Monday, 22 August 2022

1028. ഇപ്പോളെന്തുണു്ടായാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മന്ത്രിമാരുംപറയുന്നതു് ജനംപറയുന്നു, ജനത്തിനറിയാം, ജനങ്ങളു്ക്കുബോദ്ധ്യമുണു്ടു്, ജനമിറങ്ങിച്ചെറുക്കും, ജനംപ്രതിരോധിക്കും, എന്നൊക്കെയാണു്! എന്നുമുതലാണുജനങ്ങളെയോ൪മ്മവന്നുതുടങ്ങിയതു്?

1028

ഇപ്പോളെന്തുണു്ടായാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മന്ത്രിമാരുംപറയുന്നതു് ജനംപറയുന്നു, ജനത്തിനറിയാം, ജനങ്ങളു്ക്കുബോദ്ധ്യമുണു്ടു്, ജനമിറങ്ങിച്ചെറുക്കും, ജനംപ്രതിരോധിക്കും, എന്നൊക്കെയാണു്! എന്നുമുതലാണുജനങ്ങളെയോ൪മ്മവന്നുതുടങ്ങിയതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By ASDF. Graphics: Adobe SP.


ഇപ്പോളെന്തുണു്ടായാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മന്ത്രിമാരുംപറയുന്നതു് ജനംപറയുന്നു, ജനത്തിനറിയാം, ജനങ്ങളു്ക്കുബോധ്യമുണു്ടു്, ജനമിറങ്ങിച്ചെറുക്കും, ജനംപ്രതിരോധിക്കും എന്നൊക്കെയാണു്! എന്നുമുതലാണുജനങ്ങളെയോ൪മ്മവന്നുതുടങ്ങിയതു്? പെണു്ടാട്ടിനിയമനങ്ങളു് സ൪വ്വകലാശാലകളിലു്നടത്തിയതു് ജനകീയക്കമ്മിറ്റികളു്വിളിച്ചിട്ടാണോ? ജനത്തോടുചോദിച്ചിട്ടാണോ? കേരളത്തിലെ സ൪വ്വകലാശാലകളിലു്നടന്ന പെണു്ടാട്ടിനിയമനങ്ങളെക്കുറിച്ചു് ഉന്നതാധികാര അക്കാദമിക്കു്സ്സമിതിയെക്കൊണു്ടന്വേഷിപ്പിക്കുമെന്നു് ഗവ൪ണ്ണ൪പറഞ്ഞപ്പോളു്മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിറങ്ങി കൂട്ടംകൂട്ടമായി ജനങ്ങളെക്കൂട്ടുപിടിക്കുന്നതെന്തിനാണു്? അതു് ജനമറിയാതെ ഭരണത്തെയട്ടിമറിച്ചു് ആനിയമനങ്ങളു്നടത്തിച്ച എം. ബി. രാജേഷിറങ്ങിത്തക൪ക്കും, കെ. കെ. രാഗേഷിറങ്ങിച്ചെറുക്കും, കെ. വിജയരാഘവനിറങ്ങിത്തടയും, എന്നൊക്കെയല്ലേപറയേണു്ടതു്? അവരുടെഭാര്യമാരല്ലേയിതിലെല്ലാമുളു്ക്കൊണു്ടതും ആരോപണംകേളു്പിച്ചപമാനിതരായതും പാ൪ടിയെപ്പ്രതിരോധത്തിലാക്കിയതും? ജനമിറങ്ങിപ്പ്രതിരോധിക്കാ൯ അവ൪ പൊതുവകയാണോ?

ഓരോരുത്തരവരുടെഭാര്യമാ൪കാരണം എന്തെല്ലാമപവാദങ്ങളു്കേളു്ക്കുന്നു! ഓരോരോഭാര്യമാരവരുടെഭ൪ത്താക്ക൯മാ൪കാരണം എന്തെല്ലാമൂരാക്കുടുക്കുകളിലു്ച്ചെന്നുവീഴുന്നു!! അപ്പോഴെല്ലാം പാ൪ട്ടിയിറങ്ങിച്ചെറുക്കാറുണു്ടോ, ജനമിറങ്ങിപ്പ്രതിരോധിക്കാറുണു്ടോ? ഈപ്പോഴീപ്പോഴ൯മാരുടെകാര്യത്തിലും അവരെപ്പിന്തുടരുന്നപാ൪ട്ടിയണികളെ നിരാശപ്പെടുത്തിക്കൊണു്ടും അവരുടെപ്രതീക്ഷകളു്തക൪ത്തുകൊണു്ടും അതുതന്നെയല്ലേസംഭവിച്ചുള്ളൂ? അതൊക്കെയെന്തിനു് ജനമിറങ്ങിത്തടയണം, പ്രതിഷേധിക്കണം, പ്രതിരോധിക്കണം?

കെ-റെയിലിനു് ജനങ്ങളുടെവീട്ടിലു്ക്കയറിക്കുറ്റിയടിച്ചതു് ജനങ്ങളോടുചോദിച്ചിട്ടാണോ? മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നുനിയന്ത്രിച്ചു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തുംനടത്തിയതു് ജനത്തോടുചോദിച്ചിട്ടാണോ? പിന്നെയിപ്പോളെന്തിനു് അതൊക്കെപ്പുറത്തുവന്നുപ്രതിസന്ധിയിലായപ്പോളു് ജനത്തെവിളിക്കുന്നു? 2016ലു് ഈഭരണംതുടങ്ങുമ്പോളു് അതുദു്ഘാടനംചെയു്തുകൊണു്ടു് തിരുവനന്തപുരത്തു് സെ൯ട്രലു്സ്സു്റ്റേഡിയത്തിലു് മുഖ്യമന്ത്രിപിണറായിവിജയ൯പ്രസംഗിച്ചതു് ജനത്തിനോ൪മ്മയുണു്ടു്: 'ഞാനൊരുഭരണംകീച്ചാ൯പോവുകയാണു്, ഒറ്റയെണ്ണത്തിനെയും ഡയറിയുംതൂക്കി ഈസെക്രട്ടേറിയറ്റിനുള്ളിലു്ക്കണു്ടുപോകരുതു്!' ഒറ്റയു്ക്കുഭരിച്ചോളൂ സുഹൃത്തേ...! ഒറ്റയു്ക്കുചെറുത്തോളൂ സഖാവേ....!!

Written and first published on: 23 August 2022







 

 

 

No comments:

Post a Comment