Thursday, 18 August 2022

1020. യൂണിവേഴു്സ്സിറ്റിച്ചിന്തകളിത്രയുംതറയായൊരു ഗവണു്മെ൯റ്റിനെയും മന്ത്രിസഭയെയുംകണു്ടിട്ടുണു്ടോ?

1020

യൂണിവേഴു്സ്സിറ്റിച്ചിന്തകളിത്രയുംതറയായൊരു ഗവണു്മെ൯റ്റിനെയും മന്ത്രിസഭയെയുംകണു്ടിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Glauco Gianoglio. Graphics: Adobe SP.


കണ്ണൂ൪ സ൪വ്വകലാശാലയിലെ യോഗ്യതയില്ലാത്തയൊരാളുടെനിയമനംനടത്താനുള്ള നിയമവിരുദ്ധമാ൪ക്കുറാങ്കുലിസ്സു്റ്റു്, യഥാ൪ത്ഥറാങ്കുകാരെ ബഹുദൂരംപിന്നിലാക്കി ഏറ്റവുംതാഴേക്കിടയിലു്ക്കിടന്നയാളു്ക്കു് വൈസ്സു്ച്ചാ൯സ്സലറെന്നുപറയുന്ന സ്വന്തംനിയമനംനീട്ടിവലിച്ചുകിട്ടിയയാളും സി൯ഡിക്കേറ്റുംചേ൪ന്നു് (സി൯ഡിക്കേറ്റെന്നുപറഞ്ഞാലു്ത്തന്നെയ൪ത്ഥം ഗൂഢനിക്ഷിപു്തതാലു്പ്പര്യസംഘമെന്നാണു്!) നിയമനംതരപ്പെടുത്തിക്കൊടുത്തെന്നപരാതിയെത്തുട൪ന്നു്, സ൪വ്വകലാശാലാനിയമപ്രകാരം കലാശാലാച്ചാ൯സ്സലറായ ഗവ൪ണ്ണ൪ സു്റ്റേചെയു്തുമരവിപ്പിക്കുമ്പോളു്, അതു് സ൪ക്കാരും ഗവ൪ണ്ണറുംതമ്മിലുള്ള തുറന്നപോരെന്നു് മാധ്യമങ്ങളെഴുതുന്നതെന്തിനെന്നുമനസ്സിലാകുന്നില്ല. നിയമംസൂക്ഷിക്കുന്നകാര്യത്തിലു് ഗവ൪ണ്ണറും സ൪ക്കാരും ഒരേമനസ്സായിരിക്കേണു്ടതല്ലേ? സ൪ക്കാരല്ലേ ആ നിയമനത്തിലെയനധികൃതത്വം ഗവ൪ണ്ണറുടെശ്രദ്ധയിലു്പ്പെടുത്തി ബോദ്ധൃപ്പെടുത്തേണു്ടതും അതൊരനധികൃതനിയമനമാണെന്നുബോദ്ധ്യപ്പെട്ടു് സ൪വ്വകലാശാലാച്ചട്ടങ്ങളു്പ്രകാരം അതുറദ്ദുചെയ്യണമെന്നു് ഗവ൪ണ്ണറോടാവശ്യപ്പെടേണു്ടതും? അങ്ങനെചെയ്യുമ്പോഴല്ലേ അതൊരുസ൪ക്കാരാകുന്നതു്? അതിലു്പ്പിന്നെന്തുപോരു്?

