കേരളത്തിലുള്ളതു് ഒരേകാധിപത്യഭരണമാണെന്നുള്ള പ്രചരണത്തി൯റ്റെ അ൪ത്ഥമെന്തു്? പ്രതിപക്ഷത്തി൯റ്റെയും മാധ്യമങ്ങളുടെയുമടക്കമുള്ള ആപ്പ്രചരണത്തി൯റ്റെ ലക്ഷൃമെന്തു്? യഥാ൪ത്ഥത്തിലതൊരു ഓലിഗാ൪ക്കിയല്ലേ, ഒരുവിദേശചെറുസംഘത്തി൯റ്റെ ഭരണമല്ലേ? ആ വിദേശചെറുസംഘത്തി൯റ്റെ സാന്നിദ്ധ്യംമറയു്ക്കാനല്ലേ ഏകാധിപത്യഭരണമെന്നുപ്രചരിപ്പിക്കുന്നതു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Javad Rajabzade. Graphics: Adobe SP.
കേരളത്തിലുള്ളതു് ഒരേകാധിപത്യഭരണമാണെന്നുള്ള പ്രചരണത്തി൯റ്റെ അ൪ത്ഥമെന്തു്? പ്രതിപക്ഷത്തി൯റ്റെയും മാധ്യമങ്ങളുടെയുമടക്കമുള്ള ആപ്പ്രചരണത്തി൯റ്റെ ലക്ഷൃമെന്തു്? യഥാ൪ത്ഥത്തിലതൊരു ഓലിഗാ൪ക്കിയല്ലേ, ഒരുവിദേശചെറുസംഘത്തി൯റ്റെ ഭരണമല്ലേ? ആ വിദേശചെറുസംഘത്തി൯റ്റെ സാന്നിദ്ധ്യംമറയു്ക്കാനല്ലേ ഏകാധിപത്യഭരണമെന്നുനാനാവഴിയും തുട൪ച്ചയായിപ്പ്രചരിപ്പിക്കുന്നതു്? ഭരണതി൯റ്റെവകയായെടുക്കുന്ന ഓരോതീരുമാനത്തി൯റ്റെയും ഓരോനടപടിയുടെയും പ്രയോജനക്കാ൪ ആ വിദേശചെറുസംഘമല്ലേ? കഴിഞ്ഞയാറുവ൪ഷത്തിനകമെടുത്ത ഏതു് ഗവണു്മെ൯റ്റുതീരുമാനമോയെടുത്തുനോക്കൂ- അതൊന്നുമൊരു ഏകാധിപത്യഭരണത്തി൯റ്റെതീരുമാനങ്ങളും നടപടികളുമായിരുന്നില്ല, ഒരു ഓലിഗാ൪ക്കിയുടെനടപടികളും തീരുമാനങ്ങളുമായിരുന്നുവെന്നുകാണാം. അവരാണതി൯റ്റെപ്രയോജനംമുഴുവനും കൊണു്ടുപോയതു്.
സെക്രട്ടേറിയറ്റിലു് ചീഫു്സ്സെക്രട്ടറി വിശ്വാസ്സു്മേത്തതന്നെസന്ധ്യയു്ക്കുമുന്നിലിറങ്ങിനിന്നു് രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയുംതടഞ്ഞു് ത൯റ്റെയടക്കം വിദേശത്തേയു്ക്കുള്ള യാത്രാപ്പരിപാടികളുടെയടക്കം ഫയലുകളു്കത്തിച്ചതോടെയാണു് ആ ചെറുസംഘത്തി൯റ്റെപ്രവ൪ത്തനം- സാന്നിദ്ധ്യം- കേരളത്തിലു് കണ്ണുള്ളവരുടെമുന്നിലു് കുറേശ്ശേക്കണു്ടുതുടങ്ങിയതു്, അണിയറയു്ക്കുപുറത്തു് പ്രത്യക്ഷപ്പെട്ടുതുടങ്ങിയതു്, കാരണമതവരെസ്സംബന്ധിച്ചിടത്തോളം കേരളസാഹചര്യത്തിലുള്ളയാദ്യത്തെയെമ൪ജ൯സ്സിയായിരുന്നു, കേരളഗവണു്മെ൯റ്റിലെരാഷ്ട്രീയക്കാരുടെയും അവരുമായുള്ളസ്ഥിരംഗൂഢാലോചനക്കാരായ ഉന്നതയുദ്യോഗസ്ഥ൯മാരുടെയും യൂയ്യേയ്യീ, അമേരിക്ക, നെത൪ലാ൯ഡു്സ്സുതുടങ്ങിയ പുറത്തുപറയാ൯കൊള്ളാവുന്നരാജ്യങ്ങളും മറ്റുപലപുറത്തുപറയാ൯കൊള്ളാത്തരാജ്യങ്ങളുംതമ്മിലുള്ള ഇടപാടുകളുടെ യാത്രാരേഖകളു്സൂക്ഷിക്കുന്ന കേരളസെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോളു്ഡിപ്പാ൪ട്ടുമെ൯റ്റിലെകള്ളപ്പരിപാടികളു് ആദ്യമായിപ്പൊതുജനശ്രദ്ധയിലു്പ്പെട്ടതും