1688
പിണറായിവിജയ൯ പീവീയ൯വറെ നിശ്ശബ്ദനാക്കാ൯ശ്രമിക്കുകയാണു്, അതുകൊണു്ടയാളു്കള്ളംപറയുകയാണു്; അന്യരെ നിശ്ശബ്ദരാക്കാ൯ശ്രമിക്കുന്നവ൪ കള്ളംപറയുന്നവരാണു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളാമുഖ്യമന്ത്രി പിണറായിവിജയ൯ ത൯റ്റെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പിണങ്ങിപ്പിരിഞ്ഞു് ത൯റ്റെഗവണു്മെ൯റ്റുഭരണത്തിനെതിരെ ആരോപണമുയ൪ത്തിനടക്കുന്ന പീവീയ൯വറെമ്മെല്ലേയെ വിവിധപോലീസ്സുനടപടികളിലൂടെ നിശ്ശബ്ദനാക്കാ൯ശ്രമിക്കുകയാണു്, അതുകൊണു്ടയാളു്കള്ളംപറയുകയാണു്; അന്യരെ നിശ്ശബ്ദരാക്കാ൯ശ്രമിക്കുന്നവ൪ കള്ളംപറയുന്നവരാണു്!
രാഷ്ട്രീയത്തിലും ജീവിതത്തിലും സത്യസന്ധതതൊട്ടുതെറിച്ചിട്ടില്ലാത്തയൊരാളു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായിവരുമെന്നോ മുഖ്യമന്ത്രിയാകുമെന്നോ കേരളമൊരിക്കലുംപ്രതീക്ഷിച്ചിട്ടുള്ളതല്ല. അതിനുവേണു്ടിക്കേരളം തയാറെടുത്തിരുന്നുമില്ല, അങ്ങനെയൊരുത്തനെനേരിടാനുള്ളവഴികളിതുവരെ ആലോചിച്ചിട്ടുമില്ല. ഇപ്പോളു്പ്പെട്ടെന്നു് അതുരണു്ടുംചെയ്യേണു്ടിവന്നിരിക്കുന്നുകേരളം. ഇതുവരെയുള്ളമുഖ്യമന്ത്രിമാരിലു് ആരൊരുകള്ളംപറഞ്ഞാലും അതപ്പോളു്ത്തന്നെകേരളം തിരിച്ചറിയുമായിരുന്നു. ഇപ്പോളത്തെമുഖ്യമന്ത്രിയിലു് അയാളു്പറഞ്ഞിട്ടുള്ളതിലോ ചെയു്തിട്ടുള്ളതിലോ ഒരുസത്യംകണു്ടെത്താ൯ കിണഞ്ഞുപരിശ്രമിക്കുകയാണുകേരളം, പക്ഷേപരാജയപ്പെടുന്നു. ഞാ൯ കള്ളമേപറഞ്ഞിട്ടുള്ളൂവെന്നു് അയാളു്തന്നെപറഞ്ഞാലു്പ്പോലും അതുമൊരുകള്ളമായിരിക്കില്ലേ, അപ്പോളു് അതുവരെപ്പറഞ്ഞതെല്ലാം സത്യമായിരിക്കില്ലേ,യെന്നു് ആലോചിച്ചുതലകറങ്ങിപ്പോകുന്ന പരുവത്തിലായിരിക്കുകയാണുകേരളമിതുകാരണം.
