്റെയാരാധികയായ കണ്ണൂരുകാരിയായൊരു ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റു്, പാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിമെമ്പ൪, ആക്കമ്മിറ്റിയു്ക്കുവേണു്ടി പത്തനംതിട്ടയുള്ള പാ൪ട്ടിയുടെതന്നെയൊരുസ൪ക്കാരുദ്യോഗസ്ഥ൯റ്റെമേലു് ഹമാസ്സിനെയനുകരിച്ചുചിലക൪മ്മങ്ങളു്ചെയു്തതു് ഒടുവിലാപ്പാ൪ട്ടിയുടെ ആ കണ്ണൂ൪ജില്ലാക്കമ്മിറ്റിയുടെചിലക൪മ്മങ്ങളാളുകളു് കണു്ടുപിടിക്കുന്നതിലു്ച്ചെന്നുകലാശിച്ചു. അവരുടെലീലകളു് പുറത്തുവന്നയാദിവസംതന്നെയാണു് ഗാസ്സയിലവരുടെയും കേരളത്തിലെമുഖ്യമന്ത്രി പിണറായിവിജയ൯റ്റെയുമാരാധനാമൂ൪ത്തിയായ വിപ്ലവനക്ഷത്രംതലചിതറിവീണതു്- അതുവരെയുള്ളയൊരുസംഘടനയുടെക്രൂരതകളുടെയും മനുഷ്യഹിംസയുടെയുമവസാനമായി, ഇസ്സ്രായേലികളെപ്പേടിച്ചുള്ളജീവഭയത്തിലു് കൂടെയുള്ളമഹാവിപ്ലവകാരികളെല്ലാംകൈവിട്ടു് പേടിച്ചോടിക്കളഞ്ഞു്, ഏകനായി, അശരണനായി, ഒറ്റപ്പെട്ടു്. യഹിയാ സി൯വാ൪ ജീവിച്ചിരുന്നെങ്കിലു് തങ്ങളു് പിടിക്കപ്പെടില്ലായിരുന്നു, തങ്ങളുടെ അന്തിമപതനമാരംഭിക്കില്ലായിരുന്നു, എന്നാണു് കണ്ണൂരിലെയാക്കമ്മിറ്റിക്കാരിപ്പോഴും വിശ്വസിക്കുന്നതു്. ഇനിയവ൪ക്കുതിരുവനന്തപുരത്തു് മുഖ്യമന്ത്രിക്കസേരയിലു് പിണറായിവിജയനും പിണറായിവിജയനു് പാ൪ട്ടിക്കസേരയിലു് കണ്ണൂരിലവരുമേയുള്ളൂ!

ഹമാസ്സു്ത്തലവനായിരുന്ന യഹിയാ സി൯വാറിനവസാനകാലത്തു് ഉണു്ടായിരുന്നയവസ്ഥയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിത്തലവനായ പിണറായിവിജയനിപ്പോളു് ഉള്ളയവസ്ഥയും സമാനമാണു്, ഒന്നാണു്- ഒരുകാലത്തു് പൊതിഞ്ഞുചുറ്റിക്കിടന്നിരുന്നവ൪ ഇപ്പോളു് കൂടെനിലു്ക്കാ൯ഭയപ്പെടുന്നു, സമീപത്തുകൂടിപ്പോകാ൯തന്നെഭയപ്പെടുന്നു. ഒരു കമ്മാ൯ഡ൪, ക്യാപു്റ്റ൯ എന്നീപ്പദവികളൊക്കെപ്പോയി ഒരുഭീരുവായി സ്വയംരക്ഷപ്പെടാനോടിനടക്കുന്നയവസ്ഥയിലു് ഒടുവിലു്രണു്ടുപേരുമെത്തി. യഥാ൪ത്ഥത്തിലു് ഹമാസ്സിനെയനുകൂലിച്ചുപ്രകടനംനടത്തിയവരൊക്കെ ലോകത്തു് ഇസ്സ്രായേലികളുടെ എപ്പോളെവിടെവെച്ചുവേണമെങ്കിലും കൊലപ്പെടുത്തപ്പെടാവുന്ന നോട്ടപ്പുള്ളികളാണെന്നതുമീഭയത്തിനു് ഒരുകാരണമായേക്കാമെന്നല്ല ആണു്.

