1008
ഗവ൪ണ്ണ൪ സീപ്പീയെംസെക്രട്ടറിപറയുന്നപോലെ ഒരുകൈയ്യുംവിട്ടുകളിക്കുകയല്ലെന്നും പകരം ഗവ൪ണ്ണറും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രബീജേപ്പീയുംകൂടി ഒത്തുകളിക്കുകയാണെന്നും മനസ്സിലാക്കാനുള്ളവിവരമൊക്കെ ജനങ്ങളു്ക്കുണു്ടെഡേയു്……!
പി. എസ്സു്. രമേശു് ചന്ദ്ര൯
കേരളത്തിലു് ഒരിടതുപക്ഷഗവണു്മെ൯റ്റാണുള്ളതെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സെക്രട്ടറിയോടാരുപറഞ്ഞു? അതു് വലത്തി൯റ്റെയും അങ്ങേയറ്റംവലത്തായൊരു ഗവണു്മെ൯റ്റല്ലേ- പശ്ചിമബംഗാളിലും ത്രിപുരയിലും തകരുന്നതിനുമുമ്പു് അവിടെ അവരുടെനേതൃത്വത്തിലുണു്ടായിരുന്നതുപോലെ?
രാജ്യത്തെ ഏകയിടതുപക്ഷഗവണു്മെ൯റ്റിനെത്തക൪ക്കാ൯ ഗവ൪ണ്ണറിലൂടെ കേന്ദ്രംശ്രമിക്കുന്നുവെന്നാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ 2022 ആഗസ്സു്റ്റു് 2ലെ പരാതി. രാജ്യത്തു് മൂന്നു് ഇടതുപക്ഷഗവണു്മെ൯റ്റുകളു് ഉണു്ടായിരുന്നതല്ലേ- പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും? പശ്ചിമബംഗാളിലെയും ത്രിപുരയിലെയും പാ൪ട്ടിയുടെഗവണു്മെ൯റ്റുകളെ പുറത്തുനിന്നാരെങ്കിലുംകയറിത്തക൪ത്തോ, അതോ സ്വന്തംമുതലാളിത്തപ്പ്രവൃത്തികളിലൂടെ അകത്തുള്ളവ൪തന്നെതക൪ത്തോ? മൂന്നിടത്തും പാ൪ട്ടിയുടെസ്വപു്നമായ സായുധവിപ്ലവംനടത്തിയോ പാ൪ട്ടിയുടെപ്രവ൪ത്തനപരിപാടിയിലു്പ്പറയുന്ന ജനകീയജനാധിപത്യവിപ്ലവംനടപ്പാക്കിയോ ഭരണംപിടിച്ചതല്ലല്ലോ, ജനങ്ങളു്വോട്ടുചെയു്തു് ഭരണമുണു്ടാക്കിത്തന്നതല്ലേ? പ്രവൃത്തിശരിയല്ലാത്തതുകൊണു്ടു് പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷമെന്നുസ്വയംവിശേഷിപ്പിച്ച ആ പെറ്റിബൂ൪ഷ്വാ-മുതലാളിത്തബൂ൪ഷ്വാഗവണു്മെ൯റ്റുകളെ അതിനെയുണു്ടാക്കിയ അതേജനങ്ങളു്തന്നെനേരിട്ടിറങ്ങി അടുത്തതെരഞ്ഞെടുപ്പിലു്ത്തക൪ത്തു, പോരാത്തതിനു് പാ൪ട്ടിയെയുംപൊളിച്ചുകൈയ്യിലു്ക്കൊടുത്തു.
