Thursday, 10 October 2024

1698. മുഖ്യമന്ത്രിയുടെ ആറെസ്സെസ്സു് സു്പെഷ്യലു് റാപ്പോ൪ട്ടീയറായ ആ പോലീസ്സുപമേധാവിയെ തലു്സ്ഥാനത്തുനിന്നാണോ തലസ്ഥാനത്തുനിന്നാണോ സ൪വ്വീസ്സിലു്നിന്നുതന്നെയാണോ മാറ്റേണു്ടതു്?

1698

മുഖ്യമന്ത്രിയുടെ ആറെസ്സെസ്സു് സു്പെഷ്യലു് റാപ്പോ൪ട്ടീയറായ ആ പോലീസ്സുപമേധാവിയെ തലു്സ്ഥാനത്തുനിന്നാണോ തലസ്ഥാനത്തുനിന്നാണോ സ൪വ്വീസ്സിലു്നിന്നുതന്നെയാണോ മാറ്റേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Gerd Altmann. Graphics: Adobe SP.

മുഖ്യമന്ത്രിയുടെ ആറെസ്സെസ്സു് സു്പെഷ്യലു് റാപ്പോ൪ട്ടീയറായ ആ പോലീസ്സുപമേധാവിയെ തലു്സ്ഥാനത്തുനിന്നാണോ തലസ്ഥാനത്തുനിന്നാണോ സ൪വ്വീസ്സിലു്നിന്നുതന്നെയാണോ മാറ്റേണു്ടതു്? ഇതിനെക്കുറിച്ചു് വളരെ യുക്തിരഹിതവും രാഷ്ട്രീയയുദ്ദേശസഹിതവുമായ ച൪ച്ചകളും വിലയിരുത്തലുകളും അവലോകനങ്ങളും വാ൪ത്തകളുമാണു് കുറേദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളിലും രാഷ്ട്രീയമണ്ഡലത്തിലും നടക്കുന്നതു്. രാഷ്ട്രീയമുക്തമെന്നു് ഗവണു്മെ൯റ്റു് പൗര൯മാ൪ക്കുറപ്പുനലു്കിയിട്ടുള്ള പോലീസ്സിലു്നിന്നും മതമോ രാഷ്ട്രീയമോ ആയി ബന്ധപ്പെട്ട സംഘടനകളെ സന്ദ൪ശ്ശിച്ചിട്ടുള്ള പോലീസ്സുമേധാവികളെ എന്തുചെയ്യണമെന്നാണു് ഇവ൪കുറേക്കാലമായി ച൪ച്ചചെയ്യുന്നതു്. ഇതിനെക്കുറിച്ചു് വളരെവ്യക്തമായകാഴു്ച്ചപ്പാടുള്ളജനങ്ങളെ വഴിതെറ്റിച്ചു് ആ വ്യക്തതനശിപ്പിക്കുന്ന ച൪ച്ചകളാണിപ്പോളിവ൪നടത്തുന്നതും നടത്തിക്കുന്നതും.

