Tuesday, 15 October 2024

1705. അരിവാളു്ത്താമരനക്ഷത്രം അടയാളത്തിലു് നിങ്ങളുടെവിലയേറിയവോട്ടുകളു് രേഖപ്പെടുത്തി നമ്മുടെപ്രിയപ്പെട്ടസ്ഥാനാ൪ത്ഥി ശ്രീ. പിണറായിവിജയനെവിജയിപ്പിക്കണമെന്ന അനൗണു്സ്സുമെ൯റ്റുകേളു്ക്കാറായി!

1705

അരിവാളു്ത്താമരനക്ഷത്രം അടയാളത്തിലു് നിങ്ങളുടെവിലയേറിയവോട്ടുകളു് രേഖപ്പെടുത്തി നമ്മുടെപ്രിയപ്പെട്ടസ്ഥാനാ൪ത്ഥി ശ്രീ. പിണറായിവിജയനെവിജയിപ്പിക്കണമെന്ന അനൗണു്സ്സുമെ൯റ്റുകേളു്ക്കാറായി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

സകലമാനകേസ്സുകളോടുംകൂടി ബീജേപ്പീയിലേയു്ക്കുകയറിച്ചെല്ലാം എന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയും അതി൯റ്റെസെക്രട്ടറിയും ആദ്യംപ്രതീക്ഷിച്ചിരുന്നതു്, പക്ഷേയിപ്പോളു് ഓരോ ഉപാധികളോടെ ഓരോകേസ്സിലും പ്രത്യേകംപ്രത്യേകം ബീജേപ്പീയിലൂടെരക്ഷനേടി ഒരു കുളിയും ശുദ്ധികലശവുമൊക്കെക്കഴിഞ്ഞശേഷമേ ബീജേപ്പീയിലെടുക്കൂ, ലയനത്തെക്കുറിച്ചു് ചിന്തിക്കുകപോലുംചെയ്യൂ, എന്നതാണു് കേന്ദ്രബീജേപ്പീയുടെയും അവരുടെ വിവിധ സാമ്പത്തികക്കുറ്റാന്വേഷണ- ദേശവിരുദ്ധക്കുറ്റാന്വേഷണ ഏജ൯സ്സികളുടെയുംനിലപാടു്. ഈവിഷയത്തിലു് ആ ഏജ൯സ്സികളുടെനിലപാടു് കേന്ദ്രബീജേപ്പീയുടെനിലപാടിനനുസരിച്ചുതന്നെയാണു്. അങ്ങനെയെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബീജേപ്പീപ്പ്രവേശനത്തിനു് വ൪ഷങ്ങളെടുക്കും, കാരണം അത്രമാത്രമാരോപണങ്ങളും അന്വേഷണങ്ങളും കുറ്റങ്ങളും കേസ്സുകളുമാണുള്ളതു്. മഹാരാഷ്ട്രപോലെയുള്ള മറ്റുസംസ്ഥാനങ്ങളിലു് ശിവസേനയെപ്പിള൪ത്തിയപ്പോളത്തെപ്പോലെ ബീജേപ്പീയിലു്ലയിക്കാ൯ചെല്ലുന്നവ൪ക്കു് ചെയു്തുകൊടുക്കുന്നപോലെ എല്ലാംകൂടിയൊറ്റയടിയു്ക്കു് ഒണു്ട്ടൈംലംപു്സ്സംതീ൪പ്പാക്കി എടുത്തുകൂടേയെന്നയാചനയോടവ൪മുഖംതിരിച്ചു. ആദ്യം ഉപാധികളു്നിറവേറ്റൂ, അപ്പോളു് അന്വേഷണങ്ങളവസാനിപ്പിക്കാം, അതുകഴിഞ്ഞുപ്രവേശനം, എന്നതാണിപ്പോളു് ബീജേപ്പീയുടെനിലപാടു്. ഇങ്ങനെയല്ല ആദ്യംപറഞ്ഞിരുന്നതു്- സകലകേസ്സുകളുമവരെയേലു്പ്പിച്ചു് പ്രവ൪ത്തകരെ ബീജേപ്പീയെയേലു്പ്പിച്ചു് രാഷ്ട്രീയമടക്കം എല്ലാത്തിലു്നിന്നുംമുക്തിനേടി തലനരച്ചെങ്കിലും ശരീരംതളരുന്നതിനുമുമ്പു് എല്ലാം ഇട്ടെറിഞ്ഞു് സുഖവാസത്തിനായി നാടുവിട്ടു് സ്ഥിരമായി അമേരിക്കയിലും ദുബായിലുംപോയി താമസിക്കാമെന്നാണുകരുതിയിരുന്നതു്.

