മുഖ്യമന്ത്രിയെക്കുറിച്ചു് പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Dean Lewis-Infinite-Creations. Graphics: Adobe SP.
മുഖ്യമന്ത്രിയുടെചക്രവാളത്തിലു് അ൯വറുദയംചെയു്തു് രാഷ്ട്രീയമായിവെല്ലുവിളിച്ചുപോയശേഷം മുഖ്യമന്ത്രിയുടെപത്രസമ്മേളനങ്ങളെ ഹൃദയംതക൪ന്നവ൯റ്റെപത്രസമ്മേളനങ്ങളെന്നാണു് രാഷ്ട്രീയക്കാ൪പറയുന്നതു്, അങ്ങനെയാണവരതിനെക്കാണുന്നതു്- മണു്ടതക൪ന്നവ൯റ്റെപത്രസമ്മേളനങ്ങളെന്നു് ജനങ്ങളുടെതിരുത്തും! ഒരുമനുഷ്യജീവിയു്ക്കുവേണു്ട ഒരു മിനിമമി൯റ്റല്ലിജ൯സ്സൊക്കെവേണു്ടേ ഒരാളു് മറ്റുമനുഷ്യരുടെയടുത്തുചെന്നുസംസാരിക്കുമ്പോളു്? കനത്തവടികളെടുത്തു് സ്വന്തംമണു്യു്ക്കിട്ടങ്ങടിക്കുകയാണു്! കൂടെ ആത്മനിഷേധവും. ഒരിക്കലു്പ്പറഞ്ഞതുതിരുത്തിപ്പറയുന്നു, കള്ളംപറയുമ്പോളൊച്ചതാഴുന്നു ആവ൪ത്തിച്ചുചിരിക്കുന്നു…..!!
പ്രതികാരവ്യഗ്രതയിലു്ജീവിച്ചജീവിതവഴിയിലു് സ്വയംവീണചെളിഗഹ്വരത്തിലു് കൂടെയിറങ്ങിവലിച്ചുയ൪ത്തിയെടുക്കാ൯ അസാദ്ധ്യമെന്നുകണു്ടുകൂടെയുള്ളവരാരും ചാടിയിറങ്ങുന്നില്ലെന്നുകാണുമ്പോളൊരു കീറവിളിപോലെയദമ്യമായവികാരംവരില്ലേ? അതു്! പാടുന്നപിശാചിലു് ചങ്ങമ്പുഴയീച്ചിത്രംവരച്ചിട്ടിട്ടുണു്ടു്- ഈയെമ്മെസ്സിനെക്കുറിച്ചാണെങ്കിലും. എത്രകാലത്തിനുമുമ്പാണുചങ്ങമ്പുഴയാ ചിത്രംവരച്ചിട്ടതു്! അന്നും, അത്രയുംദശാബ്ദംമുമ്പും, ജനങ്ങളെപ്പറ്റിക്കുന്ന, ജനങ്ങളെവെറുപ്പിക്കുന്ന, ഹീന൯മാരായനേതാക്കളു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിരുന്നു എന്നല്ലേയ൪ത്ഥം? 'ഇല്ലെങ്കിലുമലു്പ്പം വിക്കുതോന്നിപ്പിച്ചാലു് നല്ലതാണാവേശമൂറിക്കൊള്ളും...' എന്നുപറഞ്ഞതു് ഈയെമ്മെസ്സിനെക്കുറിച്ചല്ലാതെ അന്നു് മറ്റാരെക്കുറിച്ചാണു്! 'കമ്മ്യൂണിസത്തിനാണിപ്പോളു്വിലക്കേറ്റം... ചുമ്മാപറഞ്ഞുനടന്നാലു്മതി...' എന്നെഴുതിയതു് അന്നു് ജനിക്കുന്നകാര്യം ആലോചിച്ചിട്ടുപോലുമില്ലാത്ത ഇന്നത്തെ പിണറായിവിജയനെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചാവാനാണു്!!
എത്രബീഭത്സവും ഭീതിദവുമായചിത്രമാണു് അന്നത്തെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെച്ചില നേതാക്കളെക്കുറിച്ചു്, ചില മദമത്തഹിംസ്രമൃഗങ്ങളെക്കുറിച്ചു്, കേരളമേറ്റവുമാദരിക്കുകയും സു്നേഹിക്കുകയുംചെയു്തയീജനകീയകവി വരച്ചിട്ടിട്ടുള്ളതു്! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അന്നത്തെ സെക്രട്ടറിനേതാവിലു്നിന്നുത്ഭവിച്ച സഖാവു് റ്റീപ്പീച്ചന്ദ്രശേഖരനെത്തന്നെവധിക്കാനുള്ള ഉത്തരവും (നേതാവുപറയാതെയങ്ങനെയൊരെണ്ണംചെയു്താലു് അന്നുപാ൪ട്ടിക്കുപുറത്താണു്!) അതുനടപ്പാക്കിയരീതിയും അതിലെക്ക്രൗര്യവുംകുടിലതയും പാടുന്നപിശാചിലെ പിശാചിനെവരച്ചുകാട്ടി രൂപഭാവഭംഗിവിവരിച്ചതി൯റ്റെ നേ൪ച്ചിത്രമാണു്, കാലംകടന്നുള്ള കൃത്യമായപുനരാവിഷു്ക്കരണമാണു്. അങ്ങനെയെത്രയോവേട്ടകളു്, ഹിംസ്സകളു്, രക്തപാനത്തിലു്മുങ്ങിയ കൊലപാതകങ്ങളു് അതേനേതാവിലു്നിന്നും! ഒരുപാ൪ട്ടിമുഴുവ൯ കൊലപാതകങ്ങളു്ക്കുകൂട്ടുനിന്നു് സംരക്ഷണമൊരുക്കിയയവസ്ഥ!! ഓരോകൊലപാതകംനടക്കുമ്പോഴുമവ൪ ആനന്ദിച്ചു, അ൪മ്മാദിച്ചു, ആ൪ത്തുവിളിച്ചു, ആനേതാവിനെക്കൂടുതലു്കൂടുതലുയരത്തിലു് പൊക്കിയെടുത്തുയ൪ത്തിപ്പിടിച്ചുകൊണു്ടുനടന്നു. അതിലോരോന്നും പ്രവചനസ്സ്വഭാവംപോലെ ആയെഴുതിയവരികളിലു് പ്രസക്തികൂട്ടുകയായിരുന്നു- കാലത്തി൯റ്റെപിന്നിലു്മറഞ്ഞ ഒരുകവിയെണീറ്റുനിന്നു് പിന്നാലെവരുന്നതലമുറകളെ വെല്ലുവിളിക്കുന്നപോലെ!
…..
…..
…..
Written on 03 October 2024 and first published on 12 October 2024
No comments:
Post a Comment