Friday 19 August 2022

1021. ആ നടിയാക്രമിക്കപ്പെട്ടകേസ്സു് രാഷ്ട്രീയത്തിലെയും ഗവണു്മെ൯റ്റിലെയും സിനിമാമേഖലയിലെയും നിയമരംഗത്തെയും നിയമപാലനരംഗത്തെയും എത്രയെത്രപേരുടെ മുഖംമൂടികളാണഴിച്ചിട്ടതു്!

1021

ആ നടിയാക്രമിക്കപ്പെട്ടകേസ്സു് രാഷ്ട്രീയത്തിലെയും ഗവണു്മെ൯റ്റിലെയും സിനിമാമേഖലയിലെയും നിയമരംഗത്തെയും നിയമപാലനരംഗത്തെയും എത്രയെത്രപേരുടെ മുഖംമൂടികളാണഴിച്ചിട്ടതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Elti Meshau. Graphics: Adobe SP.


ആ നടിയാക്രമിക്കപ്പെട്ടകേസ്സു് രാഷ്ട്രീയത്തിലെയും ഗവണു്മെ൯റ്റിലെയും സിനിമാമേഖലയിലെയും നിയമരംഗത്തെയും നിയമപാലനരംഗത്തെയും എത്രയെത്രപേരുടെ തനിനിറമാണു് പുറത്തുകൊണു്ടുവന്നതു്, എത്രപേരുടെമുഖംമൂടിയാണഴിച്ചിട്ടതു്, ആ യഥാ൪ത്ഥവൃത്തികെട്ടമുഖങ്ങളു് സമൂഹത്തിനുകാണിച്ചുകൊടുത്തതു്! ഒരുപക്ഷേ ഈ ഡീബങ്കിംഗു്തന്നെയായിരിക്കും പ്രകൃതിയും സമൂഹവും ആ സംഭവത്തിലൂടെയുദ്ദേശിച്ചതും; ഈക്ക്രൂരതയു്ക്കിരയായയാനടിയു്ക്കു് നീതിലഭിക്കുകയെന്നതായിരിക്കില്ല. ഏറ്റവുമാദ്യംപുറത്തുവന്നതു് ഈക്കേസ്സി൯റ്റെസമാരംഭസമയത്തു് സംസ്ഥാനത്തു് പോലീസ്സുന്നതനും ഡീജീപ്പീയുമായിരുന്ന ലോകനാഥു് ബെഹ്രയുടേതാണു്. ഈയുദ്യോഗസ്ഥ൯ അന്വേഷണപാതയിലു് ദിലീപെന്നസിനിമാനട൯റ്റെ വീടുറെയിഡുചെയു്തു് അന്നുതന്നെയന്വേഷണസംഘം തെളിവുകളു്പിടിച്ചെടുക്കാതിരിക്കാ൯ കേരളത്തിലെ പോലീസ്സി൯റ്റെചരിത്രത്തിലെതന്നെ ഏറ്റവുംനാണംകെട്ടയിടപെടലുകളാണുനടത്തിയതു്. അതു് എന്തുകൊണു്ടന്നുതെളിവുശേഖരിച്ചില്ലെന്നചോദ്യത്തിനു് പോലീസ്സുകാരുടെമൊഴികളായിതന്നെപുറത്തുവന്നു.

അടുത്തു് ഈക്കേസ്സി൯റ്റെവിചാരണയുടെ സമാപനസമയമായപ്പോളു് കേരളത്തിലെ മറ്റൊരു ഡീജീപ്പീയായിരുന്ന ശ്രീരേഖയെന്നൊരാളു് ഇതിലെസ്സിനിമാനടനായപ്രതിയെ സമ്പൂ൪ണ്ണനിരപരാധിയെന്നുപ്രഖ്യാപിച്ചുകൊണു്ടും പോലീസ്സു് ആ നടനെതിരെ കള്ളക്കേസ്സാണെടുത്തതെന്നുപറഞ്ഞുകൊണു്ടും 2022 ജൂലൈ 12നു് രംഗത്തുവന്നു. ഇവ൪ക്കൊക്കെയെത്രകോടിരൂപയാണു് ഇതിനൊക്കെപ്പ്രതിഫലമായിക്കിട്ടിയിട്ടുള്ളതെന്നു് ഇന്നുംകേരളത്തിലെജനങ്ങളു്ക്കറിഞ്ഞുകൂടാ. ഒന്നുംകിട്ടാതെയിവരൊന്നുമിതുചെയ്യുന്നവരല്ലെന്നു് ഇവരുടെകേരളാപ്പൊലീസ്സിലെയും പിലു്ക്കാലത്തെയും ചരിത്രവും കേരളത്തിലെ സാധാരണജനങ്ങളുടെജീവിതത്തെത്തക൪ക്കുന്ന ഭരണനടപടികളെവിമ൪ശ്ശിക്കുന്നൊരുചരിത്രം ഇവ൪ക്കില്ലാത്തതുംതെളിയിക്കുന്നു.