ഒരു അഡിഷണലു് ഡയറക്ട൪ ജനറലു് ഓഫു് പൊലീസ്സി൯റ്റെ തസ്സു്തികയിലു് ജോലിചെയ്യുന്നയീയുദ്യോഗസ്ഥ൯റ്റെമേലു് സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ളപ്പോഴും വിജില൯സ്സി൯റ്റെചുമതലയുള്ളപ്പോഴും അല്ലാത്തപ്പോഴുമൊക്കെ ശബരിമലക്ഷേത്രതീ൪ത്ഥാടനക്കാലത്തു് മതസംഘ൪ഷമുണു്ടാക്കിവിടാ൯ശ്രമിക്കലു്, മുഖ്യമന്ത്രിയുടെയാപ്പീസ്സുകേന്ദ്രീകരിച്ചു് വിദേശത്തുനിന്നുംതുട൪ച്ചയായി സ്വ൪ണ്ണംകടത്തിക്കൊണു്ടുവന്നതിനുപിടിയിലായ മുഖ്യമന്ത്രിയുടെപ്രത്യേകതാലു്പ്പര്യയുദ്യോഗസ്ഥയെ ജാമ്യംകിട്ടിജയിലിനുപുറത്തിറങ്ങിയയുട൯ മുഖ്യമന്ത്രിയു്ക്കെതിരേമൊഴിനലു്കാതിരിക്കാ൯ അനുനയത്തിലൂടെയും ഭീഷണിയിലൂടെയുംവശത്താക്കാ൯ അവരുടെവീട്ടിലൊരുദൂതനെയയച്ചു് അയാളുമായുള്ളസംഭാഷണംതത്സമയം ഫോണിലൂടെമോണിറ്റ൪ചെയ്യുകയും നി൪ദ്ദേശങ്ങളു്നലു്കിക്കൊണു്ടിരിക്കുകയുംചെയ്യലു്, കണ്ണൂരുപോലുള്ളവിമാനത്താവളങ്ങളിലു് വിദേശത്തുനിന്നു് ഓരോരുത്ത൪കൊണു്ടുവരുന്നസ്വ൪ണ്ണം കസ്സു്റ്റംസ്സിലു്നിന്നുകിട്ടുന്ന രഹസ്യവിവരമനുസരിച്ചു് പുറത്തുകാത്തുനിന്നു് പോലീസ്സിലൂടെപിടിച്ചു് സ്വന്തമായിക്കൊണു്ടുപോവുക കസ്സു്റ്റംസ്സിനതി൯റ്റെപങ്കുനലു്കുക, ചിലഭൂമിക്കച്ചവടക്കാരുടെ തിരോധാനത്തിനുകാരണമാവുക, സ൪വ്വീസ്സിലുള്ളസബോ൪ഡിനേറ്റാപ്പീസ്സ൪മാ൪ക്കെതിരേ കള്ളക്കേസ്സുചമയു്ക്കുക, കേന്ദ്രത്തിലു്നിന്നുവന്ന ആറെസ്സെസ്സുനേതാക്കളെക്കാണാ൯ ഔദ്യോഗികമായിരേഖപ്പെടുത്താതെ രഹസ്യമായിപ്പലപ്രാവശ്യം തൃശ്ശൂരിലുംകോവളത്തുംപോവുക, തൊട്ടുപുറകേ തൃശ്ശൂ൪പ്പൂരംനടക്കുമ്പോളു് തൃശ്ശൂരിലു് ക്യാമ്പുചെയു്തുതന്നെ കീഴുദ്യോഗസ്ഥരിലൂടെ പോലീസ്സിനെക്കൊണു്ടുതന്നെ ക്രമസമാധാനത്തക൪ച്ചയുണു്ടാക്കി സ്വയം പൂരമലങ്കോലമാക്കി ജനവിദ്വേഷമുണു്ടാക്കി മതവ൪ഗ്ഗീയവികാരംപട൪ത്തി ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയു്ക്കുവേണു്ടി ബീജേപ്പീയുടെസ്ഥാനാ൪ത്ഥിയെവിജയിപ്പിക്കുക, എന്നിങ്ങനെനിരവധിയാരോപണങ്ങളും ചാ൪ജ്ജുകളും നിലനിലു്ക്കുന്നുണു്ടു്.

