Sunday 13 October 2024

1703. സ൪ക്കാ൪സ്സ൪വ്വീസ്സിലെ പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിവായുവിടാതെ നിലവിലുള്ളയഴിമതിക്കേസ്സുകളിലു് കേരളത്തിലെമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടു് മാതൃകകാണിച്ചുകൂടേ?

1703

സ൪ക്കാ൪സ്സ൪വ്വീസ്സിലെ പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിവായുവിടാതെ നിലവിലുള്ളയഴിമതിക്കേസ്സുകളിലു് കേരളത്തിലെമുഖ്യമന്ത്രിയെപ്പിടിച്ചകത്തിട്ടു് മാതൃകകാണിച്ചുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


സ൪ക്കാ൪സ്സ൪വ്വീസ്സിലിരുന്നു് വെറുതേകാശ്ശുവാങ്ങിക്കാനിനി മോദിസമ്മതിക്കില്ല, പണിയെടുക്കാത്തവരും അഴിമതിക്കാരുമൊക്കെയിനി വീട്ടിലിരിക്കുമെന്നു് മോദിനി൪ദ്ദേശിച്ചു, എന്നൊക്കെ ഇടയു്ക്കിടയു്ക്കു് ആത്മയുണ൪വ്വിനുവേണു്ടി ഓരോരോമോദിവാതകംവിട്ടു് അന്തസ്സാരമില്ലാത്തവ൯മാരുടെ കൈയ്യടിവാങ്ങിക്കുന്നതിനുപകരം നിലവിലുള്ളനൂറുകണക്കിനഴിമതിക്കേസ്സുകളിലു് കുറഞ്ഞപക്ഷമൊരെണ്ണത്തിലു് കേരളാമുഖ്യമന്ത്രിയെപ്പിടിച്ചകത്താക്കി മാതൃകകാണിച്ചു് കാര്യഗൗരവമുള്ളവരുടെകൈയ്യടിവാങ്ങിക്കൂടേ? കുറേനാളായി പ്രധാനമന്ത്രിപദത്തിലിരിക്കുന്നയൊരാളുടെ ഇതുപോലെയുള്ളവാചകമടിവാതകംശ്വസിച്ചുമടുത്തു ജനങ്ങളു്. കാര്യത്തിലേയു്ക്കുകടന്നു് മാതൃകാപരമായും രാജ്യത്തിനുമുഴുവ൯സന്ദേശംനലു്കുന്നതായും ഏതെങ്കിലുമൊരൊറ്റപ്പ്രവൃത്തിചെയു്തുകൂടേ? 2014മുതലു് പത്തുവ൪ഷമായവിടെയിരിക്കുകയല്ലേ? വായുവെളിയിലു്വിട്ടാലുമതുംവാ൪ത്തയാക്കാ൯ മാധ്യമങ്ങളുള്ളതുകൊണു്ടും പുകഴു്ത്താനാളുള്ളതുകൊണു്ടുമല്ലേ പത്തുവ൪ഷമായിതുനടക്കുന്നതു്? കാര്യങ്ങളു്കരയിലടുപ്പിക്കാ൯ അതൊരുവലിയകാലയളവല്ലേ? ആ ഒന്നുംചെയ്യാതെപത്തുവ൪ഷമിരുന്നതല്ലേ സ൪ക്കാ൪സ്സ൪വ്വീസ്സിലെ വെറുതേകാശ്ശുവാങ്ങിക്കലും വാങ്ങിച്ചകാശ്ശിനുപണിയെടുക്കാതിരിക്കലും?

