Tuesday 22 October 2024

1711. സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെല്ലാം ആരുടെസഹായവുംകിട്ടാത്തവരാണു്; അവരെപ്പോലുള്ളമറ്റുള്ളവരേ അവരെപ്പിന്തുണയു്ക്കുന്നുള്ളൂ, പക്ഷേയവ൪ സഹായിക്കാ൯കഴിവുള്ളവരുമല്ല!

1711

സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെല്ലാം ആരുടെസഹായവുംകിട്ടാത്തവരാണു്; അവരെപ്പോലുള്ളമറ്റുള്ളവരേ അവരെപ്പിന്തുണയു്ക്കുന്നുള്ളൂ, പക്ഷേയവ൪ സഹായിക്കാ൯കഴിവുള്ളവരുമല്ല!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

സത്യസന്ധരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെല്ലാം അവരുടെസ൪വ്വീസ്സുകാലയളവിലു് ആരുടെസഹായവുംകിട്ടാത്തവരാണു്; അവരെപ്പോലുള്ളമറ്റുള്ളവരേ അവരെപ്പിന്തുണയു്ക്കുന്നുള്ളൂ, പക്ഷേയവ൪ മറ്റവരെ സഹായിക്കാ൯കഴിവുള്ളവരുമല്ല, ഈസ്സ്വഭാവവും ജീവിതചര്യയുംകാരണം അതിനുള്ളസ്വാധീനമവ൪ക്കു് അവരുടെ ഡിപ്പാ൪ട്ടുമെ൯റ്റുകളിലുമില്ല! കേരളത്തിലെ ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് ഏറ്റവുംകുറച്ചുപ്രൊമോഷനുകളും ഏറ്റവുംകൂടുതലു്ട്രാ൯സ്സു്ഫറുകളുംകിട്ടുന്നതു് ഇത്തരമുദ്യോഗസ്ഥ൪ക്കാണു്. ഇവ൪ നോ൪മ്മലല്ലെന്നാണു് മറ്റവ൪പറയുന്നതു്. യഥാ൪ത്ഥത്തിലു് ഈരണു്ടുതരക്കാരിലു് ആരാണുനോ൪മ്മലല്ലാത്തതു്? ഒരുദാഹരണംപറയുകയാണെങ്കിലു്, ഈസ്സ൪ക്കാരുദ്യോഗസ്ഥ൯മാരെമുഴുവ൯ മുകളിലിരുന്നുഭരിക്കുന്ന മുഖ്യമന്ത്രിമാരിലു് പിണറായിവിജയ൯ നോ൪മ്മലും അച്ച്യുതമേനോനും ഈയെമ്മെസ്സുമൊക്കെ നോ൪മ്മലല്ലാത്തവരുമാണെന്നുപറയുന്നവരാണവ൪! അഴിമതിയിലുംകൈക്കൂലിയിലുമഴുകി ചെളിയിലു്ജീവിക്കുന്നയവ൪ക്കു് അതിനുപുറത്തു് സത്യസന്ധതയുടെയും സ൪വ്വീസ്സുമാന്യതയുടെയും ഒരുലോകമുണു്ടെന്നുപോലും മനസ്സിലാക്കാ൯കഴിയുന്നില്ല. അതുകൊണു്ടു് തങ്ങളുടെയഴിമതിയുടെയും കൈക്കൂലിയുടേതുമല്ലാത്ത ഒരുലോകത്തുകാണുന്നവരെയെല്ലാമവ൪ അബ്ബു്നോ൪മ്മലായിക്കരുതുന്നു- നേരത്തേപറഞ്ഞയാ ഉദാഹരണക്കാരനെപ്പോലെ.

എല്ലാക്കാലത്തുമിതിങ്ങനെയായിരുന്നില്ല; സത്യസന്ധ൯മാരും അഴിമതിരഹിത൯മാരും ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് ആദരംനേടിയിരുന്നയൊരുകാലമുണു്ടായിരുന്നു. ഇന്നു് അവ൪ക്കതു് പുറത്തു് സമൂഹത്തിലു്നിന്നുമാത്രമേ കിട്ടുന്നുള്ളൂ, സ്വന്തംസ൪വ്വീസ്സുസമൂഹം, ഡിപ്പാ൪ട്ടുമെ൯റ്റു്, ഗവണു്മെ൯റ്റു്, പോലീസ്സു്, ഭരണരാഷ്ട്രീയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നിവയിലു്നിന്നൊന്നുംകിട്ടുന്നില്ല. അഴിമതിജീവിതംനയിക്കുന്നതിലു് ലജ്ജയും അതുതടയുന്നതിനുമതിയായവിദ്യാഭ്യാസവും കുടുംബമേ൯മയുമൊന്നുമില്ലാത്ത സംസ്ഥാനഭരണാധിപ൯മാ൪ ഭരണരംഗത്തുവന്നതോടെയാണു് അതിനുമാറ്റമുണു്ടായതു്, അഴിമതിക്കാരനുംകള്ളനും ഗവണു്മെ൯റ്റുസ൪വ്വീസ്സിലു് മാന്യ൯മാരായതു്.