സുരേഷു്ഗ്ഗോപിയെ ഇടതുമുന്നണിയുടെവോട്ടുകളു് ബീജേപ്പീയു്ക്കുകൊടുത്തു് 2024ലു് ലോകു്സ്സഭായിലക്ഷനിലു് തൃശ്ശൂരുവിജയിപ്പിച്ചതുകൊണു്ടു് സുരേഷു്ഗ്ഗോപിയലറിവിളിച്ചുകൊണു്ടുനടന്ന കരുവന്നൂ൪ സഹകരണബാങ്കുകൊള്ളക്കേസ്സുമാത്രമേ ബീജേപ്പീ ഫ്രീസ്സുചെയ്യിച്ചിട്ടുള്ളൂ, അവരുടെയന്വേഷണയേജ൯സ്സികളോടു് പി൯മാറാ൯പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിനേരിട്ടുനടത്തിയ ഡോള൪ക്കടത്തി൯റ്റെകേസ്സുപേക്ഷിക്കലു്, മകളുംചേ൪ന്നുനടത്തിയ കരിമണലു്മാസപ്പടിക്കേസ്സുപേക്ഷിക്കലു്, കെ-റെയിലി൯റ്റെപേരിലു് കേരളത്തിലു്ഭൂമിപിടിച്ചെടുത്തു് റീയലെസ്സു്റ്റേറ്റാക്കി വിദേശനിക്ഷേപക൪ക്കുവിലു്ക്കാ൯ശ്രമിച്ചതും ഇ൯ഡൃ൯റെയിലു്വേയുടെമേലു്ക്കടന്നുകയറിയതുമായ കേസ്സുപേക്ഷിക്കലു്, കടലെഴുതിവിലു്പ്പനക്കേസ്സെടുക്കാതിരിക്കലു്, പാ൪ട്ടിയിലെ മറ്റുനേതാക്കളു്നടത്തിയതായുള്ള കേസ്സുകളുടെയന്വേഷണങ്ങളും നടപടികളുമുപേക്ഷിക്കലു്, എന്നിങ്ങനെകിടക്കുന്ന ബാക്കിയെത്രയോകേസ്സുകളിലായി വേറേവേറേയെത്രയോയുപാധികളു്കിടക്കുന്നു! ഇങ്ങനെയെങ്കിലു് ഇവയെല്ലാമെന്നുവീട്ടിത്തീരാനാണു്- സ൪വ്വോപരി ലാവലി൯കേസ്സും!!

വിലപേശലിനും ലയനയുപാധികളു് തീരുമാനമാക്കുന്നതിനുമിടയിലു് ബീജേപ്പീയുടെശ്രദ്ധയിലു്വന്നെങ്കിലും ഇതുവരെ പൊതുജനശ്രദ്ധയിലു്വന്നിട്ടില്ലാത്ത ഏതോ ഒരുകേസ്സിനുമാത്രംചോദിച്ചിരിക്കുന്നതു് എല്ലാംകൂടിച്ചേ൪ത്തു് ഇടതുമുന്നണിക്കു് അവരുടെ ഡിസ്സോലൃൂഷ൯വരെ ഇനി കേരളനിയമസഭയിലൂടെ രാജ്യസഭയിലുണു്ടാകാവുന്ന മുഴുവ൯സീറ്റുകളും ബീജേപ്പീക്കാ൪ക്കെന്നല്ല ബീജേപ്പീപറയുന്ന പൊതുസമ്മത൪ക്കുകൊടുക്കണം എന്നുള്ളതാണു്. എന്നുവെച്ചാലു് കേരളത്തിലു്നിന്നും ഇനിയീ രാജ്യസഭാസീറ്റുകളു്കിട്ടാ൯പോകുന്നവ൪ ഇടതുമുന്നണിയാണോ ബീജേപ്പീയാണോയെന്നു് കുറേക്കാലത്തേയു്ക്കു് തിരിച്ചറിയാ൯പറ്റാതാകുമെന്ന൪ത്ഥം. ഒരുദാഹരണംപറഞ്ഞാലു് മെട്രോറെയിലെ൯ജിനീയറും ബീജേപ്പീയുമായ ഈ ശ്രീധരനെയും നിലവിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാവുതന്നെയായ ഈപ്പീ ജയരാജനെയുമൊക്കെപ്പോലുള്ളവരുടെകാര്യം! സുപ്പ്രധാനഭരണഘടനാവിരുദ്ധഭേദഗതികളു് പാസ്സാക്കാ൯ സ്വന്തമായുള്ളഭൂരിപക്ഷം ലോകു്സ്സഭയിലുണു്ടെങ്കിലും രാജ്യസഭയിലില്ലാത്തതിനാലാണു് ബീജേപ്പീയുടെ ഈയുപാധികളുടെയും നിബന്ധനകളുടെയുംപേരിലു് പ്രത്യക്ഷത്തിലു്നിസ്സാരമെന്നുതോന്നുന്നയീ കടുംപിടിത്തം.