കൊറോണാക്കാലത്തു് കേരളത്തിലെരോഗികളുടെ മെഡിക്കലു്ഡേറ്റാവിവരങ്ങളു് ഗവണു്മെ൯റ്റി൯റ്റെയും ആരോഗ്യപ്പ്രവ൪ത്തകരുടെയും ആശുപത്രികളുടെയുംകൈയ്യിലു് സുരക്ഷിതമാണെന്നും അതുകെട്ടുംപൂട്ടുമിട്ടു് കേന്ദ്രീകൃതമായൊരിടത്തു് ഒറ്റക്കേന്ദ്രത്തിലു് ആ൪ക്കുംതുറക്കാ൯കഴിയാത്തരീതിയിലു് വളരെസ്സെക്ക്യുവറും സേയു്ഫും രഹസ്യവുമായി ഡിജിറ്റലായിസ്സൂക്ഷിച്ചിരിക്കുകയാണെന്നുമാണു് അയാളു്പറഞ്ഞതു്. പിന്നീടറിഞ്ഞതു് വളരെസ്സൗകര്യമായി ആ ഒറ്റക്കേന്ദ്രത്തിലു്നിന്നുംതന്നെ ഒറ്റക്ക്ലിക്കിനു് ഒറ്റപ്പളു്സ്സായിത്തന്നെ ആവിവരങ്ങളു്മുഴുവനയാളുംമകളുംകൂടി ഒരമേരിക്ക൯കമ്പനിയു്ക്കുവിറ്റു് പൈസ്സവാങ്ങിച്ചെന്നാണു്. അങ്ങനെനമ്മുടെഭാര്യമാരുടെയും പെണു്മക്കളുടെയുംവിവരങ്ങളു് ഇ൯റ്റ൪നെറ്റിലു്വന്നു. അതേതൊക്കെവഴിയിലെവിടെയൊക്കെ ആരൊക്കെവീണു്ടുമാ൪ക്കൊക്കെവിറ്റുപണമാക്കിയെന്നു് നമ്മളൊരിക്കലുമറിയാ൯പോലുംപോകുന്നില്ല. അന്നതുതടയാ൯ശ്രമിച്ചവരെയും അഭിപ്രായംപറഞ്ഞവരെയുംതടയാ൯ കൊറോണായടിയന്തിരാവസ്ഥാസമയത്തു് അതി൯റ്റെപ്രതിരോധമട്ടിമറിക്കാ൯ശ്രമിച്ചു് ദേശദ്രോഹംനടത്തുന്നുവെന്നുപറഞ്ഞു് ഗവണു്മെ൯റ്റുംപോലീസ്സും പലനടപടികളുമെടുത്തു.
കേരളത്തിലു്ക്കേന്ദ്രത്തി൯റ്റെറെയിലുകളു് തലങ്ങുംവിലങ്ങുമോടുമ്പോളു്, പാസ്സഞു്ചറും ഗുഡ്ഡു്സ്സും ആളെയുംകേറ്റിച്ചരക്കുംകേറ്റി നെടുകെയുംകുറുകെയുംപായുമ്പോളു്, കേരളത്തിനുസ്വന്തമായൊരുറെയിലുണു്ടാകണമെന്നു് നമ്മളാഗ്രഹിച്ചില്ലെങ്കിലും നമ്മളാവശ്യപ്പെട്ടില്ലെങ്കിലും അതുവേണമെന്നുപറഞ്ഞയാളൊരു പദ്ധതിയുമായിവന്നു, അയാളുടെവേശ്യയായ വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന സീപ്പീയ്യൈയ്യുടെ റവന്യുവകുപ്പി൯റ്റെയുദ്യോഗസ്ഥരെക്കൊണു്ടയാളു് നാടി൯റ്റെനടുവേ പോലീസ്സിനെയും ഡീവൈയ്യെഫൈയ്യേയുംകൊണു്ടാളുകളുടെ വീടുകളിലു്ക്കടന്നുകയറി അവരുടെഭൂമിപിടിച്ചെടുത്തു് ചന്ദ്രനിലു്നിന്നുകാണുന്നഭൂമിയിലെ ചൈനയിലെവ൯മതിലു്പോലെ ചൊവ്വയിലു്നിന്നുകാണാ൯ കേരളത്തിലാവീടിനേക്കാളു്വലിയ മഞ്ഞക്കല്ലുകളു്നാട്ടി. കെ-റെയിലിനുവായു്പ്പകൊടുക്കുന്നവരിലു്നിന്നുകമ്മീഷനും ഒരിക്കലുമുണു്ടാവുകയില്ലെന്നറിഞ്ഞുകൊണു്ടുതന്നെ അതുണു്ടാക്കുന്നതിലെയഴിമതിപ്പണത്തിനുംവേണു്ടിയാണിതു് ചെയു്തതെന്നുനമ്മളു്ധരിച്ചു. പിന്നെയാണറിഞ്ഞതു് ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും നടുവിലൂടെയോടിയയാമഞ്ഞമതിലി൯റ്റെ എയേറിയലു് ടെലിറേഡിയോഫോട്ടോകളും വീഡിയോകളും വിദേശത്തുകാണിച്ചു് ആരുചോദിച്ചാലുംകൊടുക്കാത്ത, ആരുപറഞ്ഞാലുംജനങ്ങളു്വിട്ടുകൊടുക്കാത്ത, അത്രയുംഭൂമിജനങ്ങളിലു്നിന്നുംപിടിച്ചെടുത്തു് ലിബറേറ്റുചെയു്തു് വേറെയാവശ്യത്തിനുകൈമാറിവിലു്ക്കുന്നതിനുവേണു്ടി വിദേശകോ൪പ്പറേറ്റുമുതലാളിസംഘത്തിനുവേണു്ടി പ്രൈംഭൂമി റീയലെസ്സു്റ്റായിയിജനറേറ്റുചെയു്തതാണെന്നുപറഞ്ഞു് പണംവാങ്ങാനാണെന്നു്. അതുതടയാ൯ശ്രമിച്ചവരെയും എതി൪ത്തവരെയുംനിശ്ശബ്ദരാക്കാ൯ ചോരമണമുള്ളയിറച്ചികണു്ടാലിരച്ചുപായുന്ന പോലീസ്സിനെക്കൊണു്ടനേകംകേസ്സുകളുമെടുപ്പിച്ചു.
പുഴയു്ക്കൊഴുകാനൊരുവഴിയെന്നുപറഞ്ഞു് അടുക്കളനിരങ്ങുന്നവ൯മാ൪ പെണ്ണുങ്ങളുടെയിടയിലിരുന്നു് അവ൪ക്കുരോമാഞു്ചമുണു്ടാക്കിയാളാകാനൊരു റൊമാ൯റ്റിക്കുമുദ്രാവാക്യമുണു്ടാക്കി പ്രളയജലമൊഴുകാ൯ റൂം ഫോ൪ റിവറെന്നൊരുപദ്ധതിയുമുണു്ടാക്കി സ൪ക്കാ൪പ്പണവുമെടുത്തു് ഭാര്യയുംഭ൪ത്താവുംമക്കളും ആണു്പെണ്ണുദ്യോഗസ്ഥരുംകൂടി ട്രൗസ്സറുമിട്ടുസായിപ്പ൯മാരുംമദാമ്മമാരുമായി ആവഴിയുണു്ടാക്കിവിജയിപ്പിച്ച സമുദ്രത്തിനേക്കാളു്ത്താഴു്ന്നുകിടക്കുന്ന പഴയഹോളു്ണു്ടെന്നനെത൪ലാ൯ഡു്സ്സിലു്ക്കറങ്ങിനടന്നതു് തൊട്ടുപുറകേകേരളത്തിലു് പുഴയു്ക്കൊഴുകാനൊരുവഴിയുമില്ലാതെ കൊടുംമഴയിലുമുരുളു്പ്പൊട്ടലിലും പ്രളയജലംകടന്നുവന്നുകേരളത്തെമുക്കിയപ്പോളു്, കേരളംകഴുത്തുമൊടിഞ്ഞുമടങ്ങിക്കിടന്നപ്പോളു്, നുണയാണെന്നുതെളിഞ്ഞു. അങ്ങനെയെത്രനുണകളു്!
Written on 30 September 2024 and first published on 02 October 2024
No comments:
Post a Comment