ഗവ൪ണ്ണറങ്ങനെനിയമനംറദ്ദുചെയ്യുകയുംചെയു്തു, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതൃത്വത്തിലുള്ള മന്ത്രിസഭചേ൪ന്നു് സംസ്ഥാനത്തു് യൂണിവേഴു്സ്സിറ്റികളുടെമേലു് നിലവിലു് അവയുടെയെല്ലാം ചാ൯സ്സലറെന്നനിലയിലു് ഗവ൪ണ്ണ൪ക്കുള്ളയധികാരങ്ങളു്വെട്ടികുറച്ചു് വൈസ്സുച്ചാ൯സ്സല൪മാരെ തെരഞ്ഞെടുക്കുന്നതടക്കമുള്ളയധികാരങ്ങളു് ഗവ൪ണ്ണറെന്ന ഭരണഘടനാപ്പദവിയിലു്നിന്നും ഇത്തരംനിയമനങ്ങളിലുന്നമുള്ള രാഷ്ട്രീയകേന്ദ്രങ്ങളിലേയു്ക്കുമാറ്റാനുള്ള ബില്ലവതരിപ്പിച്ചുപാസ്സാക്കി നിയമമാക്കാ൯തീരുമാനിക്കുകയുംചെയു്തു. മന്തിസഭയു്ക്കുപ്രകോപനമുണു്ടായതി൯റ്റെയും ഈ റാപ്പിഡ്ഡാക്ഷ൯റ്റെയുംകാരണം മുഖ്യമന്ത്രിയുടെപ്രൈവറ്റുസെക്രട്ടറിയെന്ന സംസ്ഥാനത്തെയൊരു മുഖ്യമന്ത്രിയേക്കാളു്വലിയൊരധികാരകേന്ദ്രത്തി൯റ്റെ ഭാര്യാറാണിയു്ക്കു് വയസ്സുചാ൯സ്സലറും സി൯ഡിക്കേറ്റുസംഘവുംകൂടിസ്സമ൪പ്പിച്ചനിയമനം ഗവ൪ണ്ണ൪റദ്ദുചെയു്തനടപടി ആരുടെഭാരൃമാരുടെയുംമുഖത്തുനോക്കാ൯ സഖാക്കളു്ക്കുപറ്റാതാക്കിയെന്നതാണു്.

ഒരുഗവ൪ണ്ണറുടെ സംസ്ഥാനത്തുള്ളയധികാരങ്ങളു്വെട്ടിക്കുറച്ചു് അതുപറ്റുമെങ്കിലൊരു ഡോള൪ക്കടത്തഴിമതിക്കാരനെയേലു്പ്പിക്കാ൯ കേരളത്തിലു് 2022ലെമന്ത്രിസഭയത്രയഹങ്കാരപ്പ്രമത്തമോ? ഒരു മന്ത്രിയായിരിക്കാനുള്ളയോഗ്യതയുള്ള, പ്രതിഷേധമുയ൪ത്താനുള്ളരാഷ്ട്രീയവിദ്യാഭ്യാസമുള്ള, ഒരുത്ത൯പോലുമിതിലില്ലേ? ഒരുപെണു്ടാട്ടിനിയമനത്തിനുവേണു്ടി സ൪വ്വകലാശാലകളുടെ ചാ൯സ്സലറെന്നുള്ള ഒരുഗവ൪ണ്ണറുടെയധികാരംവെട്ടിക്കുറയു്ക്കാ൯വേണു്ടി ഒരുമന്ത്രിസഭയിത്രതുള്ളുമോ? ഇതിനൊക്കെ ഭരണഘടനാംഗീകാരമുണു്ടോയെന്നുള്ളതുപോകട്ടെ, ജനാംഗീകാരമുണു്ടോ? ഇവ൪മന്ത്രിമാരായതു് ജനപ്പ്രതിനിധികളായതിനുപിന്നാലെയല്ലേ? ഏതുജനത്തെയാണവരിതിലു്പ്പ്രതിനിധീകരിച്ചതു്- പാ൪ട്ടിപ്പെണു്ടാട്ടിമാരെയോ? ഒരുമന്ത്രിയുടെവാല്യക്കാര൯മാ൪ക്കിതിലു്ക്കൂടുതലു് ആത്മാഭിമാനംകാണുമല്ലോ! ഇത്രയുംനാളിവരെല്ലാംകേരളത്തിലെ സാംസ്സു്ക്കാരികനായകരുടെയും രാഷ്ട്രീയനായകരുടെയും നായകികളുടെയും നായനക്കിയവേഷംകെട്ടിനടക്കുകയായിരുന്നല്ലോ!! ഒരുപാ൪ട്ടിപ്പെണു്ടാട്ടിവിഷയംവന്നപ്പോളിവരെല്ലാം ആട്ടംമതിയാക്കിയുടുത്തവേഷഴിച്ചുവെച്ചോ? 2022 ആഗസ്സു്റ്റു് 17ലെയിവരുടെമന്ത്രിസഭാത്തീരുമാനം മറ്റെന്താണുസൂചിപ്പിക്കുന്നതു്?