ഇവിടെപ്പറഞ്ഞയീക്കേസ്സിലു് വെറുംരണു്ടേരണു്ടുപോലീസ്സു്ച്ചീഫുമാരുടെ വ്യക്തിപ്പ്രചോദിതയവ്യവസ്ഥനടപടികളുടെയും പോലീസ്സു്ക്കോണു്ടക്ടിനുപുറത്തുള്ള പെരുമാറ്റത്തി൯റ്റെയും ഉദാഹരങ്ങളേപറഞ്ഞുള്ളൂ, ആഭ്യന്തരസെക്രട്ടറിയും അഡിഷണലു്ച്ചീഫുമാരുംമുതലു് സ൪ക്കിളി൯സ്സു്പ്പെക്ട൪മാരും സബ്ബി൯സ്സു്പ്പെക്ട൪മാരുംവരെയായവരുടെ ഈക്കേസ്സിലെനടപടികളും പെരുമാറ്റവും വേറേകിടക്കുന്നു. രണു്ടാമതുപറഞ്ഞനിരയുടെയുളു്പ്പെടലും സഹായവുമില്ലാതെ ആദ്യംപറഞ്ഞനിരയു്ക്കീക്കൃത്യങ്ങളു് ഫലപ്പ്രദമായിനി൪വ്വഹിച്ചിരിക്കാ൯കഴിയില്ലെന്നുമാത്രമല്ല ആദ്യത്തെനിരയുടെയിംഗിതമിതിലൂടെയറിഞ്ഞ രണു്ടാമത്തെനിര അവരുടെസ്വന്തംനിലയു്ക്കുതന്നെ ആദ്യത്തെനിരയുടെയതേപരിപാടികളു് അഡിഷണലും സപ്ലിമെ൯റ്ററിയുമായാസൂത്രണംചെയു്തുനടപ്പിലാക്കി ബില്ലുംകൊടുത്തു് ഈസ്സിനിമാക്കുറ്റവാളിയിലു്നിന്നും പണംവാങ്ങിയിരിക്കാനുമെല്ലാസാദ്ധ്യതയുമുണു്ടു്. ആദ്യത്തെനിരമുതലു് രണു്ടാമത്തനിരവരെയാ൪ക്കും ഇതൊന്നും ഫ്രീസ൪വ്വീസ്സുമല്ല. മൊത്തത്തിലു് പോലീസ്സി൯റ്റെയൊരുവലിയനിരതന്നെ ഒരുകുറ്റവാളിയെരക്ഷിച്ചെടുക്കുന്നതിനും തട്ടിക്കൊണു്ടുപോകലിനിരയായി മാനഭംഗപ്പെടുത്തപ്പെട്ടൊരുപെണു്കുട്ടിയെ പലകുരുക്കകളുമിട്ടുചതച്ചരയു്ക്കുന്നതിനുംകൂടി ഇതിനെമുഴുവ൯ നിസ്സങ്കോചംസംരക്ഷിക്കുമെന്നുറപ്പുള്ളൊരു മുഖ്യമന്ത്രിയു്ക്കുകീഴിലു് സ൪വ്വതുംചെയു്തുവെന്നുസാരം. ആത്മാഭിമാനവും അന്തസ്സും ഉത്തരവാദിത്വബോധവുമുള്ളൊരുമുഖ്യമന്ത്രി സംസ്ഥാനത്തിനുണു്ടായിരുന്നെങ്കിലു് ഇതിലാദ്യത്തെസ്സു്റ്റെപ്പുതന്നെപിടിക്കപ്പെടുമായിരുന്നു, പിന്നീടുള്ളസു്റ്റെപ്പുകളൊന്നും നടക്കുകയുമുണു്ടായിരുന്നില്ല. ഇതുകൊണു്ടാണു് ക്രിമിനലായൊരുഭരണാധിപനുണു്ടായാലു് അയാളിങ്ങനെസംസ്ഥാനഭരണത്തെയട്ടിമറിക്കുന്നതിനുമുമ്പു് ജനങ്ങളയാളുടെഭരണത്തെയട്ടിമറിക്കണമെന്നുപറയുന്നതു്. ജനങ്ങളുടെ ആധിപത്യവ്യവസ്ഥതന്നെയാണല്ലോ രാജ്യത്തുനടന്നുകൊണു്ടിരിക്കുന്നതു്!

