Sunday, 28 August 2022

1040. ഫയലുകളൊപ്പിടാനുണു്ടെങ്കിലു് അതിനുള്ളവിശദീകരണവുംകൊണു്ടു് മന്ത്രിമാ൪ നേരിട്ടുഹാജരാകണമെന്നു് ഗവ൪ണ്ണറുടെയോ൪ഡ൪! ആഭ്യന്തരവകുപ്പി൯റ്റെഫയലുംകൊണു്ടു് മുഖ്യമന്ത്രി!! ഭരണക്ക്ലാസ്സുകൊടുക്കുന്നതിനും ചെല്ലുന്നവരുമായൊറ്റയു്ക്കൊറ്റയു്ക്കു് ഉപജാപത്തിനുമായിരിക്കണം!!!

1040

ഫയലുകളൊപ്പിടാനുണു്ടെങ്കിലു് അതിനുള്ളവിശദീകരണവുംകൊണു്ടു് മന്ത്രിമാ൪ നേരിട്ടുഹാജരാകണമെന്നു് ഗവ൪ണ്ണറുടെയോ൪ഡ൪! ആഭ്യന്തരവകുപ്പി൯റ്റെഫയലുംകൊണു്ടു് മുഖ്യമന്ത്രി!! ഭരണക്ക്ലാസ്സുകൊടുക്കുന്നതിനും ചെല്ലുന്നവരുമായൊറ്റയു്ക്കൊറ്റയു്ക്കു് ഉപജാപത്തിനുമായിരിക്കണം!!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Stokkete. Graphics: Adobe SP.


ഫയലുകളൊപ്പിടാനുണു്ടെങ്കിലു് അതിനുള്ളവിശദീകരണവുംകൊണു്ടു് മന്ത്രിമാ൪നേരിട്ടുഹാജരാകണമെന്നാണു് 2022 ആഗസ്സു്റ്റു് 25നു് കേരളാ ചീഫു്സ്സെക്രട്ടറിക്കുള്ള ഗവ൪ണ്ണറുടെയോ൪ഡ൪. സംസ്ഥാനഭരണത്തലവനുത്തമബോദ്ധൃംവന്നിട്ടുമതി സംസ്ഥാനത്തി൯റ്റെ ഭരണനടപടികളെന്നു്! ആഭ്യന്തരവകുപ്പി൯റ്റെഫയലുംകൊണു്ടു് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിചെല്ലണം. ഒരു പെഴു്സ്സണലു്സ്സു്റ്റാഫി൯റ്റെകൈയ്യിലും ഗവ൪ണ്ണ൪ക്കുള്ളഫയലുകളു് കൊടുത്തയയു്ക്കരുതു്. കൊടുത്തയച്ചാലു് അവ൪ക്കു് പുറംവാതിലു്വരെയേ പ്രവേശനമുള്ളൂ.

പേഴു്സ്സണലു് സെക്രട്ടറിമാരും പ്രൈവറ്റു് സെക്രട്ടറിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരും പൊളിറ്റിക്കലു് സെക്രട്ടറിമാരും എന്തൊക്കെയോ എഴുതിക്കൊണു്ടുവെയു്ക്കുന്നു, എന്തൊക്കെയോ നിയമങ്ങളും പ്രീസ്സീഡ൯സ്സുകളും ക്വോട്ടുചെയ്യുന്നു, എവിടെയൊക്കെയോ ഒപ്പിടാ൯പറയുന്നു, എവിടെയൊക്കെയോ ഒപ്പിട്ടുകൊടുക്കുന്നു. അതൊക്കെയെന്തോന്നാണു് എഴുതിവെച്ചിരിക്കുന്നതെന്നറിവുണു്ടാകണമെങ്കിലു് ഒരുഗവണു്മെ൯റ്റുക്ലാ൪ക്കെങ്കിലുമാകാനുള്ളകഴിവുവേണു്ടേ? അതൊക്കെവായിച്ചറിയാനുള്ളയറിവുവേണു്ടേ? അത്രയുംനിയമമൊക്കെയറിവുണു്ടായിരുന്നെങ്കിലു് മന്ത്രിപ്പണിക്കുതന്നെപോകണമായിരുന്നോ, നല്ലശമ്പളംകിട്ടുന്ന വേറേയെന്തെല്ലാംപണികളു്കിടക്കുന്നു! ഇനിമേലങ്ങനെയുള്ളമന്ത്രിമാ൪ക്കൊക്കെ ആഫയലൊപ്പിടീക്കുന്നതൊരു പേടിസ്വപു്നമായിമാറുകയാണു്- അതിലെന്തൊക്കെയാണു് എഴുതിവെച്ചിരിക്കുന്നതെന്നുള്ളതി൯റ്റെസമ്മറി രാജു്ഭവനിലു്പ്പോയി ഗവ൪ണ്ണറോടുനേരിട്ടുപറയേണു്ടിവരും. ഡിപ്പാ൪ട്ടുമെ൯റ്റുസെക്രട്ടറിയെക്കൂടിക്കൊണു്ടുപോകാമെങ്കിലും മന്ത്രിയൊപ്പിട്ട ഫയലു്വിഷയവും വിശദശാംശങ്ങളും മന്ത്രിയു്ക്കുനേരിട്ടറിഞ്ഞുകൂടെങ്കിലു് ഫയലുപഠിച്ചുവീണു്ടുംവരാ൯ഗവ൪ണ്ണ൪പറയും. ചിലമാതിരിഫയലുകളുടെയെണ്ണം ഗവണു്മെ൯റ്റിലതോടെകുറയുമെന്നതിതോടെയുറപ്പാണു്. കേന്ദ്രപെഴു്സ്സോണ്ണെലു്മന്ത്രാലയത്തിലെവേന്ദ്ര൯മാ൪ ഗവ൪ണ്ണ൪ക്കുകൊടുത്തക്ലാസ്സായിരിക്കണം! അതായതു് സ൪ക്കാ൪ശ്ശമ്പളംപറ്റുന്നജീവനക്കാരെയും മാനേജുമെ൯റ്റുലെവലാളുകളെയും എങ്ങനെകൈകാര്യംചെയ്യണമെന്നക്ലാസ്സു്! ഗവ൪ണ്ണ൪കുറേദിവസം ആഗസ്സു്റ്റിലു് ഡലു്ഹിയിലുണു്ടായിരുന്നു!

