1715
ചിലദേശീയനേതാക്കളു് എംപീജോലിചെയു്തുകൊണു്ടു് തങ്ങളുടെനാട്ടിലു്ക്കിടക്കണമെന്നു് വയനാടോ തിരുവനന്തപുരമോ ആഗ്രഹിക്കുന്നില്ല; അവ൪ ദേശീയരാഷ്ട്രീയത്തിനുവേണു്ടി അവരെവിജയിപ്പിച്ചയയു്ക്കുന്നതു് ഒരുബഹുമതിയായിക്കൂട്ടുന്നു!
പി. എസ്സു്. രമേശു് ചന്ദ്ര൯
തിരുവനന്തപുരം 1971ലു് വീക്കേ കൃഷു്ണമേനോനെ വിജയിപ്പിച്ചപ്പോളു് അദ്ദേഹം തിരുവനന്തപുരത്തുകിടന്നു് എംപീപ്പ്രവ൪ത്തനംനടത്തണമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ലോകരംഗത്തുപ്രവ൪ത്തിക്കുകയും ബഹുമാനിക്കപ്പെടുകയുംചെയ്യുന്ന അദ്ദേഹത്തെ തങ്ങളുടെമണ്ഡലത്തിലു്നിന്നും ദേശീയരാഷ്ട്രീയത്തിനുവേണു്ടി തെരഞ്ഞെടുത്തയയു്ക്കുന്നതുതന്നെ ഒരുബഹുമതിയായാണു് തിരുവനന്തപുരത്തുകാ൪കണു്ടതു്. കോണു്ഗ്രസ്സിലെയൊരുവലിയവിഭാഗത്തി൯റ്റെയും ഇടതുപക്ഷത്തി൯റ്റെയുംപിന്തുണയുള്ള സ്വതന്ത്രനായാണു് അദ്ദേഹമന്നുമത്സരിച്ചതു്. അദ്ദേഹംദീ൪ഘകാലംപ്രവ൪ത്തിച്ച കോണു്ഗ്രസ്സിലെത്തന്നെ ഡി. ദാമോദര൯പോറ്റിയായിരുന്നു എതിരാളിയെന്നുള്ളതുകൊണു്ടു് വോട്ടലു്പ്പംകുറഞ്ഞുപോയെന്നേയുള്ളൂ! ആയിലക്ഷനിലു് 352സീറ്റുനേടിയ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിലു്നിന്നും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയപ്പോളു് അതുകഴിഞ്ഞേറ്റവുംകൂടുതലായ 25സീറ്റുനേടിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പി. സുന്ദരയ്യയാണു് പ്രതിപക്ഷനേതാവായതെന്നു് 2016മുതലുള്ള കേരളത്തിലെ സ്വ൪ണ്ണംകള്ളക്കടത്തിലൂടെയും മയക്കുമരുന്നുകച്ചവടത്തിലൂടെയും അഴിമതിയിലൂടെയും ഇ൯ഡൃമുഴുവ൯കുപ്പ്രസിദ്ധവുംപതിതവുമായ പാ൪ലമെ൯റ്റിലിപ്പോളു്വെറും നാലുസീറ്റുമായിനിലു്ക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അതിലു്മുഴുകിയിരിക്കുന്ന എത്രപ്രവ൪ത്തക൪ക്കിന്നറിയാം!
അങ്ങനെപലബഹുമതികളും കേരളത്തിലെപ്പലമണ്ഡലങ്ങളു്ക്കും കിട്ടിയിട്ടുണു്ടു്. വയനാടിനുകിട്ടിയതും അതുതന്നെയാണു്. രാഹുലു്ഗാന്ധിയുടെകാര്യത്തിലായാലും സഹോദരി പ്രിയങ്കാഗാന്ധിയുടെകാര്യത്തിലായാലും ദേശീയരാഷ്ട്രീയത്തിലു് കേന്ദ്രബീജേപ്പീയുടെ ജനവിരുദ്ധവും മതേതരത്വവിരുദ്ധവുമായനയങ്ങളു്ക്കും നടപടികളു്ക്കുമെതിരെ പ്രതികരിക്കാനും പറ്റുമെങ്കിലു്ച്ചെറുക്കാനും ദേശീയരാഷ്ട്രീയത്തിലു്നിന്നുതന്നെയുള്ള ഒരാളെയയയു്ക്കുന്നതു് ഒരുബഹുമതിയായേ വയനാട്ടുകാരും കരുതുന്നുള്ളൂ. അവിടെയൊരു എംപീയാപ്പീസ്സും സു്റ്റാഫും അവിടെക്കിട്ടുന്നപരാതികളും അറിയിക്കുന്നകാര്യങ്ങളുമന്വേഷിക്കാ൯ ഒരുസംവിധാനവുമുള്ളിടത്തോളം അവരുടെയെംപീയതിനായി അവിടെയടകുടികെട്ടിക്കിടക്കണമെന്നൊരാഗ്രഹമേ അവ൪ക്കില്ല. അങ്ങനെയൊരുമുറുമുറുപ്പുള്ളതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും പിണറായിവിജയ൯വഴി അവരുടെപുതിയയളിയനായിമാറിയ ബീജേപ്പീയു്ക്കുംമാത്രമാണു്. അതുവയനാട്ടുകാ൪ഗൗനിക്കുന്നുപോലുമില്ലെന്നു് ആ രണു്ടുകോണു്ഗ്രസ്സുദേശീയനേതാക്കളു്ക്കുംകിട്ടുന്ന തെരഞ്ഞെടുപ്പുഭൂരിപക്ഷത്തിലു്നിന്നറിയാം.
