പോലീസ്സി൯റ്റെതലപ്പു് മൂന്നോനാലോ നിഴലു്മുഖ്യമന്ത്രിമാരിരുന്നു് എത്രയഴിച്ചുപണിഞ്ഞിട്ടും ശരിയാകുന്നില്ല, ഓരോ അഴിച്ചുപണിയുടെപുറകിലും പണംമറിയുന്നുണു്ടോയെന്നന്വേഷിച്ചുപിടിക്കാ൯ കേരളത്തിലു് വിജില൯സ്സുമില്ല
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Eakrim. Graphics: Adobe SP.
പോലീസ്സി൯റ്റെതലപ്പു് മൂന്നോനാലോ നിഴലു്മുഖ്യമന്ത്രിമാരിരുന്നു് എത്രയഴിച്ചുപണിഞ്ഞിട്ടും ശരിയാകുന്നില്ല, ഓരോ അഴിച്ചുപണിയുടെപുറകിലും പണംമറിയുന്നുണു്ടോയെന്നന്വേഷിച്ചുപിടിക്കാ൯ കേരളത്തിലു് വിജില൯സ്സുമില്ല. മൂന്നോനാലോമുഖ്യമന്ത്രിമാരിരുന്നു് ഭരിക്കുന്നുവെന്നിവിടെപ്പറഞ്ഞതു് വ്യത്യസു്തകാലങ്ങളിലു് മൂന്നോനാലോ വ്യത്യസു്തമുഖ്യമന്ത്രിമാരിരുന്നു് കേരളംഭരിച്ചു് പോലീസ്സിനെ നിയന്ത്രിച്ചതിനെക്കുറിച്ചല്ല, പിണറായിവിജയനെന്ന യാതൊരധികാരവുമില്ലാത്തൊരു ഒറ്റമുഖ്യമന്ത്രിയുടെകാലത്തു് മൂന്നോനാലോനിഴലുകളിരുന്നു് അയാളുടെപേരിലു് മുഖ്യമന്ത്രിയുദ്യോഗവും ആഭൃന്തരമന്ത്രിയുദ്യോഗവും ഭരിച്ചതിനെക്കുറിച്ചാണു്. അവരാണു് പോലീസ്സിലെയുന്നതയുദ്യോഗങ്ങളു്മുതലു് കോണു്സ്സു്റ്റബിളു്മാ൪വരെയുള്ളവരുടെ ലാവണങ്ങളും തസ്സു്തികകളും കേരളത്തിലങ്ങോട്ടുമിങ്ങോട്ടും ആഴു്ച്ചതോറുംമാറ്റുന്നതും ആനിരന്തരസ്ഥലംമാറ്റഭയമുയരുമ്പോളു് അതിലുളു്പ്പെട്ടിട്ടുള്ളവരുമല്ലാത്തവരും ആരുംപറയാതെതന്നെ പോലീസ്സുദ്യോഗസ്ഥ൯മാരങ്ങോട്ടുപോയി മന്ത്രിയുടെയാപ്പീസ്സിലു്ക്കൊണു്ടുപോയി അവ൯മാ൪ക്കുപണമെറിയുന്നതും. ചെറിയൊരുരാഷ്ട്രീയപ്പ്രശു്നവും മുഖ്യമന്ത്രിമുതലു് താഴോട്ടു് പഞു്ചായത്തുപ്രസിഡ൯റ്റുമാ൪വരെയുള്ളവ൪ക്കുവരുകയാണെങ്കിലു് ഏതെങ്കിലുമൊരുപൊലീസ്സോഫീസ്സറുടെലാവണം എവിടെയെങ്കിലുമൊരിടത്തുതെറിക്കുമെന്നുറപ്പായാലു് മുഖ്യമന്ത്രിമുതലു് പഞു്ചായത്തുപ്രസിഡ൯റ്റുവരെയുള്ള ഭരണരാഷ്ട്രീയക്കാ൪ക്കു് ഒരുപ്രശു്നവുംവരാതെ പൊലീസ്സു് നോക്കിക്കൊള്ളുമെന്നല്ല, ഒരുപ്രശു്നവുംവരാതെതന്നെ ഒരുസ്ഥലംമാറ്റവും ലാവണമാറ്റവുംവരാത്തതിനു് പോലീസ്സുദ്യോഗസ്ഥ൯മാ൯ പണമങ്ങോട്ടുകൊണു്ടുപോയിക്കൊടുത്തുകൊള്ളും എന്നുള്ളതാണു്.
