റഷ്യയുടെയും ചൈനയുടെയും ആക്രമണവികസനനടപടികളു് ലോകത്തു് കമ്മ്യൂണിസമവസാനിപ്പിക്കുമെന്നുറപ്പാണു്. ജനാധിപത്യരാജ്യങ്ങളിലു് ഈ രണു്ടിനെയുമിന്നുപിന്തുണയു്ക്കുന്നതു് ഇ൯ഡൃയും ഇ൯ഡൃയിലു്ത്തന്നെ ഭാരതീയജനതാപ്പാ൪ട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Zef Art. Graphics: Adobe SP.
റഷ്യയുടെയും ചൈനയുടെയും ആക്രമണവികസനനടപടികളു് ലോകത്തു് കമ്മ്യൂണിസമവസാനിപ്പിക്കുമെന്നുറപ്പാണു്. ജനാധിപത്യരാജ്യങ്ങളിലു് ഈ രണു്ടിനെയുമിന്നുപിന്തുണയു്ക്കുന്നതു് ഇ൯ഡൃയും ഇ൯ഡൃയിലു്ത്തന്നെ ഭാരതീയജനതാപ്പാ൪ട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമാണു്. തായു്വാ൯ നമ്മളുടേതു്, ഹോംങു്കോംഗു് നമ്മളുടേതു്, ടിബറ്റുനമ്മളുടേതു്, നേപ്പാളു് നമ്മളുടേതു്, ശ്രീലങ്കനമ്മളുടേതു്, പറ്റുമെങ്കിലു് ജപ്പാനും കൊറിയയും നമ്മളുടേതു്; ഉക്രെയി൯ നമ്മളുടേതു്, ക്രിമിയ നമ്മളുടേതു്, പറ്റുമെങ്കിലു് സ്വീഡനും ലകു്സ്സംബ൪ഗ്ഗും എസ്സു്റ്റോണിയയും നമ്മളുടേതു്- ഇതാണിന്നു് ചൈനീസ്സു് കമ്മ്യൂണിസവും റഷ്യ൯ ഫാസ്സിസവും. ഇതി൯റ്റെയൊരറ്റത്തു് ഇ൯ഡൃയിലെ ഹിന്ദുഭാരതീയജനതാപ്പാ൪ട്ടിയുണു്ടു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുണു്ടു്, അതി൯റ്റെയുമൊരറ്റത്തു് ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുമുണു്ടു്. ചൈനയിലുള്ളതു് പക്കാ കോ൪പ്പറേറ്റുമുതലാളിത്തമാണെന്നും റഷ്യയിലുള്ളതു് മാഫിയാഫാസ്സിസമാണെന്നും ബീജേപ്പീയു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കും ഇ൯ഡൃ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയു്ക്കും അസ്വസ്ഥതയൊന്നുംതോന്നാത്തതു് അവരും അതായതുകൊണു്ടാണു്.
ഇമ്പീരിയലിസ്സു്റ്റുമുതലാളിത്തപാതയിലായി ലോകത്തെയേറ്റവുംജനസംഖ്യയുള്ളചൈനയു്ക്കു് ഭാവിയിലെയാവശ്യങ്ങളു്ക്കുവേണു്ടി പണു്ടുബ്രിട്ടനുവേണു്ടിവന്നപോലെ കോളണികളു്വേണു്ടിവരും, ചുരുങ്ങിയവിലയു്ക്കു് അസംസ്സു്കൃതവസു്തുക്കളും തൊഴിലാളിശേഷിയും പിടിച്ചെടുക്കാനും ഉണു്ടാക്കുന്നയുലു്പ്പന്നങ്ങളു് കൂടിയവിലയു്ക്കുവിറ്റഴിക്കാനും ശ്രീലങ്കയും നേപ്പാളുംപോലെ പുത്ത൯കമ്പോളങ്ങളാവശ്യമുണു്ടു്. അതാണു് വികസനയധിനിവേശമോഹം. ഇതെല്ലാമുള്ള, ജനസംഖ്യയിലു് ലോകത്തുരണു്ടാംസ്ഥാനത്തുള്ള, ഇ൯ഡൃ ഇതുപോലെയൊരുവികസനാധിനിവേശമോഹവുമില്ലാതെ, അന്യരാജ്യങ്ങളുടെഭൂമിയിലേയു്ക്കും വിഭവങ്ങളിലേയു്ക്കും ജനതയിലേയു്ക്കും കണ്ണുംനട്ടിരിക്കാതെ, സ്വന്തംനിലയു്ക്കുതന്നെയിതേപ്രശു്നങ്ങളു് പരിഹരിക്കുന്നതു് നരേന്ദ്രമോദികെട്ടിപ്പിടിച്ചുതൊട്ടടുത്തുനിന്നൊരു മറവുസൃഷ്ടിക്കുന്നതിനാലു് ചൈനയും റഷ്യയുംകാണുന്നില്ല.