തൃശ്ശൂരുപോലെ ഒരു രണു്ടു് എംപീസീറ്റും ആറു് എമ്മെല്ലേസീറ്റും മുന്നൂറ്റിപ്പന്ത്രണു്ടു് പഞു്ചായത്തുഭരണവുംകൊടുത്താലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാവശ്യപ്പെടുന്നതുപോലെ ബീജേപ്പീ നിലവിലുള്ളഗവ൪ണ്ണറെ മാറ്റിക്കൊടുത്തേയു്ക്കും- തദ്ദേശം അസ്സംബ്ലി എന്നിങ്ങനെ അടുത്ത രണു്ടിലക്ഷനുകളിലായി അതുനടക്കുമെന്നും നടത്താമെന്നുംപ്രതീക്ഷിച്ചാണു് ബീജേപ്പീയുടെനടപ്പും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയുറപ്പും. പാ൪ലമെ൯റ്റിലക്ഷ൯ 2024ലു് കഴിഞ്ഞുപോയതുകൊണു്ടു് എംപീസ്ഥാനം ബീജേപ്പീയുടെസ്ഥിതി വളരെദു൪ബ്ബലമായ രാജ്യസഭയിലു്ത്തന്നാലു്മതിയെന്നുംപറഞ്ഞിട്ടുണു്ടു്. ഗവ൪ണ്ണ൪ സംസ്ഥാനഭരണത്തലവനായതുകൊണു്ടാണു് ഇതുപോലെവിലക്കൂടിയതു്. വഴക്കാളിയായ ആരിഫു് മുഹമ്മദുഖാനെമാറ്റി ആ സ്ഥാനത്തു് ഇപ്പോളു് ഗോവയിലു്ഗവ൪ണ്ണറായ നിരുപദ്രവിയായ പീയെസ്സു് ശ്രീധര൯പിള്ളയെനിയമിച്ചാലുംമതിയെന്നു് ലയനയുപാധിയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുണു്ടു്. അയാളു് സംസ്ഥാനത്തു് 2019 ഒകു്ടോബ൪ 25വരെ ബീജേപ്പീയുടെപ്രസിഡ൯റ്റായിരുന്നപ്പോളു് ബീജേപ്പീയുടെ കേന്ദ്രഗവണു്മെ൯റ്റിലു്നിന്നും സംസ്ഥാനബീജേപ്പീയിലു്നിന്നും ഒരെതി൪പ്പുമില്ലാതെ ഭരണത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സ്വ൪ണ്ണംകടത്തലുകളു് ഒരുശല്യവുമില്ലാതെ ശാന്തമായിപ്പോവുകയായിരുന്നു.

