Saturday 12 October 2024

1700. പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതക൪ച്ചയെല്ലാം മതന്യൂനപക്ഷസാമ്പത്തികയവശരെ അതിസമ്പന്ന൪ക്കുവേണു്ടിവഞു്ചിക്കുമ്പോളാണു് ആരംഭിക്കുന്നതു്!

1700

പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതക൪ച്ചയെല്ലാം മതന്യൂനപക്ഷസാമ്പത്തികയവശരെ അതിസമ്പന്ന൪ക്കുവേണു്ടിവഞു്ചിക്കുമ്പോളാണു് ആരംഭിക്കുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Iván Tamás. Graphics: Adobe SP.


പശ്ചിമബംഗാളിലെപ്പോലെ കേരളത്തിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതക൪ച്ചയെല്ലാം മതന്യൂനപക്ഷങ്ങളും സാമ്പത്തികയവശതയുള്ളവരുമുള്ളയിടങ്ങളിലു് പണത്തിനുവേണു്ടിപ്പിണമായിമാറിയ പാ൪ട്ടിനേതാക്കളു് ഭൂരിപക്ഷഹിന്ദുമതവിഭാഗങ്ങളോടും അതിസമ്പന്നക്കോ൪പ്പറേറ്റുപണക്കാരോടും ചേരുമ്പോളാണുണു്ടായിട്ടുള്ളതു്. ഏറ്റവുംനല്ലയുദാഹരണം പാ൪ട്ടി മൂന്നുദശാബ്ദംഭരിച്ച പശ്ചിമബംഗാളിലു് ദരിദ്രമുസ്ലിംഭൂരിപക്ഷനന്ദിഗ്രാമിലു് ടാറ്റയോടുചേ൪ന്നയുടനുണു്ടായതാണു്. മലബാ൪, പ്രത്യേകിച്ചും മലപ്പുറമെന്നിടത്തുനിന്നായിരിക്കും, അതുകേരളത്തിലുണു്ടാവുകയെന്നതുവ്യക്തമാണു്. ഇപ്പോളു്ത്തന്നെയതുസംഭവിച്ചുകൊണു്ടിരിക്കുകയാണു്. ഒരോരോകല്ലുകളായിത്തകരുന്നതവരറിയുന്നില്ല. അഥവായറിഞ്ഞാലു്തന്നെ കേരളത്തിലും കമ്മ്യൂണിസംതക൪ക്കുന്നതിനു് സീയ്യൈയ്യേമുതലാറെസ്സെസ്സുവരെയുള്ള പലയിടത്തുനിന്നുമതിനുള്ള പണംവരുന്നതിലാനന്ദിക്കുന്നു. യഥാ൪ത്ഥത്തിലിതുപോലെ പണംവാങ്ങിയതുതക൪ക്കുന്നവരെന്നുള്ളനിലയിലു് അതുതകരുകയാണെന്നിവരറിയാതിരിക്കുന്നതെങ്ങനെ?

ഇന്നിവരെസ്സംബന്ധിച്ചിടത്തോളം ഏറ്റവുംപണംവരവുള്ളൊരുബിസിനസ്സാണു് കമ്മ്യൂണിസംതക൪ക്കലു്. അതിനുപണംകൊടുക്കാ൯ ലോകത്തെവിടെയുമാളുണു്ടു്. അതവ൪ക്വൊട്ടേഷനെടുത്തുചെയ്യുന്നു. ജീവിതസുഖങ്ങളെപ്പരിമിതപ്പെടുത്തുന്ന ഒരു പ്രത്യയശാസു്ത്രമെന്നുള്ളനിലയിലു്, അങ്ങനെയുള്ളൊരുപാ൪ട്ടിപ്പരിപാടിയെന്നുള്ളനിലയിലു്, ഉള്ളിലു്സ്സു്പ്പ൪ദ്ധയുള്ളതുകൊണു്ടു് അതവരാനന്ദത്തോടെചെയ്യുന്നു, അവരുടെകൂടെക്കൂടി ആരെങ്കിലുംതങ്ങളെനയിക്കണേയെന്നുപറഞ്ഞു് സ്വയംനയിക്കാ൯കഴിവില്ലാതെ ആത്മവിശ്വാസമില്ലാതെനടക്കുന്നകുറേ പാ൪ട്ടിപ്പ്രവ൪ത്തകരിപ്പോഴും ഇവരിലൂടെചൈനയുംറഷ്യയുംക്യൂബയുംവരുമെന്നു് വിശ്വസിച്ചുകഴിയുന്നു.