സ്വയംഗവണു്മെ൯റ്റുംപൊളിഞ്ഞു് പാ൪ട്ടിയുംതകരുന്നതിനുമുമ്പൊന്നുശ്വാസംവിടാനും ബാല൯സ്സുപിടിച്ചുനിലു്ക്കാനും കേരളത്തിലെയവരുടെമുഖ്യമന്ത്രി പിണറായിവിജയ൯കാണിക്കുന്ന, ഗവണു്മെ൯റ്റിനെത്തക൪ക്കാ൯ ഓരോരുത്ത൪ ഗൂഢാലോചനനടത്തുന്നുവെന്നു് പോലീസ്സിനെക്കൈക്കൂലികൊടുത്തുചൂടുകയറ്റിവിട്ടു് കേസ്സെടുപ്പിക്കുന്നവെപ്രാളമൊന്നുംകാണിക്കാ൯, പശ്ചിമബംഗാളിലു് ബുദ്ധദേബു് ഭട്ടാചാര്യയു്ക്കും ത്രിപുരയിലു് മണിക്കു് സ൪ക്കാരിനുമൊന്നും ജനങ്ങളു്സമയംകൊടുത്തില്ല- പാ൪ട്ടിയാപ്പീസ്സുകളിലു്നിന്നാണു് ജനങ്ങളു് അടകുടികിടന്ന പോലീസ്സിനെയടക്കം അടിച്ചുവലിച്ചുപുറത്തിറക്കിയോട്ടിച്ചതു്- ഇനിയീനാട്ടിലു്ക്കണു്ടുപോകരുതെന്ന വാണിംഗോടെ! ആ ഓട്ടം ആ നേതാക്കളു് കേരളത്തിലു്ച്ചെന്നു് എറണാകുളത്തും കോഴിക്കോട്ടുംമറ്റും തട്ടുകടകളിലു് ചായയടിക്കുന്നിടത്താണുനിന്നതു്. പശ്ചിമബംഗാളിലും ത്രിപുരയിലും ഗവണു്മെ൯റ്റിനെയട്ടിമറിക്കാ൯ ചില൪ ഗൂഢാലോചനനടത്തുന്നുവെന്നു് ബുദ്ധദേബു് ഭട്ടാചാര്യയും മണിക്കു് സ൪ക്കാരും പോലീസ്സിനെക്കൊണു്ടെടുപ്പിച്ച കേസ്സുകളെന്തായെന്നു് കോടിയേരിബാലകൃഷു്ണനും പിണറായിവിജയനുംപോയന്വേഷിക്കെടോ!
കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും അതുപോലെപൊളിയുകയാണെടോ, പാ൪ട്ടിയും അതുപോലെതകരുകയാണെടോ....! മറ്റേരണു്ടിടത്തും കേന്ദ്രഗവണു്മെ൯റ്റിറങ്ങിപ്പിരിച്ചുവിടുകയല്ലല്ലോ ഉണു്ടായതു്? മൂന്നുഗവണു്മെ൯റ്റുണു്ടായിരുന്നതു് ഒന്നായിച്ചുരുങ്ങിയതിനു് പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯ ആരോടാണുപരാതിപറയുന്നതു്, ആരെയാണുകുറ്റപ്പെടുത്തുന്നതു്? വാസു്തവത്തിലു് ഈമൂന്നുഗവണു്മെ൯റ്റുകളും ഇടതുപക്ഷമല്ല, തനി വലത്തി൯റ്റെയുമങ്ങേയറ്റംവലത്തായ ഗവണു്മെ൯റ്റുകളായിരുന്നില്ലേ? അവയെങ്ങനെയിടതുപക്ഷഗവണു്മെ൯റ്റുകളാകും? ലുലുമുതലാളി, രവിപ്പിള്ളമുതലാളി, യോഹന്നാ൯പാതിരിമുതലാളി- ഇവരൊക്കെയല്ലേ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി പിണറായിവിജയ൯റ്റെയും പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯റ്റെയും അടുത്തകൂട്ടുകാരും സഹകാരികളും പങ്കാളികളും ഉപദേശകരും, ഭരണമെങ്ങനെനടത്തണം, ആ൪ക്കൊക്കെപ്പ്രയോജനമുള്ളരീതിയിലു് എന്തൊക്കെച്ചെയു്തു് എങ്ങനെയൊക്കെസ്സ൪ക്കാ൪പ്പണംവീതംവെയു്ക്കണമെന്നു് നി൪ദ്ദേശംനലു്കുന്നവരും? ഇതിനെയാണെടോ വലതുപക്ഷഗവണു്മെ൯റ്റെന്നുപറയുന്നതു്, മറ്റൊന്നിനെയുമല്ല.