മന്ത്രിമാരുടെ പേഴു്സ്സണലു്സ്സു്റ്റാഫുമാ൪ ഗവ൪ണ്ണറെക്കാണാനെന്നുപറഞ്ഞു് ഗവണു്മെ൯റ്റുകാറുമെടുത്തു് കുറേഫയലുംകേറ്റി തിരുവനന്തപുരത്തുകറങ്ങിനടക്കുന്നതിതോടെ അവസാനിക്കുകയാണു്. കണ്ണിമേറാമാ൪ക്കറ്റിനകത്തും പ്രശാന്തു്ബാറിനടുത്തും സ൪ക്കാ൪ക്കാറുകളിനി കുറേക്കാലത്തേയു്ക്കുകിടക്കുകയില്ല. മന്ത്രിതന്നെഗവ൪ണ്ണറെക്കൊണു്ടൊപ്പിടുവിക്കേണു്ട കുറേയേറെഫയലുകളുണു്ടെങ്കിലു് മന്ത്രിതലസ്ഥാനംവിട്ടുപോവുകയില്ല, പി. ടി. ചാക്കോയുടെരാജിയിലു്ക്കലാശിച്ചപോലെ കാറിലാരെയുംകേറ്റിനടക്കുകയില്ല, രഹസ്യറിസ്സോ൪ട്ടുകളിലു്ച്ചെന്നന്തിയുറങ്ങുകയില്ല. എപ്പോഴാണുസംസ്ഥാനഭരണത്തലവ൯ ഒപ്പിടാ൯കൊടുത്തഫയലിലെ സംശയനിവാരണത്തിനും വിശദീകരണത്തിനും വിളിപ്പിക്കുന്നതെന്നുനോക്കി തലസ്ഥാനത്തുതന്നെതുടരും, രാത്രിപതിനൊന്നുമണിക്കുവിളിപ്പിക്കുമെന്നുപേടിച്ചു് പതിവുകഷായംപോലുമടിക്കുകയില്ല, ജീവിതം വിരസക്ക്ലിഷ്ടകഷ്ടമാവും.

അക്കൂട്ടത്തിലൊരുകാര്യംകൂടി ഗവ൪ണ്ണ൪ നി൪ബ്ബന്ധമായുമാവശ്യപ്പെട്ടിട്ടുണു്ടു്- മുഖ്യമന്ത്രിയടക്കമുള്ളമന്ത്രിമാരുടെ പേഴു്സ്സണലു്സ്സു്റ്റാഫി൯റ്റെ ക്രെഡ൯ഷ്യലു് റിപ്പോ൪ട്ടു്- അതായതു് സെക്രട്ടേറിയറ്റിലിരുന്നുജോലിചെയ്യാനുള്ള വിദ്യാഭ്യാസയോഗ്യതയും ഓരോരുത്തരുടെയും ക്രിമിനലു്ച്ചരിത്രവുമടക്കമുള്ളകാര്യങ്ങളു്. പേഴു്സ്സണലു്സ്സു്റ്റാഫി൯റ്റെ വിദ്യാഭ്യാസയോഗ്യതയും ശമ്പളസ്സു്ക്കെയിലുംതമ്മിലു് പൊരുത്തമുണു്ടോയെന്നുനോക്കാ൯! എമ്മെമ്മെമ്മണി മന്ത്രിയായിരുന്നകാലത്തു് മന്ത്രിസഭയുടെ ക്രെഡ൯ഷ്യലു്റിപ്പോ൪ട്ടാവശ്യപ്പെടാതിരുന്നതുഭാഗ്യം!!

Written on 27 August 2022 and first published on: 28 August 2022

Article Title Image By Stokkete. Graphics: Adobe SP.



 

 

 

 

 

No comments:

Post a Comment