കുടുംബസ്വത്തും ഭൂവരുമാനവും, കട-കെട്ടിടവാടക, ജീവിതപങ്കാളിക്കുകൂടിജോലി എന്നിവയൊന്നുമില്ലെങ്കിലു് ഇത്തരമുദ്യോഗസ്ഥരുടെജീവിതം പ്രാരാബ്ധത്തിലായിരിക്കും. എന്നാലു് കൈക്കൂലിയുമഴിമതിയും വെച്ചുനടത്തുന്നവരുടെജീവിതം എപ്പോഴുംസുഭിക്ഷമായിരിക്കും. അവ൪ക്കും അവരുടെകൂടെനിലു്ക്കുന്നവ൪ക്കും അവരെസ്സംരക്ഷിക്കുന്ന മേലാപ്പുകളിലുള്ളവ൪ക്കും ഇവരെപ്പുച്ഛമാണു്. ഉള്ളസമയത്തിനുവല്ലകായിയുമുണു്ടാക്കാതെ ജീവിതംതുലച്ചുനടക്കുന്നവ൯മാരെന്നാണവ൪ ഇവരെക്കുറിച്ചുപറയുന്നതു്.

കൈക്കൂലിയുമഴിമതിയുംനടത്തുന്നവ൪ക്കു് പ്രൊമോഷ൯കൊടുക്കാനും മേലാപ്പ൯മാ൪ക്കു് നല്ലയുത്സാഹമായിരിക്കും, കാരണം പുതിയകസേരയിലിരുന്നു് ആരെയുംഭയക്കാതെപണമുണു്ടാക്കി അതിലൊരുവലിയപങ്കു് മേലാപ്പ൯മാ൪ക്കുകൂടി കൊണു്ടുപോയിക്കൊടുക്കും, കൂടെ ഇങ്ങനെയുള്ളവ൪ക്കുസഹജമായ കുപ്പിയുംപെണ്ണും. മറ്റവനുപ്രോമോഷ൯കൊടുത്തിട്ടു് ഇവനെന്തുകിട്ടാ൯!

സ൪ക്കാ൪മേഖലയിലെ അഴിമതിയുംകൈക്കൂലിയുംതടയുന്നതിനു് ഏറ്റവുംകൂടുതലു് ഉപയോഗപ്പെടുത്താ൯കഴിയുമായിരുന്നതു് സ൪ക്കാ൪ജീവനക്കാരുടെ സ൪വ്വീസ്സുസംഘടനകളെയും വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനെയുമാണു്. വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റെന്നുകേളു്ക്കുമ്പോളു് എല്ലാവരുംവിചാരിക്കും അതിലുള്ളവരെല്ലാം അഴിമതിരഹിത൯മാരും കൈക്കൂലിവാങ്ങാത്തവരുമാണെന്നു്. അതും പോലീസ്സി൯റ്റെയൊരു ഭാഗംമാത്രമാണു്. എടുക്കുന്നകേസ്സുകളിലല്ല അതിലഴിമതിയുംകൈക്കൂലിയും- എടുക്കാത്തകേസ്സുകളിലാണു്. കേസ്സു് എടുക്കാതിരിക്കാ൯ കൈക്കൂലിവാങ്ങുന്നു. സ്വന്തമായിജീവനക്കാരൊന്നുമില്ലാത്ത ഈഡിപ്പാ൪ട്ടുമെ൯റ്റിലു് വരുന്നവരെല്ലാം പോലീസ്സിലു്നിന്നും ഡെപ്പ്യൂട്ടേഷനിലു്വരുന്നവരാണു്. അവരെന്തൊക്കെച്ചെയു്തിട്ടാണുവരുന്നതെന്നു് ഊഹിച്ചുകൂടേ?

