1692
ആറെസ്സെസ്സു്, ബീജേപ്പീ, റിലയ൯സ്സു്, അദാനി, ഹിന്ദുരാഷ്ട്രം എന്നിവയെയൊന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ എതി൪ക്കരുതെന്നനി൪ദ്ദേശംവരുന്നു; സംയുക്തതെരഞ്ഞെടുപ്പഭ്യാസം ഇപ്പോഴേയാരംഭിച്ചുകഴിഞ്ഞു!
പി. എസ്സു്. രമേശു് ചന്ദ്ര൯
വെറുംരണു്ടായിരംകോടിരൂപയു്ക്കോമറ്റോ ആണു് അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ ബീജേപ്പീയു്ക്കു് വിറ്റതെന്നുതോന്നുന്നു. ബാക്കിപ്പൈസ്സ ഇതുവരെയോരോരുത്തരുണു്ടാക്കിയ സകലകേസ്സുകളും ഒഴിവാക്കുന്നതിലു് വരവുവെച്ചു. അതിനിടയിലിതുവരെയുണു്ടാക്കിയ കായിമുഴുവ൯ കൈയ്യിലിരിക്കും. ഉട൯തന്നെ ആറെസ്സെസ്സു്, ബീജേപ്പീ, റിലയ൯സ്സു്, അദാനി, ഹിന്ദുരാഷ്ട്രം, ഇ൯ഡൃയുടെ വിദേശനയം എന്നിവയെയൊന്നും വിമ൪ശ്ശിച്ചുപോകരുതെന്ന ഉത്തരവും പാ൪ട്ടിക്കത്തുകളായി താഴേയു്ക്കുവരും. സംയുക്തമായി ഇലക്ഷനിലു് മത്സരിക്കാനുള്ള ഡ്രസ്സു് റീഹേഴു്സ്സലു് ഉടനാരംഭിക്കാനാണുപറഞ്ഞിട്ടുള്ളതു്. ചിലടത്താരംഭിച്ചുംകഴിഞ്ഞു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബ്രാഞു്ചുമുതലുള്ള സമ്മേളനങ്ങളു്നടക്കുമ്പോളു്ത്തന്നെയതു് ആരംഭിക്കണമെന്നു് ബീജേപ്പീയുടെ നി൪ദേശമുണു്ടായിരുന്നു. അതി൯റ്റെ സംസ്ഥാനതലയുദു്ഘാടനം ഒകു്റ്റോബറാദ്യംതന്നെ വെമ്പായത്തുനടന്നു. അടുത്തുവരുന്ന വലിയതെരഞ്ഞെടുപ്പുകളിലു് പാ൪ട്ടിസഖാക്കളു്ക്കു് അതനുസരിച്ചു് സ്വയംതയാറാക്കാനും അതംഗീകരിച്ചു് ബീജേപ്പീയുടെ എ൯ഡീയേമുന്നണിയു്ക്കുവേണു്ടി പ്രചാരണരംഗത്തിറങ്ങാ൯ അവരെ കണു്ടീഷ൯ചെയ്യാനുമാണു് ഇപ്പോളേയതുണു്ടായിട്ടുള്ളതു്.
പാ൪ട്ടിയിലു് ഇതിലൊക്കെ മുറുമുറുപ്പുള്ളവ൪ക്കു് പ്രതികാരപ്പ്രക്രിയനേരിടാതെതന്നെ വളരെസ്സമാധാനപരമായി ഇപ്പോഴേപുറത്തോട്ടുപോകാനുള്ളവഴി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതുറന്നിട്ടിട്ടുണു്ടു്- എവിടെയെങ്കിലുമിരുന്നുകൊണു്ടു് വളരെരഹസ്യമായിയായാലു്പ്പോലും വളരെമൃദുവായി നേതാക്കളെവിമ൪ശ്ശിച്ചാലു്മാത്രംമതി! ബീജേപ്പീയേയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേയും ഒരേപോലെയെതി൪ക്കുന്ന പുതിയരാഷ്ട്രീയപ്പാ൪ട്ടികളു് കേരളത്തിലുണു്ടാവുമെന്നവ൪ക്കറിയാം. അതുമു൯കൂട്ടിക്കണു്ടാണു് അതിനുംകൂടിയുള്ളതയാറെടുപ്പുകളു്.
ബീജേപ്പീ, അതായതു് കേന്ദ്രബീജേപ്പീ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെമാത്രമാണോ ഇങ്ങനെ കേരളത്തിലു് ഏറ്റെടുത്തതു് അതോ സീപ്പീയ്യൈയ്യും മറ്റുഘടകകക്ഷികളുമൊക്കെയടങ്ങുന്ന അവരുടെ ഇടതുപക്ഷമുന്നണിയെ മൊത്തമായിപ്പിടിച്ചോ എന്നതു് പുറത്തുവന്നിട്ടില്ല. തുകയും പുറത്തുവന്നിട്ടില്ല. അതിലൊരുപാ൪ട്ടി നേരത്തേതന്നെ കേന്ദ്രബീജേപ്പീയുടെവകയാണു്, ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും! ഡിസ്സൊലൃൂഷ൯റ്റെഭാഗവും മുന്നൊരുക്കവുമായി സംസ്ഥാനബീജേപ്പീയുടെ നേതൃത്വത്തിലും വളരെഡ്രാസ്സു്റ്റിക്കായമാറ്റങ്ങളു്വരുന്നുണു്ടു്. അതിനകത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായുള്ള ലയനംപോയിട്ടു് ഐക്യംപോലുമിഷ്ടപ്പെടാത്തവ൪ക്കു് ഇപ്പോഴേപുറത്തുപോകാമെന്നാണു് സൂചനകളു്.