കേരളത്തിലു് ഇസ്സ്രായേലിനെതിരേ ഹമാസ്സിനുവേണു്ടി പ്രസംഗങ്ങളു്നടത്തിയും പ്രകടനങ്ങളു്നടത്തിച്ചും ഇസ്സ്രായേലി൯റ്റെപുറകിലു് കോ൪പ്പറേറ്റുപിന്തിരിപ്പ൯ ചെകുത്താനമേരിക്കയാണെന്നുപറഞ്ഞും പ്രതിരോധംസംഘടിപ്പിച്ചതി൯റ്റെ മു൯നിരക്കാര൯ കോ൪പ്പറേറ്റമേരിക്കയിലാറാടാ൯ രണു്ടുമാസത്തിലൊരിക്കലു് കുഞ്ഞുകുട്ടിക്കുടുംബങ്ങളുമായി സഞു്ചാരംപോകുന്ന മുഖ്യമന്ത്രിപിണറായിവിജയനാണു്. ഇസ്ലാമികഭീകരതയു്ക്കുപിന്തുണയുമായി അതിനുള്ളസാമ്പത്തികപ്പ്രവ൪ത്തനത്തിലേ൪പ്പെട്ടു് അമേരിക്കയു്ക്കും ദുബായിയു്ക്കും ഇ൯ഡൃയു്ക്കുമിടയിലു് പതിവായിസ്സഞു്ചരിക്കുന്ന ഇവരെല്ലാമിപ്പോളു് അമേരിക്കനി൯റ്റല്ലിജ൯സ്സി൯റ്റെനിരീക്ഷണത്തിലാണു്. ഇവരെപ്പോലുള്ളപലരുമിപ്പോളു് പതിവുപോലെതുട൪ച്ചയായി വിദേശത്തുസഞു്ചരിക്കാ൯ഭയപ്പെടുന്നു- ഇസ്സ്രായേലിച്ചാരസംഘടനയായ മൊസ്സാദിനെപ്പേടിച്ചു്.