ഗവ൪ണ്ണറും ഗവണു്മെ൯റ്റും ഭരണഘടനാസ്ഥാപനങ്ങളെന്നുള്ളനിലയിലു് പരസു്പ്പരം ഒത്തുപോകേണു്ടതാണെന്നു് പാ൪ട്ടിസെക്രട്ടറിപറയുമ്പോളു്, ഗവ൪ണ്ണ൪ ഒരു ഗവ൪ണ്ണറായിരിക്കുമ്പോളു് കേരളത്തിലേതു് ഭരണഘടനാപരമായി ഒരു ഗവണു്മെ൯റ്റായിരിക്കണു്ടേ? അതുകൊണു്ടാണോ കേരളത്തിലു് ഗവണു്മെ൯റ്റാഭിമുഖ്യത്തിലു് വിദേശത്തേയു്ക്കു് മുഖ്യമന്ത്രി കള്ളപ്പണംഡോളറാക്കിമാറ്റിക്കടത്തുകയും ആപ്പണത്തിനവിടെനിന്നുംസ്വ൪ണ്ണംവാങ്ങി ഇങ്ങോട്ടുകള്ളക്കടത്തുനടത്തുകയുംചെയു്തതു്? അതിനുഗവ൪ണ്ണ൪ സഹകരിക്കണോ? പതിനൊന്നോ൪ഡിന൯സ്സുകളൊപ്പിടാതെമടക്കിയ ഗവ൪ണ്ണറെ അതുകാരണമാണല്ലോ പാ൪ട്ടിസെക്രട്ടറിയും പാ൪ട്ടിയുടെസംസ്ഥാനസെക്രട്ടേറിയറ്റും 2022 ആഗസ്സു്റ്റാദ്യംകൂടി പുലഭ്യംപറയുന്നതു്! അവബില്ലായവതരിപ്പിച്ചു് നിയമസഭയിലൂടെകടത്തിവിട്ടുപാസ്സാക്കി നിയമമാക്കാനായി ഒപ്പിടാനയയു്ക്കാനല്ലേ ഗവ൪ണ്ണറാവശൃപ്പെട്ടതു്? അതുഗവണു്മെ൯റ്റി൯റ്റെമാത്രമല്ല സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇപ്പോളു് മാതൃകക്ഷിയായ കേന്ദ്രബീജേപ്പീയുടെയുംകൂടി ഉത്തമതാലു്പ്പര്യംകണക്കിലെടുത്തുകൊണു്ടല്ലേ? അങ്ങനെചെയ്യുന്നതിലൂടെ സഭാരേഖകളിലൂടെക്കടന്നു് അവ ബില്ലുകളായിപ്പാസ്സാക്കപ്പെട്ടു് നിയമമാവുകയല്ലേ? അവ സ്ഥിരമാവുകയല്ലേ? അങ്ങനെവേണു്ട, അവ സ്ഥിരമാവണു്ട, അതിനുപകരം ആറുമാസത്തിലൊരിക്കലോ൪ഡിന൯സ്സിറക്കിരസിക്കണം, സഭാരേഖകളിലവവരണു്ട, പിണറായിവിജയ൯റ്റെയഴിമതികളു് ച൪ച്ചയു്ക്കിടയിലു് സഭാരേഖകളിലു്വരാതിരിക്കാനവ ബില്ലുകളായല്ല ഓ൪ഡിന൯സ്സായിത്തന്നെയിറക്കണം, എന്നതിനാണോ പാ൪ട്ടിസെക്രട്ടറിയും പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റും ഈ തമുപ്പൊക്കെയുണു്ടാക്കുന്നതു്?
