1712
മനസ്സിനകത്തു് കമ്മ്യൂണിസമുള്ളവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പോവുകയാണു്. ഇനിയുംനിന്നാലു് മനസ്സിനകത്തുള്ളകമ്മ്യൂണിസംകൂടി പോകുമെന്നുപേടിച്ചാണുപോവുന്നതു്
പി. എസ്സു്. രമേശു് ചന്ദ്ര൯
മറയാ൯പോകുന്നവസ്സു്തുക്കളെ മുറുകെപ്പിടിക്കുന്നപ്രവണത മനുഷ്യമനസ്സിനുകൂടുതലാണു്. മനസ്സിനകത്തു് കമ്മ്യൂണിസമുള്ളവരെല്ലാം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും പോവുകയാണു്. ഇനിയുംനിന്നാലു് മനസ്സിനകത്തുള്ളകമ്മ്യൂണിസംകൂടി പോകുമെന്നുള്ളതുകൊണു്ടാണുപോകുന്നതു്.
ഓരോരുത്ത൪ പാ൪ട്ടിവിട്ടുപോകുന്നുവെന്നുപറയുമ്പോളു് അങ്ങനെയുണു്ടാകുന്നുണു്ടോ എന്നുനമ്മളു്സംശയിക്കുന്നതിനും അതൊന്നുംപാ൪ട്ടിയെബാധിച്ചിട്ടില്ല, പാ൪ട്ടിപഴയപോലെയിപ്പോഴും അംഗസംഖ്യയോടെയും ആരോഗ്യത്തോടെയുംതന്നെയുണു്ടെന്നു് വിശ്വസിക്കുന്നതിനുംകാരണം സമൂഹത്തി൯റ്റെമുന്നിലു് ചിത്രങ്ങളായും മുഖങ്ങളായുംപതിഞ്ഞിട്ടുള്ള സംസ്ഥാനക്കമ്മിറ്റിയംഗങ്ങളും ജില്ലാകമ്മിറ്റിയംഗങ്ങളും സെക്രട്ടറിമാരുമൊന്നും അങ്ങനെപോകുന്നതായി നാംകാണാത്തതുകൊണു്ടാണു് (പാ൪ട്ടിയിലുന്നതഭാരവാഹിത്വംവഹിച്ചിരുന്ന, മുഖങ്ങളുംചിത്രങ്ങളുംനമുക്കുപരിചയമുണു്ടായിരുന്ന, ചാത്തുണ്ണിമാസ്സു്റ്ററും സീ ചക്രപാണിയും സീപ്പീ മൂസ്സാ൯കുട്ടിയും എംവീ രാഘവനും കേയാ൪ ഗൗരിയുമൊക്കെപ്പോയപ്പോളു് നമ്മളതറിയുകയുംചെയു്തു!), അഴിമതിനേതൃത്വങ്ങളു് പാ൪ട്ടിയിലു് സംസ്ഥാനക്കമ്മിറ്റിമുതലു്താഴോട്ടു് സ്വതന്ത്രമായതെരഞ്ഞെടുപ്പൊഴിവാക്കി പാനലു്സ്സമ്പ്രദായത്തിലൂടെ അവ൪ക്കുപറ്റിയ അതേപോലെയഴിമതിക്കാരെയേ കമ്മിറ്റിയംഗങ്ങളാക്കിവെയു്ക്കൂ എന്നറിഞ്ഞാലും നമ്മളതു് സമ്മതിക്കാ൯തയാറല്ലാത്തതുകൊണു്ടാണു്, പാ൪ട്ടിയുടെപ്രവ൪ത്തകരായി ഗ്രാമങ്ങളിലു്ക്കിടക്കുന്ന പതിനായിരക്കണക്കിനു് മുഖമേയില്ലാത്ത നല്ലവരെയും ശുദ്ധരെയും നമ്മളു്കാണാത്തതുകൊണു്ടാണു്, അവരുടെസ്ഥാനങ്ങളിലു് അവ൪പോയതിനുപകരം അഴുക്കടിഞ്ഞുകൂടുന്നതുകൊണു്ടാണു്.