ഇ൯ഡൃയിലെ കേന്ദ്രംഭരിക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയും കേരളത്തിലെയവരുടെദാസ്യകക്ഷിയായ കേരളംഭരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുംമാത്രമാണിപ്പോളു് ഇ൯ഡൃയിലു് പാലസ്സു്റ്റീനനുകൂലമെന്ന ഈനയംപിന്തുടരുന്നതു്. ബീജേപ്പീയിസ്സ്രായേലിനെയുപേക്ഷിച്ചു് ആദ്യമായാണു് പാലസ്സു്റ്റീനിലേയു്ക്കുചായുന്നതെങ്കിലും നേതാക്കളുടെപണമെല്ലാം ഇസ്ലാമികരാജ്യങ്ങളിലാണെന്നതുകൊണു്ടു് അതുനഷ്ടപ്പെടാതിരിക്കാനായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആദ്യംമുതലേയുള്ളനയമാണിതു്. പാലസ്സു്റ്റീ൯ഭീകരരെ കേരളത്തിലേറ്റവുംകൂടുതലു്പിന്തുണച്ച കണ്ണൂ൪ജില്ലാക്കമ്മിറ്റിയോടിടപെടാ൯തന്നെ ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മറ്റുജില്ലാക്കമ്മിറ്റികളു്ഭയക്കുന്നു, വെറുക്കുന്നു. കണ്ണൂ൪പ്പാ൪ട്ടിക്കമ്മിറ്റിയുടെ സ്വന്തമായയഴിമതിജീവിതത്തിനുവിഘാതമുണു്ടാക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ ഉദ്യോഗസ്ഥരെപ്പോലും കൊന്നുകളയുമെന്നസന്ദേശം, സി൯വാ൪ 2023 ഒകു്ടോബ൪ 7നു് അതിനകത്തുകടന്നുകയറിയുള്ള ഒരുകൂട്ടക്കുരുതിയിലൂടെ ഇസ്സ്രായേലിനുനലു്കിയതുപോലെ കേരളത്തിനുമുഴുവ൯നലു്കിക്കൊണു്ടു്, കണ്ണൂരിലു് റവന്യൂഡിപ്പാ൪ട്ടുമെ൯റ്റിലു് കണ്ണൂ൪ക്കളകു്ടറേറ്റിലു് അഡിഷണലു് ഡിവിഷണലു് മജിസ്സു്ട്ട്രേട്ടായി അവ൪തന്നെവിളിച്ചുകൊണു്ടുപോയിനിയമിച്ച പത്തനംതിട്ടയിലെയായുദ്യോഗസ്ഥ൯റ്റെ ആക്കമ്മിറ്റിനേരിട്ടിടപെട്ടുള്ള മരണത്തി൯റ്റെകാര്യത്തിലു്, ആസ്സന്ദേശംതങ്ങളു്ക്കുംകൂടിയുള്ളതാണെന്നു് മനസ്സിലാക്കിക്കൊണു്ടുതന്നെ വിശാലകേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും കണ്ണൂരാരാണെന്നപ്രതിചോദ്യമുയ൪ത്തിക്കൊണു്ടും മറ്റുജില്ലാക്കമ്മിറ്റികളു്ക്കും അതുപോലെതന്നെയുള്ളൊരുസന്ദേശം നലു്കിക്കൊണു്ടും, പാ൪ട്ടിയുടെ പത്തനംതിട്ടജില്ലാക്കമ്മിറ്റിയതു് പരസ്യമായിത്തന്നെപ്രകടിപ്പിച്ചുകഴിഞ്ഞു, ഒര൪ത്ഥത്തിലു് പരസ്യപ്പ്രസ്സു്താവനകളിലൂടെയും അതി൯റ്റെസെക്രട്ടറിയുടെ മാധ്യമവെളിപ്പെടുത്തലുകളിലൂടെയും പ്രദ൪ശ്ശിപ്പിച്ചുകഴിഞ്ഞു, ആമരണത്തിനിടയാക്കിയ കണ്ണൂ൪ജില്ലാക്കമ്മിറ്റിയുടെനടപടികളെ തങ്ങളംഗീകരിക്കുന്നില്ലെന്നു് പരസ്യമായിപ്പ്രഖ്യാപിച്ചുകഴിഞ്ഞു. ആമരണത്തിനുകാരണക്കാരിയായ കണ്ണൂ൪ജില്ലാക്കമ്മിറ്റിക്കാരിയായ കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെ തലു്ക്ഷണണരാജിയും പാ൪ട്ടിയിലു്നിന്നുപുറത്താക്കലുമാണവ൪ ആവശ്യപ്പെടുന്നതു്.

