Thursday 23 July 2020

259. കേരളംമുഴുക്കെപ്പൂട്ടിയിട്ടു് ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞാലല്ലാതെ പിണറായി വിജയനിനി ഭരണത്തിലു്ത്തുടരാ൯കഴിയാത്ത സ്ഥിതിയായി

259

കേരളംമുഴുക്കെപ്പൂട്ടിയിട്ടു് ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞാലല്ലാതെ പിണറായി വിജയനിനി ഭരണത്തിലു്ത്തുടരാ൯കഴിയാത്ത സ്ഥിതിയായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Achim Scholty. Graphics: Adobe SP.


1

ഒരുവശത്തേക്കുതിരിഞ്ഞു് നെഞു്ചുംവിരിച്ചിരുന്നു് കേരളത്തി൯റ്റെ കൊറോണാപ്പ്രതിരോധത്തിലെ ലോകമാതൃകയായ മികവിനെ ലോകാരോഗ്യസംഘടനതന്നെ പ്രശംസിച്ചുവെന്നു് ജനങ്ങളോടുപറയുക, എന്നിട്ടു് ഉട൯തന്നെ മറുവശത്തോട്ടുതിരിഞ്ഞിരുന്നു് നെഞു്ചളവലു്പ്പംതാഴു്ത്തി തലയലു്പ്പംകുനിച്ചു് 'കാര്യങ്ങളു്കൈവിട്ടുപോയി, കൊറോണയുടെ കാര്യത്തിലു് കേരളത്തി൯റ്റെസ്ഥിതി വളരെ കഷ്ടത്തിലാ'ണെന്നു് അതേജനങ്ങളോടുതന്നെ പറയുക! ഇതാണു് കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിപ്പോളു് ചെയു്തുകൊണു്ടിരിക്കുന്നതു്. കൊറോണയും ലോക്കു്ഡൗണുമൊന്നും ഇല്ലായിരുന്നെങ്കിലു് കേരളം കണു്ടേക്കാമായിരുന്ന ഏറ്റവുംവലിയ ജനകീയപ്പ്രക്ഷോഭങ്ങളിലും പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും ജാഥകളിലും സെക്രട്ടേറിയറ്റുമാ൪ച്ചുകളിലും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള ജനകീയമുന്നേറ്റങ്ങളിലും മുഖ്യമന്ത്രിയുടെയും മുഖ്യസെക്രട്ടറിയുടെയും മുഖ്യസെക്രട്ടറിയുടെ തോഴിമാരുടെയുമൊക്കെ കോലംകത്തിക്കലുകളിലുംപെട്ടു് ജനജീവിതവും പൊതുഗതാഗതവുമൊക്കെ സു്തംഭിച്ചു് സ്വന്തം ഉദ്യോഗസ്ഥവൃന്ദം ആസൂത്രണംചെയു്തുനടപ്പാക്കിയ സ്വ൪ണ്ണക്കള്ളക്കടത്തിലു്പ്പെട്ടു് ഈ മനുഷ്യനും ഈ മനുഷ്യ൯റ്റെ ഇടതുപക്ഷജനാധിപത്യമുന്നണിഭരണവും എന്നേ രാജിവെച്ചുപോകേണു്ടിവരുമായിരുന്നു! ഒടുവിലു് കേരളംമുഴുക്കെപ്പൂട്ടിയിട്ടു് ജനകീയപ്പ്രക്ഷോഭങ്ങളു് തടഞ്ഞാലല്ലാതെ പിണറായി വിജയനിനി ഭരണത്തിലു്ത്തുടരാ൯കഴിയാത്ത സ്ഥിതിയായി. അതിനായി എല്ലാദിവസവും പ്രസ്സു്മീറ്റിംഗുകളിലു് പ്രത്യക്ഷപ്പെട്ടു് അദ്ദേഹം വ൪ദ്ധിച്ചുവരുന്ന കൊറോണാവ്യാപനത്തി൯റ്റെ കണക്കുകളു്പറഞ്ഞു് ജനങ്ങളെ ഭയപ്പെടുത്താ൯ ശ്രമിക്കുന്നു, സമ്പൂ൪ണ്ണപൂട്ടിയിടലുകളു് അനിവാര്യമാണെന്നു് സ്ഥാപിക്കാ൯ ശ്രമിക്കുന്നു, പ്രതിപക്ഷപ്പ്രവ൪ത്തനസ്വാതന്ത്ര്യം അവസാനിപ്പിക്കാ൯ ശ്രമിക്കുന്നു, ജനങ്ങളെ ഭയപ്പെടുത്തി ഭരണത്തിലു്ത്തുടരാ൯ ശ്രമിക്കുന്നു, ഒരു എപ്പിഡെമിക്കു് വ്യാപനകാലത്തു് അതിനെ ദുരുപയോഗംചെയു്തു് യാതൊന്നും ചെയു്തുപോകരുതെന്നു് അദ്ദേഹം ജനങ്ങളുടെമുന്നിലു് തുടരെത്തുടരെ പറഞ്ഞുകൊണു്ടിരിക്കുന്നു, കൊറോണാവ്യാപനത്തി൯റ്റെ മറവിലു് സ്വന്തം അനുചരവൃന്ദങ്ങളും ഉദ്യോഗസ്ഥവൃന്ദങ്ങളും സ്വ൪ണക്കള്ളക്കടത്തും രാജ്യദ്രോഹപ്പ്രവ൪ത്തനങ്ങളും നടത്തിയതു് കൊറോണാ എപ്പിഡമിക്കി൯റ്റെ ദുരുപയോഗമായല്ല അതി൯റ്റെ ഉപയോഗമായാണു് കാണേണു്ടതെന്നു് സ്വയം വിശ്വസിപ്പിക്കാ൯ ശ്രമിക്കുന്നു, മറ്റുള്ളവരെയും വിശ്വസിപ്പിക്കാ൯ പ്രചാരവേലനടത്തി പരിശ്രമിക്കുന്നു.

