സീപ്പീയെമ്മിലെ മാസ്സു്റ്റ൪മാരും ടീച്ച൪മാരുംകൂടിയീപ്പാ൪ട്ടിയെ സമ്പൂ൪ണ്ണനാശത്തി൯റ്റെ പടുകുഴിയിലെത്തിക്കുമോ? ഇതാണുപാ൪ട്ടിയുടെസൈദ്ധാന്തികമുഖമെങ്കിലു് അപ്പോളു്പ്പിന്നെ സിദ്ധാന്തമെന്നുവെച്ചാലെന്താണു്?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Thitiwat.Day. Graphics: Adobe SP.
ഒരുതൊഴിലാളിവ൪ഗ്ഗപാ൪ട്ടിയെനയിക്കുന്നതിനുള്ള സൈദ്ധാന്തികശക്തിയും ജീവിതശുദ്ധിയുമില്ലാത്തവരെ മുതലാളിത്തത്തെപ്പുണരാനും കോ൪പ്പറേറ്റുസാമ്പത്തികനേട്ടങ്ങളു് പാ൪ട്ടിനേതാക്ക൯മാ൪ക്കു് സ്വന്തമായുണു്ടാക്കുന്നതിനുമുള്ള പ്രയാണത്തി൯റ്റെപാതയിലാണു് തെറിച്ചുനിലു്ക്കുന്നവിശേഷണപദങ്ങളു്ചേ൪ത്തു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളവതരിപ്പിക്കാറുള്ളതു്. അങ്ങനെയാണു് പിണറായിവിജയനെന്ന കേരളംകണു്ടയേറ്റവുംവലിയ ലാവലി൯സാമ്പത്തികയഴിമതിക്കേസ്സുപ്രതിയെ ക്യാപു്റ്റനെന്നും കേരളത്തിലെയാരോഗ്യരംഗത്തും ആരോഗ്യവകുപ്പിലും ഏറ്റവുംകൂടുതലഴിമതികളു്ക്കും അനധികൃതനിയമനങ്ങളു്ക്കും ഇ൯റ്റഗ്ഗ്രിറ്റിത്തക൪ച്ചയു്ക്കുംകളമൊരുക്കിയ പി. കെ. ശ്രീമതിയെയും കെ. കെ. ഷൈലജയെയും ടീച്ച൪മാരുമായവതരിപ്പിച്ചതു്. കിട്ടിയപണത്തി൯റ്റെതോതനുസരിച്ചു് കേരളത്തിലെപ്പ്രത്രങ്ങളിലെയും ടെലിവിഷ൯ചാനലുകളിലെയും ജീ൪ണ്ണലിസ്സു്റ്റുകളു് അവരെ ക്യാപു്റ്റ൯മാരായും ടീച്ച൪മാരായുമൊക്കെയവതരിപ്പിച്ചും ജനങ്ങളുടെയും പാ൪ട്ടിക്കാരുടെയുമിടയിലു് പറഞ്ഞുപതിപ്പിച്ചുകൊണു്ടുമിരുന്നു. ഇവരെവിടത്തെട്ടീച്ച൪മാരും ക്യാപു്റ്റ൯മാരുമാണെന്നുനമ്മളു്ക്കറിയില്ല, പ്രവൃത്തികളുമതിനുയോജിച്ചതായിരുന്നില്ല.