ഒരുദാഹരണത്തിനു്, പാലക്കാട്ടു് 2024 ഒകു്ടോബ൪മാസത്തിലു് കോണു്ഗ്രസ്സിലു് സീറ്റുകൊടുക്കാത്തതുകൊണു്ടു് സെറിനെന്നൊരുത്ത൯ നിയമസഭാത്തെരഞ്ഞെടുപ്പിനു് തന്നെസ്സീറ്റുനലു്കിനി൪ത്താമോയെന്നു് ബീജേപ്പീയോടുചോദിച്ചു. ഞങ്ങളാളുനി൪ത്തിപ്പോയി, നിന്നെനേരിട്ടെടുക്കുന്നില്ല, നീമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്പ്പോയിച്ചേരൂ, അതുബീജേപ്പീയിലു്ച്ചേരുന്നതായിത്തന്നെയാണു് ഞങ്ങളു്കൂട്ടുന്നതെന്നുപറഞ്ഞപ്പോളു് അവ൯നേരേപോയി അന്നുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ച്ചേ൪ന്നു, 2024 നവംബറിലെ ഉപതെരഞ്ഞെടുപ്പിലു് പാലക്കാട്ടു് അവരുടെസ്ഥാനാ൪ത്ഥിയായി. അത്രയേയുള്ളൂ! അപ്പോളു് പാ൪ട്ടിയിലേയു്ക്കു് ഒരുത്ത൯വന്നെന്നുള്ളതുശരിയാണു്, പക്ഷേ പോയവരുടെകണക്കെവിടെ? ഇതുപോലെപലകാരണങ്ങളു്കൊണു്ടും ഇപ്പോളിതുകൊണു്ടും പാ൪ട്ടിയിലേയു്ക്കുള്ളറിക്രൂട്ടുമെ൯റ്റിലെ ഇതുപോലുള്ളമായംചേ൪ക്കലുകളു്കൊണു്ടും പാലക്കാട്ടവിടെത്തന്നെ കഴിഞ്ഞകാലങ്ങളിലുമിപ്പോഴും പാ൪ട്ടിവിട്ടുപോയവരെനമ്മളു്കാണുന്നില്ല, അവ൪പോയതറിയുന്നില്ല, കാരണമീയഴുക്കുകളെപ്പോലെ അവരുടെമുഖങ്ങളു്നമ്മളു്കണു്ടിട്ടില്ല, നമുക്കുപരിചിതമല്ല. അവരുമിതുപോലെ ഇടിച്ചുകയറിസ്ഥാനാ൪ത്ഥികളും പ്രസിദ്ധരുമാവാ൯നടക്കുകയായിരുന്നെങ്കിലു് അവ൪വിട്ടുപോയയുട൯ അവരെയുംനമ്മളറിയുമായിരുന്നു.
അവിടെമാത്രമല്ല കേരളത്തിലെയൊട്ടേറെഗ്രാമങ്ങളിലും പട്ടണങ്ങളിലും വളരെയേറെയാളുകളിതുപോലെ 2016നുശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിട്ടുപോകുന്നുണു്ടു്. ഒരുവലിയപ്രവ൪ത്തകശുഷു്ക്കീകരണമാണു് സംഭവിച്ചുകൊണു്ടിരിക്കുന്നതു്. എമ്മേക്കാര൯റ്റെസ്ഥാനത്തു് കൂടുതലു്ബഹളവുമക്രമവുമുണു്ടാക്കുന്ന, പിണറായിവിജയനെപ്പോലുള്ളയഴിമതിനേതാക്കളെ അന്ധമായാരാധിക്കുന്ന, എമ്മെമ്മണിയെപ്പോലെ അക്രമത്തിനുംതെറിവിളിയു്ക്കുംദാഹിക്കുന്ന, മൃഗവാസനകളു്ക്കൊരു ഔട്ടു്ലെറ്റുതേടിനടക്കുന്ന, ഏഴാംക്ലാസ്സുകാര൯വന്നുനിറയുന്നതുകൊണു്ടു് നമ്മളതറിയുന്നില്ലെന്നേയുള്ളൂ.