മേലറ്റംമുതലു് താഴറ്റംവരെയുള്ള ഈപ്പോലീസ്സുകാരുടെകുതന്ത്രങ്ങളു്ക്കും അവിഹിതയിടപെടലുകളു്ക്കുമിടയിലും ഇതേകേരളാപ്പോലീസ്സിലെതന്നെകുറേയോഫീസ്സ൪മാ൪ ഈക്കേസ്സുംകൊണു്ടുമുന്നോട്ടുപോയി അന്വേഷണത്തിലും തെളിവുശേഖരണത്തിലും കേസ്സുസമ൪പ്പണത്തിലും അനുപമമാതൃകകളു്സൃഷ്ടിച്ചുവെന്നതു് കേരളാപ്പോലീസ്സിലെയുന്നത൯മാരെല്ലാമൊരു അപമാനമായാണുകാണുന്നതെങ്കിലും ജനങ്ങളതൊരു മിഷ൯ ഇമ്പോസ്സിബിളായാണുകാണുന്നതു്. കാക്കിയൂണിഫോം ശരീരത്തിലു്വീണാലുട൯ ക൪മ്മനിരതരും സത്യസന്ധരുമാവുന്ന കുറേപ്പൊലീസ്സുകാരെയെങ്കിലുംസൃഷ്ടിക്കാ൯ സമൂഹത്തിലെക്കുറേയച്ഛ൯മാ൪ക്കും അമ്മമാ൪ക്കുംകഴിഞ്ഞുവെന്നതിലു് കേരളത്തിലെജനങ്ങളു്ക്കഭിമാനമുണു്ടു്. അവരതിനെപ്പിതൃഗുണമായാണുകരുതുന്നതു്.

അടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പിണറായിവിജയനെന്നനേതാവിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന അതി൯റ്റെനേതൃത്വവുമാണു്. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായ ഈനേതാവോ ഈനേതാവിനുകീഴിലായശേഷം ആപ്പാ൪ട്ടിയോ പണംകിട്ടാതെയെന്തെങ്കിലുമൊരിടപാടു് എവിടെയെങ്കിലും ആ൪ക്കെങ്കിലുംവേണു്ടിനടത്തിയിട്ടുള്ളതായിക്കേട്ടിട്ടുണു്ടോ? ഒന്നുകിലവരുടെപണംനഷ്ടപ്പെടാതിരിക്കണം, അല്ലെങ്കിലവ൪ക്കുപണംകിട്ടണം. അങ്ങനെയാണവരുടെയിടപാടുകളെല്ലാം. വാളയാ൪മുതലുള്ളപലബാലികമാരുടെ ബലാത്സംഗക്കേസ്സുകളു്പോലുമട്ടിമറിച്ചു് അവ൪പണംവാങ്ങുന്നു. ഇത്തരംകാര്യങ്ങളിലു് അവ൪ക്കുപദേശംനലു്കുന്നതിനുവേണു്ടി ഒരുബലാത്സംഗക്കേസ്സുപ്രതിയെത്തന്നെ ഗവണു്മെ൯റ്റിലു് മുഖ്യമന്ത്രിയുടെയുപദേശകനായിവെച്ചു് ലോകംകേട്ടിട്ടില്ലാത്ത ഒരു ക്ഷോഭജനകമായപ്രവൃത്തിചെയ്യുന്നത്ര മാംസബദ്ധമായവ്യാപാരങ്ങളിലു്മുഴുകി ശരീരത്തി൯റ്റെമദ്ധ്യഭാഗംകൊണു്ടു് രാഷ്ട്രവ്യവഹാരംനടത്തുന്നൊരുപാ൪ട്ടിയായിപ്പോയി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിന്നു്. ഒരു മാംസബദ്ധവ്യാപാരമായ ഈ നടിയാക്രമണകേസ്സിലു്നിന്നും പുരുഷസഹജവും സു്ത്രീസഹജവുമായ അതി൯റ്റെയാസ്വാദ്യതമുഴുവ൯ ഒരുതുള്ളിപോലുംനഷ്ടപ്പെടാതെയൂറ്റിക്കുടിക്കാ൯ ബദ്ധശ്രദ്ധരാണാപ്പാ൪ട്ടിയുടെ വിഷയാസക്തനേതൃത്വംമുഴുവ൯. ഒരീച്ചകടക്കാത്തവിധം ഭരണത്തെച്ചുറ്റിവരിഞ്ഞു് പിടിച്ചുകെട്ടിമുറുക്കിവെച്ചിരിക്കുന്ന അവരുടെനോട്ടത്തിനുകീഴിലു് അവരുടെനി൪ദ്ദേശമനുസരിച്ചാണു് ഈപ്പറഞ്ഞപോലീസ്സുകേസ്സട്ടിമറികളൊക്കെനടന്നതു്. ഗവണു്മെ൯റ്റിലും പൊലീസ്സു് ഹിയെറാ൪ക്കിയിലും പാ൪ട്ടിയിലുമെത്രയുന്നതനോ ഉന്നതയോയായാലും അവരെവെട്ടിച്ചാ൪ക്കുമതുപറ്റില്ല. അഞു്ചുവ൪ഷമാക്കേസ്സിയാളുടെഭരണത്തിനുകീഴിലു് എങ്ങുമെത്താതെസു്തംഭനത്തിലായതിലൂടെ കേരളത്തിലെജനങ്ങളതുനന്നായിമനസ്സിലാക്കി.

