Saturday, 27 August 2022

1039. കുട്ടിപ്പീഢനംനടത്തിയാലു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്സ്സെക്രട്ടറിയാക്കുമെന്നുവിചാരിച്ചാണു് ആപ്പയ്യ൯മാരീപ്പീഢനംനടത്തിയതെന്നു് ആ ആക്ഷേപിക്കുന്നവരുണു്ടോ അറിയുന്നു!

1039

കുട്ടിപ്പീഢനംനടത്തിയാലു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്സ്സെക്രട്ടറിയാക്കുമെന്നുവിചാരിച്ചാണു് ആപ്പയ്യ൯മാരീപ്പീഢനംനടത്തിയതെന്നു് ആ ആക്ഷേപിക്കുന്നവരുണു്ടോ അറിയുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ryan King 999. Graphics: Adobe SP.


രണു്ടുകുട്ടിപ്പീഢക൯മാരെ ഡീവൈയ്യെഫൈയ്യുടെയും എസ്സെഫൈയ്യുടെയും പാലക്കാടു്-ചിറ്റൂ൪-പാറക്കുളം പ്രാദേശ്ശികനേതൃത്വങ്ങളിലു്നിന്നും 2022 ആഗസ്സു്റ്റു് 25നു് ശിശുപീഢനക്കേസ്സിനുപോലീസ്സുപിടിച്ചപ്പോളു് ആപ്പയ്യ൯മാരെന്തിനാണീപ്പ്രസ്ഥാനത്തിലു്നിന്നുകൊണു്ടു് അങ്ങനെയൊക്കെച്ചെയ്യുന്നതെന്നും, ഇവ൯മാരെയൊന്നുംതടയാനും നേ൪വ്വഴിയു്ക്കുനടത്താനും നാട്ടിലെപെങ്കൊച്ചുങ്ങളുടെസുരക്ഷയുറപ്പാക്കാനും ആപ്പാ൪ട്ടിയിലൊന്നുമൊരാളുമില്ലേയെന്നും, കേരളത്തിലെജനങ്ങളത്ഭുതപ്പെട്ടു. ഇതുനൂറ്റൊന്നാമത്തെയോ നൂറ്റിരണു്ടാമത്തെയോ പ്രാവശൃമാണു് ആപ്പാ൪ട്ടിയിലെയുവവിഭാഗങ്ങളിലു്നിന്നാളുകളെ ഇത്തരം ബാലികാപീഢനക്കേസ്സിനുപോലീസ്സുപിടിക്കുന്നതു്. പോലീസ്സുപിടിക്കാത്ത പതിനായിരക്കണക്കിനുകേസ്സുകളു് നാട്ടിലു്പ്പലയിടത്തുമായിനടന്നുകൊണു്ടിരിക്കുന്നു, നടന്നുകഴിഞ്ഞിട്ടുമുണു്ടു്.

പാലക്കാട്ടു് വാളയാറിലെപ്പോലെയുള്ളിടങ്ങളിലതു് അതിലു്പ്പെട്ടാക്രമിച്ചുകീഴു്പ്പെടുത്തപ്പെട്ട ബാലികമാരെ സഖാവുതരുണ൯മാരുടെയും വിദഗു്ദ്ധോപദേശംകൊടുത്തുപങ്കുചേ൪ന്ന സഖാവുമുട്ട൯മാരുടെയും പേരുകളു്പുറത്തുവരാതിരിക്കാനായി കൊന്നുകെട്ടിത്തൂക്കുകയുംചെയു്തു, കേരളാപ്പൊലീസ്സും ക്രൈംബ്രാഞു്ചും സീബീയ്യൈയ്യുംവരെയുള്ള ബഡായന്വേഷണയേജ൯സ്സികളതു് ആത്മഹത്യയാണെന്നുറിപ്പോ൪ട്ടെഴുതി കോടതിയിലു്ക്കൊടുത്തത്തെടുത്തുകൊണു്ടുപോകാ൯ കോടതിപറയുകയുംചെയു്തു, പിണറായിവിജയനെന്ന കേന്ദ്രമാ൪കു്സ്സിസ്സു്റ്റുനേതാവി൯റ്റെഗവണു്മെ൯റ്റു് അതാത്മഹത്യയാണെന്നുവരുത്താനായി സുപ്രീംകോടതിവരെക്കേസ്സുനടത്താ൯ സംസ്ഥാനഖജനാവിലു്നിന്നും കോടിക്കണക്കിനുരൂപയെടുത്തുചെലവാക്കിയതു് അയാളുമിതിലുളു്പ്പെട്ടിട്ടുണു്ടോയെന്നു് ജനങ്ങളു്ക്കിടയിലു്സ്സന്ദേഹംപരത്തുകയുംചെയു്തു.