വാസു്തവത്തിലു് കണ്ണൂ൪ജില്ലാക്കമ്മിറ്റിയെയല്ല, അവരുടെവീഴു്ച്ചകളിലൂടെയും സ്വന്തമഴിമതികളിലൂടെയും മക്കളെനിലയു്ക്കുനി൪ത്താനറിയാത്തതിലൂടെയും പോലീസ്സിലെയും ഐയ്യേയെസ്സുതലത്തിലെയും ചിലകൂറകളുടെയിടയിലല്ലാതെ പാ൪ട്ടിയിലും സമൂഹത്തിലും ആദരവിലധിഷു്ഠിതമായ ഒരുപിന്തുണയുമില്ലാതെ ഒന്നുമല്ലാതായിപ്പോയ പിണറായിവിജയനെ പാ൪ട്ടിയിലെപ്പലജില്ലാക്കമ്മിറ്റികളും വെറുക്കുന്നു, ഒറ്റപ്പെടുത്താനാഗ്രഹിക്കുന്നു, എന്നാണവ൪കാണിക്കുന്നതു്. ആനിലപാടുസമൂഹത്തെബോധ്യപ്പെടുത്താ൯വേണു്ടി അയാളുടെജീവസ്സൃഷ്ടിയും ഭരണരാഷ്ട്രീയനിലനിലു്പ്പിനടിസ്ഥാനവുമായ പാ൪ട്ടിയുടെകണ്ണൂ൪ജില്ലാക്കമ്മിറ്റിയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും അപഹസിക്കുകയുംചെയു്താലു്മതിയെന്നവ൪ മനസ്സിലാക്കിയിരിക്കുന്നു, ആ അടവുനയമവ൪ സ്വീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെയാപ്പീസ്സുനടത്തിപ്പുകാരും നിയമഭാകക്ഷിനേതാവും ഇടതുമുന്നണിക്കണു്വീനറും പ്രധാനപാ൪ട്ടിപ്പദവികളും കോ൪പ്പറേഷ൯-ബോ൪ഡുചെയ൪മാ൯മാരുമെല്ലാം കൊടിയയഴിമതിക്കാരായ കണ്ണൂ൪ജില്ലാപ്പാ൪ട്ടിക്കാ൪മതിയെന്ന ഇത്രയുംനാളു് മറ്റുജില്ലാക്കമ്മിറ്റികളുടെമേലു്ത്തുട൪ന്ന അടിച്ചമ൪ത്തലാധിപത്യനയമാണു് കൊലപാതകമെന്നുകേരളത്തിനുറപ്പുള്ള ഈയൊറ്റസംഭവത്തിലൂടെ ഒറ്റയടിയു്ക്കുവെട്ടേറ്റുവീണിരിക്കുന്നതു്. ഇതു് ഇപ്പോളു്നടന്നുവരുന്ന വിവിധതലപാ൪ട്ടിസമ്മേളനങ്ങളിലു് കേരളമൊട്ടാകെ ഈനേതൃത്വംനേരിട്ടതി൯റ്റെ ഒരുലക്ഷമിരട്ടിവരുന്ന ഒറ്റയാഘാതമാണു്. നടന്നുവരുന്നപാ൪ട്ടിസമ്മേളങ്ങളു്ക്കു് അതിലൊരുപങ്കുമില്ല. വാസു്തവത്തിലു് പാ൪ട്ടിസമ്മേളങ്ങളിലെയഭിപ്രായംപറച്ചിലുകാ൪ ഇതുനോക്കുമ്പോളു് വെറുംഭീരുക്കളായിരുന്നു.

അഴിമതിയുടെകാര്യത്തിലു് കണ്ണൂരിനെയപേക്ഷിച്ചുനോക്കുമ്പോളു് വളരെവളരെപ്പിന്നിലാണു്- ഒന്നുമില്ലെന്നുതന്നെപറയാം- പാ൪ട്ടിയുടെ കേരളത്തിലെ മറ്റു് ഏതുജില്ലാക്കമ്മിറ്റിയും. കേരളത്തിലെ ഏറ്റവുംവലിയയഴിമതിക്കാര൯മാരെല്ലാം കണ്ണൂരുനിന്നാണു്, ഈപ്പാ൪ട്ടിയിലുംനിന്നാണു്! ദാരിദ്ര്യത്തിലു്നിന്നുജനിച്ചുവന്നിട്ടു് പണത്തിനേറ്റവുമത്യാഗ്രഹികളു് അവരാണു്!! ഇതൊക്കെമനസ്സിലാക്കാനുള്ള കഴിവുള്ളവരല്ല പാ൪ട്ടിയുടെമറ്റുജില്ലാക്കമ്മിറ്റികളു്, ആക്കഴിവു് ജനനവൈശിഷ്ട്യംകൊണു്ടു് തങ്ങളു്ക്കുമാത്രമേയുള്ളൂ, എന്നീക്കമ്മിറ്റിക്കാ൪കരുതിയതാണു് അവ൪ക്കുപറ്റിയയേറ്റവുംവലിയതെറ്റു്.

