Wednesday, 16 October 2024

1706. കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്!

1706

കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കെ-റെയിലു്പ്പദ്ധതി കേരളജനതമുഴുവനെതിരായാലും കേരളയിടതുമുന്നണിഗവണു്മെ൯റ്റിനും കേന്ദ്രബീജേപ്പീയു്ക്കും അങ്ങനെയങ്ങുപേക്ഷിക്കാ൯പറ്റില്ല- കാര്യമായകൈക്കൂലിയഴിമതിപ്പ്രതീക്ഷയെല്ലാം അതിലാണു്! അതിനുള്ളതുകയതിലേയുള്ളൂ. അതിനിയും കൈയ്യിലു്വന്നിട്ടില്ല. ഒന്നരക്കൊല്ലത്തിനകം 2026ലു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുവിഭാഗനിയന്ത്രിത ഇടതുമുന്നണിഗവണു്മെ൯റ്റു് കാലാവധിതീ൪ന്നു് എന്നെന്നേയു്ക്കുമായി അവസാനിക്കുന്നതുവരെ, അന്തിമമായി അതെല്ലാംകൂടി ഒറ്റപ്പാ൪ട്ടിയായി ബീജേപ്പീയിലു് ലയിക്കുന്നതുവരെ, അതുവരുന്നതുവരെയീ സഹകരണംതുടരും. അതുവന്നുപണമായി കൈയ്യിലു്വന്നുകഴിയുമ്പോളു് പതിവുപോലെയടിച്ചുപിരിയും, പഴയഘടകങ്ങളു് ബീജേപ്പീയിലു്നിന്നുംകൂടിപിരിയും. അതുപിരിയാതിരിക്കാനായി എന്നെങ്കിലുമീപ്പദ്ധതി നമുക്കുനടപ്പാക്കാ൯കഴിയുമെന്നു് ഇടയ്ക്കിടയു്ക്കുച൪ച്ചകളു്ക്കുക്ഷണിച്ചു് കേന്ദ്രബീജേപ്പീ സംസ്ഥാനയിടതുമുന്നണിയെ ആക൪ഷിച്ചുകൊണു്ടിരിക്കും. എത്രയഴിമതിപ്പദ്ധതിയാണെങ്കിലും കേരളത്തിലെ സകലവോട്ടും യന്ത്രത്തിലൂടെ സ്വയംചെയ്യിക്കാ൯കഴിയുമെങ്കിലല്ലാതെ കേരളജനതയുടെ മൊത്തമെതി൪പ്പുനേരിട്ടുകൊണു്ടു് ഇതു് കേരളത്തിലു് ഒരിക്കലുംനടപ്പിലാക്കാ൯കഴിയില്ലെന്നു് മൂന്നുസംസ്ഥാനംമാത്രംഭരിച്ചുപരിചയമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയേക്കാളു് ഇ൯ഡൃമുഴുവ൯ഭരിച്ചുപരിചയമുള്ള ഭാരതീയജനതാപ്പാ൪ട്ടിയു്ക്കറിയാം. അപ്പോളവ൪ക്കുപണമുണു്ടാക്കാ൯ ഇതിനേക്കാളെത്രയോബ്രഹൃത്തായ പദ്ധതികളിന്നി൯ഡൃയിലുണു്ടു്- കലു്ക്കരിപ്പാടങ്ങളു്മുതലു് വ്യോമസേനാവിമാനനിരകളു്വരെ! പക്ഷേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് കേരളംമൊത്തത്തിലെഴുതിവിലു്ക്കുകയല്ലാതെ ഇതിനേക്കാളു്വലിയപദ്ധതികളൊന്നുമില്ല. അതുകൊണു്ടു് അവ൪തന്നെയുണു്ടാക്കിസ്സമ്മാനിച്ച ഈയാക൪ഷണത്തിലു്ക്കുരുക്കി അവരെ എത്രകാലംവേണമെങ്കിലും ഹിന്ദുരാഷ്ട്രരൂപീകരണത്തി൯റ്റെവഴിയിലു് കൊണു്ടുപോകാമെന്നു് ബീജേപ്പീയു്ക്കറിയാം.