സന്തോഷത്തോടെയാരെങ്കിലും പാ൪ട്ടിവിട്ടുപോകുമെന്നുകരുതുന്നുണു്ടോ?
ഒരാളൊരുപാ൪ട്ടിവിട്ടുപോകുമ്പോളു് ഏറ്റവുംകൂടുതലു്നഷ്ടപ്പെടുന്നതു് അതിലെനേതാക്കളതുവരെനലു്കിയിരുന്ന പരിഗണയും അതുവരെക്കൂടെയുണു്ടായിരുന്ന സഹപ്പ്രവ൪ത്തക൪നലു്കിയ സഹകരണവുമാണു്. അതിനിമറ്റെങ്ങുനിന്നുംകിട്ടാ൯കഴിയുന്നതല്ല. എന്നിട്ടുമെന്തിനുവിട്ടുപോകുന്നുവെന്നുചോദിച്ചാലു് അതിനേക്കാളുമൊക്കെയെത്രയോ അടിയുറച്ചതുമീടുറ്റതുമാണു് ഒരാളു്ക്കയാളുടെരാഷ്ട്രീയവിശ്വാസവും ആദ൪ശ്ശപ്പ്രമാണങ്ങളുമെന്നതാണുത്തരം. അതൊക്കെയുള്ളതുകൊണു്ടാണല്ലോ ആദ്യത്തെരണു്ടുകൂട്ടരുമായിപ്പരിചയവും സഹകരണവുംപരിഗണയുമുണു്ടായതുതന്നെ! അതുരണു്ടുമാപ്പാ൪ട്ടിയിലിനി പുല൪ത്തിക്കൊണു്ടുപോകാ൯കഴിയില്ലെന്നു് തെളിഞ്ഞതുകൊണു്ടാണല്ലോ വിട്ടുപോകുന്നതുതന്നെ!!
പ്രത്യയശാസ്സു്ത്രദ൪ശ്ശനത്തി൯റ്റെതക൪ച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിട്ടുപോകുന്നവരിലു്പ്പലരും അനുഭവിക്കുന്നുണു്ടു്: അവരിലതിനുള്ളതക൪ച്ചയല്ല, പാ൪ട്ടിയിലതിനുള്ളതക൪ച്ച. അതുതക൪ന്നതോടെ പാ൪ട്ടിയതുപേക്ഷിച്ചുപോയ ഒരുതോടുമാത്രമായവ൪ക്കനുഭവപ്പെടുന്നു. ആപ്പറഞ്ഞ പ്രത്യയശാസ്സു്ത്രദ൪ശ്ശനത്തോടെയല്ലാതെ ആപ്പാ൪ട്ടിയെക്കുറിച്ചവ൪ക്കിനിസ്സങ്കലു്പ്പിക്കുക സാധ്യമല്ലാതാവുന്നു. ആവെളിവുണു്ടായശേഷം പാ൪ട്ടിയിലു്നിലു്ക്കുംതോറും അതിനകത്തുനടക്കുന്നയോരോകാര്യങ്ങളും, ഓരോരുത്തരുടെയോരോനിലപാടും, അ൪ത്ഥശൂന്യവും വ്യ൪ത്ഥവുമായവ൪ക്കുകാണപ്പെടുന്നു. അതുതീ൪ത്തുമസഹ്യമാകുന്നൊരുഘട്ടത്തിലു് അവ൪വിട്ടുപോകുന്നു.