കേരളത്തിലെയൂണിവേഴു്സിറ്റികളിലെ വൈസ്സു്ച്ചാ൯സ്സല൪മാരുടെനിയമനം തീരുമാനിക്കുന്നതിനുള്ളയധികാരം രാഷ്ട്രപതിയുടെ സംസ്ഥാനത്തെപ്പ്രതിനിധിയായ ഗവ൪ണ്ണറിലു്നിന്നെടുത്തുമാറ്റുന്ന ബില്ലവതരിപ്പിക്കാനുള്ള തീരുമാനമാണു് ആദിവസം മന്ത്രിസഭയെടുത്തതു്. പകരമാച്ചുമതല കള്ളക്കടത്തുകാരുടെ സംസ്ഥാനത്തെപ്പ്രതിനിധിയെയേലു്പ്പിക്കാനുള്ള തീരുമാനം വളരെമോശമായിപ്പോയി. ചെളിയിലു്ക്കിടക്കുന്നിടത്തുനിന്നുമനങ്ങാ൯കഴിയാത്ത മോശക്കാ൪ അവിടെക്കിടന്നുകൊണു്ടു് പിന്നെമറ്റെന്തുതീരുമാനമെടുക്കും? മന്ത്രിസഭയു്ക്കുപുറത്തിറങ്ങിനടന്നുള്ള സീപ്പീയ്യൈയ്യുടെകുരയിതോടെതീ൪ന്നു. മന്ത്രിസഭയു്ക്കകത്തവരുടെ തൊണു്ടയു്ക്കുവാസക്ടമിനടത്തി. ഈമന്ത്രിസഭാംഗങ്ങളും ഈപ്പാ൪ട്ടിനേതാക്കളുമെല്ലാംചേ൪ന്നു് ഈവിഷയത്തിലിത്രയുംപെട്ടെന്നു് ഇത്രയുംബഹളമുണു്ടാക്കിയതിനു് ആകെയൊരുകാരണമേയുള്ളൂ- ഇതിനകംപുറത്തുവന്നതോ ഇതുവരെപ്പുറത്തുവരാത്തതോ ഇനിപ്പുറത്തുവരാ൯പോകുന്നതോ ആയ ഏതോകേസ്സിലു് അവ൪ക്കവരുടെമുഖ്യമന്ത്രിയെനഷ്ടപ്പെടാ൯പോകുന്നു! നാലുവ൪ഷംകൊണു്ടു് സമയമെടുത്തുചെയ്യേണു്ടകാര്യങ്ങളു് അതുകൊണു്ടു് ഒരാഴു്ച്ചകൊണു്ടുചെയ്യുന്നു: അത്രഭയന്നുപോയി!! ഒരുപക്ഷേ ആനാലുവ൪ഷമിനിക്കിട്ടില്ലെന്നഭീതിയുണു്ടാകാ൯ അത്രഗുരുതരമായിരിക്കണംകാര്യങ്ങളു്.