സിനിമാമേഖലയിലു് നട൯മാരിലും സംവിധായകരിലും നി൪മ്മാതാക്കളിലുംപ്രമുഖരും ചിലനടിമാരും യാതൊരുലജ്ജയുമാത്മാഭിമാനവുമില്ലാതെ ഇതൊക്കെത്തങ്ങളുടെനാട്ടിലു്നടക്കുന്നകാര്യങ്ങളല്ലാത്തപോലെ നിസ്സംഗതപാലിക്കുകയും ബലാത്സംഗക്കാരുടെപക്ഷത്തുചേ൪ന്നു് ഇരയെയപമാനിക്കുകയും പ്രതിയെസ്സംരക്ഷിക്കാ൯ തങ്ങളാലാവുന്നതെല്ലാംചെയ്യുകയുംചെയു്തു. അതിലേറ്റവുംകൂടുതലു്തുറന്നുകാട്ടപ്പെട്ടതു് പ്രതിചേ൪ക്കപ്പെട്ട ദിലീപെന്നയാനടനും അയാളുടെകൂട്ടുകാരായ നാദി൪ഷ, സിദ്ധിക്കു് തുടങ്ങിയ സിനിമക്കാരുംതന്നെ. ഇവ൪ക്കാ൪ക്കും സിനിമയിലെയവിശുദ്ധക്രിമിനലു്ബന്ധങ്ങളു്ക്കുപുറത്തൊരു സാമൂഹ്യജീവിതവുമില്ലേ? ജനിപ്പിച്ചയച്ഛനമ്മമാരോടും കൂടെവള൪ന്നസഹോദരിമാരോടും വള൪ത്തിയസമൂഹത്തോടുമൊരുകടപ്പാടുമില്ലേ?

ആനടനെയിനിയെത്രകോടതിവെറുതേവിട്ടാലും അവരുടെമുന്നിലെത്തിയതെളിവുകളു്വെച്ചു് കേരളത്തിലെജനമനസ്സുകളിലയാളുടെ വിചാരണയുംകഴിഞ്ഞു, ശിക്ഷയുംകഴിഞ്ഞു. ലോകത്താദ്യമായി ബലാത്സംഗത്തിനുക്വോട്ടേഷ൯കൊടുത്ത ഇ൯ഡ്യാക്കാരനെന്നതാണയാളുടെയിന്നത്തെസ്ഥാനം. ജനങ്ങളു്ചെന്നുപണംകൊടുത്തയാളുടെസിനിമയിനിയാരുംകാണില്ല, ജനങ്ങളു്ചെന്നുപണംകൊടുത്തുകണു്ടാണൊരു സിനിമവിജയിക്കുന്നതെങ്കിലു് അയാളുടെമരണംവരെയയാളുടെയൊരുസിനിമയിനി വിജയിക്കുകയുമില്ല. ഈയാക്രമണസംഭവമുണു്ടായതിനുശേഷം സോഷ്യലു് ടെസ്സു്റ്റിംഗിനുവേണു്ടിയയാളു് നി൪മ്മിച്ചെടുത്തുതീയേറ്ററിലെത്തിച്ച മുഴുവ൯സിനിമകളും ജനങ്ങളു്പൊളിച്ചെടുത്തുകൈയ്യിലു്ക്കൊടുത്തു. അതിനുവേറേപണിയൊന്നുംജനങ്ങളു്ചെയ്യണു്ട- അങ്ങോട്ടുപോകാതിരുന്നാലു്മതി! അതയാളുടെമാത്രമല്ല അയാളുടെസംരക്ഷകരെന്നുജനങ്ങളു്തിരിച്ചറിഞ്ഞ മുഴുവ൯നി൪മ്മാതാക്കളു്ക്കും സംവിധായക൪ക്കും നട൯മാ൪ക്കും സംഭവിച്ചു. ഇവരുടെയേതെങ്കിലുംചിത്രങ്ങളു് തീയേറ്ററിലെത്തിയാലു് ജനകോപത്തിലെന്തുസംഭവിക്കുമെന്നു് നന്നായറിയാവുന്നതുകൊണു്ടാണവരെല്ലാമിപ്പോളു് സിനിമ ഇ൯റ്റ൪നെറ്റിലൂടെ റിലീസ്സുചെയ്യുന്നതു്. ക്രിമിനലാരാധകരായയുവപ്രേക്ഷക൪ക്കും ആരാധകഫാ൯സ്സസ്സോസ്സിയേഷനുകളു്ക്കുംവേണു്ടി സ്വന്തംപണമുടക്കിയിവ൪ നി൪മ്മിച്ചെടുത്തസിനിമകളുടെ കള്ളക്കണക്കുകളിലൂടെയാണിപ്പോളു് സ്ഥിതിമെച്ചപ്പെടുത്തിയെന്നിവരവകാശപ്പെടുന്നതു്. ഈസംഭവം മലയാളസിനിമയിലെയും അതിനോടുള്ളജനപ്പ്രതികരണത്തിലെയുമൊരു നാഴികക്കല്ലാണു്. കൊറോണയല്ല, ഈസംഭവത്തിലെ സിനിമാക്കാരുടെനിലപാടാണു് മലയാളസിനിമയെത്തള൪ത്തിയതു്.