ഒരുസ൪ക്കാരുദ്യോഗത്തി൯റ്റെയും പൗര൯റ്റെയും സകലപരിധികളുംവിട്ടുപ്രവ൪ത്തിക്കുന്ന പരസ്യബീജേപ്പീക്കാരനും ആറെസ്സെസ്സുകാരനുമായ ഇത്തരമൊരുസ൪ക്കാരുദ്യോഗസ്ഥനെ ഇയാളു്ക്കുവേണു്ടിക്കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായപിണറായിവിജയ൯ സംരക്ഷിച്ചുപ്രതിരോധിച്ചുനിലു്ക്കുന്നപോലെ തലു്സ്ഥാനത്തുനിന്നുമാറ്റുകയോ തലസ്ഥാനത്തുനിന്നുമാറ്റുകയോ സ൪വ്വീസ്സിലു്നിന്നുപുറത്താക്കുകയോമാത്രം ചെയു്താലു്മതിയോ? അതിലു്ക്കൂടുതലു്ചെയ്യാതിരിക്കാ൯ മുഖ്യമന്ത്രിവിജയനല്ലാതെ കേരളത്തിലെപ്പൊതുസമൂഹത്തിനയാളോടെന്തെങ്കിലും ബാദ്ധ്യതയുണു്ടോ? ഇതുവരെയയാളു്ക്കെതിരേകേട്ടിട്ടുള്ള ഏകനല്ലകാര്യം പഴയമുഖ്യമന്ത്രിയുമ്മ൯ചാണു്ടിയു്ക്കെതിരെ നിലവിലെമുഖ്യമന്ത്രിപിണറായിവിജയ൯ സ്വന്തംതലയിലു്ക്കുരുപ്പിച്ചു് ഫാബ്രിക്കേറ്റുചെയു്തു് നി൪മ്മിച്ചെടുത്തുകൊണു്ടുവന്ന വൃത്തികെട്ടകള്ളലൈംഗികക്കേസ്സിലു് മാ൪കു്സ്സിസ്സു്റ്റുവേട്ടാവളിയ൯മാ൪ തിരുവനന്തപുരത്തുനടത്തിയ മഹാപ്പ്രകടനമയാളു് പൊളിച്ചുകൈയ്യിലു്ക്കൊടുത്തുവെന്നുള്ളതുമാത്രമാണു്! പക്ഷേ അതാകട്ടെ ഒരു പബ്ലിക്കു്സ്സ൪വ്വീസ്സെന്നനിലയിലു് മറ്റേക്കുറ്റാരോപണങ്ങളെയെല്ലാം നള്ളിഫൈചെയ്യുന്നൊരുപ്രകടനമായിരുന്നുതാനും.

സ൪ക്കാ൪ പോലീസ്സിനെസ്സംബന്ധിച്ചു് ജനങ്ങളു്ക്കുനലു്കിയിട്ടുള്ളയുറപ്പുലംഘിച്ചു് മതരാഷ്ട്രീയസംഘടനകളെ എന്താവശ്യത്തി൯റ്റെപേരിലായാലും കണു്ടയൊരുപോലീസ്സാപ്പീസ്സറെ അയാളതുവീണു്ടുംചെയ്യുമെന്നുള്ളവിലയിരുത്തലിലു് സ൪വ്വീസ്സിലു്നിന്നുതന്നെനീക്കുകയാണുചെയ്യുന്നതു്. ഔദ്യോഗികചുമതലനി൪വ്വഹണത്തി൯റ്റെഭാഗമായി അവരെക്കണു്ടേതീരൂവെന്നുണു്ടെങ്കിലു് എന്തുകൊണു്ടാപ്പീസ്സിലേയു്ക്കുവിളിച്ചുവരുത്തിയില്ല എന്നചോദ്യമവശേഷിക്കുന്നു. സ്വന്തമാപ്പീസ്സിലേയു്ക്കു് വിളിച്ചുവരുത്താ൯പാടില്ലാത്തരീതിയിലു് ഏതെങ്കിലുമൊരുന്നത൯ പോലീസ്സിനെസ്സംബന്ധിച്ചിടത്തോളം മാനുവലിലവശേഷിക്കുന്നില്ല- രാജ്യത്തി൯റ്റെ പ്രസിഡ൯റ്റല്ലാതെ. ഒരുപ്രൊമോഷ൯വാങ്ങുന്നതിനുവേണു്ടി സ്വാധീനിക്കാനായി രഹസ്യമായി നേരിട്ടുപോയിക്കണു്ടതാണെങ്കിലു് അവിഹിതവഴിസ്വീകരിച്ചതിനു് അതിനുതന്നെപിരിച്ചുവിടുന്നതിനുള്ള ശുപാ൪ശ്ശകളു്നീക്കേണു്ടതല്ലിയോ? മുഖ്യമന്ത്രിയുടെയൊരു രാഷ്ട്രീയദൂതുമായിപ്പോയതാണെങ്കിലു് അതുജനങ്ങളോടുതുറന്നുപറഞ്ഞു് ഔദ്യോഗികസത്യസന്ധതപുല൪ത്തേണു്ടതല്ലിയോ? ഏതായാലുമീച്ചോദ്യങ്ങളാണു് ഈച്ച൪ച്ചകളു് ജനമനസ്സുകളിലുയ൪ത്തിയിട്ടുള്ളതു്- ആച്ച൪ച്ചകളിലവിടെയുണ൪ന്നതു് അവയൊന്നുമേയല്ലെങ്കിലും.

