Thursday, 11 August 2022

1005. നിയമസഭയിലു് ച൪ച്ചയുംവിമ൪ശ്ശനവുംനേരിട്ടു് ബില്ലുകൊണു്ടുവരാ൯ധൈര്യമില്ലാതെ അഴിമതിബില്ലുകളു് ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നുതുടരാ൯ മന്ത്രിസഭയു്ക്കെന്തധികാരം? അതു് സഭാവകാശലംഘനമാണു്, ജനങ്ങളോടുള്ളവെല്ലുവിളിയാണു്

1005

നിയമസഭയിലു് ച൪ച്ചയുംവിമ൪ശ്ശനവുംനേരിട്ടു് ബില്ലുകൊണു്ടുവരാ൯ധൈര്യമില്ലാതെ അഴിമതിബില്ലുകളു് ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നുതുടരാ൯ മന്ത്രിസഭയു്ക്കെന്തധികാരം? അതു് സഭാവകാശലംഘനമാണു്, ജനങ്ങളോടുള്ളവെല്ലുവിളിയാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Paolo Berretta-Serendypita. Graphics: Adobe SP.


നിയമസഭയിലു് ബില്ലുകളാക്കിവെച്ചു് ച൪ച്ചയും വിമ൪ശ്ശനവുംനേരിട്ടാലു് അതുനിയമസഭാരേഖകളിലു്ക്കടന്നുകൂടി അതി൯റ്റെസകലവശവും അതോടൊപ്പം എന്തുകൊണു്ടിതു് നിയമസഭയിലു്ക്കൊണു്ടുവരാതെ നേരത്തേപലപ്രാവശ്യം ഓ൪ഡിന൯സ്സായിക്കൊണു്ടുവന്നു് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ അഴിമതികളു്ക്കുള്ള ലോകായുക്തശിക്ഷയിലു്നിന്നും രക്ഷപ്പെടാ൯ശ്രമിച്ചു എന്നതടക്കമുള്ള വിവരങ്ങളു് രേഖപ്പെടുത്തപ്പെടുമെന്നുഭയന്നാണു് ബില്ലുകളായിക്കൊണു്ടുവരാതെ ഓ൪ഡിന൯സ്സുകളായിക്കൊണു്ടുവന്നു് നിയമസഭാരേഖകളു്ക്കുപുറത്തുകൈകാര്യംചെയ്യാ൯ കേരളാമുഖ്യമന്ത്രി പിണറായിവിജയനും സീപ്പീയ്യൈയുടെ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രനും എ൯. സി. പി.യുടെ സംസ്ഥാനജനറലു്സ്‌സെക്രട്ടറി എ. കെ. ശശീന്ദ്രനും ശ്രമിച്ചതു്. ഈവിഷയത്തിലു് ബില്ലുകൊണു്ടുവരാതെ ഓ൪ഡിന൯സ്സുകൊണു്ടുവന്നതു് നിയമസഭാച൪ച്ചകൂടാതെയും നിയമസഭാരേഖകളിലു്ക്കടന്നുകൂടാതെയും തനിയു്ക്കും മറ്റുള്ളവ൪ക്കും തെളിവുസമൃദ്ധികാരണം ലോകായുക്തനലു്കുമെന്നുറപ്പുള്ള അഴിമതിശിക്ഷയിലു്നിന്നും രക്ഷപ്പെടാനാണെന്നു് രേഖപ്പെടുത്തപ്പെടാ൯ മുഖ്യമന്ത്രിയുമിവരും ഭയപ്പെടുന്നു എന്നതാണുവസു്തുത.

2022 ജൂണു് 7മുതലു് പതിനഞു്ചുദിവസം കേരളനിയമസഭചേ൪ന്നിരുന്നു. ഇടതുപക്ഷജനാധിപത്യമുന്നണിയിലെ എല്ലാ എമ്മെല്ലേമാരും അംഗീകരിച്ചിരുന്നെങ്കിലു് ലോകായുക്താധികാരഭേദഗതിബില്ലു് അപ്പോളു്ത്തന്നെ നിയമസഭയിലവതരിപ്പിക്കാ൯ മന്ത്രിസഭയു്ക്കുകഴിയുമായിരുന്നു. പക്ഷേ അവിടെച്ച൪ച്ചനടക്കുമെന്നും അഴിമതിയു്ക്കു് ലോകായുക്തക്കേസ്സിലു്ക്കുരുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രിപിണറായിവിജയനു് രക്ഷപ്പെടാനാണു് ഭയന്നു് ലോകായുക്തനിയമം ഭേദഗതിചെയ്യുന്നതെന്നു് സഭാരേഖകളിലു് റെക്കാ൪ഡുണു്ടാവുകയും അതോടൊപ്പം അഴിമതിയെയെതി൪ക്കുന്നുവെന്നു് പുരപ്പുറത്തുകയറിനിന്നുകൂവുന്ന സീപ്പീയ്യൈയു്ക്കു് ‘അഴിമതിവീരാ കാനംരാജേന്ദ്രാ... ഇറങ്ങിപ്പോടാവെളിയി’ലെന്നു് നാടൊട്ടുക്കുംനടക്കുന്ന പാ൪ട്ടിജില്ലാസമ്മേളനങ്ങളിലു് അണികളിലു്നിന്നു് ആപ്പാ൪ട്ടിസംസ്ഥാനസെക്രട്ടറിതന്നെ ഈഭരണത്തി൯റ്റെപേരിലു് വെല്ലുവിളിനേരിടുകയുംചെയ്യുന്ന സാഹചര്യത്തിലു് ആപ്പാ൪ട്ടിയു്ക്കു് ആ ഭേദഗതിബില്ലിനെ നിയമസഭയിലെതി൪ക്കേണു്ടസാഹചര്യംവരുമെന്നും ആപ്പാ൪ട്ടിയിലെ മൃഗീയഭൂരിപക്ഷയണികളുടെവികാരം ആപ്പാ൪ട്ടിയുടെയെമ്മെല്ലേമാ൪ നിയമസഭയിലു്പ്പ്രകടിപ്പിക്കേണു്ടിവന്നാലു് ബില്ലുപരാജയപ്പെടുമെന്നും അതോടെ സീപ്പീയ്യൈ മുന്നണിവിട്ടുപോയി ഭരണംതകരുമെന്നും അതോടെ പൊലീസ്സടക്കം താ൯ അണിനിരത്തിവെച്ചിട്ടുള്ള സകലപ്രതിരോധവുംതക൪ന്നു് സ്വ൪ണ്ണക്കള്ളക്കടത്തിനും ഡോള൪ക്കള്ളക്കടത്തിനും ലൈഫു്മിഷനഴിമതികളു്ക്കും കിഫു്ബിക്കള്ളപ്പണയിടപാടുകളു്ക്കും ജയിലിലാകുമെന്നും ഭയന്ന് മുഖ്യമന്ത്രിപിണറായിവിജയ൯ ആബില്ലവതരിപ്പിക്കാ൯ ആ പതിനഞു്ചുദിവസവും തയ്യാറായില്ല.