പാലക്കാട്ടെ കോണു്ഗ്രസ്സെമ്മെല്ലേ 2024ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് വടകരനിന്നുജയിച്ചതോടെ രാജിവെച്ചസീറ്റിലു് കോണു്ഗ്രസ്സിലു്നിന്നുമുമ്പുരാജിവെച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ബീജേപ്പീയുടെയും വിധേയനായിമാറിയ മുന്നെമ്മെല്ലേ ഗോപിനാഥു് രണു്ടി൯റ്റെയും സംയുക്തസ്ഥാനാ൪ത്ഥിയായിമത്സരിക്കാ൯ ഡലു്ഹിയിലുംമറ്റും ച൪ച്ചകളു്നടക്കുന്നു. പൊതുസ്ഥാനാ൪ത്ഥിയാക്കുന്നതിനുപകരം അയാളെ തങ്ങളുടെതന്നെ സ്ഥാനാ൪ത്ഥിയാക്കാനും ഇവരണു്ടും പരസ്സു്പ്പരംമത്സരിക്കുന്നുമുണു്ടു്. പാലക്കാടുനിയമസഭാമണ്ഡലത്തിലു് ബീജേപ്പീയു്ക്കിപ്പോളു്ത്തന്നെയുള്ള രണു്ടാംസ്ഥാനമുപയോഗപ്പെടുത്തി മൂന്നാംസ്ഥാനത്തുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടൊപ്പംചേ൪ന്നു് സ്ഥാനമൊഴിയുന്ന കോണു്ഗ്രസ്സിനെതിരെ മത്സരിച്ചുജയിക്കാനാണു് കേന്ദ്രബീജേപ്പീയുടെതാലു്പ്പര്യം. ബീജേപ്പീയുടെ അഖിലേന്ത്യായദ്ധ്യക്ഷ൯തന്നെയിതു് കൈകാര്യംചെയ്യുകയാണു്, അതുനോക്കുമ്പോളവരുടെയന്തിമതീരുമാനം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയംഗീകരിക്കേണു്ടിവരും.
ലോകു്സ്സഭാത്തെരഞ്ഞെടുപ്പുകാരണംതന്നെ ഒഴിവുവന്നു് ഉപതെരഞ്ഞെടുപ്പുനടക്കുന്ന തൃശ്ശൂ൪ജില്ലയിലെ ചേലക്കരതുടങ്ങിയമണ്ഡലങ്ങളിലുമിതു് ആവ൪ത്തിക്കും. ചിലപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ബീജേപ്പീയും പാലക്കാട്ടും ചേലക്കരയിലും പരസ്സു്പ്പരംവോട്ടുകൈമാറി രണു്ടുപേരുംജയിക്കാനുംശ്രമിച്ചേയു്ക്കും. തൃശ്ശൂരിലവ൪തോറ്റതി൯റ്റെപ്രതികാരമിതിലു് ബീജേപ്പീയോടോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോടോചെയ്യാ൯, മറിച്ചുള്ള ബീജേപ്പീയുടെനി൪ദ്ദേശമുള്ളതിനാലു് രണു്ടിടത്തും സീപ്പീയ്യൈയു്ക്കുകഴിയാതായിരിക്കുകയാണു്.
അസ്സംബ്ലിതലത്തിലു്മാത്രമല്ല പഞു്ചായത്തുതലത്തിലു്ക്കൂടിയിതു് നടപ്പിലാക്കുന്ന റീഹേഴു്സ്സലി൯റ്റെഭാഗമായി തിരുവനന്തപുരംജില്ലയിലെ വെമ്പായംപഞു്ചായത്തിലു് കോണു്ഗ്രസ്സിനെതിരെ അവിശ്വാസപ്പ്രമേയംകൊണു്ടുവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയെട്ടും ബീജേപ്പീയുടെമൂന്നുംമെമ്പ൪മാ൪കൂടി 2024 ഒകു്റ്റോബ൪ 4നു് ഭരണംപിടിച്ചെടുത്തു. നൂറുസീറ്റുള്ള തിരുവനന്തപുരംകോ൪പ്പറേഷനിലു് ഈയൈക്യം 2020മുതലേയുണു്ടു്- കോണു്ഗ്രസ്സി൯റ്റെയവിശ്വാസപ്പ്രമേയങ്ങളിലു് ബീജേപ്പീവോട്ടുചെയ്യാത്തതുകൊണു്ടാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണത്തിലിരിക്കുന്നതു്.
Written and first published on 04 October 2024
No comments:
Post a Comment