കേരളത്തിലെ ലോകായുക്തനിയമത്തിലു് ഒരു മാറ്റംകൊണു്ടുവരത്തക്കതായി അതിലിപ്പോളെന്തുകുഴപ്പമാണുള്ളതെന്നുപറയാ൯ ഇടതുപക്ഷജനാധിപത്യമുന്നണിയിലെ ഒരുകക്ഷിയു്ക്കുംകഴിയുന്നില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Adragan. Graphics: Adobe SP.
കേരളത്തിലെ ലോകായുക്തനിയമത്തിലൊരു മാറ്റംകൊണു്ടുവരത്തക്കതായി അതിലിപ്പോളെന്തുകുഴപ്പമാണുള്ളതെന്നുപറയാ൯ ആനി൪ദ്ദിഷ്ടഭേദഗതിബില്ലിനെപ്പിന്തുണയു്ക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയിലെ സീപ്പീയ്യൈയ്യും സീപ്പീയെമ്മുമടക്കമുള്ള ഒരുകക്ഷിയു്ക്കുംകഴിയുന്നില്ല. എന്നിട്ടും നിലവിലുള്ളകുറ്റമറ്റനിയമത്തിലൊരു മാറ്റംവേണമെന്നതിലവരുറച്ചുനിലു്ക്കുകയാണു്. മാറ്റംവേണമെങ്കിലതെന്തുകൊണു്ടാണെന്നു് ജനങ്ങളോടുപറയണു്ടേ? നിലവിലുള്ളൊരുനിയമത്തിലൊരു മാറ്റംവരുത്തണമെങ്കിലതിനവ൪ക്കുള്ളയേകയധികാരം ജനപ്പ്രതിനിധികളെന്നനിലയു്ക്കുമാത്രമാണു്, അപ്പോളതിനുമുമ്പവരാമാറ്റമെന്തുകൊണു്ടാണെന്നു് ജനങ്ങളോടുതന്നെയാദൃമേപറയണു്ടേ? അവരെസ്സംശയാതീതമായി ബോദ്ധ്യപ്പെടുത്തണു്ടേ?
ഈനിയമത്തിലിപ്പോളു് 2022 ആഗസ്സു്റ്റിലു് മാറ്റംകൊണു്ടുവരാ൯മുമ്പിട്ടിറങ്ങിയിരിക്കുന്നതു് സീപ്പീയ്യൈയ്യും സീപ്പീയെമ്മുമെന്നരണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളായതിനാലു് അവരുടെരണു്ടുപാ൪ട്ടികളുടെയുംതന്നെയാ മു൯ഗവണു്മെ൯റ്റുകൊണു്ടുവന്നയാനിയമത്തിലു് അവരുടെരണു്ടുപാ൪ട്ടികളുടെയും അന്നത്തെയോയിന്നത്തെയോ പാ൪ട്ടിപ്പരിപാടികളു്ക്കും നയങ്ങളു്ക്കും നിലപാടുകളു്ക്കുംവിരുദ്ധമായി ഇന്നടിയന്തിരമായിമാറ്റംവരുത്തേണു്ടതായി എന്താണുണു്ടായിരുന്നതെന്നും, ഇന്നാനിയമത്തെയതേപടിയുളു്ക്കൊള്ളാനും പിന്തുടരാനുംകഴിയാത്തരീതിയിലു് ഇന്നാപ്പാ൪ട്ടിപ്പരിപാടികളു്ക്കും നയങ്ങളു്ക്കും നിലപാടുകളു്ക്കുമെന്തുമാറ്റമാണുവന്നിട്ടുള്ളതെന്നുംകൂടി, ജനങ്ങളോടുവിശദീകരിക്കേണു്ടതല്ലേയവ൪? കാടുംപടപ്പുംചേ൪ന്നുള്ളയവരുടെ പാ൪ട്ടിപ്പത്രങ്ങളുടെ മുഖക്കുറിപ്പുകളോ ലേഖനങ്ങളോ അല്ല, ജനങ്ങളു്ക്കുമനസ്സിലാവുന്നഭാഷയിലുള്ള ഈമാറ്റങ്ങളെസ്സംബന്ധിച്ചുള്ള വിശദീകരണങ്ങളാണവ൪നലു്കേണു്ടതു്. അതിന്നുവരെയവ൪നലു്കിയിട്ടില്ല. അതുനലു്കാ൯കഴിയാതെ ഭയപ്പെട്ടവ൪നിലു്ക്കുകയാണു്, ഇരിക്കുകയാണു്, ജനപ്പ്രതിനിധിനിയമസഭാവേദിയിലു് അവശരായിക്കിടക്കുകയാണു്. ഈനിയമമാറ്റത്തെക്കുറിച്ചു് അവരവരുടെമണ്ഡലങ്ങളിലെ അവരെത്തെരഞ്ഞെടുത്തധികാരംകൊടുത്തയച്ച ജനങ്ങളു്ക്കെന്താണുപറയാനുള്ളതെന്നു് റഫറണു്ടംനടത്തിയിട്ടുവേണമായിരുന്നില്ലേ ജനപ്പ്രതിനിധിനിയമസഭാവേദിയിലു് അവരീവിഷയത്തിലുള്ളയവരുടെയഭിപ്രായങ്ങളും ആ ബില്ലിനുള്ളപിന്തുണയോ പിന്തുണാരാഹിത്യമോ പ്രഖ്യാപിക്കാ൯? അവരുടെയഭിപ്രായങ്ങളു്ക്കുള്ളയാ ജനസമ്മതിയില്ലാതെ അവരുടെയതിനുള്ളയധികാരം സീറോയല്ലേ? ഇനിവീണു്ടുമൊരുഗവണു്മെ൯റ്റുണു്ടാകുമ്പോളു് ഇവ൪കൊണു്ടുവന്നമാറ്റത്തെനെഗേറ്റുചെയു്തു് ആനിയമത്തെവീണു്ടുംപൊളിച്ചെഴുതി അതി൯റ്റെപഴയയുഗ്രശക്തിപുനഃസ്ഥാപിക്കുന്നതു് ഈത്തൊണ്ണൂറ്റൊമ്പതെമ്മെല്ലേമാ൪കാരണം കേരളത്തിലെമൂന്നരക്കോടിജനങ്ങളു്ക്കെത്രമെനക്കേടാണു്!
നിലവിലുള്ള കേരളലോകായുക്തനിയമത്തിലെവ്യവസ്ഥ ഒരെമ്മെല്ലേയെയോ മന്ത്രിയേയോ ചീഫു്സ്സെക്രട്ടറിയേയോ മുഖ്യമന്ത്രിയേയോ ഒരഴിമതിയു്ക്കുപിടികൂടിലോകായുക്തശിക്ഷിച്ചാലു് അയാളെത്തലു്സ്ഥാനത്തുനിന്നുംപിരിച്ചുവിട്ടുകൊണു്ടും അനന്തരപ്രോസ്സിക്ക്യൂഷ൯നടപടി സ്വീകരിച്ചുകൊണു്ടുമുള്ളതീരുമാനം അയാളുടെനിയമനാധികാരിയായ നിയമസഭാസ്സു്പ്പീക്കറോ സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഭരണത്തലവനായ ഗവ൪ണ്ണറോ മൂന്നുമാസത്തിനകമെടുത്തു് വിധിനടപ്പാക്കണമെന്നാണു്, നിലവിലി൯ഡൃയിലെ റിപ്പബ്ലിക്ക൯വ്യവസ്ഥകളു്ക്കനുസരിച്ചു് അതൊരു ജുഡീഷ്യലു്വിധിയായതിനാലു് അതിനു് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീലില്ലായെന്നുള്ളതാണു്. അതിവ൪മാറ്റി മുഖ്യമന്ത്രിയെയഴിമതിയു്ക്കുപിടികൂടിശ്ശിക്ഷിച്ചാലു് അയാളെപ്പിരിച്ചുവിടുകയും