തങ്ങളെനിലനി൪ത്തുന്ന, തങ്ങളു്നിലനി൪ത്തുന്ന, രാജ്യമിന്നുഭരിച്ചുകൊണു്ടിരിക്കുന്ന, കോ൪പ്പറേറ്റുസ്ഥാപനങ്ങളുടെമാതൃകയിലു് കേന്ദ്രഗവണു്മെ൯റ്റുജീവനക്കാരുടെ പെ൯ഷനും സ൪വ്വീസ്സിലെ കാര്യക്ഷമതയുമായിബന്ധിപ്പിക്കണമെന്ന പ്രധാനമന്ത്രിനരേന്ദ്രമോദിയുടെയും കേന്ദ്രഭരണകക്ഷിയായ ബീജേപ്പീയുടെയുമാവശ്യം കേന്ദ്രഗവണു്മെ൯റ്റുസെക്രട്ടറിമാരുമായി പങ്കുവെയു്ക്കുന്നയോഗത്തിലാണു് മോദിയതുപറഞ്ഞതു്. കഴിവില്ലാത്തവ൪ക്കുവിരമിക്കുകയോ അവരുടെസേവനമവസാനിപ്പിച്ചു് ഗവണു്മെ൯റ്റിനുപറഞ്ഞയയു്ക്കുകയോചെയ്യാം. അതുകഴിഞ്ഞു് സംസ്ഥാനസ൪വ്വീസ്സുകളിലേയു്ക്കുമിതുവ്യാപിപ്പിക്കും. അതാണുനി൪ദ്ദേശം. പക്ഷേ ഭരണത്തലവ൯മാരായ അഴിമതിക്കാരായമുഖ്യമന്ത്രിമാരെ, അവരുടെജീവനക്കാരോടൊപ്പം അങ്ങനെ സ൪വ്വീസ്സിലു്നിന്നുപറഞ്ഞയയു്ക്കുന്നതിനുപുറമേ ശിക്ഷിക്കുകകൂടിച്ചെയു്തുതന്നെ പ്രധാനമന്ത്രിമാതൃകകാട്ടണു്ടേ? അവരെയും സ൪വ്വീസ്സവസാനിപ്പിക്കുകമാത്രം ചെയു്താലു്മതിയോ? ജീവനക്കാരെശ്ശിക്ഷിക്കുമ്പോളു് അവരുടെഭരണത്തലവ൯മാ൪ക്കെതിരെ എന്തുകൊണു്ടാണങ്ങനെനടപടിയെടുക്കാത്തതു്?

നിലവിലുള്ളനി൪ദ്ദേശം അഴിമതിക്കാരായഭരണത്തലവ൯മാ൪ക്കു് അതിനെയെതി൪ക്കുന്നവരും അതിലു്സ്സഹകരിക്കാത്തവരുമായ തങ്ങളുടെകീഴിലുള്ളജീവനക്കാരെ കാര്യക്ഷമതയില്ലെന്നറിപ്പോ൪ട്ടുമെഴുതിവാങ്ങി പിരിച്ചുവിടാ൯മാത്രമല്ലേയുപകരിക്കൂ? ഇതുവരെയുള്ളചരിത്രംനോക്കുമ്പോളു് അതിനല്ലേയവരതിനെയുപയോഗിക്കൂ? ഇ൯ഡൃയിലെഭരണത്തലവ൯മാരിലു് അഴിമതിയില്ലാത്ത ഒറ്റമുഖ്യമന്ത്രിപോലുമില്ല എന്നവിലയിരുത്തലിലാണിതുപറയുന്നതു്. അങ്ങനെയല്ലാതെയൊരു പ്രധാനമന്ത്രിതന്നെയുണു്ടോ എന്നതിലേയു്ക്കിവിടെക്കടക്കുന്നില്ല. രാഷ്ട്രീയയഴിമതിമറയു്ക്കാ൯ സിവിലു്സ്സ൪വ്വീസ്സിനെച്ചതച്ചാലു്മതിയോ?

പ്രസംഗിക്കാ൯ എല്ലാവരെയുംകൊണു്ടുകഴിയും, പക്ഷേ പ്രവ൪ത്തിക്കാ൯ അതുകഠിനമായതുകൊണു്ടു് വല്ലക്കുറച്ചുപേരെക്കൊണു്ടേകഴിയൂ. നരേന്ദ്രമോദിയതിലു്വരുന്നില്ല. പലയുദാഹരണങ്ങളും ജനങ്ങളുടെമുന്നിലുണു്ടു്. അതിലൊന്നു് മുപ്പതോനാലു്പ്പതോരൂപയു്ക്കു് പെട്രോളു്കൊടുക്കുമെന്നുപറഞ്ഞതുതന്നെയാണു്. നൂറുരൂപയുടെപെട്രോളു് ആളുകളു് രണു്ടുകുപ്പിയിലു്വാങ്ങിക്കൊണു്ടുപോകുന്നതുകണു്ടു് സങ്കടംതോന്നി അതു് ഒറ്റക്കുപ്പിയിലു്വാങ്ങിക്കൊണു്ടുപോകാനുള്ള സൗകര്യമുണു്ടാക്കിക്കൊടുത്തുവെന്നു് മോദിയെക്കുറിച്ചുപറയുന്നതുകേട്ടിട്ടുണു്ടു്.

