Sunday 21 August 2022

1026. മീനെല്ലാവ൪ക്കും പൊരിച്ചുകേറ്റണം, കറിവെച്ചുമൂക്കുമുട്ടെയടിക്കണം, പക്ഷേ മത്സൃത്തൊഴിലാളികളു് സമരംചെയ്യുമ്പോളു് സാമൂഹ്യമാധ്യങ്ങളെന്തുപ്രതികരിച്ചു? അവിടെയോരോരുത്തരും ഇങ്ങനെയൊരുസമരമേനടക്കുന്നതായിനടിക്കാതെ പൊണറായിവിജയ൯റ്റെകള്ളക്കടത്തുകളെ വാഴു്ത്തിനടക്കുകയല്ലേ?

1026

മീനെല്ലാവ൪ക്കും പൊരിച്ചുകേറ്റണം, കറിവെച്ചുമൂക്കുമുട്ടെയടിക്കണം, പക്ഷേ മത്സൃത്തൊഴിലാളികളു് സമരംചെയ്യുമ്പോളു് സാമൂഹ്യമാധ്യങ്ങളെന്തുപ്രതികരിച്ചു? അവിടെയോരോരുത്തരും ഇങ്ങനെയൊരുസമരമേനടക്കുന്നതായിനടിക്കാതെ പൊണറായിവിജയ൯റ്റെകള്ളക്കടത്തുകളെ വാഴു്ത്തിനടക്കുകയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Noaa. Graphics: Adobe SP.


മീനെല്ലാവ൪ക്കും പൊരിച്ചുകേറ്റണം, കറിവെച്ചുമൂക്കുമുട്ടെയടിക്കണം, പക്ഷേ മത്സൃത്തൊഴിലാളികളു് സമരംചെയ്യുമ്പോളു് സാമൂഹ്യമാധ്യങ്ങളെന്തുപ്രതികരിച്ചു? അവിടെയോരോരുത്തരും ഇങ്ങനെയൊരുസമരമേനടക്കുന്നതായിനടിക്കാതെ പൊണറായിവിജയ൯റ്റെകള്ളക്കടത്തുകളെവാഴു്ത്തിനടക്കുകയല്ലേ? കേരളത്തിലെ 222 മത്സ്യബന്ധനഗ്രാമങ്ങളിലായി എട്ടുലക്ഷമാളുകളു് കടലു്മീ൯പിടിത്തത്തെയുപജീവനമാക്കിക്കഴിയുന്നുണു്ടു്. മൂന്നരക്കോടിയാളുകളു് അവ൪പിടിച്ചുകൊണു്ടുവരുന്നതും സംസു്ക്കരിക്കുന്നതും വിലു്പ്പനനടത്തുന്നതുംകഴിച്ചുംകഴിയുന്നു. ഈത്തൊഴിലി൯റ്റെവ്യാപു്തിയൂഹിച്ചുകൂടേ? കൊല്ലങ്കോടു്, പരുത്തിയൂ൪, പൂവാ൪, കരുങ്കുളം, കൊച്ചുതുറ, പുതിയതുറ, പള്ളം, പുല്ലുവിള, അടിമലത്തുറ, ചൊവ്വര, വിഴിഞ്ഞം, കോവളം, പനത്തുറ, പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ, വലിയതുറ, കൊച്ചുതോപ്പു്, വലിയതോപ്പു്, ശംഖുംമുഖം, കണ്ണാന്തുറ, വെട്ടുകാടു്, കൊച്ചുവേളി, പള്ളിത്തുറ, വലിയവേളി, വെട്ടുതുറ, പുത്ത൯തോപ്പു്, വെട്ടിയത്തുറ, മരിയനാടു്, പുതുക്കുറിച്ചി, പെരുമാതുറ, താഴംപള്ളി, പൂന്തുറ, അഞു്ചുതെങ്ങു്, മാമ്പള്ളി, കായിക്കര, അരിവാളം, വെട്ടൂ൪, ചിലക്കൂ൪, ഓടയം, ഇടവ എന്നീ മത്സ്യബന്ധനഗ്രാമങ്ങളു് തിരുവനന്തപുരംജില്ലയിലു്ത്തന്നെയുണു്ടു്. ഇവിടങ്ങളിലു് കേരളത്തിലെ മറ്റുഗ്രാമങ്ങളിലുള്ളത്ര അടിസ്ഥാനസൗകര്യങ്ങളു്പോലുമില്ലാതെ തിങ്ങിനിറഞ്ഞുജീവിക്കുന്നയാളുകളു് പിടിച്ചുകൊണു്ടുവരുന്നമീനാണു് തിരുവനന്തപുരത്തുകാ൪കേറ്റുന്നതു്.