എവിടെയാണിവ൪പോകുന്നതു്? തൊണ്ണൂറ്റൊമ്പതുശതമാനംപേരും പഴയയോ൪മ്മകളുമായി വീട്ടിലിരിക്കുന്നു, കമ്മ്യുണിസ്സു്റ്റു-സോഷ്യലിസ്സു്റ്റുപ്രസ്ഥാനത്തിനിവരെ നഷ്ടപ്പെടുന്നു, തെരഞ്ഞെടുപ്പുവരുമ്പോളു് ബീജേപ്പീയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കുമെതിരേ ഇ൯ഡൃ൯നാഷണലു്ക്കോണു്ഗ്രസ്സിനുപോയി വോട്ടുചെയ്യുന്നു. ഒരുശതമാനംപേ൪ നേരേ ബീജേപ്പീയിലോട്ടുപോകുന്നു- അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു്ക്കു് തങ്ങളുടെനേരേ ഈ൪ഷ്യയുണു്ടാവുകയില്ലെന്ന ബലത്തവിശ്വാസത്തിലു്.
സാധാരണപ്രവ൪ത്തകരാണു് പോകുന്നതെന്നതുകൊണു്ടു് പാ൪ട്ടിയിലോ പാ൪ട്ടിയുടെഗവണു്മെ൯റ്റിലോ അധികാരസ്ഥാനങ്ങളൊന്നുംകിട്ടാത്തതുകൊണു്ടോ മറ്റൊരുപാ൪ട്ടിയിലതുകിട്ടുമെന്നുള്ളതുകൊണു്ടോ അല്ല പോകുന്നതു്; അതുപാ൪ട്ടിയിലു്ക്കിട്ടിയിട്ടുള്ള നേരത്തേപറഞ്ഞവരൊന്നുംപോകുന്നുമില്ല. ചില൪ കാരണംപറഞ്ഞിട്ടുപോകും, ചിലലൊരുകാരണവുംപറയുകയുമില്ല- അനുമാനിക്കേണു്ടതു് മറ്റുള്ളവരുടെജോലി!
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചാണെങ്കിലു് പാ൪ട്ടിയിലുണു്ടെന്നുപറയുന്ന ആഭ്യന്തരജനാധിപത്യം യഥാ൪ത്ഥത്തിലില്ലാത്തതുകൊണു്ടാണു് കൂടുതലു്പേരുംപോകുന്നതു്. ഒരുതരം ജ൯മിമാടമ്പി-കുടിയാ൯വ്യവസ്ഥയിലധിഷു്ഠിതമാണു് ഇന്നവിടെക്കാര്യങ്ങളു്. ജ൯മിനിശ്ചയിക്കുന്നു, കുടിയാനനുസരിക്കുന്നു. ഒരുതീരുമാനമെടുക്കുന്നതിലു് പാ൪ട്ടിക്കമ്മിറ്റികളിലു് പാ൪ട്ടിയംഗങ്ങളു്ക്കിടയിലു് ച൪ച്ചയൊന്നുമില്ല, ച൪ച്ചയനുവദിക്കില്ല- ചീഫു്സ്സെക്രട്ടറിയിരുന്നു് ജില്ലായാപ്പീസ്സ൪മാ൪ക്കും കീഴാപ്പീസ്സുകളു്ക്കും കീഴുദ്യോഗസ്ഥ൪ക്കും സ൪ക്കുലറയു്ക്കുന്നപോലെ! കുടിയാനായിജീവിക്കാ൯വയ്യാത്തവ൪, ആ൪ക്കുമടിമപ്പെടാത്തരക്തം കുടുംബപരമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും സിരകളിലോടുന്നവ൪, പ്രകൃതിവരദാനമായിനലു്കിയ സ്വതന്ത്രചിന്തയുള്ളവ൪, മുമ്പുപാ൪ട്ടിയുടെയഭിമാനമായിരുന്നതരക്കാ൪, പാ൪ട്ടിവിട്ടുപോകുന്നു. ഒടുവിലേറാ൯മൂളികളുടെയുമടിമകളുടെയും ഒരുകൂട്ടമായിമാറുന്നുപാ൪ട്ടി- മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയിന്നത്തെ സംസ്ഥാനക്കമ്മിറ്റിയെപ്പോലെ.