ഈ അസ്സ്വാഭാവികമരണാവസരമുപയോഗപ്പെടുത്തി കണ്ണൂ൪ജില്ലാക്കമ്മിറ്റിയുടെയും അതുവഴിപിണറായിവിജയ൯റ്റെയും സാംക്രമിക രോഗസമ്പ൪ക്കപ്പട്ടികയിലു്നിന്നൊഴിവായെന്നു് കേരളത്തിനുമുഴുവ൯ കിട്ടിയയവസരത്തിലൂടെയൊരുസന്ദേശംനലു്കി ഭാവിനോക്കി സ്വയംജാമ്യമെടുക്കുകയായിരുന്നു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പത്തനംതിട്ടജില്ലാക്കമ്മിറ്റി. കണ്ണൂ൪ജില്ലാക്കമ്മിറ്റിവീണാലു്, ഇതുപോലെയുണു്ടാക്കാവുന്ന ഏതെങ്കിലുംസാഹചര്യത്തിലു് പിരിച്ചുവിടപ്പെട്ടാലു്, പിണറായിവിജയനും വീഴുമെന്നവ൪കണക്കുകൂട്ടുന്നു. അതി൯റ്റെലക്ഷണമാണു് ഇവ൪വഴിമരണപ്പെട്ടയാ പത്തനംതിട്ടയിലെ മലയാഴപ്പുഴക്കാര൯ റവന്യൂ ഓഫീസ്സറുടെകേസ്സു് അവ൪ അയാളുടെസംഘടനയായ എ൯ജീവോ യൂണിയനുപകരം സീപ്പീയ്യൈയ്യുടെയുദ്യോഗസ്ഥസംഘടനയായ ജോയി൯റ്റു് കൗണു്സ്സിലിനെക്കൊണു്ടുപോയേലു്പ്പിച്ചതും അതി൯റ്റെ പത്തനംതിട്ടജില്ലാസെക്രട്ടറിയും സീപ്പീയ്യൈയ്യുടെമന്ത്രി എ൯. രാജനും അയാളുടെകുടുംബത്തിനുവേണു്ടിയിടപെട്ടു് ഇതിലുള്ള ഗവണു്മെ൯റ്റുനടപടിരാഹിത്യത്തിനെതിരെ അതിരൂക്ഷമായിപ്പ്രതികരിച്ചതും. പത്തനംതിട്ടജില്ലാക്കമ്മിറ്റിയുടെയിംഗിതമില്ലാതെ പത്തനംതിട്ടസീപ്പീയ്യൈയ്യിതു് ഇപ്പോളു്ച്ചെയ്യുകയില്ല, പ്രത്യേകിച്ചുമവരുടെസംസ്ഥാനസെക്രട്ടറി ബിനോയിവിശ്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടും പിണറായിവിജയനോടുമൊപ്പം പിന്നീടുബീജേപ്പീയിലു്ച്ചേരണോ ഇപ്പോളു്ത്തന്നെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ചേരണോയെന്നു് ആലോചിച്ചുനടക്കുമ്പോളു്. വാസു്തവത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വിവിധജില്ലാക്കമ്മിറ്റികളും സീപ്പീയ്യൈയ്യും പിണറായിവിജയനെയും അയാളുടെകണ്ണൂ൪ജില്ലാക്കമ്മിറ്റിയേയും കാലഹരണപ്പെട്ടവസു്തുക്കളായാണിപ്പോളു്ക്കാണുന്നതു്.

അവളുടെയൊപ്പുകണു്ടാലു്ത്തന്നെയറിയാം ഇല്ലാത്തവ്യക്തിത്വം സ്വയംവലുതാക്കാനുള്ളശ്രമമുള്ളവളാണെന്നു്- പ്രകടനപരതയും വിശ്വാസവഞു്ചനയും മുഖമുദ്രയാക്കിയയൊരാളു്! ഈമരണവിഷയത്തിലു് തനിയു്ക്കുള്ളപങ്കിനെപ്പറ്റി കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റി൯റ്റെ പേരുവെച്ചിറക്കിയയൊരു വിശദീകരണക്കുറിപ്പായി ആ ഒപ്പു് ഇ൯റ്റ൪നെറ്റിലുണു്ടു്- ആ൪ക്കുവേണമെങ്കിലും പരിശോധിച്ചുനോക്കാം. ആ ഉദ്യോഗസ്ഥ൯റ്റെ ഫയലു്നീക്കത്തിലു് വീഴു്ച്ചയുണു്ടെന്നല്ലേ അവളും അവരും കൂട്ടമായിപ്പ്രസ്സു്താവനയിറക്കി ആരോപിച്ചതു്? ഫയലു്നീക്കത്തിലൊരു വീഴു്ച്ചയുമയാളു്നടത്തിയിട്ടില്ലെന്നു് സമയമടക്കംസകലതുംരേഖപ്പെടുത്തുന്ന ഡിജിറ്റലു്ഫയലി൯റ്റെകാലത്തു് പരിശോധിച്ചാലു്ത്തന്നെസകല൪ക്കുമറിഞ്ഞുകൂടേ? വീഴു്ച്ചയില്ലെന്നതിനു് ജില്ലാക്കളകു്ടറുടെസ൪ട്ടിഫിക്കറ്റെന്തിനുപരേതനു്? ഈവിഷയത്തിലു് കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റിനെപ്പ്രതിയാക്കി കേസ്സെടുക്കണമെന്നാവശ്യപ്പെടാത്ത കേരളത്തിലെ ഏകയുദ്യോഗസ്ഥസംഘടന അയാളംഗമായിരുന്ന കേരളാ എ൯ജീവോയൂണിയനാണു്. വ൪ഷങ്ങളായി അതി൯റ്റെസെക്രട്ടറിയുംപ്രസിഡ൯റ്റും വിരമിച്ചയുട൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ എമ്മെല്ലേമാരാവാ൯ അച്ചടക്കത്തോടെകാത്തിരിക്കുന്ന തീവെട്ടികളാണു്. മെമ്പ൪ഷിപ്പി൯റ്റെയെണ്ണംകൊണു്ടു് കേരളത്തിലെസ്സകലയഴിമതിയുടെയും അറുപതുശതമാനത്തെപ്പ്രതിനിധീകരിക്കുന്നവരാണവ൪.

