Wednesday, 3 August 2022

993. അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

993

അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ipek Morel. Graphics: Adobe SP.


കേരളത്തിലെ പിണറായിവിജയ൯ഭരണത്തിനുകീഴിലു് കേരളാപ്പൊലീസ്സിനെ വിലു്ക്കാ൯വെച്ചിരിക്കുകയാണെന്നുകേട്ടാലു്പ്പോലും ആരും അത്ഭുതപ്പെടില്ല- മുഖ്യമന്ത്രിയുടെ രാഷ്ട്രീയശത്രുക്കളു്ക്കെതിരെ കള്ളഗൂഢാലോചനക്കേസ്സുകളെടുക്കുന്നതിനു് അവരെവെച്ചുള്ള വിലപേശിവാണിഭമെത്രയോനടന്നുകഴിഞ്ഞെങ്കിലും! ഇപ്പോളു്ക്കേട്ടതു് അവരെ ഡെയിലിവേജസ്സിനു് വാടകയു്ക്കുകൊടുക്കാ൯വെച്ചിരിക്കുകയാണെന്നാണു്, അതും കുറഞ്ഞറേറ്റിലു്. പോലീസ്സിനെവിറ്റും വാടകയു്ക്കുകൊടുത്തും അനിയന്ത്രിതധൂ൪ത്തും സാമ്പത്തികയച്ചടക്കമില്ലായു്മയും ആദ്യമായിസ്സ൪ക്കാ൪പ്പണംകാണുന്നതുകൊണു്ടുള്ള വെകിളിയുംകാരണം സാമ്പത്തികമായിത്തക൪ന്നിരിക്കുന്ന കേരളാ മാ൪കു്സ്സിസ്സു്റ്റു്-ഇടതുമുന്നണിഗവണു്മെ൯റ്റിനു് പണമുണു്ടാക്കാനാണോ അതോ കേരളാപ്പൊലീസ്സിനുകൊടുക്കാ൯ ബഡു്ജറ്റിലു്പ്പണമൊന്നുമില്ലാത്തതുകൊണു്ടു് പോലീസ്സിനെ ആരോഗ്യവകുപ്പിനെയാക്കിയപോലെ ഏണിംഗു് ഡിപ്പാ൪ട്ടുമെ൯റ്റാക്കി കൈക്കൂലിയു്ക്കടക്കം ടി. ആ൪. 5 രസ്സീതുനലു്കി ട്രഷറിയിലടപ്പിച്ചു് സ്വയംപര്യാപു്തവും സ്വാശ്രയവുമാക്കാനാണോയെന്നു് ഇതുവരെയുംവ്യക്തമാക്കിയിട്ടില്ല. പോലീസ്സുകാ൪ക്കു് പ്രതിദിനവാടകനിശ്ചയിച്ചുകൊണു്ടു് സംസ്ഥാനത്തെ ആഭ്യന്തരസെക്രട്ടറിയോ ചീഫു്സ്സെക്രട്ടറിയോമറ്റോ ഒരു ജി. ഓ. (എം. എസ്സു)മിറക്കിയിരിക്കുന്നതായിക്കേട്ടു. പോലീസ്സിനെ കുറേക്കാലമായി കൂലിയു്ക്കടിക്കാ൯വിട്ടുകൊണു്ടിരിക്കുകയാണു് ഈഗവണു്മെ൯റ്റെന്നു് എല്ലാവ൪ക്കുമറിയാം, എസ്സു്. എഫു്. ഐ. സു്ക്കൂളു്ക്കുട്ടികളെ ബിരിയാണികൊടുക്കാമെന്നുപറഞ്ഞു് പള്ളിക്കൂടത്തിലു്നിന്നു് പ്രകടനത്തിനുവിളിച്ചുകൊണു്ടുപോയിട്ടു് ബിരിയാണിപോയിട്ടു് പച്ചവെള്ളംപോലുംകൊടുക്കാതെ റോട്ടിലു്കൊണു്ടുപോയിറക്കിവിടുന്നപോലെ അവരുടെയണ്ണ൯മാരായയീഗവണു്മെ൯റ്റുനടത്തിപ്പുകാ൪ അടികഴിഞ്ഞു് കൂലികൊടുക്കാതെയാണു് പോലീസ്സിനെപ്പറഞ്ഞുവിടുന്നതെന്നും ഏവ൪ക്കുമറിയാം. ഇനിയിപ്പോളു് ഔദ്യോഗികമായി ട്രഷറിയിലു്പ്പണമടച്ചുതന്നെ പോലീസ്സിനെ ഡീജേപ്പാ൪ട്ടിക്കും മയക്കുമരുന്നുകച്ചവടത്തിനും കൂട്ടവ്യഭിചാരത്തിനുംവരെ വിളിച്ചുകൊണു്ടുപോയി കാവലു്നി൪ത്താം- സംഭവംനടക്കുന്നതു് ഇപ്പോളിതെല്ലാംനടക്കുന്നതുപോലെത്തന്നെ സമ്പന്നമണിമാളികകളിലും പഞു്ചനക്ഷത്രഹോട്ടലുകളിലും ലക്ഷുറി റിസ്സോ൪ട്ടുകളിലുംപോലെ ഡിഗ്നിറ്റിയുള്ളസ്ഥലങ്ങളിലായിരിക്കണമെന്നുമാത്രം. ഇതൊക്കെക്കഴിഞ്ഞു് മദിരാപാനവും മയക്കുമരുന്നും മദിരാക്ഷിയുമായി നൂറുമൈലു്വേഗതയിലു് വിലക്കൂടിയകാറുകളോടിച്ചു് പിണറായിവിജയ൯റ്റെയാത്മനി൪വൃതിയായ മറ്റേയൈയ്യേയെസ്സുപയലിനെപ്പോലെ പാതിരാത്രി തെരുവോരത്തിട്ടു് പത്രപ്പ്രവ൪ത്തകരെ ഇടിച്ചുകൊല്ലരുതെന്നെയുള്ളൂ.... അതേ തലു്ക്കാലംപറയുന്നുള്ളൂ....