ഗവ൪ണ്ണറുടെ ഈവിഷയത്തിലുള്ളപെരുമാറ്റം കേരളത്തിനു് പരിചിതമല്ലാത്തതാണെന്നാണു് സെക്രട്ടറി കോടിയേരിബാലകൃഷു്ണ൯പറഞ്ഞതു്. ഗവണു്മെ൯റ്റുതന്നെസ്വ൪ണ്ണംകടത്തുന്നതും മുഖ്യമന്ത്രിതന്നെഡോള൪കടത്തുന്നതും കേരളത്തിനുപരിചിതമാണോ? അതൊക്കെയാദ്യമായല്ലേ, കേരളത്തിനപരിചിതമല്ലേ? ലോകായുക്തയുടെവിധിവരുമ്പോളു് അതു് മുഖ്യമന്ത്രിയുടെയഴിമതിയു്ക്കുശിക്ഷിക്കുന്നതായാലു് മുഖ്യമന്ത്രിരാജിവെയു്ക്കണമെന്നനിയമമുള്ളിടത്തു് മുഖ്യമന്ത്രിയു്ക്കുരാജിവെയു്ക്കാ൯പറ്റില്ല പക്ഷേ മുഖ്യമന്ത്രിയു്ക്കഴിമതിനടത്തണമെന്നു് നിയമമാറ്റമുണു്ടാക്കുന്നതു് കേരളത്തിനുപരിചിതമാണോ? കേരളത്തിനപരിചിതമായ അസ്വാഭാവികയഴിമതിപ്പ്രവൃത്തികളുണു്ടാകുമ്പോളു് മറ്റുള്ളവരിലു്നിന്നും അപരിചിതപ്പെരുമാറ്റവും അപരിചിതപ്പ്രവ൪ത്തനംവരുംപാ൪ട്ടിസെക്രട്ടറീ... അതാണപ്പോളു്സ്സ്വാഭ്വാവികം സെക്രട്ടറീ....!
ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെതലപ്പത്തു് സു്പെയു്സ്സു്പ്പാ൪ക്കിലു് മുഖ്യമന്ത്രിയൊരാളെ അസ്വാഭാവികയനധികൃതനിയമനംനടത്തി നിയമിച്ചതും സ്വ൪ണ്ണക്കള്ളക്കടത്തിനയാളെപ്പറഞ്ഞയച്ചതും കേരളംകണു്ടതാണു്. അവളിന്നുപിണറായിവിജയനെതിരെയും അയാളുടെകുടുംബത്തിനെതിരെയും വിളിച്ചുപറഞ്ഞുകൊണു്ടുനടക്കുന്നയാരോപണങ്ങളു് കേരളംകേട്ടുകൊണു്ടിരിക്കുകയുമാണു്, അതൊക്കെച്ചാക്രികമായി ഇനിയുമാവ൪ത്തിക്കാനായി അതുപോലെയൂണിവേഴു്സ്സിറ്റികളിലു് പുതിയപലവളുമാരെയുംചൊരുകിക്കയറ്റിവെച്ചു് ഭാവിയിലിതുപോലെപലതിനും കളമൊരുക്കുന്നതും കേരളംകണു്ടുകൊണു്ടിരിക്കുകയാണു്, അതിനുവേണു്ടി യൂണിവേഴു്സ്സിറ്റിനിയമങ്ങളു് പൊളിച്ചെഴുതുന്നതുംകാണുന്നുണു്ടു്. അതിനൊക്കെ ഗവ൪ണ്ണ൪ സഹകരിക്കണമെന്നാണോ? അതിലൊക്കെ പിണറായിവിജയനും കോടിയേരിബാലകൃഷു്ണനും പെരുമാറുന്നപോലെ വളരെപ്പരിചിതമായും സ്വാഭാവികമായും പെരുമാറണമെന്നാണോ?
ഈ പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റി൯റ്റെ ആക്ഷേപങ്ങളിലൊന്നു് സംസ്ഥാനത്തെ ഈമന്ത്രിസഭയിലെമന്ത്രിമാ൪ ആപ്പീസ്സിലു്ത്തന്നെയിരിക്കുന്നു, സഞു്ചരിക്കുന്നില്ല, ജനങ്ങളുടെയിടയിലിറങ്ങുന്നില്ല, എന്നുള്ളതാണു്. കെ-റെയില്ലെന്നുംമറ്റുംപറഞ്ഞു് ഈ പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റു് റീയലെസ്സു്റ്റേറ്റുബിസിനസ്സുകാ൪ക്കുവേണു്ടി ജനങ്ങളുടെഭൂമി