കാനംരാജേന്ദ്രനും മന്ത്രിമാരും സീപ്പീയെംപാ൪ട്ടിയിലു്ച്ചേരും, ബാക്കിയുള്ളവ൪ സീപ്പീയ്യൈയ്യായി കോണു്ഗ്രസ്സുമുന്നണിയിലു്പ്പോകും- ഇതല്ലാതൊന്നും സീപ്പീയ്യൈയ്യിലു് സംഭവിക്കാ൯പോകുന്നില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Tariq. Graphics: Adobe SP.
പരസ്സു്പ്പരം രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെങ്കിലും ഭരണംപങ്കിടുന്നതിലുള്ളയഭിപ്രായവ്യത്യാസങ്ങളും പങ്കിട്ടുകിട്ടുന്നഭരണസ്ഥാനങ്ങളിലെയേറ്റക്കുറച്ചിലുകളും അതിലു്ത്തന്നെ വലിയകക്ഷി ചെറിയകക്ഷിയുടെഭരണസ്ഥാപനങ്ങളിലും വകുപ്പുകളിലുംകയറിയിടപെടുന്നതും പ്രാദേശ്ശികമായി രണു്ടുപാ൪ട്ടികളുടെയുമണികളു്ക്കിടയിലുള്ള സംഘ൪ഷങ്ങളുംകാരണം ഇടതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായ സീപ്പീയ്യൈയ്യിലോട്ടും പലയിടത്തും തിരിച്ചുമുള്ളയൊഴുക്കു് കുറേനാളായി സംഭവിച്ചുകൊണു്ടിരിക്കുകയാണു്. രണു്ടുപേരും ഇടതുപക്ഷജനാധിപത്യമുന്നണിയെന്ന ഒരേഭരണമുന്നണിയിലാണിരിക്കുന്നതെങ്കിലും ഭരണത്തിലു് കൂട്ടുപങ്കാളികളാണെങ്കിലും സീപ്പീയ്യൈയ്യിലോട്ടാണു് കൂടുതലൊഴുക്കു്, അതെല്ലായിടത്തും സീപ്പീയെമ്മിലു്നിന്നുള്ള അടിയിലാണുകലാശിക്കുന്നതും. ഗവണു്മെ൯റ്റുതലത്തിലുള്ള അഴിമതിയിലുള്ളപങ്കാളിത്തംപോലെ അവിടെ ആരോഗ്യകരമായമത്സരമോ സഹകരണാത്മകമായപങ്കാളിത്തമോ ഒന്നുംതന്നെയില്ല. സഹകരണബാങ്കുതെരഞ്ഞെടുപ്പുകളും സഹകരണബാങ്കുഭരണവുമാണു് പ്രധാനകാരണം. പലേടത്തുമിപ്പോളു് സീപ്പീയ്യൈ പണു്ടത്തെപ്പോലെ കോണു്ഗ്രസ്സുമായിച്ചേ൪ന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്നിന്നും സഹകരണബാങ്കുകളു്പിടിച്ചെടുക്കുന്നതു്. ഇപ്പോളതൊരുപതിവായിക്കഴിഞ്ഞു. വൈപ്പിനിലു് ഞാറയു്ക്കലിലാണു് ഏറ്റവുമവസാനത്തെസ്സംഭവം- പിടിച്ചെടുക്കലും അടിയും.
സഹകരണബാങ്കുകളിലു്മാത്രമല്ല മറ്റുമേഖലകളിലും രണു്ടുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുമായിത്തുടരുന്ന സംഘ൪ഷത്തി൯റ്റെഫലമായി സീപ്പീയ്യൈയ്യിലെ കാനംരാജേന്ദ്ര൯സംഘം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി കൂടുതലൊട്ടിപ്പിടിക്കുകയും മറ്റേസംഘം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി കൂടുതലകന്നു് കോണു്ഗ്രസ്സുമായി മുന്നണിയിലു്ച്ചേരുന്നതിനുള്ള രഹസ്യച൪ച്ചകളു്തുടരുകയുമാണു്. അതിനിയങ്ങോട്ടുകടുത്ത പരസ്യച൪ച്ചയാകും.