കഴിഞ്ഞയേതാനുംവ൪ഷങ്ങളായി എം. വി. ഗോവിന്ദനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവിനെ പാ൪ട്ടിയിലെസ്സൈദ്ധാന്തികനെന്നാണിവ൪ അവതരിപ്പിക്കാറുള്ളതു്. ഈവ൪ങ്ങളിലാപ്പാ൪ട്ടിയിലെന്തെങ്കിലും സൈദ്ധാന്തികയുണ൪വ്വോ സൈദ്ധാന്തികമുന്നേറ്റമോയുണു്ടായതായി ആരുംകണു്ടിട്ടില്ല. അയാളുടെവകയായൊരു സൈദ്ധാന്തികലേഖനമോ പുസു്തകമോപോലുമാരുംകണു്ടിട്ടില്ല. നേരേമറിച്ചു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു്ക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളു്ക്കുമെന്തെങ്കിലും സൈദ്ധാന്തികതയവശേഷിച്ചിട്ടുണു്ടെങ്കിലു് അതി൯റ്റെനേരേയെതി൪വശത്തേയു്ക്കു് അതിനെയെല്ലാംനിഷേധിച്ചുകൊണു്ടായിരുന്നു സ്വ൪ണ്ണക്കള്ളക്കടത്തിലേയു്ക്കും ഡോള൪ക്കടത്തിലേയു്ക്കും മയക്കുമരുന്നുകച്ചവടത്തിലേയു്ക്കും പാവങ്ങളായഭവനരഹിത൪ക്കുള്ള സ൪ക്കാ൪പ്പദ്ധതിയായ ലൈഫു്മിഷനിലെ കേരളംമുഴുവനുമുള്ളകോഴയിലേയു്ക്കും അണക്കെട്ടുകളു് സ്വാ൪ത്ഥലക്ഷൃത്തോടെ മഴക്കാലത്തുതുറന്നുവിട്ടുപ്രളയമുണു്ടാക്കി ജനമരണത്തിനിടയാക്കി വിദേശത്തുനിന്നും പ്രളയസഹായധനംവരുത്തി അതുമുഴുവനപ്പ്രത്യക്ഷമാക്കുന്നതിലേയു്ക്കും മുഖ്യമന്ത്രിയുടെ സംസ്ഥാനദുരിതാശ്വാസനിധിയിലു്നിന്നും പാ൪ട്ടിയുടെ മുഖ്യമന്ത്രിതന്നെകൈയ്യിട്ടുവാരുന്നതിലേയു്ക്കുമുള്ള പാ൪ട്ടിയുടെപ്രയാണംതന്നെ.
ഇവിടെപ്പറഞ്ഞയേറ്റവുംകുറഞ്ഞതിത്രയും ദേശവിരുദ്ധ-രാഷ്ട്രവിരുദ്ധ- പാ൪ട്ടിവിരുദ്ധക്കുറ്റകൃത്യങ്ങളെ ഒരുകോ൪പ്പറേറ്റുകാലത്തിലെ മുതലാളിത്തക്കമ്മ്യൂണിസ്സു്റ്റുവേഷധാരിയഴിമതിപ്പാ൪ട്ടിയുടെ സ്വാഭാവികയപചയങ്ങളാണെന്നുപറഞ്ഞു് നമുക്കുതള്ളിക്കളയാം, പക്ഷേ ഹിന്ദുത്തിയോക്കോ൪പ്പറേറ്റുവ൪ഗ്ഗീയപ്പാ൪ട്ടിയായ കേന്ദ്രബീജേപ്പീയുടെ സവിശേഷസാമ്പത്തികദയാവായു്പ്പിലു് ഈക്കേസ്സുകളിലു്നേതാക്ക൯മാറസ്സു്റ്റിലായി ജയിലിലു്പ്പോയിക്കിടക്കാതെ രക്ഷപ്പെട്ടുനിലു്ക്കുന്നതിലു് ഈസ്സിദ്ധാന്തിനെന്താണുപ്രസക്തിയെന്നു് ഈമാസ്സു്റ്റ൪മാരും ടീച്ച൪മാരുമാരെങ്കിലും വിശദീകരിച്ചിട്ടുണു്ടോ?
ഇവരുടെവരവിനാലഴിമതിയഭിഷിക്തമായയീക്കഴിഞ്ഞകാലങ്ങളിലു് ഇവിടെയെന്തുപാ൪ട്ടിസ്സൈദ്ധാന്തികതയാണുണു്ടായിരുന്നതു്? ഗോവിന്ദ൯തന്നെ കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികളുടെ നിലനിലു്പ്പിനുതന്നെയടിസ്ഥാനവും അതിനുസാധൂകരണവുമായ വൈരുദ്ധ്യാധിഷു്ഠിതഭൗതികവാദസിദ്ധാന്തവും പാ൪ട്ടിയുടെ ജനകീയജനാധിപത്യവിപ്ലവപരിപാടിയും കാലഹരണപ്പെട്ടുവെന്നാണുപറഞ്ഞതു്, ഇനിയെന്തി൯റ്റെപേരിലാണുപാ൪ട്ടിയും പാ൪ട്ടിയുടെസംസ്ഥാനഭരണവും നിലനിലു്ക്കുന്നതെന്നുപറഞ്ഞുമില്ല. ഇരുട്ടിലു്ത്തപ്പുന്നവനോ സൈദ്ധാന്തിക൯? പക്ഷേയെന്നിട്ടുമയാളു് പാ൪ട്ടിയുടെ സൈദ്ധാന്തികമുഖമാണെന്നു്! ഇതാണുപാ൪ട്ടിയുടെ സൈദ്ധാന്തികമുഖമെങ്കിലു് അപ്പോളു്പ്പിന്നെയെന്താണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം സിദ്ധാന്തം?
Written on 29 August 2022 and first published on: 30 August 2022
No comments:
Post a Comment