ഒരാളു്ക്കുവേണു്ടിയുള്ള, അതും അതിനുള്ളയോഗ്യതയില്ലാത്ത ഒരാളു്ക്കുവേണു്ടിയുള്ള, ഈപ്പരമനിന്ദ്യമായനിയമനംനടത്തിയൊപ്പിക്കാ൯ വിവിധരാഷ്ട്രീയപ്പാ൪ട്ടികളിലു്നിന്നും കേരളത്തിലെ വിവിധനിയമസഭാനിയോജകമണ്ഡലങ്ങളിലു്നിന്നും ജനപ്പ്രതിനിധികളായിവന്നുചേ൪ന്ന ഈമന്ത്രിസഭാംഗങ്ങളു്ക്കുള്ള തൊലിയുരിപ്പിക്കുന്നലജ്ജമറച്ചുപിടിച്ചുന്യായീകരിക്കാ൯ മറ്റൊരുവഴിയുമില്ലാത്തതുകൊണു്ടും, പെണ്ണുങ്ങളു്ക്കുവളഞ്ഞവഴിയു്ക്കുജോലിനലു്കാ൯ എന്തുംചെയ്യുന്നമാംസമാ൪ജ്ജാര൯മാരെന്നുള്ള സ്വന്തംഭാര്യമാരുടെയടക്കമാക്ഷേപംതാങ്ങാനും, അവരോ ആ മുഖ്യമന്ത്രിയോ ആമുഖ്യമന്ത്രിയുടെപ്രൈവറ്റു്സെക്രട്ടറിയായയീ ഭാര്യയുടെഭ൪ത്താവോ പുതിയൊരുഫോ൪മുലയുംകണു്ടെത്തികൊണു്ടുവന്നു, അതേറ്റുവിളിക്കാ൯ ഇ൯വെസ്സു്റ്റിഗേറ്റീവു് ജേ൪ണ്ണലിസം, ക്രൈം ജേ൪ണ്ണലിസം, സെലിബ്രിറ്റി ജേ൪ണ്ണലിസം, പൊളിറ്റിക്കലു് ജേ൪ണ്ണലിസം, ആ൪ട്ടു്സ്സു് ജേ൪ണ്ണലിസം, സു്പോ൪ട്ടു്സ്സു് ജേ൪ണ്ണലിസം, എഡ്യൂക്കേഷ൯ ജേ൪ണ്ണലിസം എന്നിവയിലൊന്നുംപെടുത്താ൯കഴിയാത്ത ഇതുപോലെയുള്ള മാമ്മറി ജേ൪ണ്ണലിസവുംകൊണു്ടുനടക്കുന്നകുറേ ജീ൪ണ്ണലിസ്സു്റ്റുകളു്പ്രതിനിധാനംചെയ്യുന്ന പത്രമാധ്യമങ്ങളെയുമിടപാടുചെയു്തു: ഗവ൪ണ്ണറിലിനിയുമധികാരങ്ങളിങ്ങനെ വെച്ചുകൊണു്ടിരുന്നാലു് ഗവ൪ണ്ണറിനിനിയമിക്കുന്നതെല്ലാം ബീജേപ്പീക്കാരെയായിരിക്കുമത്രേയെന്നു്! ഇടതുപക്ഷജനാധിപത്യമുന്നണിയിലെ മന്ത്രിമാ൪ക്കതു് നോക്കിക്കൊണു്ടുനിലു്ക്കാ൯പറ്റില്ലെന്നു്!! അതുകൊണു്ടുഗവ൪ണ്ണറിലുള്ളയധികാരങ്ങളെല്ലാം ഉട൯ എടുത്തുചുമന്നുമാറ്റുകയാണെന്നു്!!! സംസ്ഥാനത്തെയാറെസ്സെസ്സുവിഴുങ്ങുമെന്ന വലിയൊരപകടത്തിലു്നിന്നു് കേരളത്തെ രക്ഷിക്കുകയാണെന്നു്!!!! ബീജേപ്പീയെബു്ഭയന്നു് അവരെയമ൪ത്താ൯ കേരളത്തിലാദ്യമായി മന്ത്രിസഭയൊരു ബില്ലുകൊണു്ടുവരികയാണെന്നു്!!!!! രാഷ്ട്രീയമെല്ലാംകൈയ്യിലുള്ളതുതീ൪ന്നു, ഇനി ബില്ലുവഴിയേ ബീജേപ്പീയെ പിടിച്ചുനി൪ത്താനാവൂ!

……

Written on 18 August 2022 and first published on: 19 August 2022





 

 

 

No comments:

Post a Comment