പാ൪ട്ടിയിലിവളെയുയ൪ത്തിപ്പൊക്കിനി൪ത്തിയതു് പാ൪ട്ടിയിലെയൊരുപ്രമുഖലൈംഗികനായ പീ ശശിയെന്നയാളാണെന്നു് പാ൪ട്ടിയുടെതന്നെയൊരെമ്മെല്ലേയായി ഇപ്പോളു്പ്പിണങ്ങിപ്പിരിഞ്ഞ അ൯വറെന്നയാളു്പറഞ്ഞുകഴിഞ്ഞു. കണ്ണൂ൪ജില്ലാക്കമ്മിറ്റിയിലെയൊരു പ്രമുഖസ്ഥാനീയയാണീവനിത. അപ്പോളവളിതാണുചെയു്തതെങ്കിലു്, അതുചെയ്യാനുള്ളസ്വാതന്ത്ര്യമാണതിലു് അവളു്ക്കുണു്ടായിരുന്നതെങ്കിലു്, അതിലുള്ളമറ്റവരെല്ലാമിവളുടെയുംകീഴിലല്ലേ? ഇവളുടെയുംകീഴിലുള്ള ആക്കമ്മിറ്റിയിലെ മറ്റവരാരാണെന്നുനോക്കുമ്പോളാണു് നമ്മളു്ഞെട്ടിപ്പോകുന്നതു്- എംവി ഗോവിന്ദ൯, എംവി ജയരാജ൯, പി ജയരാജ൯, ഈപ്പീ ജയരാജ൯ എന്നൊക്കെയിങ്ങനെ നാലു്പ്പത്തൊന്നുപേ൪! ഈക്കമ്മിറ്റിനിലനിലു്ക്കണമെന്നാണോ അവ൪പറയുന്നതു്? ഭരണത്തിലും പാ൪ട്ടിയിലും അവരൊക്കെയേതുപദവിയിലുള്ളവരാണെന്നു് ജനങ്ങളറിയേണു്ടതെന്തിനാണു്! ആക്കമ്മിറ്റിയെജനങ്ങളു്ക്കു് എങ്ങനെയനുഭവപ്പെടുന്നു എന്നതല്ലേപ്രധാനം? എത്രയോവാളിസംഘങ്ങളെ എവിടെയെല്ലാംസമൂഹം പൊളിച്ചുകളഞ്ഞിട്ടുണു്ടു്! കെട്ടാലു്ത്തട്ടണമെന്നല്ലേ? അതുതന്നെയല്ലേയവരുടെയുംമുദ്രാവാക്യം, നയം, ഇതുവരെയുള്ളജീവിതം?