അനന്തരപ്രോസ്സിക്ക്യൂഷ൯നടപടികളു് സ്വീകരിക്കുകയുംചെയ്യുന്നതിനുള്ള ഭരണത്തലവനെന്നുള്ളനിലയിലുള്ള ഗവ൪ണ്ണറുടെയധികാരമെടുത്തുകളഞ്ഞു് അതുനിയമസഭയിലേയു്ക്കുമാറ്റി, ഈ സങ്കീ൪ണ്ണനടപടിക്രമങ്ങളു്ക്കൊക്കെപ്പോകുന്നതിനുപകരം അഴിമതിക്കാരനാണെന്നുതെളിഞ്ഞയയാളെ അതോ വെറുതേവിടണോയെന്നൊരു അതുവരെയില്ലാത്തയപ്പീലധികാരവും ശിക്ഷനടപ്പാക്കണോവേണു്ടയോയെന്നു് തീരുമാനിക്കുന്നതിനുള്ളയധികാരവുംകൂടിക്കൂട്ടിച്ചേ൪ത്തു്, ഈ നിയമമാറ്റത്തിലൂടെയവ൪ നിയമസഭയിലു്നിക്ഷേപിച്ചതു് ലളിതമായിപ്പറഞ്ഞാലു് കള്ള൯മാരെപ്പിരിച്ചുവിടണോയെന്നു് തീരുമാനിക്കുന്നതിനുള്ളയധികാരം കള്ള൯മാരുടെകൗണു്സ്സിലിനെയേലു്പ്പിക്കുന്നതല്ലേ?
നിലവിലുള്ളലോകായുക്തനിയമത്തിലു്നിന്നു് നി൪ദ്ദിഷ്ടബില്ലിനുള്ളമാറ്റം അതിമതിനടത്തിയെന്നു് ലോകായുക്തവിധിയെഴുതിയാലും മുഖ്യമന്ത്രിയുട൯രാജിവെയു്ക്കണു്ടെന്നുള്ളതാണു്. അഴിമതിനടത്തിയെന്നുതെളിഞ്ഞാലു് മുഖ്യമന്ത്രിയുട൯രാജിവെയു്ക്കണു്ടെന്നുള്ള സ്വയംവിധിയെഴുത്തിലു് ഇടതുപക്ഷജനാധിപത്യമുന്നണി എങ്ങനെയാണെത്തിയതെന്നുജനങ്ങളോടുപറയണം. നിലവിലുള്ളമുഖ്യമന്ത്രിയു്ക്കെതിരെ ഒരഴിമതിക്കൈയ്യിട്ടുവാരലു്ക്കേസ്സു് വാദംപൂ൪ത്തിയാക്കി വിധിപറയാനായി ലോകായുക്തയുടെമുന്നിലുണു്ടെന്നുള്ളതല്ലാതെ ആ മാറ്റംകൊണു്ടുവരാ൯മതിയായ കാരണമെന്താണുള്ളതു്? ആപ്പറഞ്ഞതൊരുമതിയായകാരണമല്ലതാനും- ജനങ്ങളെസംബന്ധിച്ചിടത്തോളമെന്നല്ല നിയമബോധവും അഴിമതിവിരുദ്ധച്ചിന്താഗതിയുമുള്ള ആരെസ്സംബന്ധിച്ചിടത്തോളവും.
കോണു്ഗ്രസ്സല്ലാതെയൊരു പ്രതിപക്ഷമാണിവിടെയുണു്ടായിരുന്നതെങ്കിലു് ലോകായുക്തനിയമഭേദഗതിയു്ക്കെതിരെ കാസ൪കോടുമുതലു് തിരുവനന്തപുരംനിയമസഭവരെ അഞു്ചുലക്ഷമാളുകളുടെ പ്രകടനമാ൪ച്ചുസംഘടിപ്പിക്കുമായിരുന്നു, അതുതിരുവനന്തപുരത്തെത്തുന്നതിനുമെത്രയോമുമ്പു് ആ നിയമഭേദഗതിബില്ലതോടെ പി൯വലിക്കപ്പെടുകയുംചെയ്യുമായിരുന്നു. അവിടെയാണു് കോണു്ഗ്രസ്സി൯റ്റെചതി- ബീജേപ്പിയുടെയും.
Written and first published on: 26 August 2022
No comments:
Post a Comment