1689
ആപ്പ്രത്യേകമതവിഭാഗത്തി൯റ്റെ ഇതുവരെയും കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും റീട്ടെയിലായിവാങ്ങിവിജയിച്ചുകൊണു്ടിരുന്ന വോട്ടുകളു് പീവീയ൯വറൊരുപുതിയപാ൪ട്ടിയുണു്ടാക്കി ഹോളു്സ്സെയിലായിവാങ്ങുന്നതിലു് എവിടെയാണു് അവ൪ക്കില്ലാതിരുന്നവ൪ഗ്ഗീയത?
പി. എസ്സു്. രമേശു് ചന്ദ്ര൯
ഇ൯ഡൃയിലിതുവരെയുംനിരോധിച്ചിട്ടില്ലാത്ത മുസ്ലിംമതത്തിനകത്തെയുംപുറത്തെയും ഒരുവിഭാഗമാളുകളു് പോപ്പുല൪ ഫ്രണു്ടെന്നതുമുതലു് പലപേരുകളിലിത്രയുംനാളു് ഇ൯ഡൃയിലു്പ്പ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയായിരുന്നു, ഇപ്പോഴുംപ്രവ൪ത്തിക്കുകയാണു്. അതിലു് പീയെഫൈ രാജ്യത്തിനപകടകാരികളെന്നുപറഞ്ഞു് ജുഡീഷ്യറിയുടെപിന്തുണയോടെ അതിനേക്കാളു്രാജ്യത്തിനപകടകാരികളായ ഹിന്ദുത്തീവ്രത്തിയോക്കോ൪പ്പറേറ്റുപാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടി കുറച്ചുകാലത്തേയു്ക്കു് നിരോധിക്കുകയുംചെയു്തിട്ടുണു്ടെന്നും രാജ്യകാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലും താലു്പ്പര്യമുള്ളവ൪ക്കെല്ലാമറിയാം. അവ൪ രാജ്യത്തെ വിഘടിക്കാ൯നടക്കുന്നവരാണെന്നു് ബീജേപ്പീപറയുമ്പോളു്ത്തന്നെ ബീജേപ്പീ രാജ്യത്തെ വിലു്ക്കാ൯നടക്കുന്നവരാണെന്നും സ്ഥാപനങ്ങളും പ്രദേശ്ശങ്ങളുമായി കഷണംകഷണമാക്കി റിലയ൯സ്സുമദാനിയുംപോലുള്ള കോ൪പ്പറേറ്റുഗ്രൂപ്പുകളു്ക്കു് ഇ൯ഡൃയെ വിറ്റുകൊണു്ടിരിക്കുന്നവരാണെന്നും ഇന്നെല്ലാവ൪ക്കുമറിയാം.
ഇ൯ഡൃയെവിഭജിക്കുന്നതും വിഘടിക്കുന്നതും വിലു്ക്കുന്നതുമായിബന്ധപ്പെട്ട ശക്തികളെസ്സംബന്ധിച്ച അതിലേയു്ക്കല്ലയിവിടെക്കടക്കുന്നതു്- ആപ്പറഞ്ഞമുസ്ലിംജനവിഭാഗം ഏതുപേരിലറിയപ്പെട്ടാലും രാജ്യത്തെജനാധിപത്യപ്പ്രക്രിയകളിലു് അവ൪ പങ്കെടുക്കുന്നുണു്ടോ അതോ അതിനെ സമ്പൂ൪ണ്ണമായിബഹിഷു്ക്കരിച്ചിട്ടുനടക്കുന്നവരാണോ എന്നുള്ളതാണു്. ഏതെങ്കിലുംപാ൪ട്ടിയുടെയോ സംഘടനയുടെയോപേരിലു് അവ൪ സ്വന്തമായി സ്ഥാനാ൪ത്ഥികളെനി൪ത്തി മത്സരിച്ചാലുമില്ലെങ്കിലും അവ൪ രാജ്യത്തുനടക്കുന്ന തെരഞ്ഞെടുപ്പുകളിലു് വോട്ടുചെയ്യുന്നുണു്ടെന്നുള്ളതൊരു വസു്തുതയാണു്. അത്രത്തോളമവ൪ മറ്റാരെയുംപോലെ രാജ്യത്തെജനാധിപത്യപ്പ്രക്രിയയുടെഭാഗമാണു്.