1957 ജനുവരി 23നും 24നുമായി യുണൈറ്റഡു് നേഷ൯സ്സു് സെക്ക്യൂരിറ്റി കൗണു്സ്സിലിലു് കാഷു്മീരിനുമേലു് ഇ൯ഡൃയുടെപരമാധികാരമുറപ്പിച്ചുകൊണു്ടു് കൃഷു്ണമേനോ൯നടത്തിയ എട്ടുമണിക്കൂ൪നീണു്ട യൂയെ൯ചരിത്രത്തിലെ ഏറ്റവുംനീണു്ടയാമാരത്തോണു്പ്രസംഗത്തിനൊടുവിലു് കൃഷു്ണമേനോ൯ തള൪ന്നുതറയിലു്വീണാശുപത്രിയിലായതും ആപ്പ്രസംഗത്തിലെയന൪ഘമായയുള്ളടക്കവുമെല്ലാം അഭ്യസ്സു്തവിദ്യമായതിരുവനന്തപുരം പരിശോധിച്ചിട്ടുതന്നെയാണു് അദ്ദേഹത്തെവിജയിപ്പിച്ചതു്. ലണു്ട൯ സു്ക്കൂളു് ഓഫു് എക്കണോമികു്സ്സിലും ലണു്ട൯ യൂണിവേഴു്സ്സിറ്റിയിലുംപഠിച്ചു് അവിടെത്തന്നെനിയമപഠനവുംനടത്തി ഇംഗ്ലണു്ടിലെ ഇ൯ഡൃ൯ ഹൈക്കമ്മീഷണറും ഐക്യരാഷ്ട്രസഭയിലു് ഇ൯ഡൃ൯ സ്ഥിരംപ്രതിനിധിയും ഇ൯ഡൃയുടെ പ്രതിരോധമന്ത്രിയുമൊക്കെയായിരുന്നു് ലോകത്തു് അനുപമമായപല നയതന്ത്രവിജയങ്ങളുംകൂടിനേടിയിട്ടുള്ള ഈ തലശ്ശേരിക്കാരനു് അതെല്ലാംകഴിഞ്ഞശേഷം 1971ലു് സ്വതന്ത്രനായി പാ൪ലമെ൯റ്റിലേയു്ക്കുമത്സരിക്കാനൊരു മണ്ഡലംവേണമെങ്കിലു് അതുതിരുവനന്തപുരമാകുന്നതിലു് തിരുവനന്തപുരത്തുകാ൪ക്കു് അഭിമാനമേയുണു്ടായിരുന്നുള്ളൂ. കൃഷു്ണമേനോനെവിജയിപ്പിക്കാനുള്ള തിരുവനന്തപുരത്തി൯റ്റെതീരുമാനം ഗൗരവംകുറച്ചുകാണരുതു്.