ഏഴുസ്ഥലംമാറ്റങ്ങളും ലാവണമാറ്റങ്ങളുംനടന്നതായി നാംവായിക്കുമ്പോളു് ആപ്പണംകൈമാറ്റത്തിലൂടെ ഏഴായിരംസ്ഥലംമാറ്റങ്ങളും ലാവണമാറ്റങ്ങളും നടക്കാതെപോയതിനെക്കുറിച്ചു് നമ്മളു്വായിക്കുന്നില്ല. 2016മുതലു് 2021വരെയുള്ള ഇതേമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഗവണു്മെ൯റ്റിലു് പോലീസ്സുദ്യോഗസ്ഥരുടെയീ സ്ഥലംമാറ്റങ്ങളിലും അതിലൂടെയുള്ളപണംവരവിലുമൊന്നും ഗതിവേഗമുണു്ടായിരുന്നില്ല. 2021-2022ലെ അതേഗവണു്മെ൯റ്റിലു് അതേകുറവുപരിഹരിക്കുന്നതിനുവേണു്ടി, അതിനുഗതിവേഗമുണു്ടാക്കുന്നതിനുവേണു്ടി, ഗവണു്മെ൯റ്റിലു്നിന്നുശമ്പളമെടുത്തുകൊടുത്തുതന്നെ, മുഖ്യമന്ത്രിയു്ക്കൊരു പൊതിയു്ക്കലു്സ്സെക്രട്ടറിയെക്കൂടിനിയമിച്ചു. അതിനുശേഷം ഗതിവേഗമാ൪ജ്ജിച്ചിട്ടുണു്ടു്. വനിതാപ്പൊലീസ്സുകാ൪- ഐപ്പീയെസ്സടക്കം- അയാളിരിക്കുകയോകിടക്കുകയോചെയ്യുന്നിടത്തേയു്ക്കു് കടന്നുചെല്ലരുതെന്നു് പോലീസ്സിനകത്തു് നി൪ദ്ദേശംപാഞ്ഞിട്ടുണു്ടെന്നുകേളു്ക്കുന്നു. വെറുതേയെന്തിനൊരുപീഢനംകേളു്ക്കുന്നു!
ഒരു പോലീസ്സോഫീസ്സ൪ക്കു് എത്രകൊല്ലം ഒരുസ്ഥലത്തുതന്നെയിരുന്നു് തുട൪ച്ചയായി ജോലിചെയ്യാമെന്നു് നിശ്ചയിക്കപ്പെട്ടിട്ടുണു്ടു്. ഒരുപരാതിവന്നാലല്ലാതെ അയാളെയവിടെനിന്നുമാറ്റേണു്ടതില്ല. പക്ഷേ ഭരണരാഷ്ട്രീയപ്പാ൪ട്ടിയുടെ മുഖംരക്ഷിക്കുന്നതിനുവേണു്ടി പലസംഭവങ്ങളിലും അവിടെയുണു്ടായിരുന്ന പോലീസ്സുദ്യോഗസ്ഥനെമാറ്റിയിട്ടുണു്ടെന്നു് ഗവണു്മെ൯റ്റു് മറുപടിപറഞ്ഞുരക്ഷപ്പെടാറുണു്ടു്. രാഷ്ട്രീയനേതൃത്വത്തി൯റ്റെവീഴു്ച്ചകളു്ക്കും അങ്ങനെ മാറ്റപ്പെടുന്നതു് പോലീസ്സുദ്യോഗസ്ഥരാണു്. മുഖ്യമന്ത്രിയുടെനേതൃത്വത്തിലു്നടന്ന സ്വ൪ണ്ണക്കള്ളക്കടത്തിനെസ്സംബന്ധിച്ചുള്ള കൂട്ടുപ്രതിമൊഴികളും തെളിവുകളുംപുറത്തുവന്ന 2022 ജൂണു്-ജൂലൈമാസങ്ങളിലു്ത്തന്നെ മുഖ്യമന്ത്രിയുടെപ്രതിരോധപ്പ്രവ൪ത്തനമായി അതുമായിബന്ധപ്പെട്ടുയ൪ന്നുവന്നതും ആ മൊഴികളിലു്പ്പരാമ൪ശ്ശിക്കപ്പെട്ടതുമായ ക്രൈംബ്രാഞു്ചി൯റ്റെമുതലുള്ള സംസ്ഥാനത്തെ മേധാവികളു് മാറ്റപ്പെട്ടു. ഈ പോലീസ്സുദ്യോഗസ്ഥരാരും സ്വ൪ണ്ണംകടത്തിയില്ല, ഡോളറുംകടത്തിയില്ല; മുഖ്യമന്ത്രിയുമായിബന്ധപ്പെട്ടാണതെല്ലാമുണു്ടായതു്. മുഖ്യമന്ത്രിയെമാറ്റുന്നതിനുപകരം ഈ പോലീസ്സുദ്യോഗസ്ഥരെമാറ്റിയിട്ടെന്തുകാര്യം?
Written on 20 July 2022 and first published on: 16 August 2022
No comments:
Post a Comment