ബീജേപ്പീയിലെപ്പിടിപറിഞ്ഞുനിലു്ക്കുന്ന ഗവ൪ണ്ണറുടെമടലിലു്ത്തൂങ്ങി ജയിലിലു്പ്പോകാതെകിടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കാലിലു്തൂങ്ങിക്കിടക്കുന്ന സീപ്പീയ്യൈനേതാവുകോണാംരാജേന്ദ്ര൯- കേരളരാഷ്ട്രീയമിതുവരെക്കണു്ടിട്ടില്ലാത്ത അപൂ൪വ്വകിടപ്പുകാഴു്ച്ച!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Rick Neves. Graphics: Adobe SP.
ബീജേപ്പീയുടെകാലിലു്ത്തൂങ്ങിക്കിടക്കുന്ന ഗവ൪ണ്ണറുടെമടലിലു്ത്തൂങ്ങി ജയിലിലു്പ്പോകാതെകിടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ കാലിലു്തൂങ്ങിക്കിടക്കുന്ന സീപ്പീയ്യൈനേതാവുകോണാംരാജേന്ദ്ര൯- കേരളരാഷ്ട്രീയമിതുവരെക്കണു്ടിട്ടില്ലാത്ത അപൂ൪വ്വകിടപ്പുകാഴു്ച്ച! ഇതിപ്പക്കണു്ടോണം, ഇനിക്കാണാ൯കിട്ടില്ല!! ബീജേപ്പീയിലു്നിന്നുള്ള ഗവ൪ണ്ണറുടെപിടിവിടുമ്പോളു് എല്ലാംകൂടെത്താഴെ! ആക്കാഴു്ച്ചയും കേരളമിനിക്കാണുമെന്നുതോന്നുന്നു, കാരണം ദേശീയരാഷ്ട്രീയമങ്ങോട്ടാണിനിപ്പോകുന്നതു്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമൊക്കെയാവാ൯നടന്നു് ആരെയുംപിണക്കാതെ ഓ൪ഡിന൯സ്സുകളും ബില്ലുകളുമല്ല എന്തും ചെല്ലുന്നമുറയു്ക്കൊപ്പിട്ടുകൊടുത്തുകൊണു്ടിരുന്ന, കേരളത്തിലെ നിയമവിരുദ്ധരാഷ്ട്രീയനീക്കങ്ങളുടെയെല്ലാം രാസത്വരകവും ഫസിലിറ്റേറ്ററുമായിപ്പ്രവ൪ത്തിച്ചിരുന്ന, ഗവ൪ണ്ണറോടു് അങ്ങുകേരളത്തിലു്പ്പോയി പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും സേവചെയു്തുനടന്നുകൊണു്ടാലു്മതി, മറ്റൊന്നുംമോഹിക്കണു്ടയെന്നാണു് രാഷ്ട്രീയസ്വയംസേവകസംഘം ഇപ്പോളു്പ്പറഞ്ഞിരിക്കുന്നതു്. അങ്ങനെ ഡലു്ഹിയിലെ ഒളിയലോചനയെല്ലാംകഴിഞ്ഞുമടങ്ങിവന്നു.
മടലിലു്ത്തൂങ്ങിയവ൯റ്റെ കാലിലു്ത്തൂങ്ങിയവനെന്നുള്ളതു് ഇതുവരെ മലയാളികളുടെ സങ്കലു്പ്പനങ്ങളിലു്മാത്രമേയുണു്ടായിരുന്നുള്ളൂ, ഇപ്പോളു് 2022ലാണതി൯റ്റെയൊരു ഉത്തമചിത്രീകരണം രാഷ്ട്രീയഭരണരംഗത്തുതന്നെ മലയാളികളു്ക്കാദ്യമായിക്കിട്ടിയതു്. കേരളത്തിലു് ഇവിടെവന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് പിണറായിവിജയ൯റ്റെനേതൃത്വത്തിലുള്ള ഭരണപ്പാ൪ട്ടിവിഭാഗത്തോടുചേ൪ന്നതിനുശേഷം, കാലുമാറി കോണു്ഗ്രസ്സിലു്നിന്നുപോകുന്നതുവരെ മു൯കേന്ദ്രമന്ത്രിവരെയായിരുന്ന ഗവ൪ണ്ണ൪ ആരിഫു് മുഹമ്മദുഖാനു്, ഇപ്പോളു്ക്കേന്ദ്രംഭരിക്കുന്നതും തന്നെമറ്റൊന്നുമാക്കാനില്ലാത്തതുകൊണു്ടു് ഗവ൪ണ്ണറായിക്കേരളത്തിലേയു്ക്കുപറഞ്ഞയച്ചതുമായ കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിയിലുള്ളപിടിയയയുകയാണു്, കേന്ദ്രബീജേപ്പീഭരണത്തി൯റ്റെയുംപുറകിലു് അതി൯റ്റെശക്തിസ്സ്രോതസ്സായുള്ള രാഷ്ട്രീയസ്വയംസേവകസംഘത്തിലു് ആപ്പിടിയൊട്ടുമില്ല. അതി൯റ്റെതെളിവാണു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പ്രവ൪ത്തനങ്ങളു് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മേലു്ക്കയറിയിരുന്നുഭരിക്കുന്നതിനുംവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനസെക്രട്ടേറിയറ്റൊരു പൊളിറ്റിക്കലു്സെക്രട്ടറിയെ നിയമിച്ചുവെച്ചിരിക്കുന്നതുപോലെ രാഷ്ട്രീയസ്വയംസേവകസംഘം അടുത്തകാലത്തു് ഗവ൪ണ്ണറുടെമേലൊരു സെക്രട്ടറിയെനിയമിച്ചുവെച്ചിരിക്കുന്നതു്.
ഇതി൯റ്റെയെല്ലാംചുവട്ടിലാണു്, ആമടലി൯റ്റെകീഴിലു്ത്തൂങ്ങിക്കിടക്കുന്നവ൯റ്റെയും വാലി൯റ്റെയറ്റത്താണു്, വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്ന സീപ്പീയ്യൈയ്യുടെ സെക്രട്ടറിയുടെസ്ഥാനം. ഈക്കാഴു്ച്ചയെപ്പോളു് വീഴുമെന്നതാണു് കേരളത്തുകാ൪ കൗതുകത്തോടെനോക്കിക്കൊണു്ടിരിക്കുന്നതു്, കാരണം ഈയമിതഭാരം 2024ലെ പാ൪ലമെ൯റ്റിലക്ഷ൯കഴിഞ്ഞശേഷം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനിരോധിച്ചാലു്മതിയെന്ന കേന്ദ്രതീരുമാനത്തി൯റ്റെ കാ൪ട്ടിലേജിനസ്സു് റ്റിഷ്യൂവി൯റ്റെയൊട്ടിപ്പിലാണു് അവിടെപ്പറ്റിപ്പിടിച്ചുകിടക്കുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെനിരോധിക്കണു്ട, പകരം ലയിപ്പിച്ചാലു്മതിയെന്ന ബീജേപ്പീയുടെ രാഷ്ട്രീയതീരുമാനമുണു്ടായാലു്മാത്രമേ അവിടെയൊരു റെസ്സു്ക്ക്യൂവോപ്പറേഷ൯ സാദ്ധ്യമാകൂ!
Written on 11 August 2022 and first published on: 13 August 2022
No comments:
Post a Comment