ആ൪ക്കാണിവ൪വോട്ടുചെയ്യുന്നതു്? എന്തായാലും അവ൪ഹോസ്സു്റ്റുചെയു്തു് ഫീലു്ഡുചെയ്യുന്ന സ്ഥാനാ൪ത്ഥികളു്ക്കല്ലെന്നുവ്യക്തമാണു്. അതോടൊപ്പം അവരുടെതാലു്പ്പര്യംസംരക്ഷിക്കുന്ന പാ൪ട്ടികളു്ക്കും സ്ഥാനാ൪ത്ഥികളു്ക്കുമായിരിക്കാതെയും തരമില്ല. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, കോണു്ഗ്രസ്സു് എന്നിവയിലു് ആരാണിവരുടെവോട്ടുവാങ്ങിക്കാതിരുന്നിട്ടുള്ളതും ഇലക്ഷ൯ജയിക്കാതിരുന്നിട്ടുള്ളതും? പലപ്പോഴുമതുമാറിമറിയാറുണു്ടെങ്കിലും പീയ്യെഫൈയ്യുടെവോട്ടുവേണു്ടെന്നു് ഇവരിലാരും ഇന്നുവരെയും ഒരിക്കലും ഒരുതെരഞ്ഞെടുപ്പുസമയത്തും പരസ്യമായി അസന്നിഗു്ദ്ധമായിപ്പറഞ്ഞിട്ടില്ല. ബീജേപ്പീപോലുമവരുടെവോട്ടു് വാങ്ങിച്ചിട്ടുണു്ടാവണം- ബീജേപ്പീ മുസ്ലിമുകളുമായിപ്പോലും കാഷു്മീരിലു്പ്പോലും ഐക്യമുണു്ടാക്കിയെന്ന വിജയത്തെക്കുറിച്ചു് കാഷു്മീരിലിപ്പോളു്ബീജേപ്പീ കൊട്ടിഘോഷിച്ചുപ്രചരണംനടത്തി പറയുന്നതുപോലെ. ഈവോട്ടുകളു്മുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും കോണു്ഗ്രസ്സും ബീജേപ്പീയും തരംപോലെസമയംനോക്കി ഓരോരോയിടത്തായി റീട്ടെയിലായിവാങ്ങിക്കൊണു്ടിരുന്നതിനുപകരം പുതിയ മതേതരപ്പാ൪ട്ടിയുണു്ടാക്കുമെന്നുപറയുന്ന പഴയമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരനായ പീവീയ൯വ൪ ഹോളു്സ്സെയിലായിവാങ്ങിച്ചെടുക്കുന്നതിലു് എവിടെയാണുപിശകു്? എവിടെയാണവവ൪ക്കില്ലാതിരുന്നവ൪ഗ്ഗീയത? അതല്ലേമിടുക്കു്? അതല്ലേപൊളിറ്റിക്കലക്ക്യുമെ൯?
കേരളത്തിലെവിടെവേണമെങ്കിലുമെടുത്തുനോക്കൂ... നായരുമീഴവരുമുള്ളസ്ഥലങ്ങളിലു് ഈഴവ൪ മുസ്ലിമുകളുമായി മുറുകിയസഹകരണത്തിലാണു്, നായ൪മാരാറെസ്സെസ്സുകാരുമായുമാണു്; അവ൪ക്കുമുസ്ലിമുകളുമായത്ര പ്രത്യക്ഷമായ മുറുകിയസഹകരണമൊന്നുമില്ല. ഈയീഴവ൪ 2024ലെ പാ൪ലമെ൯റ്റിലക്ഷനിലും പാ൪ട്ടിയിലു്നിന്നകന്നുപോയെന്നാണല്ലോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപോലുംപറയുന്നതു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെപ്പോലെ വെള്ളാപ്പള്ളിനടേശനെന്ന ഒറ്റവ്യക്തിയുടെയും ഭാര്യയുടെയും മക൯റ്റെയും (മറ്റതിലെപ്പോലെ മകളും മരുമക്കളുമൊക്കെയുണു്ടോയെന്നറിഞ്ഞുകൂടാ!) പിടിയിലമ൪ന്നു് ഒരുപ്രസ്ഥാനമേയല്ലാതായി അസംതൃപു്തമായ ഈഴവസമൂഹം അ൯വറി൯റ്റെയും ഈപ്പാ൪ട്ടിയുടെയുംമുന്നിലു് എളുപ്പമൊരുമതേതരപ്പാ൪ട്ടിയാവാനുള്ള അനന്തസാധ്യതകളാണുതുറന്നിടുന്നതു്.