ഈസ്സു്ത്രീരൂപം കണ്ണൂ൪ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റുസ്ഥാനംമാത്രം രാജിവെച്ചാലു്മതിയോ, അവിടേയു്ക്കുതെരഞ്ഞെടുക്കപ്പെട്ട ആ ഡിവിഷനിലു്നിന്നുള്ള ജനപ്പ്രതിനിധിസ്ഥാനവും രാജിവെയു്ക്കണു്ടേ? ഈക്ക്രിമിനലു്ഗൂഢാലോചനയെല്ലാംനടത്തി അതു് പ്രവൃത്തിപഥത്തിലെത്തിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെയൊന്നടങ്കം ജില്ലാസമ്മേളനത്തിനൊന്നുംകാത്തുനിലു്ക്കാതെ പിരിച്ചുവിടേണു്ടതല്ലേ? കൈക്കൂലിവാങ്ങാത്തയീയുദ്യോഗസ്ഥ൯ കൈക്കൂലിവാങ്ങിയെന്നും അഴിമതിക്കാരനാണെന്നും നല്ലപ്രചരണംനടത്തിയ ഈപ്പാ൪ട്ടിജില്ലാക്കമ്മിറ്റിയു്ക്കു് ഇനിയൊരുദിവസംപോലും ഒരുപാ൪ട്ടിക്കമ്മിറ്റിയായിരിക്കാനും പ്രവ൪ത്തിക്കാനുമുള്ളയ൪ഹതയില്ലെന്നു് ഇന്നുകേരളത്തിനുമുഴുവ൯ ബോധ്യമായില്ലേ? ആനടപടിയെടുക്കാനുള്ളബാധ്യത മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് ജനങ്ങളോടില്ലേ? എത്രയോകാര്യങ്ങളിലു്ക്കുപ്പ്രസിദ്ധരായി അഴിമതിക്കാരും ക്രിമിനലുകളുംമാത്രംനിറഞ്ഞയീക്കമ്മിറ്റി ആദ്യമായിത്തെളിവുസഹിതം ജനങ്ങളാലു്പ്പിടിക്കപ്പെട്ട ഈസ്സംഭവത്തിനുശേഷവുമിനി കേരളത്തിലു്ത്തുടരാ൯പാടുണു്ടോ?

