മടിയിലു്ക്കനമില്ലാത്തവ൪ക്കു് സ്വ൪ണ്ണക്കടത്തുകേസ്സു് ഈഡീ ബാംഗ്ലൂരേയു്ക്കുകൊണു്ടുപോകുന്നതുഭയമാണു്, കാരണം കേരളത്തിലുണു്ടാക്കിവെച്ചിട്ടുള്ള സകലയറേഞു്ജുമെ൯റ്റുംതെറ്റുകയാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Dimco. Graphics: Adobe SP.
മടിയിലു്ക്കനമില്ലാത്തവ൪ക്കു് 2016-21ലെ കേരളത്തിലെ ഗവണു്മെ൯റ്റി൯റ്റെനേതൃത്വത്തിലു് ഒരു മാ൪കു്സ്സിസ്സു്റ്റു-കോ൪പ്പറേറ്റുഭരണസംഘം തിരുവനന്തപുരത്തെ യൂയ്യേയ്യീക്കോണു്സ്സുലേറ്റി൯റ്റെമറവിലു് അവരുടെനയതന്ത്രച്ചാനലുപയോഗിച്ചു് വിമാനത്താവളംവഴി പലവ൪ഷംനടത്തിയ സ്വ൪ണ്ണംകള്ളക്കടത്തി൯റ്റെകേസ്സി൯റ്റെ ബാക്കിയുള്ളയന്വേഷണവും കോടതിവിചാരണയും കേരളത്തിലെക്കോടതികളിലു്നിന്നുമാറ്റി ക൪ണ്ണാടകസംസ്ഥാനത്തെ ബാംഗ്ലൂരുകൊണു്ടുപോകുന്നതിനെ ഭയമാണു്, കാരണം കേസ്സി൯റ്റെയന്വേഷണവും വിചാരണയും അങ്ങനെയെടുത്തുകൊണു്ടു് ഈഡീ ക൪ണ്ണാടകസംസ്ഥാനക്കോടതിയിലേയു്ക്കു് പോകുന്നതോടെ കേരളത്തിലെക്കോടതികളിലടക്കം അവരുണു്ടാക്കിവെച്ചിട്ടുള്ള സകലയറേഞു്ജുമെ൯റ്റുകളുംതെറ്റുകയാണു്. അതുകൊണു്ടു് അതുതടയുന്നതിനുവേണു്ടി അവ൪തുട൪ഭരണമുണു്ടാക്കിനേടിയ ഗവണു്മെ൯റ്റിലൂടെ ഈക്കേസ്സു് ക൪ണ്ണാടകക്കോടതിയിലേക്കുമാറ്റാ൯ സമ്മതിക്കുകയില്ലെന്നു് സുപ്രീംകോടതിയിലു്ച്ചെന്നുവാദിക്കുന്നതടക്കം 2022 ജൂലൈമാസം അവ൪ പലനടപടികളുമാരംഭിച്ചിരിക്കുകയാണു്. ആമുഖ്യമന്ത്രിയുടെഭയം വ്യക്തം! ഈക്കേസ്സു് ഈഡീയുടെയാവശ്യപ്പ്രകാരം ക൪ണ്ണാടകക്കോടതിയിലേക്കുമാറ്റാ൯ സുപ്രീംകോടതിയനുവദിച്ചില്ലെങ്കിലു് കുറഞ്ഞപക്ഷം ഇപ്പോഴത്തെക്കേരളമുഖ്യമന്ത്രിയും കേന്ദ്രഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെ നിശാസാമന്തകക്ഷിയുമായ മാ൪കു്സ്സിസ്സു്റ്റുനേതാവു് വിജയ൯മന്ത്രി മുമ്പുപ്രതിയായ ലാവലി൯ വൈദ്യുതയഴിമതിക്കേസ്സു് സുപ്രീംകോടതിയിലു് സി. ബി. എ.യുടെ അപ്പീലു്നടക്കുന്നതു് അനന്തമായിവലിച്ചുനീട്ടി (ഇപ്പോളതു് സ൪വ്വകാലറെക്കാ൪ഡായ ഇരുപത്തിരണു്ടു് മാറ്റിവെയു്ക്കലു്കഴിഞ്ഞു!) വിജയനെ ഒരുപ്രാവശ്യംകൂടി മുഖ്യമന്ത്രിയാക്കിയതിലും കോടതിയു്ക്കുകൂടിപ്പങ്കുണു്ടോയെന്നെങ്കിലും അതോടെയറിയാനാകും. ഇ൯ഡൃയിലാദ്യമായി ഈക്കേസ്സു് ഇരുപത്തിരണു്ടുപ്രാവശ്യം വലിച്ചുനീട്ടാനനുവദിച്ചകോടതി അത്രനിഷു്ക്കളങ്കമോ?
Written on 30 July 2022 and first published on: 05 August 2022
No comments:
Post a Comment