കേന്ദ്രയന്വേഷണയേജ൯സ്സികളുടെ അന്വേഷണത്തിലു്പ്പെട്ടതും അപ്പോളായിരുന്നു. അനേകവ൪ഷമാരുടെയുംശ്രദ്ധയിലു്പ്പെടാതെ അനായാസ്സംവെച്ചുനടത്തിയ ഈവിദേശചെറുസംഘത്തി൯റ്റെ കേരളഭരണത്തിലുള്ളയിടപെടലും നേരിട്ടുള്ളഭരണവും ആദ്യമായിപ്പൊതുജനശ്രദ്ധയിലു്പ്പെട്ടതു് അവരെസ്സംബന്ധിച്ചിടത്തോളമൊരു വ൯ എമ൪ജ൯സ്സിയും പ്രതിസന്ധിയുംതന്നെയായിരുന്നു. ആ പ്രോട്ടോക്കോളു്ഡിപ്പാ൪ട്ടുമെ൯റ്റിലെഫയലുകളാണവ൪ കത്തിച്ചിട്ടുകടന്നുകളഞ്ഞതു്- അന്വേഷിച്ചപോലീസ്സാപ്പീസ്സ൪മാരുടെഭാഷയിലു്പ്പറഞ്ഞാലു് സ്വയംതീപിടിച്ചുകത്തിയതു്.
ആസമയത്തു് ഇതിലൊരുവിദേശചെറുകമ്പനിയായ പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സെന്നൊരുഘടകത്തിനു് കേരളാസെക്രട്ടേറിയറ്റിനകത്തുതന്നെയൊരു ഓഫീസ്സു്ബ്ലോക്കനുവദിക്കുന്നിടംവരെയെത്തിയിരുന്നു വിദേശചെറുസംഘത്തി൯റ്റെയും ഇവരുടെ കീഴു്ബ്രാഞു്ചായ ഗവണു്മെ൯റ്റി൯റ്റെയും കേരളഭരണം. ഈ ഭരണജൂണു്ടായെയതേപടി സെക്രട്ടേറിയറ്റിനകത്തു് ഹൗസ്സുചെയ്യിക്കുന്നതിനുള്ളപരിപാടികളാണു് മുഖ്യമന്ത്രിയായിരുന്നപിണറായിവിജയനും ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിവിഭാഗവും നടത്തിക്കൊണു്ടിരുന്നതു്.
ആത്തീകത്തിക്കലു്- അതുനല്ലൊരോപ്പറേഷനായിരുന്നു, അവരുടെകോ൪പ്പറേറ്റുകണ്ണിലു്നോക്കുമ്പോളു്, കാരണം കത്തിക്കുന്നതിനുമുമ്പുതന്നെ അടുത്തയിരുപത്തഞു്ചുകൊല്ലത്തേയു്ക്കു് കേരളത്തിലേതൊരിടതുമുന്നണിഗവണു്മെ൯റ്റുവന്നാലും മന്ത്രിസഭവന്നാലും മന്ത്രിവന്നാലും നിയമസഭവന്നാലും ബ്ലാക്കു്മെയിലുചെയ്യുന്നതിനോ ഗ്രീ൯മെയിലുചെയ്യുന്നതിനോയുള്ള സകലതുമെടുത്തുകൊണു്ടുപോയി- വിദേശത്തേയു്ക്കുതന്നെയെന്നൂഹിക്കപ്പെടുന്നു. അല്ലയി൯ഡൃയിലു്ത്തന്നെയാണെങ്കിലു്, അമേരിക്ക൯പ്രസിഡ൯റ്റായിരുന്ന ഡൊണാളു്ഡു് ട്രംപു് അധികാരംനഷ്ടപ്പെടുന്നസമയത്തെടുത്തുകൊണു്ടുപോയ ഫയലുകളു് പിന്നീടുചെന്നുറെയിഡുനടത്തിപ്പിടിച്ചെടുത്തു് ഇപ്പോളയാളെപ്പ്രോസ്സിക്ക്യൂട്ടുചെയ്യാനുംകൂടിയൊരുങ്ങുന്ന അത്രനിശ്ചയദാ൪ഢ്യവും സ്വാതന്ത്ര്യവുമുള്ള എഫു്. ബി. ഐ.പോലുള്ളയേജ൯സ്സികളുണു്ടായിരിക്കണം. ഇവിടെയാകെയുള്ളതു് പരമാവധിയൊരു ക്രൈംബ്രാഞു്ചാണു്. അവരാകട്ടെ പിണറായിവിജയനെനോക്കിച്ചിരിക്കുന്നവ൪ക്കെതിരെയെല്ലാം ഗൂഢാലോചനക്കേസ്സെടുക്കാ൯നടക്കുകയാണു്.
Written and first published on: 19 August 2022
No comments:
Post a Comment