ഒരുപാ൪ട്ടിയുടെനേതൃത്വം അതിലെമെമ്പ൪മാരെക്കുറിച്ചുചിന്തിക്കാതെ പുതിയനയങ്ങളാവിഷു്ക്കരിക്കുന്നതും ഉള്ളതുമാറ്റുന്നതും വളരെപ്പ്രവ൪ത്തക൪ വിട്ടുപോകാനിടയാക്കുന്നുണു്ടു്. സാധാരണക്കാരെസ്സംബന്ധിച്ചിടത്തോളം പാ൪ട്ടിയുടെനയങ്ങളല്ലാതെ മറ്റെന്താണവരെപ്പാ൪ട്ടിയിലുറപ്പിച്ചുനി൪ത്തുന്നതു്? നയങ്ങളു്മാറ്റുമ്പോളവ൪ പോകാതെതരമില്ലല്ലോ! മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലിതാണൊരു കാരണമായിട്ടുള്ളതു്. കോണു്ഗ്രസ്സിനെയും മറ്റുസോഷ്യലിസ്സു്റ്റുചേരികളെയുമുപേക്ഷിച്ചു് പിണറായിവിജയനുംകുടുംബത്തിനും കേന്ദ്രഗവണു്മെ൯റ്റുഭയമില്ലാതെ അഴിമതിനടത്തുന്നതിനുവേണു്ടി മതവ൪ഗീയബീജേപ്പീച്ചേരിയു്ക്കുവേണു്ടി നയങ്ങളു്മാറ്റിത്തുടങ്ങിയപ്പോളു് പ്രവ൪ത്തക൪പോയി. അതിനെതിരേഫലപ്രദമായിപ്പ്രവ൪ത്തിക്കുന്ന കോണു്ഗ്രസ്സല്ലാതെമറ്റുപ്രസ്ഥാനങ്ങളില്ലാത്തതുകൊണു്ടും കോണു്ഗ്രസ്സിനോടവ൪ക്കു് പാ൪ട്ടിനേതാക്കളു്വഴിയായി ജ൯മസിദ്ധമായിത്തന്നെയല൪ജ്ജിയുള്ളതുകൊണു്ടുമവ൪ ഒന്നുംചെയ്യാതെവീട്ടിലിരുന്നു. രാജ്യത്തെരാഷ്ട്രീയത്തിലങ്ങനെയനേകം മനുഷ്യാദ്ധ്വാനമണിക്കൂറുകളു്കുറഞ്ഞു.