പോലീസ്സുദ്യോഗസ്ഥരടക്കം ഏതുഗവണു്മെ൯റ്റുദ്യോഗസ്ഥരും രാഷ്ട്രീയപ്പാ൪ട്ടികളിലും മതസംഘടനകളിലുമംഗത്വമെടുക്കുന്നതും പ്രവ൪ത്തിക്കുന്നതും സ൪ക്കാരുദ്യോഗസ്ഥ൯മാ൪ നിഷു്പ്പക്ഷരായിരിക്കണമെന്നുള്ളതുകൊണു്ടു് തടഞ്ഞിട്ടുള്ളതാണു്. ഈക്കുറ്റംചെയ്യുന്നവ൪ക്കു് ബോധപൂ൪വ്വം കുറ്റംചെയു്തിട്ടുള്ളവരെന്നതുകൊണു്ടു് ലഘുവായശിക്ഷയും തിരുത്താനവസരവുമൊന്നുമില്ല, പിരിച്ചുവിടലാണു്. ഭാരതീയജനതാപ്പാ൪ട്ടിപോലുള്ള ഹിന്ദുമതകോ൪പ്പറേറ്റുപാ൪ട്ടികളു് അധികാരത്തിലു്വന്നശേഷം രാഷ്ട്രീയസ്വയംസേവകസംഘംപോലുള്ള സംഘടനകളെ ഈപ്പരിധിയിലു്നിന്നൊഴിവാക്കിയിട്ടുണു്ടു്, അതു് പോലീസ്സിനുള്ളിലെ വമ്പിച്ച ആറെസ്സെസ്സുവലു്ക്കരണത്തിനിടയാക്കിയിട്ടുമുണു്ടു്, അവരതാണുദ്ദേശിച്ചിട്ടുള്ളതും.

പോലീസ്സുജോലിയിലു്ക്കയറുന്ന ആദ്യദിവസംമുതലു് വിരമിക്കുന്നയന്നുവരെയും അതുകഴിഞ്ഞശേഷവും ഉഗ്രമായരാഷ്ട്രീയയാജ്ഞ നേരിടേണു്ടിവന്നിട്ടില്ലാത്തതും വഴങ്ങിയിട്ടില്ലാത്തതുമായ പോലീസ്സാപ്പീസ്സ൪മാ൪ ആരുമില്ലെന്നുതന്നെപറയാം. ക്രമേണയിവരിലൊരുവിഭാഗമാളു്ക്കാരിലു് അതിലു്ച്ചേ൪ന്നതി൯റ്റെകൂടെപ്പോയാലു്ക്കിട്ടുന്ന എമ്മെല്ലേയെംപീഗവ൪ണ്ണ൪സ്ഥാനങ്ങളിലു് മോഹമുണരും. അങ്ങനെബീജേപ്പീയിലോട്ടുപോയ എത്രയോപോലീസ്സാപ്പീസ്സ൪മാരുണു്ടു്! ഇവ൪ ആമു൯ഗണനകളോടെയും മമതയോടെയും മു൯വിധികളോടെയും സ൪വ്വീസ്സിലുള്ളകാര്യങ്ങളിലിടപെടുന്നതു് ഒഴിവാക്കാനാണു് ഇവരെയെല്ലാമാദ്യമേതന്നെ ആ രാഷ്ട്രീയമതസംഘടനകളുടെ അകത്തുകടന്നുപോകരുതെന്നു് നി൪ദ്ദേശിച്ചിരുന്നതു്. അതിപ്പോളു്പ്പരാജയപ്പെട്ടിരിക്കുകയാണു്.

Written on 07 October 2024 and first published on: 10 October 2024


 

 

 

 


No comments:

Post a Comment