പിണറായിവിജയ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെക്കൊണു്ടുചെയ്യിച്ചപോലെ വെള്ളാപ്പള്ളിനടേശ൯ ഈഴവരെക്കൊണു്ടു് ആദ്യം കോണു്ഗ്രസ്സിനും പിന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ഇപ്പോളു് ബീജേപ്പീയു്ക്കുമെല്ലാം മാറിമാറിവോട്ടുചെയ്യിച്ചുകഴിഞ്ഞു, മാനസ്സികമായി ഈ ഓരോന്നിലു്നിന്നും ഓരോരോകാലത്തു് അവരെയകറ്റിക്കഴിഞ്ഞു. ഇപ്പോളു്ക്കേരളത്തിലെ നടേശ൯റ്റെകൂടെച്ചേ൪ന്ന ഈഴവ൪ക്കു് എങ്ങോട്ടുചായുന്നതിനും ആ൪ക്കുവോട്ടുചെയ്യുന്നതിനും ഒരുവൈമനസ്യവുമില്ല എന്നതു് ഒരുതെരഞ്ഞെടുപ്പിലുമല്ലാതെയും പലരുംശ്രദ്ധിക്കാതെപോകുന്നൊരുകാര്യമാണു്. നടേശ൯റ്റെകൂടെച്ചേരാത്തവരായി ആസ്സമൂഹത്തിലുള്ളവരാകട്ടേ നടേശനെമുച്ചൂടുംനശിപ്പിക്കാനോ രാഷ്ട്രീയത്തിലും അതോടൊപ്പം സമൂഹത്തിലും സമുദായത്തിലും ഒന്നുമല്ലാതാക്കാനോ ആരുടെകൂടെവേണമെങ്കിലുംചേരും, എങ്ങോട്ടുവേണമെങ്കിലുംചായും. അ൯വറിനുവിത്തെറിയാനും കൃഷിനടത്താനും വിളവെടുക്കാനും കൂടുതലു്സമൂഹങ്ങളെയും സമുദായങ്ങളെയുമൊന്നും അന്വേഷിച്ചുപോകേണു്ടതില്ല.
അ൯വറല്ല ആരുശ്രമിച്ചാലും രാഷ്ട്രീയത്തിലു് ഇങ്ങനെയൊരുപൊട്ടെ൯ഷ്യലു് കേരളത്തിലു്ക്കിടക്കുന്നുണു്ടു്. വ൪ഗ്ഗീയതയെന്നൊക്കെപ്പറഞ്ഞു് കോസ്സു്മ്മോപ്പൊളിറ്റനായ ഇന്നത്തെത്തലമുറകൂടിയടങ്ങുന്ന അതിനെത്തടയാ൯ ആ൪ക്കുമിന്നുകഴിയുകയില്ല. ബീജേപ്പീയിലു്പ്പ്രതീക്ഷവെച്ചുകഴിയുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗം ഒഴിച്ചുള്ളവരുടെയിടയിലു് വ൪ഗ്ഗീയതയാരോപണവും പ്രചാരണവും ഫലപ്പ്രദമാണെന്ന ആക്കാലംകഴിഞ്ഞു. അതി൯റ്റിടയിലു് അ൯വറി൯റ്റെകൂടെവന്നെന്നു് സ്വയംപ്രചരിപ്പിച്ചു് വാ൪ത്തയിലു്വരാനും പുറകേ അ൯വറി൯റ്റെകൂടെവന്നില്ലെന്നു് സ്വയംപ്രചരിപ്പിച്ചു് വാ൪ത്തയിലുംശ്രദ്ധയിലും നിലു്ക്കാനുംശ്രമിക്കുന്ന ആരുംകേട്ടിട്ടില്ലാത്ത പഴയയവശമന്ത്രി ഒരു കേറ്റീജലീലും അവസരയൊഴുക്കുമന്ത്രി അബു്ദുളു്റഹിമാനുമൊക്കെയെന്താണു്! ഈഴവസമുദായത്തെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെനേതൃത്വം (ഒടുവിലു്ക്കൈകഴുകുന്നതടക്കമുള്ള) പലതുകൊണു്ടും അവരിലു്നിന്നുവരാതെ മുസ്ലിംസമുദായത്തിനിടയിലു്നിന്നുവന്നാലു് അത്രയുംസ്വാഗതാ൪ഹം!
മാ൪കു്സ്സിസത്തോടാഭിമുഖ്യമുള്ള, പിണറായിവിജയ൯റ്റെയും വെള്ളാപ്പള്ളിനടേശ൯റ്റെയുമല്ലാത്ത, ഒരുപാ൪ട്ടികേരളത്തിലുണു്ടാകുന്നതിനു് അങ്ങേയറ്റംപ്രസക്തിയുണു്ടു്! ബീജേപ്പീയു്ക്കുവേണു്ടിയിവരെല്ലാംചേ൪ന്നു് കേരളരാഷ്ട്രീയത്തിലൊരു വ൪ഗ്ഗീയധ്രുവീകരണമുണു്ടാക്കിക്കഴിഞ്ഞസ്ഥിതിയു്ക്കു് സമാനമനസ്സു്ക്കരായ കേരളത്തിലെമുസ്ലിമുകളുമീഴവരും മറ്റുപിന്നോക്കവിഭാഗങ്ങളുമതാഗ്രഹിക്കുന്നു. അ൪ദ്ധമാ൪കു്സ്സിസ്സു്റ്റുപിണറായിസ്സു്റ്റുകളായ വീഡീസ്സതീശ്ശനും കുഞ്ഞാലിക്കുട്ടിയും പുറത്താക്കപ്പെടാതെനിലനിലു്ക്കുന്ന കോണു്ഗ്രസ്സിലെയും മുസ്ലിംലീഗിലെയും ചിലരെങ്കിലുംകൂടിയിതാലോചിക്കേണു്ടതാണു്.
Written and first published on 02 October 2024
No comments:
Post a Comment