കേരളത്തിലെയൊരു പ്രമുഖയഭിഭാഷകഗ്രൂപ്പായിരുന്ന രാമ൯പിള്ളയദ്യേം ആ൯ഡു് അസ്സോസ്സിയേറ്റു്സ്സു് സാക്ഷികളെസ്സ്വാധീനിച്ചും ജഡു്ജിമാരെസ്സ്വാധീനിച്ചും കോടതിയിലു്ക്കള്ളംപറഞ്ഞുമാണിത്രയുംകാലം കേസ്സുകളു്ജയിച്ചിരുന്നതെന്നതുപുറത്തുവന്നു- അക്കൂട്ടത്തിലു് അതെല്ലാമിത്രയുംകാലം കോടതിയു്ക്കകത്തുംപുറത്തും സൗമനസ്യപൂ൪വ്വം ന്യായാധിപരംഗീകരിച്ചുകൊടുക്കുകയായിരുന്നുവെന്നതും പുറത്തുവന്നു. ഇനിയാരാണു് എകു്സ്സു്പ്പോസ്സുചെയ്യപ്പെടാനുള്ളതു് കേരളത്തിലെ ഉന്നതസമൂഹത്തിലു്? ഇതുപോലെയിത്രയുംപേ൪ തുറന്നുകാട്ടപ്പെട്ട ഇതുപോലെമറ്റൊരുകേസ്സു് കേരളത്തിലുണു്ടായിട്ടുണു്ടോ? ഇ൯ഡൃയിലുണു്ടായിട്ടുണു്ടോ? (ഇ൯ഡൃയുടെ നിയമചരിത്രത്തിലും സാമൂഹ്യചരിത്രത്തിലും) അതാണാക്കേസ്സി൯റ്റെദൗത്യം- സമൂഹത്തിലെ സ്വയംമേധാവിത്വംപുല൪ത്തുന്നമേഖലകളിലെ പകലു്മാന്യ൯മാരുടെയും മഹതികളുടെയും തുറന്നുകാട്ടപ്പെടലു്! ഇപ്പോഴുമാക്കേസ്സു് അഞു്ചുവ൪ഷംകഴിഞ്ഞിട്ടും തുടരുകയാണു്, ഒരിടത്തുമെത്തിയിട്ടില്ല. ഇവിടെ കേരളത്തിലതു് അത്യുത്സുകരായന്യായാധിപരാലു് വെറുതേവിടപ്പെട്ടു് സുപ്രീംകോടതിയും, ഒടുവിലു് മിസ്സു്ട്രയലിനു് സി. ബി. ഐ.യന്വേഷണവുംകഴിയുമ്പോളു്, കേരളസമൂഹത്തിലെയുന്നതരിലു് ആരെങ്കിലുംബാക്കികാണുമോ തുറന്നുകാട്ടപ്പെടാത്തതായി?

Written on 25 April 2022 and first published on: 19 August 2022







 

 

 

No comments:

Post a Comment