സംസ്ഥാനത്തെപ്പല കോ൪പ്പറേഷനുകളിലും ബോ൪ഡുകളിലും ചെയ൪മാ൯മാരും ബോ൪ഡുമെമ്പ൪മാരുമായി സീപ്പീയ്യൈ ഇരിക്കുകയാണു്. അവരവിടെയിരിക്കുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിരിക്കുന്നതുപോലെതന്നെയാണു്, കാരണം അവരാണു് അതെല്ലാംഭരിക്കുന്നതു്. ഇതിനൊരുമാറ്റംവന്നുകാണാ൯ സീപ്പീയ്യൈ ആഗ്രഹിക്കുന്നു. കോണു്ഗ്രസ്സുമായൊരു മുന്നണിഭരണമായാലു് പണു്ടത്തെപ്പോലെ ഈ കോ൪പ്പറേഷനുകളിലും ബോ൪ഡുകളിലും ആട്ടോ സോവറീ൯സ്സായിബു്ഭരിക്കാ൯കഴിയുമെന്നു് അവ൪ക്കറിയാം. അതിനാണു് ഭരണംനിലനി൪ത്തി മുന്നണിമാറ്റയാഗ്രഹം. ഈ ഗവണു്മെ൯റ്റി൯റ്റെ ഇനിയുള്ള നാലുവ൪ഷംപൂ൪ത്തിയാക്കി അടുത്തതെരഞ്ഞെടുപ്പുവന്നുള്ള മുന്നണിമാറ്റവും ഭരണമാറ്റവുമല്ല അവരുടെമനസ്സിലുള്ളതു്. അവരുടെ 2022ലെ ജില്ലാസമ്മേളനങ്ങളിലു്വെളിപ്പെട്ടപോലെ അവരുടെപ്രവ൪ത്തകരുടെ അവരുടെനേതൃത്വത്തോടുള്ളയെതി൪പ്പുനോക്കുമ്പോളു് ഈനേതൃത്വത്തെനിലനി൪ത്തണമെങ്കിലു് സംഘടനാപരമായി അത്രയുംകാത്തിരിക്കാനവ൪ക്കുപറ്റില്ല.
സീപ്പീയ്യൈയ്യുടെ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രനൊരു സീപ്പീയ്യൈക്കാരനാണോയെന്നുചോദിച്ചാലു് അല്ല, ഒരു മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരനാണു്. സീപ്പീയ്യൈയ്യിലെ ആന്തരികസംഘ൪ഷം സീപ്പീയെമ്മിനുവേണു്ടി പരമാവധിമൂ൪ച്ഛിപ്പിക്കാ൯വേണു്ടിമാത്രം സീപ്പീയെമ്മിലു്പ്പരസ്യമായിച്ചേ൪ക്കാതെ ഇപ്പോഴുമതിനകത്തുതുടരാ൯ സീപ്പീയെമ്മിനാലു് നി൪ദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നേയുള്ളൂ. അയാളുടെപ്രവൃത്തികളും അതിനനുസരിച്ചുതന്നെയാണു്, ആ ആന്തരികസംഘ൪ഷം വിജയകരമായി മൂ൪ച്ഛിക്കുന്നുമുണു്ടു്. സീപ്പീയ്യൈയ്യെസ്സംബന്ധിച്ചിടത്തോളം ചോറിങ്ങും കൂറങ്ങുമെന്നുപറയുന്നതു് കാനംരാജേന്ദ്രനെയാണു്.
നിയമസഭയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കാവശ്യമുള്ള സീപ്പീയ്യൈയ്യെമ്മെല്ലേമാരുടെ വോട്ടുംപിന്തുണയും നേടിയെടുക്കുന്നതിനുവേണു്ടിയാണു് കാനംരാജേന്ദ്രനെയിപ്പോഴും സീപ്പീയെം സീപ്പീയ്യൈയ്യിലു്ത്തന്നെ നി൪ത്തിയിരിക്കുന്നതു്. ആ സീപ്പീയ്യൈയ്യെമ്മെല്ലേമാ൪ക്കു് കാനംരാജേന്ദ്രനിലൂടെ അതിനാവശ്യമുള്ള വിപ്പുനലു്കിക്കൊണു്ടിരിക്കുകയാണു്. മന്ത്രിസഭയിലുള്ള സീപ്പീയ്യൈയ്യുടെ മുഴുവ൯മന്ത്രിമാരും ഒടുവിലു് സീപ്പീയെമ്മിലു്ച്ചേരുമെന്നുറപ്പാണു്. കാനംരാജേന്ദ്രനെയിപ്പോളു് നേരിട്ടു് സീപ്പീയെമ്മിലു്സ്സ്വീകരിച്ചു് അയാളു് സീപ്പീയ്യൈയ്യിലു്നിന്നുപോയാലു് ആ വിപ്പുനലു്കുന്നതുനിലയു്ക്കും, മന്ത്രിസഭയിലുള്ള സീപ്പീയ്യൈമന്ത്രിമാരുടെപിന്തുണ മന്ത്രിമാരെന്നനിലയിലും എമ്മെല്ലേമാരെന്നനിലയിലും സീപ്പീയെമ്മിനുതുട൪ന്നുംലഭിക്കുമെങ്കിലും സീപ്പീയ്യൈയ്യിലു് പുതിയവിപ്പുവരുന്നതോടെ നിയമസഭയിലുള്ള സീപ്പീയ്യൈയ്യുടെകുറേയെമ്മെല്ലേമാ൪ തോന്നിയപോലെവോട്ടുചെയ്യും, ഗവണു്മെ൯റ്റുവീണേയു്ക്കുകയുംചെയ്യും. ഇപ്പോഴത്തെനിലയിലു് കോണു്ഗ്രസ്സുകൂടെയവരോടൊപ്പംചേ൪ന്നു് വോട്ടുചെയു്താലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് നിശ്ചയമായുംവീഴും. അതൊഴിവാക്കാനാണു് കാനംരാജേന്ദ്രനെ സീപ്പീയെം സീപ്പീയ്യൈയ്യിലു്ത്തന്നെ നി൪ത്തിയിരിക്കുന്നതു്.
Written and first published on: 23 August 2022
No comments:
Post a Comment