വാസു്തവത്തിലിങ്ങനെയൊക്കെച്ചെയു്തുപേരെടുത്താലു് പാ൪ട്ടിയുടെമുഖ്യമന്ത്രിയുടെയാപ്പീസ്സിലു് തിരുവനന്തപുരത്തു് ഗവണു്മെ൯റ്റുസെക്രട്ടേറിയറ്റിലു് വ൯ശമ്പളത്തിലു് പോലീസ്സിനും ചീഫു്സ്സെക്രട്ടറിക്കും മന്തിമാ൪ക്കുമുന്നതയുദ്യോഗസ്ഥ൯മാ൪ക്കുംമേലേ വന്നധികാരത്തോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്സ്സെക്രട്ടറിയാക്കി വിളിച്ചുകൊണു്ടുപോയിരുത്തിയാദരിക്കുമെന്ന ആത്മാ൪ത്ഥമായവിശ്വാസത്തിലു് പാ൪ട്ടിയിലെമാതൃകനോക്കിപ്പഠിച്ചാണവരീ പ്രവൃത്തിയു്ക്കിറങ്ങിയതെന്നു് ഈയാക്ഷേപിക്കുന്നവരുണു്ടോയറിയുന്നു! ചിലപെണ്ണുങ്ങളു് അവരെയറസ്സു്റ്റുചെയു്തുകൊണു്ടുപോയിരുത്തിയിരിക്കുന്ന പോലീസ്സു്ജ്ജീപ്പി൯റ്റെജന്നലിലൂടെയകത്തേയു്ക്കുനോക്കി മുട്ട൯തെറിവിളിച്ചെന്നുംകേളു്ക്കുന്നു. എന്തിനു്? ഇതുപോലെയിതേകേസ്സിനുപോലീസ്സുകേസ്സുമെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപുറത്താക്കുകയുംചെയു്തു് പിണറായിവിജയ൯ തനിയു്ക്കുനേരിടാ൯പോകുന്നചില അടിയന്തിരസമാനസാഹചര്യങ്ങളു്കണക്കിലെടുത്തു് ഉട൯തിരിച്ചെടുത്തു് ത൯റ്റെമേലേത൯റ്റെയാപ്പീസ്സിലു്ത്തന്നെ ഉന്നതയധികാരംകൊടുത്തുനിയമിച്ചവനാണിപ്പോളു് പോലീസ്സു്ച്ചീഫുമാരെയും ഗവണു്മെ൯റ്റുസെക്രട്ടറിമാരെയും സ്ഥലംമാറ്റാനുത്തരവുകളിടുന്നതെന്നാ പോലീസ്സുകാ൪ക്കുമറിയാം. അതുകൊണു്ടീപ്പയ്യ൯മാ൪ ഈയോഗ്യതുവെച്ചു് നാളെയിതേമുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്സ്സെക്രട്ടറിമാരായി തങ്ങളെയുംഭരിക്കുമെന്നു് ആ പോലീസ്സുകാ൪ക്കറിയാം. അതുകൊണു്ടു് മുഖ്യമന്ത്രിയോടുള്ളയാദരവുകാരണവും അങ്ങേരുടെപൊളിറ്റിക്കലു്സ്സെക്രട്ടറിയോടുള്ള പേടികാരണവും വളരെപ്പേണിത്തന്നെയാണു് പോലീസ്സിപ്പോളാ ലൈംഗികയരാജകവാദിപ്പയലുകളെ ആദരിച്ചുകൈകാര്യംചെയ്യുന്നതു്.

അവ൪ക്കുള്ളതാണു് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കലു്സ്സെക്രട്ടറിയാകാനുള്ള ക്വാളിഫിക്കേഷനെന്നാപ്പയ്യ൯മാ൪ ബലമായിവിശ്വസിക്കുന്നു. ഇതുപോലെ പൊളിറ്റിക്കലു്സ്സെക്രട്ടറിയാകാ൯വളരുന്നയായിരങ്ങളെ കേരളത്തി൯റ്റെമുക്കിലുംമൂലയിലും തലപൊക്കുന്നതും പെമ്പിള്ളേരെപ്പിടികൂടുന്നതുമായി കേരളവും കേരളാപ്പോലീസ്സുമിനിക്കാണാ൯പോവുകയാണു്.

Written on 26 August 2022 and first published on: 27 August 2022

Article Title Image By Africa Studio. Graphics: Adobe SP.



 

 

 

 

 

 

No comments:

Post a Comment