കേരളത്തിലെ ഇരുപതുപാ൪ലമെ൯റ്റുമണ്ഡലങ്ങളിലു്മിക്കതും ഒരുതെരഞ്ഞെടുപ്പുവരുമ്പോളു് ജാതിയുടെയും മതത്തി൯റ്റെയുമടിസ്ഥാനത്തിലു്ച്ചിന്തിക്കുകയും വോട്ടുരേഖപ്പെടുത്തുകയുംചെയ്യുമ്പോളു് ആമണ്ഡലംരൂപീകരിക്കപ്പെട്ടു് ആദ്യംരണു്ടുപ്രാവശ്യം എം. ഐ. ഷാനവാസ്സുജയിച്ചശേഷം 2019ലു് അതേ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനുവേണു്ടിത്തന്നെ രാഹുലു്ഗാന്ധിയാദ്യമായിമത്സരിച്ചപ്പോളു് വയനാടുചിന്തിച്ചതുമത്ഭുതപ്പെട്ടതും ഹിന്ദു ക്രിസ്സു്ത്യ൯ മുസ്ലിം പാഴു്സ്സി തുടങ്ങി എന്തുരക്തമാണതിലില്ലാത്തതെന്നാണു്! അതുകൊണു്ടാണാഭൂരിപക്ഷം നാലുലക്ഷത്തിനുമേലു്പ്പോയതു്. 2024ലിലയാളുടെസഹോദരി പ്രിയങ്കാഗാന്ധിമത്സരിക്കുമ്പോഴും അതേചിന്തയുമത്ഭുതവുംനിലനിലു്ക്കുന്നു, കൂടെരണു്ടുപേരുടെയുംവിദേശപശ്ചാത്തലങ്ങളും. ബ്രിട്ടനിലും ക്യാനഡയിലും അമേരിക്കയിലും ഇ൯ഡൃ൯ എംപീമാ൪ ജയിച്ചുകയറുന്നതും മന്ത്രിമാരും പ്രധാനമന്ത്രിമാരും വൈസ്സു്പ്പ്രസിഡ൯റ്റുമാരുമൊക്കെയാകുന്നതും പ്രസിഡ൯റ്റുപദത്തിനുവേണു്ടിമത്സരിക്കുന്നതും ദീപംതെളിയിച്ചും കമ്പംപൊട്ടിച്ചുമാഘോഷിക്കുന്ന ഇ൯ഡ്യാക്കാ൪ ഈരണു്ടുപേരുടെയുമിറ്റാലിയ൯രക്തത്തെപ്പറ്റി ചോദിക്കുന്നതുതന്നെപരമവൃത്തികേടല്ലേ?
നമ്മളു്പണു്ടുതിരുവനന്തപുരവും കോഴിക്കോടുംകൊച്ചിയുമെടുത്തിട്ടു് പെരുമാറുന്നതുപോലെയാണു് ഇന്നുനമ്മുടെകുട്ടികളു് ഇംഗ്ലണു്ടും ക്യാനഡയും അമേരിക്കയും ജ൪മ്മനിയുമെടുത്തിട്ടുപെരുമാറുന്നതു്. അത്രമേലു്മാറി, അവ൪ കോസ്സു്മ്മോപ്പൊളിറ്റനായി. എയ൪പ്പോ൪ട്ടുകളിലു്നിലു്ക്കുന്നയവ൪ അതുകൊണു്ടാണുചോദിക്കുന്നതു്, അച്ഛനുംമാമനുമൊക്കെയിപ്പോഴുമാ പഴയബസ്സു്സ്സു്റ്റോപ്പിലു്ത്തന്നെ നിലു്ക്കുകയാണോയെന്നു്. ചോദിക്കേണു്ടതു് കോണു്ഗ്രസ്സിനല്ലാതെ അഴിമതിയിലഴുകി ജാതിമതങ്ങളിലു്ക്കെട്ടുപിടിച്ചുകിടക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ബീജേപ്പീയു്ക്കും കോസ്സു്മ്മോപ്പൊളിറ്റ൯സ്ഥാനാ൪ത്ഥികളു് അതിനകത്തു് ഇല്ലാത്തതെന്തുകൊണു്ടെന്നാണു്!
ഏതായാലുമാ൪ക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, ഭാവിരാഷ്ട്രീയമെന്തുതന്നെയായാലും, ദേശീയമാധ്യമങ്ങളിലൂടെയും അന്ത൪ദ്ദേശീയമാധ്യമങ്ങളിലൂടെയും കോണു്ഗ്രസ്സു്പ്പ്രസിഡ൯റ്റി൯റ്റെയും നെഹു്റുക്കുടുംബത്തിലിന്നവശേഷിക്കുന്നവരുടെയും ഇ൯ഡൃയിലെയിന്നത്തെമറ്റു് ദേശീയനേതാക്കളുടെയുംമുഴുവ൯ ഒറ്റയടിയു്ക്കുള്ളസാന്നിദ്ധ്യംകൊണു്ടു് വയനാടിനെലോകംമുഴുവനറിഞ്ഞതിലു് വയനാട്ടുകാ൪സന്തോഷത്തിലു്ത്തന്നെയാണു്. പ്രിയങ്കാഗാന്ധിയുടെ നാമനി൪ദ്ദേശപ്പത്രികാസമ൪പ്പണംനടന്ന വയനാട്ടുനടന്നതു് അത്രയുംപേരുടെസാന്നിദ്ധ്യത്താലും അഭൂതപൂ൪വ്വമായജനക്കൂട്ടംകൊണു്ടും വയനാട്ടുകാരെസ്സംബന്ധിച്ചിടത്തോളം ഒരു ചരിത്രമുഹൂ൪ത്തംതന്നെയാണു്.
Written on 24 October 2024 and first published on 25 October 2024
No comments:
Post a Comment