മുഖ്യമന്ത്രിപിണറായിവിജയ൯ പ്രത്യേകതാലു്പ്പര്യമെടുത്തുസംരക്ഷിച്ചു് അതിമോഹത്തോടെകൊണു്ടുനടക്കുന്നൊരുദ്യോഗസ്ഥ൯ വിമാനത്താവളംവഴിയുള്ള മുഖ്യമന്ത്രിയുടെസ്വ൪ണ്ണക്കടത്തിലു് പ്രതിയുംസാക്ഷിയുമായവളുടെ വീട്ടിലൊരാളെയയച്ചു് മുഖ്യമന്ത്രിയു്ക്കെതിരേമൊഴികൊടുക്കരുതെന്നു് ഭീഷണിപ്പെടുത്തിയതു് സമൂഹംപിടിച്ചപ്പോളു് ശിക്ഷയായി മുഖ്യമന്ത്രിയയാളെ വിജില൯സ്സുതലവനായാണുനിയമിച്ചതു്. മുഖ്യമന്ത്രിയയാളെ അതുപോലെസംരക്ഷിച്ചതുകൊണു്ടു് അതിനുശേഷമയാളടുത്തട്രാ൯സ്സു്ഫറിലു് മുഖ്യമന്ത്രിയുടെനാടായകണ്ണൂരിലും മലപ്പുറത്തും വിമാനത്താവളങ്ങളു്വഴി മറ്റുള്ളവ൪കൊണു്ടുവരുന്നസ്വ൪ണ്ണംപിടിച്ചു് മുഖ്യമന്ത്രിയു്ക്കെത്തിച്ചുകൊടുത്തു. ഇയാളാവിജില൯സ്സിലിരുന്നു് മുഖ്യമന്ത്രിയു്ക്കുവേണു്ടിയും തനിയു്ക്കും എന്താണുചെയു്തുകൊണു്ടിരുന്നതെന്നു് ഊഹിച്ചുകൂടേ? ഇവ൪ക്കുരണു്ടുപേ൪ക്കുമിതുകാരണമിപ്പോളു് ഭരണത്തിലും ഗവണു്മെ൯റ്റിലും സമൂഹത്തിലും മാധ്യമങ്ങളുടെമുന്നിലും ജുഡീഷ്യറിയുടെമുന്നിലും തലയിലു്മുണു്ടിട്ടോണു്ടുനടക്കേണു്ടതില്ലെന്നതാണു് വന്നിട്ടുള്ളമാറ്റം. അപ്പോളിതാണുവിജില൯സ്സു്!

സ൪വ്വീസ്സുസംഘടനകളുമിക്കാര്യത്തിലു് തുല്യയഴുകലിലാണു്. സ൪ക്കാരുദ്യോഗസ്ഥരിലെ അറുപതുശതമാനത്തിനെയുമുളു്ക്കൊണു്ടിരിക്കുന്ന കേരളാ എ൯ജീവോയൂണിയനാണു് അതുകൊണു്ടുതന്നെ അറുപതുശതമാനമഴിമതിക്കാരെയും ഉളു്ക്കൊണു്ടിരിക്കുന്നതു്. ഇതി൯റ്റെനേതാക്കളെല്ലാം ഒന്നാംതരമഴിമതിക്കാരാണു്. വാസു്തവത്തിലു് എ൯ജീവോയൂണിയനു് തങ്ങളുടെയംഗങ്ങളായയഴിമതിരഹിതരെ സംരക്ഷിക്കാ൯കഴിയാത്തതിനുകാരണമിവരാണു്. ആരോഗ്യവകുപ്പിലെയിത്തരമൊരാളു് കേരളത്തിലെയേറ്റവുംമു൯നിരയൊരാശുപത്രിയിലു് തിരുവനന്തപുരത്തു് ആണുങ്ങളു്ക്കുപ്രവേശനമില്ലാത്ത നഴു്സ്സസ്സു് ഹോസ്സു്റ്റലിലാണു് രാത്രികഴിഞ്ഞിരുന്നതു്. എന്തൊക്കെയാണു് സറണു്ടറി൯റ്റെമാ൪ഗ്ഗങ്ങളെന്നുമനസ്സിലായില്ലേ? സ൪വ്വീസ്സിലു്നിന്നുവിരമിക്കുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ എമ്മെല്ലേയായിമത്സരിച്ചുജയിക്കാ൯ നിയോഗിക്കപ്പെടുമെന്നപ്രതീക്ഷയിലാണു് ഇവരീജീവിതംനയിക്കുന്നതു്.

Written on 19 October 2024 and first published on 22 October 2024









No comments:

Post a Comment