പ്രസംഗിക്കുന്നതുപോലെ അഴിമതിരഹിതഭാരതംസൃഷ്ടിക്കാ൯ റെയിലു്വേയും കപ്പലു്ശ്ശാലകളും വിമാനത്താവളങ്ങളും കലു്ക്കരിപ്പാടങ്ങളുമൊക്കെയടങ്ങുന്ന രാജ്യപ്പൊതുമേഖലാസ്വത്തുക്കളെടുത്തു് പ്രധാനമന്ത്രിയുടെകസേരയിലിരുന്നുകൊണു്ടു് രാജ്യത്തെയഴിമതിഭരിതകോ൪പ്പറേറ്റുകളു്ക്കു് വാരിവാരിദാനംചെയു്താലു്മതിയോ? അതഴിമതിയല്ലേ? അതല്ലേയഴിമതി?

രാജ്യത്തെയാ൪മ്മിയിലു് മേധാവികളായ പ്രൊഫഷണലുകളുടെയെതി൪പ്പുമറികടന്നു് പട്ടാളക്കാരല്ലാത്തവരെയെടുത്തു് പട്ടാളപ്പദവിനലു്കി വളരെലൂസ്സായി അനിയാമികമായ റിക്രൂട്ടുമെ൯റ്റുകളു്നടത്തി ഹിന്ദുരാഷ്ട്രത്തി൯റ്റെ ഭാവിയാവശ്യങ്ങളു്ക്കായി പട്ടാളംചെയ്യാത്തപണികളു്ചെയ്യിക്കാ൯ ലൂസ്സാക്കിയതുപോലെ തൊഴിലു്മേളകളു്നടത്തി സിവിലു്സ്സ൪വ്വീസ്സിനെയുംമോദി അനിയാമികമാക്കി ആ൪ക്കുമാരോടുമുത്തരവാദിത്വമില്ലാത്തരീതിയിലു് എപ്പോളു്വേണമെങ്കിലും കളഞ്ഞിട്ടുപോകാവുന്നരീതിയിലു് ലൂസ്സാക്കി.

ജനങ്ങളു്നിക്ഷേപിച്ചതായി ബാങ്കുകളിലു്ക്കിടക്കുന്നപണംമുഴുവ൯ കടമെങ്കിലും കണക്കുകളിലൂടെലോകത്തുമുമ്പിലെത്താ൯ കോ൪പ്പറേറ്റുകളു്ക്കുനലു്കാനാവശ്യപ്പെട്ടു് കൃത്രിമങ്ങളിലൂടെയവ൪പൊളിഞ്ഞപ്പോളു് ആപ്പണംമുഴുവ൯നഷ്ടപ്പെട്ടു് ബാങ്കുകളിപ്പോളു് പൊളിവിലാണു്. ബീജേപ്പീയധികാരത്തിലു്വന്നശേഷം മല്യയെപ്പോലുള്ളബീജേപ്പീയെംപീമാ൪തന്നെ ബാങ്കുകളിലു്നിന്നുഭരണാധികാരമുപയോഗിച്ചു് സ൪വ്വകാലറെക്കാ൪ഡുപണമടിച്ചുകൊണു്ടുപോയി ഇപ്പോളിംഗ്ലണു്ടിലുംമറ്റുമൊളിവിലു്ക്കഴിയുന്നു. ഇതാണുമോദി പണു്ടുതക൪ന്നുകിടന്നബാങ്കുകളെത്താ൯ കരകയറ്റിയെന്നുപറയുന്നതു്. പലബാങ്കുകളെച്ചേ൪ത്തു് നി൪ബ്ബന്ധപൂ൪വ്വമൊന്നായിവലുതാക്കി സകലപണവുമൊരിടത്തുവരുത്തിക്കൊടുത്ത സു്റ്റേറ്റു് ബാങ്കു് ഓഫു് ഇ൯ഡൃ ഇപ്പോളേതുകരയിലാണുകയറിക്കിടക്കുന്നതു്? ഇടയു്ക്കിടയു്ക്കുസ്വയംലജ്ജതോന്നുമ്പോളു് പ്രസ്സു്താവനയുംവാ൪ത്തയുമിറക്കും: ലോകരാജ്യങ്ങളെഞെട്ടിച്ചു് ഇ൯ഡൃ൯സമ്പദു്വ്യവസ്ഥകുതിയു്ക്കുന്നെന്നു്!

Written on 12 October 2024 and first published on: 13 October 2024









No comments:

Post a Comment