ആപ്പാ൪ട്ടിഭരണത്തിലുള്ളപ്പോളു്നടത്തിയ ഓരോ അഴിമതിയുടെയും അക്രമത്തി൯റ്റെയും കള്ളക്കടത്തി൯റ്റെയും കൈക്കൂലിയുടെയുംമേലു് അതെല്ലാമൊന്നൊന്നായിപ്പുറത്തുവന്നു് ജനസമ്മ൪ദ്ദംകാരണം നിവൃത്തിയില്ലാതെയുത്തരവിട്ട ഓരോരോ അന്വേഷണത്തി൯റ്റെയും പൂ൪ത്തീകരിക്കാനും കോടതിയിലു് എഫൈയ്യാ൪സമ൪പ്പിക്കാനുമുള്ള കാലാവധിനീട്ടിക്കൊണു്ടുപോയി ഒടുവിലുണു്ടാകുന്ന രാഷ്ട്രീയമഹാപ്പ്രളയം ഒഴിവാക്കാ൯കഴിയുമെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരുപാ൪ട്ടിയായവശേഷിക്കുന്ന കേരളത്തിലെ അവരുടെയേകനേതാവും അവസാനനേതാവും നിഴലു്മുഖ്യമന്ത്രിയുമായ പിണറായിവിജയ൯റ്റെയുംവിശ്വാസം. ഇതിനേക്കാളെത്രയോകടുത്തവിശ്വാസമായിരുന്നു പശ്ചിമബംഗാളിലെ പാ൪ട്ടിമുഖ്യമന്ത്രി ഭട്ടാചാര്യയു്ക്കു്, കാരണം ഇ൯ഡൃയിലെ മു൯നിരവ്യവസായിയായിരുന്ന ടാറ്റയായിരുന്നു അന്നവരുടെകൂടെനിലു്ക്കുന്നതും അതിനുള്ളപണമിറക്കുന്നതും അവ൪ക്കുചെലവിനുകൊടുക്കുന്നതും! അതുകൊണു്ടു് അവ൪ക്കുവേണു്ടി ആ മുതലാളിത്തത്തി൯റ്റെവസന്തകാലം എന്നെന്നുംനിലനിലു്ക്കുമെന്നവ൪ പ്രതീക്ഷിച്ചു. ഇപ്പോളു്റ്റാറ്റയവരുടെകൂടെയില്ല. ഒടുവിലിവ൪വീഴുമെന്നു് ബിസിനസ്സുകാരെന്നനിലയിലു് മു൯കൂട്ടിമനസ്സിലാക്കിയപ്പോളു് സോവിയറ്റുയൂണിയനിലു് നടന്നെന്നുപറയുന്നതരം വ്യവസായവലു്ക്കരണത്തിനുവേണു്ടി ക൪ഷകരിലു്നിന്നുപിടിച്ചെടുത്തു് അവരുടെജീവിതംതക൪ത്തു് സൗജന്യമായി ഇവ൪നലു്കിയ കിട്ടിയഭൂമിയുമുപേക്ഷിച്ചു് ടാറ്റപോലുമോടിപ്പോയി. എന്നിട്ടും ഭട്ടാചാര്യയോടാ൯മറന്നു. അദാനിയെക്കണു്ടുകൊണു്ടു് പിണറായിവിജയനുമങ്ങനെ ഓടാ൯മറന്നുനിലു്ക്കുകയാണു്. കേന്ദ്രയാറെസ്സെസ്സുബീജേപ്പീനി൪ദ്ദേശമനുസരിച്ചു് അദാനിയുടെതുറമുഖങ്ങളു്ക്കും വിമാനത്താവളങ്ങളു്ക്കും കപ്പലു്ശ്ശാലകളു്ക്കുംവേണു്ടി കേരളത്തിലു് ജനങ്ങളിലു്നിന്നും വിജയ൯പിടിച്ചെടുത്തഭൂമിമറന്നുപോകരുതു്!

…..

…..

…..

Written on 03 October 2024 and first published on 12 October 2024












 

No comments:

Post a Comment