അതിനുപകരം അതുവീണു്ടുമോ൪ഡിന൯സ്സായിപ്പുതുക്കി നിയമസഭകാണാതെ ഗവ൪ണ്ണറെക്കൊണു്ടൊപ്പിടുവിച്ചുപ്രാബല്യത്തിലാക്കി ലോകായുക്തനലു്കുന്ന അഴിമതിശിക്ഷയിലു്നിന്നും മുഖ്യമന്ത്രിപദത്തിലു്നിന്നും മന്ത്രിപദത്തിലു്നിന്നുമുള്ളരാജിയിലും തുട൪ന്നു് അഴിമതിയു്ക്കു് പ്രോസ്സിക്ക്യൂഷനിലുംനിന്നുരക്ഷപ്പെടാമെന്ന പിണറായിവിജയ൯റ്റെ കണക്കുകൂട്ടലിലു് ഈ ഭേദഗതി നിയമസഭയിലു് ബില്ലായവതരിപ്പിക്കാതെ ഓ൪ഡിന൯സ്സായിനിലനിന്നു് 2022 ആഗസ്സു്റ്റു് 9നു് ഡലു്ഹിയിലേയു്ക്കോടിക്കളഞ്ഞ ഗവ൪ണ്ണറൊപ്പിടാതെ അന്നേദിവസം കാലഹരണപ്പെടുന്ന അവസ്ഥയിലെത്തിയെന്നല്ല കാലഹരണപ്പെട്ടു. അതോടെ കേരളത്തിലെ അതിശക്തമായ ലോകായുക്തനിയമം പിണറായിവിജയനെന്ന രാഷ്ട്രീയക്കാരനെ ശിക്ഷിച്ചുരാജിവെയു്പ്പിക്കുന്നരീതിയിലു് ഭയപ്പെടുത്തിക്കൊണു്ടു് അന്നേദിവസംരാത്രി പന്ത്രണു്ടുമണിക്കു് പുനഃസ്ഥാപിക്കപ്പെട്ടു. അതിന൪ത്ഥം അഴിമതിക്കു് വിചാരണപൂ൪ത്തിയായകേസ്സിലു് ലോകായുക്തയു്ക്കു് വിധിപറയാനും പിണറായിവിജയനെ ശിക്ഷിക്കാനും അന്നേദിവസംമുതലു് തടസ്സങ്ങളൊന്നുമില്ലെന്നാണു്.

അതുറദ്ദാവുന്നതോടെ ഓ൪ഡിന൯സ്സുവരുന്നതിനുമുമ്പുണു്ടായിരുന്ന, മന്ത്രിയു്ക്കെതിരെ വിധിവന്നാലു് മന്ത്രിയുട൯ രാജിവെക്കണമെന്നനിയമം, വീണു്ടുംപ്രാബല്യത്തിലാവുകയാണു്- മുഖ്യമന്ത്രിയുടെതലയു്ക്കകത്തുള്ള ഓളമവസാനിപ്പിച്ചുകൊണു്ടു്. ഒരുപക്ഷേ വീണു്ടുമെങ്ങനെയെങ്കിലും ഓ൪ഡിന൯സ്സുകൊണു്ടുവരുന്നതുവരെ വിചാരണകഴിഞ്ഞെങ്കിലും വിധിപറയരുതെന്നു് ലോകായുക്തജഡു്ജിനുമേലു് ആ വൃത്തികെട്ടവനും പാ൪ട്ടിയും സമ്മ൪ദ്ദമാരംഭിച്ചിട്ടുണു്ടാകണം, അതോടൊപ്പം, എന്തെങ്കിലുമാനുകൂല്യങ്ങളു്നലു്കിയാലു് എന്തുഭരണഘടനാവിരുദ്ധബില്ലുമൊപ്പിട്ടുകൊടുക്കുന്ന ഗവ൪ണ്ണറുടെമേലും!

Written on 08 August 2022 and first published on: 11 August 2022







 

 

 

No comments:

Post a Comment