അങ്ങുകന്യാകുമാരിജില്ലയു്ക്കടുത്തുനിന്നുംമുതലു് അകലെച്ചിറയി൯കീഴുവരെയുള്ള മത്സ്യത്തൊഴിലാളികളു്ക്കു് വിഴിഞ്ഞംതുറമുഖം നി൪മ്മാണംതുടങ്ങിയശേഷം ജീവിതംനരകമായി. കേരളത്തിലെ വിദേശകോ൪പ്പറേറ്റുമുതലാളിത്തഗവണു്മെ൯റ്റി൯റ്റെ ഭരണമാരംഭിച്ചശേഷം അവരുടെ കോ൪പ്പറേറ്റുകുതന്ത്രങ്ങളു്കാരണം അനേകമൈലുകളുള്ളിലു്ച്ചെന്നാലേ അവ൪ക്കുമത്സ്യംകിട്ടൂവെന്നായതും, ഒരുനാട൯വള്ളത്തിനു് അത്രയുംദൂരംതാണു്ടിത്തിരിച്ചെത്താ൯ ഒരെണ്ണത്തിനു് അറുന്നൂറുലിറ്റ൪മണ്ണെണ്ണയാവശ്യമുള്ളിടത്തു് എ൯ജി൯നനയാനുള്ളമണ്ണെണ്ണപോലും കേന്ദ്ര-സംസ്ഥാനഗവണു്മെ൯റ്റുകളു്ചേ൪ന്നു് നലു്കില്ലെന്നാക്കിയതും, അതിനുള്ളസബ്ബു്സ്സിഡിയെടുത്തുകളഞ്ഞതും, ഓപ്പണു്മാ൪ക്കറ്റിലു്പ്പോലുമതുകിട്ടാതാക്കിയതും, കരയിലെയവരുടെഭവനങ്ങളും തീരപ്പ്രദേശവും ഈത്തുറമുഖനി൪മ്മാണവും ബ്രേക്കു്വാട്ട൪നി൪മ്മാണവും കടലിലു്ക്കല്ലിടലുംതുടങ്ങിയശേഷം കോപാകുലയായകടലു് സംഹാരരുദ്രയെപ്പോലെകയറിവന്നെടുത്തുകൊണു്ടുപോകുന്നതും സഹിക്കാനാവാതെയവരൊടുവിലു് ആത്തുറമുഖനി൪മ്മാണക്കമ്പനിയുടെയാപ്പീസ്സി൯റ്റെമുന്നിലു്ത്തന്നെ അനിശ്ചിതകാലസമരംതുടങ്ങിയതിനെക്കുറിച്ചാണു് ഇവിടെപ്പറയുന്നതു്.

ഓഷ്യാനോഗ്രാഫിയിലും മറൈ൯ഫിഷറീസ്സിലും യൂണിവേഴു്സ്സിറ്റിഡിപ്പാ൪ട്ടുമെ൯റ്റുകളും സ്ഥാപനങ്ങളുംതന്നെയുള്ള കേരളത്തിലു് അധികൃത൪ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ തീരപ്പ്രദേശത്തു് അടുത്തിടെയുണു്ടാകുന്ന അതിരൂക്ഷമായകടലാക്രമണങ്ങളു്ക്കും കടലു്കടന്നുകയറ്റങ്ങളു്ക്കും ഒരിടത്തുനിന്നുമണ്ണെടുത്തു് അതുവരെയുള്ളയാവാസവ്യവസ്ഥതക൪ത്തു് മറ്റൊരിടത്തുകൊണു്ടുപോയിമണ്ണിടുന്നതിനും മത്സൃസമ്പത്തു് പുറംകടലിലേയു്ക്കുപി൯വാങ്ങുന്നതിനും വിഴിഞ്ഞംതുറമുഖനി൪മ്മാണത്തിലെയശാസ്സു്ത്രീയതകളും അത്യാഗ്രഹവുമായിബന്ധമുണു്ടോയെന്നുപഠിക്കണമെന്നുള്ള അവരുടെയാവശ്യവുമായി പൊരുത്തപ്പെടാനെന്താണുഭയക്കുന്നതു്? ആത്തുറമുഖനി൪മ്മാണത്തിലശാസ്സു്ത്രീയതകളും അത്യാഗ്രഹവുംമാത്രമേയുള്ളോ? വാസു്തവത്തിലീ ഒരുലക്ഷംമത്സ്യത്തൊഴിലാളിക്കുടുംബങ്ങളല്ലേ കേരളത്തിലെയേറ്റവുമറിവുള്ളതും പഴയതും വിശ്വസു്തവുമായ ഫിഷറീസ്സു്യൂണിവേഴു്സിറ്റി? ആവിഷയത്തിലവരെവെല്ലാ൯ ആരാണിന്നുകേരളത്തിലുള്ളതു്? അവരുടേതല്ലേയാവിഷയത്തിലവസാനവാക്കു്? ഈമേഖലയിലെയൂണിവേഴു്സ്സിറ്റികളിലും മറ്റാക്കാദമിക്കു്സ്ഥാപനങ്ങളിലും കടലിലിലിറങ്ങിയിട്ടില്ലാത്തവളുമാരും കടലുകണു്ടിട്ടില്ലാത്തവളുമാരുമായി പുരപ്പുറംപൊളിച്ചുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികെട്ടിത്തൂക്കിയിറക്കിയ പ്രൊഫസ്സ൪മാരാണോ കേരളാഗവണു്മെ൯റ്റിനുവേണു്ടി ഈ ഒരുലക്ഷത്തോളംവരുന്ന മത്സ്യത്തൊഴിലാളിക്കുടുംബങ്ങളുടെകാര്യം തീരുമാനിക്കാ൯പോകുന്നതു്?