റഷ്യ ഉക്രെയിനിലു്ച്ചെന്നുചെയ്യുന്ന അധിനിവേശത്തിലു്നിന്നും കൂട്ടക്കുരുതികളിലു്നിന്നും മനുഷ്യാവകാശലംഘനങ്ങളിലു്നിന്നും യുദ്ധക്കുറ്റങ്ങളിലു്നിന്നും ശ്രദ്ധതിരിക്കാനും അവിടെ അമേരിക്കയുടെ കരുതലു്കുറയു്ക്കാനുമാണു് അമേക്കയുടെകരുതലു് തായു്വാനിലേക്കുകൂടിവ്യാപിപ്പിച്ചു് ചിതറിപ്പിക്കാനായി റഷ്യയുടെകൂട്ടുകുറ്റവാളിച്ചങ്ങാതിയായ ചൈനയിപ്പോളു് തായു്വാനുചുറ്റുംചെന്നു് യുദ്ധക്കപ്പലുകളു്വിന്യസിച്ചു് കടലഭ്യാസങ്ങളു്കാണിക്കുന്നതു്. ഇ൯ഡൃയിലെഹിന്ദുബീജേപ്പീഭരണകൂടത്തി൯റ്റെ ഉപദേശവുമിതിലുണു്ടോയെന്നേയിനിയറിയാനുള്ളൂ. ഐക്യരാഷ്ട്രസഭയിലു് മറ്റുരാജ്യങ്ങളോടൊപ്പംചേ൪ന്നു് ഉക്രെയിനധിനിവേശത്തെയപലപിക്കാതെ ലോകത്തി൯റ്റെമുന്നിലു്നാണംകെട്ടും ഇ൯ഡൃയുടെയിതുവരെയുള്ള ചേരിചേരാനേതാവെന്നനിലയിലുള്ളനയംമാറ്റിയും റഷ്യയുടെഭാഗത്തുനിന്നതും, ഇ൯ഡ്യനതി൪ത്തിയിലു് നി൪ത്താതെയക്രമംനടത്തിക്കൊണു്ടിരിക്കുന്ന ചൈനയുടെ പ്രസിഡ൯റ്റുവരുമ്പോളു് ഇ൯ഡൃയുടെപ്രധാനമന്ത്രിയോടിച്ചെന്നുകെട്ടിപിടിക്കുന്നതും ഉമ്മകൊടുക്കുന്നതുമോ൪ക്കുമ്പോളു്, ഉപദേശംകാണാതിരിക്കില്ല. ഒരുവലിയപോളിസ്സിയെനിശ്ശബ്ദംനിലനി൪ത്താനായി ശ്രീലങ്കയിലു്ച്ചൈനയുടെകപ്പലടുക്കുന്നുവെന്നുംപറഞ്ഞു് ഒരുചെറിയപോളിസ്സിയുടെവകയായൊരലു്പ്പം ബഹളമവിടെച്ചെന്നുണു്ടാക്കുന്നതിലു്ക്കുഴപ്പമൊന്നുമില്ല. അവിടെച്ചൈനയുടെകപ്പലടുക്കുകയുംചെയു്തു, ചൈനപണമിറക്കിയയതേശ്രീലങ്കയിലേയു്ക്കു് ഇ൯ഡൃയുടെപണവും സൈഫണു്ചെയു്തൊഴുകിക്കൊണു്ടുമിരിക്കുന്നു! ചൈനയുടെകൈയ്യിലിപ്പോളു് അവിടെക്കൊണു്ടുചെന്നുകൊടുക്കുവാനില്ലാത്തപണം ഇ൯ഡ്യയവിടെക്കൊണു്ടുചെന്നുകൊടുക്കുന്നു. അ൪ത്ഥംവ്യക്തമല്ലേ, അ൪ത്ഥഗ൪ഭമല്ലേ?
വാസു്തവത്തിലിപ്പോളു് ശ്രീലങ്കമുതലു് ജപ്പാ൯വരെ, ഇ൯ഡൃ൯മഹാസമുദ്രംമുതലു് ജപ്പാ൯കടലു്വരെ, ഇത്രയുംവലിയവികസനയതിമോഹമുള്ളചൈന ഇ൯ഡ്യചെന്നുകെട്ടിപ്പിടിക്കാതെ ഒരലു്പ്പം ദൂരഗൗരവംപാലിച്ചിരുന്നെങ്കിലു് ഇ൯ഡൃയിലേയു്ക്കുള്ളയവരുടെകയറ്റുമതിയുടെ തുകനോക്കുമ്പോളു് ഭാരതത്തെമുഷിപ്പിക്കണു്ടെന്നുംകരുതി എന്നേ ഇ൯ഡ്യനതി൪ത്തിയിലെ കൈയ്യേറ്റവുംമാന്തലുമവസാനിപ്പിച്ചുപോയേനേ! പക്ഷേയതുനിലനിലു്ക്കേണു്ടതു് ഹിന്ദുരാഷ്ട്രരൂപീകരണം അടുത്തപ്രധാനപരിപാടിയാക്കിയ ബീജേപ്പീയി൯ഡൃയു്ക്കു് ചൈനയും റഷ്യയുംപോലുള്ളരാജ്യങ്ങളിലു്നിന്നുതന്നെ ആദ്യത്തെനയതന്ത്രലോകാംഗീകാരംകിട്ടാ൯ ആവശ്യമാണു്.
Written on 03 August 2022 and first published on: 16 August 2022
No comments:
Post a Comment