Wednesday, 24 August 2022

1033. ജൂലിയസ്സു് സീസ്സറെക്കൊലചെയു്തതു് റോമ൯സെനറ്റിലു് ഇരുപത്തിരണു്ടു് സെനറ്റ൪മാ൪ചേ൪ന്നാണു്. ലോകായുക്തയെക്കൊലപ്പെടുത്തിയതു് കേരളനിയമസഭയു്ക്കകത്തിട്ടു് തൊണ്ണൂറ്റൊമ്പതുപേ൪ചേ൪ന്നാണു്- ജനംതെരഞ്ഞെടുത്തുവിട്ടു് ശമ്പളംകൊടുത്തകരങ്ങളു്! അവരുടെപേരുകളു് മറന്നുപോകരുതു്!!

1033

ജൂലിയസ്സു് സീസ്സറെക്കൊലചെയു്തതു് റോമ൯സെനറ്റിലു് ഇരുപത്തിരണു്ടു് സെനറ്റ൪മാ൪ചേ൪ന്നാണു്. ലോകായുക്തയെക്കൊലപ്പെടുത്തിയതു് കേരളനിയമസഭയു്ക്കകത്തിട്ടു് തൊണ്ണൂറ്റൊമ്പതുപേ൪ചേ൪ന്നാണു്- ജനംതെരഞ്ഞെടുത്തുവിട്ടു് ശമ്പളംകൊടുത്തകരങ്ങളു്! അവരുടെപേരുകളു് മറന്നുപോകരുതു്!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By César Abner Martínez Aguilar. Graphics: Adobe SP.


ജൂലിയസ്സു് സീസ്സറെക്കൊലചെയു്തതു് റോമ൯സെനറ്റിലു് ഇരുപത്തിരണു്ടു് സെനറ്റ൪മാ൪ചേ൪ന്നാണു്. അറുപതുപേ൪കുത്താനാണു് പദ്ധതിയിട്ടതെങ്കിലും ഇരുപത്തിരണു്ടുപേരേകുത്തിയുള്ളൂ. അതിലു് പതിനെട്ടുപേ൪ അയാളു് മരിച്ചതിനുശേഷമാണുകുത്തിയതു്! എന്തിനാണെന്നോ സീസ്സറെക്കുത്തിയതു്? സ്വന്തമിഷ്ടപ്രകാരം ജനാധിപത്യത്തെയും മറ്റുള്ളവരുടെയഭിപ്രായത്തെയും എതി൪പ്പിനെയുംമാനിക്കാതെ അഹങ്കാരത്തോടെയും ധിക്കാരത്തോടെയും ധാ൪ഷ്ട്യത്തോടെയും സ്വന്തമാളു്ക്കാ൪ക്കുവേണു്ടിമാത്രം ജനപ്പ്രതിനിധിയായല്ല സ്വന്തമച്ഛ൯റ്റെവകപോലെ ട്രഷറിമുടിച്ചുഭരിച്ചതിനു്!! (പിണറായിവിജയനെയല്ലപറഞ്ഞതു്- സീസ്സറെയാണു്). ഒറ്റക്കുത്തിനുതീ൪ത്താലു്പ്പോരെന്നു് ഇ൯ഡൃ൯നിയമമടക്കം എല്ലാനിയമത്തിനുമടിസ്ഥാനമായിമാറിയ റോമ൯സെനറ്റിലെനിയമജ്ഞ൯മാ൪ക്കുതോന്നി. അതുകൊണു്ടറുപതുകുത്തു്. ഔദ്യോഗികമുതലാളിത്തമാ൪കു്സ്സിസ്സു്റ്റുനേതാവു് റെബലു്നേതാവു് ടി. പി. ചന്ദ്രശേഖരനെച്ചെയു്ത അമ്പത്തൊന്നുംകടന്നുപോയി.

ലോകായുക്തയെക്കൊലപ്പെടുത്തിയതു് 2022 ആഗസ്സു്റ്റു് ഇരുപത്തിനാലാംതീയതി പകലു് പന്ത്രണു്ടുമണിയു്ക്കു് കേരളനിയമസഭയു്ക്കകത്തിട്ടു് തൊണ്ണൂറ്റൊമ്പതുപേ൪ചേ൪ന്നാണു്- മുഖ്യമന്ത്രിയെയഴിമതിക്കുപിടിച്ചുശിക്ഷിച്ചാലു് മുഖ്യമന്ത്രിരാജിവെയു്ക്കണു്ട, പകരമഴിമതിക്കസേരയിലു് പല്ലുംനഖവുമുപയോഗിച്ചു് കടിച്ചുപിടിച്ചള്ളിത്തൂങ്ങിക്കിടന്നാലു്മതിയെന്ന ഒരു ലോകായുക്താനിയമഭേദഗതിബില്ലവതരിപ്പിച്ചുകൊണു്ടു്. ജനംതെരഞ്ഞെടുത്തുവിട്ടുശമ്പളംകൊടുത്ത ആണുംപെണ്ണുമായ തൊണ്ണൂറ്റൊമ്പതുപേരുടെകരങ്ങളു്! എന്നിട്ടുമതുചത്തില്ലെന്നാണുപറയുന്നതു്, ഇപ്പോഴുമതവിടെക്കിടക്കുന്നുവെന്നാണറിയുന്നതു്. അതുചെയു്ത അവരുടെപേരുകളു്മറന്നുപോകരുതു്!! കേരളത്തിലെയോരോമൂത്രപ്പുരയിലുമതെഴുതിവെയു്ക്കണം. ചുവരുകളിലതിപ്പോളു്ത്തന്നെയുണു്ടു്- 'ഇടതുപക്ഷജനാധിപത്യ'മുന്നണിയെന്നയീ ഇരുട്ടി൯റ്റെയാത്മാക്കളെജനിപ്പിച്ച 2021ലെത്തെരഞ്ഞെടുപ്പിനെഴുതിവെച്ചതായി.

കേരളത്തി൯റ്റെക്രിമിനലു്ച്ചരിത്രത്തിലിടംപിടിച്ച കരിദിനം! വരുംവ൪ഷങ്ങളിലതു് ആണു്ടുതോറും കരിദിനമായിത്തന്നെയാചരിക്കപ്പെടും. ആരുടെകൈകൊണു്ടാണതുണു്ടായതെന്നും എഴുതിവെയു്ക്കപ്പെടും. നിയമസഭാസ്സു്പ്പീക്ക൪ എം. ബി. രാജേഷിലു്ത്തുടങ്ങുന്നാപ്പേരുകളു്.....! സീപ്പീയ്യൈയ്യെന്നപ്രഹസ്സനവും ഇതോടെകേരളത്തിലവസാനിക്കുകയാണു്.

Written on 24 August 2022 and first published on: 25 August 2022

Article Title Image By Craig Whitehead. Graphics: Adobe SP.



 

 

 

 

 

No comments:

Post a Comment