കേരളസമൂഹമിതിലു്നിന്നുമനസ്സിലാക്കുന്നതു് മണ്ണെണ്ണനിരോധിച്ചും തീരംതക൪ത്തും ഒരുലക്ഷത്തോളംകുടുംബങ്ങളെ പെരുവഴിയിലാക്കിവംശഹത്യനടത്തി കോമ്പറ്റിഷന്നവസാനിപ്പിച്ചു് അദാനി-പിണറായി കംബൈ൯സ്സു് കേരളത്തിലു് ട്രോള൪മത്സ്യബന്ധനത്തിനുകൂടിയിറങ്ങുന്നുവെന്നാണു്. ഒരമേരിക്ക൯ഫ്രോഡുകമ്പനിയു്ക്കു് ആരുമറിയാതെ കടലെഴുതിവിറ്റവനല്ലേ മുമ്പേതന്നെകേരളാമുഖ്യമന്ത്രി?

തിരുവനന്തപുരംജില്ലയിലു്മാത്രം പതിനായിരക്കണക്കിനാളുകളുടെയുപജീവനത്തിനെയും അതിജീവനത്തിനെയുമിതു് ബാധിച്ചുകൊണു്ടിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലിതിനെക്കുറിച്ചൊരുവാക്കുപോലും മു൯നിരരാഷ്ട്രീയഗ്രൂപ്പുകളിലു്ക്കണു്ടില്ല. ഈജനകീയസമരത്തിനാധാരമായപ്രശു്നങ്ങളു്മുഴുവ൯ അദാനിയെക്കൊണു്ടുണു്ടാക്കിക്കുന്നതും അതിലൂടെപാ൪ട്ടിയിലെ കള്ളക്കടത്തുവിഭാഗത്തി൯റ്റെയും സ്വന്തംകുടുംബത്തി൯റ്റെയും ജീവിതംമാത്രംസുരക്ഷിതമാക്കി കേരളത്തിനിന്നേറ്റവുംകൂടുതലു്ഭക്ഷൃംകൊടുക്കുന്ന ഏറ്റവുംവലിയൊരുജനവിഭാഗത്തി൯റ്റെ ജീവിതംകോഞ്ഞാട്ടയാക്കിയതും ഈ സാമൂഹ്യമാധ്യരാഷ്ട്രീയഗ്രൂപ്പുകളു്വാഴു്ത്തിപ്പാടുന്ന ഇതേയാളു്തന്നെയല്ലേ? എഴുതുന്നതിനുവേണു്ടിപ്പേനയെടുക്കുന്നതിനുമുമ്പു് ഒരുനിമിഷമൊന്നാലോചിക്കേണു്ടതല്ലേ? ഒരലു്പ്പനിമിഷംമുമ്പു് കഴിച്ചതെന്താണെന്നെങ്കിലുമൊന്നോ൪മ്മിക്കേണു്ടതല്ലേ?

ഈസമരത്തിലു്പ്പങ്കെടുക്കുന്നവരെ കൂടംകുളമണുവൈദ്യുതിനിലയവിരുദ്ധപ്പ്രക്ഷോഭകരോടാണു് ബീജേപ്പീയുടെസംസ്ഥാനയദ്ധ്യക്ഷ൯ കെ. സുരേന്ദ്രനുമപിപ്പിച്ചതു് ആണവനിലയങ്ങളെക്കാളപകടകാരികളായി ലോകത്തു് മറ്റെന്താണുള്ളതെന്നയാളു്ക്കുപറയാമോ? ആസമരത്തോളംശരിയായ മറ്റേതുസമരമാണു് കേരളത്തിലും തമിഴു്നാട്ടിലുംനടന്നിട്ടുള്ളതു്? കൂടംകുളം അറ്റോമിക്കു് പവ൪പ്ലാ൯റ്റി൯റ്റെ റിയാക്ട൪റൂമിനകത്തു് കെ. സുരേന്ദനു് ഒരുദിവസംചെന്നുകിടക്കാമോ?

Written on 20 August 2022 and first published on: 21 August 2022



 

 

 

 

No comments:

Post a Comment