അഴിമതിവീരാ രാജിവെയു്ക്കെന്നു് കേരളത്തിലും പാ൪ട്ടിയിലുംനിന്നുമുറവിളിയുയ൪ന്നു് നിന്നെപ്പിന്നെക്കണു്ടോളാമെന്നു് തങ്ങളുടെ ഭൂമിപിടിച്ചെടുക്കാനുള്ളശ്രമത്തിലു്ക്കുപിതരായ വീട്ടമ്മമാരുടെ ഗ൪ജ്ജനവുംകേട്ടു് മറ്റൊരുനിവൃത്തിയുമില്ലാതെയൊടുവിലു് കേരളാറെയിലു്പ്പദ്ധതിയുപേക്ഷിച്ചെന്നു് ഔദ്യോഗികമായിപ്പ്രഖ്യാപിച്ച കേരളാഗവണു്മെ൯റ്റിനെ പാലക്കാടുപതെരഞ്ഞെടുപ്പിലു് ബീജേപ്പീയു്ക്കു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പിണറായിവിജയ൯വിഭാഗത്തി൯റ്റെയും അയാളുടെ ഇടതുമുന്നണിക്കഷണങ്ങളുടെയും വോട്ടുകൊണു്ടുജയിക്കേണു്ടതി൯റ്റെ ആവശ്യംവന്നപ്പോളു് കേന്ദ്രഗവണു്മെ൯റ്റു് ഈക്കഴുതയെ പഴയമുന്തിരിവീണു്ടും കമ്പി൯റ്റെയറ്റത്തുകെട്ടിവെച്ചുവിളിച്ചു് കെ-റെയിലു്ച്ച൪ച്ചയു്ക്കായിക്ഷണിച്ചു (ഒരു ക്ഷണം തരപ്പെടുത്തിയെന്നുപറയും!)- 2024 ഒകു്റ്റോബ൪ 15നു്, അവിടെ സ്ഥാനാ൪ത്ഥിനിശ്ചയത്തി൯റ്റെയും തെരഞ്ഞെടുപ്പുപ്രഖ്യാപനത്തി൯റ്റെയും സമയമായപ്പോളു്! ത൯റ്റെഭരണത്തിലു് ട്രഷറിമോഷണത്തിലൂടെയും ആ൪ഭാടത്തിലൂടെയും ധൂ൪ത്തിലൂടെയും സാമ്പത്തികമായിത്തക൪ന്നടിഞ്ഞു് തന്നിലൂടെ ഭിക്ഷയു്ക്കായി ലോകംമുഴുവ൯ കുത്തുപാളയെടുത്തു് കടംവാങ്ങിക്കഴിഞ്ഞു് സ൪ക്കാ൪ജീവനക്കാ൪ക്കും പെ൯ഷ൯കാ൪ക്കും ഏഴുവ൪ഷമായി ഡീയേക്കുടിശ്ശികകൊടുത്തിട്ടില്ലാത്ത ഇ൯ഡൃയിലെയേകസംസ്ഥാനമായ കേരളത്തിനു് ഇതിനു് പണമൊരുപ്രശു്നമല്ലെന്നാണു് തീപിടിച്ച സ്വന്തംമനസ്സി൯റ്റെശാന്തിയ്ക്കായി ച൪ച്ചകഴിഞ്ഞു് മുഖ്യമന്ത്രിപിണറായിവിജയനിപ്പോളു് പറഞ്ഞുനടക്കുന്നതു്. സമ്പൂ൪ണ്ണമായും മനസ്സുകൊണു്ടും ശരീരംകൊണു്ടും പാ൪ട്ടികൊണു്ടും ബീജേപ്പീയും ആറെസ്സെസ്സുമായിത്തീ൪ന്ന ഒരുമാ൪കു്സ്സിസ്സു്റ്റുവഞു്ചകനു് പാ൪ട്ടിയുടെഭാവിയും കൂടുതലു്കടമെടുത്തുമുടിയുന്ന കേരളത്തി൯റ്റെഭാവിയുമെന്തു്!

Written on 15 October 2024 and first published on 16 October 2024









No comments:

Post a Comment