അരിവാളു്ത്താമരനക്ഷത്രം ലയനത്തിനുമുമ്പുള്ള സംയുക്തത്തി൯റ്റെ താലു്ക്കാലികച്ചിഹ്നമായംഗീകരിച്ചിട്ടുണു്ടെങ്കിലും ആദ്യത്തതുമൊടുവിലത്തതും പിന്നീടെടുത്തുകളയും. അരിവാളു്ച്ചുറ്റികനക്ഷത്രംപതിഞ്ഞുപോയെന്നും അരിവാളുംചുറ്റികയുമുപേക്ഷിക്കാ൯പറ്റില്ലെന്നും നക്ഷത്രംവേണമെങ്കിലുപേക്ഷിക്കാമെന്നും കുറേസമയംവാദിച്ചുനിന്നെങ്കിലും കൊയു്ത്തുയന്ത്രങ്ങളുടെയും ഡ്രില്ലുകളുടെയും ജാക്കു്ഹാമ്മറുകളുടെയുംകാലമായെന്നും അരിവാളുംചുറ്റികയും രണു്ടുംകൂടിപ്പറ്റില്ലെന്നുമുള്ള നി൪ബ്ബന്ധത്തിനുമുന്നിലു് വഴങ്ങേണു്ടിവന്നു, ഒടുവിലു്ച്ചുറ്റികയുപേക്ഷിക്കേണു്ടിവന്നു. ചുവപ്പുനരപ്പിച്ചകാവിക്കൊടിയിലു് ഒരരിവാളുംനക്ഷത്രവും പിന്നിലു്പ്പച്ചത്താമരയുടെപശ്ചാത്തലത്തിലു് വരുന്നരീതിയിലാണു് പുതിയപതാകയുംതെരഞ്ഞെടുപ്പുചിഹ്നവും ഉണു്ടാക്കിയിട്ടുള്ളതു്. സമയമാകുമ്പോളു് മുന്നിലുള്ള അരിവാളുംനക്ഷത്രവുംമാറ്റുമ്പോളു് പിന്നിലുള്ളതാമരമാത്രംതെളിയും. ഇടതുമുന്നണിയിലെ ഘടകകക്ഷികളുമെല്ലാംകൂടി സ്വന്തംചിഹ്നമുപേക്ഷിച്ചു് ഇതിനകത്തൊതുങ്ങേണു്ടിവരും.

മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രീകരിച്ചു് വിദേശസ്വദേശവിമാനത്താവളങ്ങളു്വഴി 2016മുതലു് മൂന്നുവ൪ഷം നേരംവെളുത്താലുംനി൪ത്താത്തകള്ളനെപ്പോലെ ഒരുനി൪ത്തുമില്ലാതെ തുട൪ച്ചയായിനടത്തിയ സ്വ൪ണ്ണക്കടത്തിനാണു് ഏറ്റവുംകൂടുതലു്വിലകൊടുക്കേണു്ടിവന്നതു്- പാ൪ട്ടിയുടെയും ഗവണു്മെ൯റ്റി൯റ്റെയും വ്യക്തികളുടെയും മുന്നണിയുടെയും കേന്ദ്രബീജേപ്പീയു്ക്കും ആറെസ്സെസ്സിനുംമുന്നിലുള്ള സമ്പൂ൪ണ്ണകീഴടങ്ങലു്! ആദ്യംമുതലേ എംബസ്സികളിലൂടെയും കോണു്സ്സുലേറ്റുകളിലൂടെയും വിദേശകാര്യവകുപ്പിലൂടെയും സഹകരണംവാഗു്ദാനംചെയു്തു് സ്വ൪ണ്ണംകടത്തുപ്രോത്സാഹിപ്പിച്ചിട്ടു് ഒടുവിലു്ബീജേപ്പീചതിച്ചതാണെന്നു് പാ൪ട്ടിയു്ക്കുള്ളിലു്പ്പരാതിയുണു്ടു്, പക്ഷേ ബീജേപ്പീ ചതിയ൯മാരാണെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാരെങ്കിലും പറഞ്ഞുകൊടുക്കേണമോ? അവ൪ക്കുമാത്രമാണോ പരാതിയുള്ളതു്- അവരോടുചേ൪ന്നുനടന്ന അണ്ണാഡീയെംകേയും ശിവസേനയുമൊക്കെ ഒടുവിലു് അതുതന്നെയല്ലേപറഞ്ഞതു്? മൂന്നുവ൪ഷം തുട൪ച്ചയായനുവദിച്ചയീയിടപാടു് ഒരു വിദേശയി൯റ്റല്ലിജ൯സ്സേജ൯സ്സിയുടെ ക൪ശ്ശനമായതാക്കീതിനെത്തുട൪ന്നു് ഒടുവിലു് വൈ൯ഡപ്പുചെയ്യാ൯ ബീജേപ്പീതീരുമാനിച്ചപ്പോളു് അതോടൊപ്പം അതുവരെയുള്ളതെല്ലാമന്വേഷിച്ചു് റെക്കാ൪ഡുംകൂടിയാക്കാ൯ ബീജേപ്പീതീരുമാനിച്ചതാണുചതിയെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപരാതി. പക്ഷേ അങ്ങനെയൊരുത്തോലകമില്ലാതെ ചതിയ൯മാരായബീജേപ്പീ ചതിയ൯മാരായമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരെ എങ്ങനെമറിക്കും, എങ്ങനെവരുതിയിലു്നി൪ത്തും?

Written on 12 October 2024 and first published on 15 October 2024


 



 

 

No comments:

Post a Comment