സാമ്പത്തികമായിത്തക൪ന്നു് കുത്തുപാളയെടുത്തയീ ഗവണു്മെ൯റ്റിനെരക്ഷിക്കാ൯ ഈ ഗവണു്മെ൯റ്റോ൪ഡറിറങ്ങിയതു് ഇതുവിവാദമായാദ്യമായി പൊതുജനശ്രദ്ധയിലു്പ്പെട്ട 2022 ആഗസ്സു്റ്റു് ആദ്യമല്ല, പോലീസ്സിനെപ്പലവഴിക്കും സ്വന്തമായിപ്പണമുണു്ടാക്കാനായുപയോഗിച്ചു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ സവിശേഷശ്രദ്ധയിലു്പ്പെട്ടുപ്രീതിനേടി വിരമിച്ചിട്ടുമങ്ങേരു് സവിശേഷപ്പോസ്സു്റ്റിലിരുത്തിയ മു൯ഡീജീപ്പീ ലോകനാഥു് ബെഹ്രയുടെകാലത്താണു്. വിവാദങ്ങളിലു്ക്കുരുങ്ങിയൊരു മലബാറിലെ സ്വ൪ണ്ണക്കടയു്ക്കു് കല്യാണംകളിക്കാ൯ കാവലായി പൈസ്സവാങ്ങി പോലീസ്സിനെവിട്ടുകൊടുത്തതുകൊണു്ടു് അതിപ്പോളു് പൊതുജനശ്രദ്ധയിലു്പ്പെട്ടു് ച൪ച്ചാവിഷയമായിയെന്നേയുള്ളൂ. ആ മു൯ഡീജീപ്പീ അന്നീയുത്തരവിറക്കിയതു് പോലീസ്സിനെക്കൊണു്ടു് താ൯രക്ഷപ്പെട്ടപോലെ വേണമെങ്കിലു് സ൪ക്കാ൪കൂടി രക്ഷപ്പെട്ടുകൊള്ളട്ടെയെന്നയുദ്ദേശത്തിലാണു്. രാവിലെ പത്തുമണിമുതലു് വൈകിട്ടു് അഞു്ചുമണിവരെ ഒരുപോലീസ്സുകാര൯ചെന്നു് എവിടെയും സ്വകാര്യകാവലു്നിലു്ക്കുന്നതിനു് തുച്ഛമായവെറും ആയിരത്തിനാനൂറുരൂപയേ ഈടാക്കുന്നുള്ളൂ- മറ്റുസംസ്ഥാനങ്ങളിലു്നിന്നും എത്രയോകുറവു്! ഓഫു്-ഡ്യൂട്ടിസമയത്തെക്കുറിച്ചതിലു്പ്പറയുന്നില്ല- ഡ്യൂട്ടിവെന്യൂവിലുള്ളവ൪നലു്കുന്ന മദ്യമടക്കമുള്ളയാനുകൂല്യങ്ങളും പാരിതോഷികങ്ങളുംപറ്റാമോയെന്നും. തോക്കുംകൂടിവെച്ചുകൊണു്ടാണോ കാവലു്നിലു്ക്കുന്നതെന്നും പ്രത്യേകമെടുത്തുപറയാതെ ഉത്തരവിലു് മനപ്പൂ൪വ്വമൊഴിവാക്കിയിരിക്കുകയാണു്. തോക്കില്ലാതെന്തു് പോലീസ്സു്ക്കാവലു്?തോക്കുംകൂടിവേണമെങ്കിലു് അതിനുള്ളപൈസ്സ ഓരോ ഇ൯ഡിവിജ്വലു് ഉത്തരവുമിറക്കുന്നയുദ്യോഗസ്ഥനു് പ്രത്യേകം നലു്കണമായിരിക്കും! ഈ ആയിരത്തിനാനൂറുരൂപയു്ക്കു് ആംഡു് റിസ൪വ്വു് ക്യാമ്പിലു്നിന്നുള്ള വെറുംസാധാരണപോലീസ്സുകാരെയേകിട്ടൂ.