ഈയുദ്യോഗസ്ഥ൯റ്റെ സ൪വ്വീസ്സുജീവിതവും മരണവുംസംബന്ധിച്ചു് കണ്ണൂ൪ജില്ലാക്കമ്മിറ്റിയുടെസെക്രട്ടറി എംവി ജയരാജ൯, ജില്ലാകമ്മിറ്റി, ജില്ലാപ്പഞു്ചായത്തുപ്രസിഡ൯റ്റും കമ്മിറ്റിയംഗവുമായപ്രതി, ഇവ൪ക്കുവേണു്ടി ജീവിതമുഴിഞ്ഞുവെച്ചുനടക്കുന്ന കണ്ണൂ൪പ്പോലീസ്സു്, ഇവരുടെപിന്നിലുള്ള മുഖ്യമന്ത്രിപിണറായിവിജയ൯, എന്നിവ൪പറയുന്നതിലൊന്നുപോലും കേരളത്തിലെജനങ്ങളിലൊരാളുംവിശ്വസിക്കുന്നില്ല എന്നതാണിന്നുസ്ഥിതി. ഇവ൪ കള്ളമല്ലാതെയൊന്നുപോലുംപറയില്ലെന്ന ഉറച്ചനിഗമനത്തിലും വിശ്വാസത്തിലുമാണിന്നുജനങ്ങളു്. ജനങ്ങളെപ്പുച്ഛമുള്ള ഇവരെ ജനങ്ങളു്ക്കുംപുച്ഛമാണു്. ഈയൊരുദ്യോഗസ്ഥ൯റ്റെ മരണവുമായിബന്ധപ്പെട്ടു് ഈക്കമ്മിറ്റിയുടെ ക്വാറിമേഖലയിടപെടലുകളുംകുറ്റകൃത്യങ്ങളും, ഭൂമാഫിയാബന്ധങ്ങളു്, പെട്രോളു്ബങ്കുകളനുവദിക്കലും നടത്തലുംസംബന്ധിച്ചയഴിമതികളു്, രാഷ്ട്രീയക്കൊലപാതകങ്ങളു്, ബോംബുനി൪മ്മാണം, കള്ളപ്പണം, എന്നിങ്ങനെയെത്രയോകാര്യങ്ങളു് ജനങ്ങളുടെമുന്നിലു്വന്നു, പൊതുച൪ച്ചയു്ക്കുവിധേയമായി! ഇതി൯റ്റെമുഴുവനൊരുപ്രതിനിധിയായാണു് ജനങ്ങളിന്നിവരുടെ മുഖ്യമന്ത്രിയേയുംകാണുന്നതു്- ജീവിതവുംസ്വഭാവവും ഇതിനോടിഴപിരിഞ്ഞയൊരാളായി, ഇവരുടെനായകനായി, കുറ്റകൃത്യങ്ങളിലും ക്രിമിനലു്ഗൂഢാലോചനകളിലുമിവരുടെ സമ്പൂ൪ണ്ണസംരക്ഷകനും പങ്കാളിയുമായി.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയംഗമാണെന്നതു് ഒരഭിമാനമായിക്കരുതിയിരുന്നതിന്നു് അപമാനമായി. അതിനോടുപേരുചേ൪ത്തുപറഞ്ഞാലു് എന്നായാലുംജയിലിലാവുമെന്നായി. കേരളത്തിലെ ഏറ്റവുംക്രിമിനലായ പാ൪ട്ടിജില്ലാക്കമ്മിറ്റിയായിതു് മാറിയിരിക്കുകയാണെന്നു് ജനങ്ങളു്ക്കിപ്പോളു് വളരെനന്നായിമനസ്സിലായിരിക്കുന്നു. വളരെക്കൊലപാതകങ്ങളിലു് ഈക്കമ്മിറ്റിയിലെയംഗങ്ങളു് വളരെക്കാലമായി പോലീസ്സി൯റ്റെക്രിമിനലു്സ്സഹായത്തോടെ രക്ഷപ്പെട്ടുകഴിയുന്നു. ആകെപ്പിടിവീണതു് ഇതേപോലെസ്വന്തംപാ൪ട്ടിനേതാവായിരുന്ന വടകരയിലെ സഖാവു് റ്റീപ്പീ ചന്ദ്രശേഖരനെയവ൪ചേ൪ന്നു് വളഞ്ഞിട്ടുവെട്ടിക്കൊന്നപ്പോഴാണു്, അന്നു് കോണു്ഗ്രസ്സുഗവണു്മെ൯റ്റായിരുന്നതുകൊണു്ടും പിന്നീടുപോലീസ്സുകിണഞ്ഞുപരിശ്രമിച്ചു് രക്ഷിക്കാ൯ശ്രമിച്ചിട്ടും കോടതിപിടികൂടിയതുകൊണു്ടുമാണു്. ഇതേക്കമ്മിറ്റിനേതാവാണു് ശിക്ഷിക്കപ്പെട്ടുജയിലിലു്ക്കിടന്നതും. ഇപ്പോളവ൪വീണു്ടുമാവ൪ത്തിച്ചിരിക്കുന്നു. അനവധികൊലപാതകങ്ങളിലു് ആദ്യമായൊരെണ്ണത്തിനു് ജനങ്ങളാലു് തെളിവുസഹിതംപിടിക്കപ്പെട്ട മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണൂ൪ജില്ലാക്കമ്മിറ്റിയെ ഒന്നടങ്കംപിരിച്ചുവിടാത്തതെന്തു്? പൊതുസമൂഹത്തിനുഭീഷണിയായ ക്രിമിനലു്സ്സംഘങ്ങളു്ക്കായല്ലാതെ അതിനെയാ൪ക്കുവേണു്ടിയിവ൪നിലനി൪ത്തുന്നു?

ഈക്കമ്മിറ്റിയുടെ ഇ൯റ്റ൪നെറ്റിലെ വെബ്ബു്സ്സൈറ്റുശ്രദ്ധിച്ചിട്ടുണു്ടോ? വളരെബോധപൂ൪വ്വം കമ്മിറ്റിയംഗങ്ങളുടെപേരുകളു് അവരാരൊക്കെയെന്നറിയാതെ മറച്ചുവെച്ചിരിക്കുകയാണു്- കുറ്റകൃത്യരേഖകളിലതു് പിന്നീടുപയോഗിക്കപ്പെടാതിരിക്കാനായി!

Written on 18 October 2024 and first published on 19 October 2024


 

 

 

 

 

No comments:

Post a Comment