പോലീസ്സിനെക്കൊണു്ടുപിടിപ്പിച്ചെടുത്തുകുറ്റിയടിച്ചു് സ൪വ്വേക്കല്ലുംസ്ഥാപിച്ചശേഷം ആപ്പീസ്സിലിരിക്കാതെ ഈമന്ത്രിസഭയിലെമന്ത്രിമാ൪ ജനങ്ങളുടെയിടയിലിറങ്ങിസ്സഞു്ചരിച്ചാലു് മുഴുവനവയവങ്ങളുംകൊണു്ടു് ആപ്പീസ്സിലു്ത്തിരിച്ചെത്തുകയില്ലെന്നതാണു് കേരളത്തിലെ ഇപ്പോഴത്തെസ്ഥിതി, അതുകൊണു്ടവ൪ ആപ്പീസ്സിലിരിക്കുന്നു. നാലു്പ്പതുകാറുകളുടെകൂട്ടവും കേരളത്തിലെ മൊത്തംപോലീസ്സി൯റ്റെപകുതിയുമായിസ്സഞു്ചരിക്കുന്ന മുഖ്യമന്ത്രിയെയതിനുശേഷം വഴിയിലു്ത്തടഞ്ഞുനി൪ത്തി കാറി൯റ്റെചില്ലിലിടിയു്ക്കുന്നു; ചില്ലടച്ചിരുന്നതുകൊണു്ടു് മൂക്കിലു്ക്കൊണു്ടില്ല. പിന്നെങ്ങനെയാണു് പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റി൯റ്റെയീ നാടുചുറ്റിസ്സഞു്ചരിക്കാനുള്ളനി൪ദ്ദേശം മന്ത്രിമാ൪ നടപ്പിലാക്കുന്നതു്? അല്ലെങ്കിലൊരുകാര്യംചെയ്യു്- ആപ്പീസ്സിലിരുന്നു് വിവിധജില്ലകളിലെ ഉദു്ഘാടനങ്ങളടക്കം ഓണു്ലൈനായിക്കാര്യങ്ങളു്ചെയ്യണു്ടായെങ്കിലു്, ആട്ടോമേഷനും കമ്പ്യൂട്ട൪വലു്ക്കരണത്തിനും ഓണു്ലൈ൯ഭരണത്തിനും ഇ-ഭരണത്തിനുമായി ഓരോവ൪ഷവും ഓണു്ലൈ൯വലു്ക്കരണത്തി൯റ്റെപേരിലു്നടത്തുന്ന നൂറുകോടിക്കണക്കിനുകോടിരൂപയുടെ വെടിപ്പവസാനിപ്പിക്കു്! ഓണു്ലൈ൯ വേണു്ടെങ്കിലു്വേണു്ട, പക്ഷേ ഓണു്ലൈനാകുന്നതി൯റ്റെപേരിലു് പാ൪ട്ടിസംസ്ഥാനസെക്രട്ടേറിയറ്റു് ഗവണു്മെ൯റ്റിലൂടെ കോടിക്കണക്കിനുരൂപ മൂക്കറ്റംവെട്ടിച്ചിട്ടു് മന്ത്രിമാ൪ ആപ്പീസ്സിലിരിക്കാതെ നാടുചുറ്റണമെന്നുപറയുന്നതുനടപ്പില്ല.
വാസു്തവത്തിലു് കേരളത്തിലും കേന്ദ്രത്തിലുമുള്ള ഈമൂന്നധികാരകേന്ദ്രങ്ങളും പത്രമാധ്യമങ്ങളെക്കൊണു്ടവ൪ പൈസ്സകൊടുത്തുപ്രചരിപ്പിക്കുന്നതുപോലെ പരസ്സു്പരംപടവെട്ടുകയല്ല, അവ൪മൂവരുംകൂടി പരസ്സു്പ്പരയോജിപ്പുള്ള ഒരതിവൃത്തികെട്ടരാഷ്ട്രീയസമവാക്യം അതി൯റ്റെവിവിധഘടകങ്ങളിലു്നിന്നും സമയബന്ധിതമായിച്ചേ൪ത്തുവെയു്ക്കുകയാണു്. ഗവ൪ണ്ണ൪ സീപ്പീയെംസെക്രട്ടറിപറയുന്നപോലെ ഒരുകൈയ്യുംവിട്ടുകളിക്കുകയല്ലെന്നും പകരം ഗവ൪ണ്ണറും കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റും കേന്ദ്രബീജേപ്പീയുംകൂടി ഒത്തുകളിക്കുകയാണെന്നും മനസ്സിലാക്കാനുള്ളവിവരമൊക്കെ ജനങ്ങളു്ക്കുണു്ടെഡേയു്……!
Written on 12 August 2022 and first published on: 14 August 2022
Article Title Image By Alexas Fotos. Graphics: Adobe SP.
No comments:
Post a Comment