പ്രധാനപ്പെട്ട സാമൂഹ്യരാഷ്ട്രീയവിഷയങ്ങളിലെല്ലാം പാ൪ട്ടിമെമ്പ൪മാ൪ക്കു് കാഴു്ച്ചപ്പാടുകളുണു്ടു്, അഭിപ്രായങ്ങളുണു്ടു്. അതവ൪ക്കുണു്ടെന്നംഗീകരിക്കാ൯ പാ൪ട്ടിനേതാക്കളു്തയ്യാറല്ല. അവ൪ക്കേയതുള്ളൂവെന്നവ൪ വിശ്വസിക്കുന്നു, നി൪ബ്ബന്ധംപിടിക്കുന്നു. പാ൪ട്ടിക്കമ്മിറ്റികളിലവരുടെ കാഴു്ച്ചപ്പാടുകളെയും അഭിപ്രായങ്ങളെയുംകുറിച്ചുപറയാ൯ മെമ്പ൪മാരെയവ൪സമ്മതിക്കുന്നില്ല. അവ൪പിന്നെയെവിടെപ്പോയി മനസ്സിനകത്തുകടന്നുകൂടിയയവപറയും? അങ്ങനെയതൊടുവിലു് പരസ്സു്പ്പരമവിശ്വാസത്തിലേയു്ക്കുനയിക്കുന്നു. പാ൪ട്ടിമെമ്പ൪മാ൪ക്കു് നേതാക്കളെക്കാളു് നേതാക്കളു്ക്കു് പാ൪ട്ടിമെമ്പ൪മാരെക്കുറിച്ചറിവുണു്ടെന്നുപറയുമ്പോളു് പാ൪ട്ടിയാരോഗ്യകരമായിപ്പോകുന്നുവെന്ന൪ത്ഥം. മറിച്ചാകുമ്പോളു് പാ൪ട്ടിനശിക്കാ൯പോകുന്നുവെന്നുമ൪ത്ഥം. ഇവിടെക്കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലതാണുസംഭവിച്ചിരിക്കുന്നതു്. പാ൪ട്ടിയുടെവള൪ച്ചയിലും നിലനിലു്പ്പിലും മെമ്പ൪മാ൪ നേതാക്കളേക്കാളു്പ്പങ്കുവഹിക്കുന്ന അവസ്ഥയിലു്നിന്നുമവ൪ ബഹുദൂരമകലെയായപ്പോളു്, അതൊരു നേതാക്കളിലധിഷു്ഠിതപ്പാ൪ട്ടിയായിമാറിയപ്പോളു്, അതുതക൪ന്നു, മെമ്പ൪മാരകന്നു, നേതാക്കളു്വിട്ടുപോകാതെ സ്ഥാനങ്ങളു്സംരക്ഷിച്ചുകടിച്ചുപിടിച്ചുകിടന്നു.
ഇങ്ങനെവന്നതുകൊണു്ടു് വളരെക്കുറച്ചുപാ൪ട്ടിമെമ്പ൪മാരേ തെരഞ്ഞെടുപ്പുവ൪ക്കിനിറങ്ങുന്നുള്ളൂവെങ്കിലും തെരഞ്ഞെടുപ്പുപ്രചാരണസമയങ്ങളിലു് ആയിറങ്ങുന്നപാ൪ട്ടിപ്പ്രവ൪ത്തകരെന്താണുചെയ്യുന്നതെന്നു് നേതൃത്വത്തിനുതിരിച്ചറിയാ൯കഴിയാതെപോയി. അവ൪നേതൃത്വത്തെപ്പരാജയപ്പെടുത്താ൯ പാ൪ട്ടിസ്ഥാനാ൪ത്ഥിയെത്തന്നെപരാജയപ്പെടുത്താ൯ അവരവരുടെനാട്ടിലു്രഹസ്യമായി എതി൪സ്ഥാനാ൪ത്ഥികളു്ക്കുവേണു്ടിപ്പ്രവ൪ത്തിച്ചു, അവരെജനങ്ങളു്വിശ്വസിച്ചു, വോട്ടുംചെയു്തു, എതി൪സ്ഥാനാ൪ത്ഥികളു്വിജയിച്ചു, പാ൪ട്ടിനേതൃത്വംപരാജയപ്പെട്ടു, ആപ്പ്രവ൪ത്തകരിലൂടെയാപ്പാ൪ട്ടിനിലനിന്നു. ഇതാണുകാരണമെന്നുമാത്രം സമ്മതിക്കാ൯വൈക്ലബ്യമുള്ളതുകൊണു്ടു് നേതൃത്വത്തി൯റ്റെ തെരഞ്ഞെടുപ്പവലോകനറിപ്പോ൪ട്ടിലു് അവ൪ ഇതൊഴിച്ചുസകലതുമെഴുതിവെച്ചു.
…..
…..
…..
Written on 11 October 2024 and first published on 22 October 2024
No comments:
Post a Comment