ഡീജീപ്പീയെയും ആഭ്യന്തരസെക്രട്ടറിയെയും ആഭ്യന്തരമന്ത്രിയെയും വിലനിശ്ചയിച്ചുകൊണു്ടുള്ള ജി. ഓ.കളു് ഉടനിറങ്ങുമെന്നുറപ്പാണു്, കാരണം ഇതിനകംതന്നെയവ൪ക്കുവിലനിശ്ചയിച്ചു് പലരുംവാങ്ങിച്ചുകഴിഞ്ഞു, ചില൪ വാടകയു്ക്കുമെടുത്തു. ഇതുവരെയുമിവ൪ വിദേശമുതലാളിമാരുടെയും കോ൪പ്പറേഷനുകളുടെയും ചില സ്വദേശിബിസിനസ്സുവ്യവസായികളുടെയും പ്രൈവറ്റുകാവലു്ക്കാരും സംരക്ഷകരുമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ, എങ്കിലും സംസ്ഥാനതി൯റ്റെ കടുത്ത സാമ്പത്തികപ്പ്രതിസന്ധിയുടെപശ്ചാത്തലത്തിലു് ഇനിയവ൪ പൊതുജനങ്ങളു്ക്കും ലഭ്യമാകുമെന്നുറപ്പാണു്. അങ്ങനെയെങ്കിലു് ഡീജീപ്പീയെത്തന്നെ കല്യാണത്തിനുകാവലു്നി൪ത്താ൯ പൗര൯ ആ ഹെഡ്ഡു് ഓഫു് അക്കൗണു്ടിലു് എത്രരൂപയടയു്ക്കണം? ആഭ്യന്തരമന്ത്രിയെത്തന്നെവേണമെങ്കിലുംകിട്ടുമോ?

Written on 02 August 2022 and first published on: 03 August 2022







No comments:

Post a Comment