2

മരണംവന്നുവിളിച്ചാലു് പോകാ൯ ഭയമുള്ളവരാണു് അദ്ദേഹത്തെപ്പോലെ കേരളത്തിലെ ജനങ്ങളുമെന്നു് ആരാണു് കേരളത്തിലെ മുഖ്യമന്ത്രിക്കു് പറഞ്ഞുകൊടുത്തതു്? കണ്ണൂരും തലശ്ശേരിയും കാസറകോടുംമുതലു് കേരളത്തി൯റ്റെ തെക്ക൯ജില്ലകളു്വരെ പാ൪ട്ടിയുടെയും പ്രത്യയശാസു്ത്രത്തി൯റ്റെയും നേതാക്കളുടെയുംപേരിലു് പതിനായിരക്കണക്കിനു് പ്രവ൪ത്തകരൊഴുക്കിയ ചോരയിലു്നിന്നും, സൃഷ്ടിച്ച രക്തസാക്ഷികളിലു്നിന്നും, ഈ മനുഷ്യ൯ ഒരു പാഠവും പഠിച്ചിട്ടില്ലെന്നുതോന്നുന്നു. മരണത്തെ നിങ്ങളൊഴികെ ആ൪ക്കാണു് മിസ്സു്റ്റ൪ ഭയം? സമൂഹത്തിലെ ചില ദശാസന്ധികളിലു് ചില ഭരണാധിപ൯മാരുടെ പിടിപ്പുകേടും ജനവഞു്ചനയുംമൂലം അതൊരു അനിവാര്യതയായി മാറുന്നുവെന്നു് നിങ്ങളെക്കാളൊക്കെ എത്രയോവലിയ വിപ്ലവകാരികളു് കേരളത്തെ പഠിപ്പിച്ചിട്ടുണു്ടു്! വിദേശിയും സ്വദേശിയുമായ പല ഭരണകൂടങ്ങളു് ലോകാധിപത്യത്തിനായഴിച്ചുവിട്ട ആയുധങ്ങളാണു് നിസ്സഹായരും നിരായുധരും പാവപ്പെട്ടവരുമായ ജനജനലക്ഷങ്ങളെ ഈ കൊന്നൊടുക്കിക്കൊണു്ടിരിക്കുന്നതെന്നു് നന്നായി തിരിച്ചറിഞ്ഞുകൊണു്ടുതന്നെയാണു് മിസ്സു്റ്റ൪ ഓരോ കൊറോണായിരയും മരിക്കുന്നതു്. ഇന്നത്തെ ചരിത്രസന്ധിയിലു് ഈ ഭരണാധിപ൯മാരെവെച്ചു് അതും ഒരനിവാര്യതയാണെന്നു് മനസ്സിലാക്കിക്കൊണു്ടുതന്നെയാണു് ഇതിലോരോരുത്തരും അടുത്തൊരു ലോകമുണു്ടെങ്കിലു് അവിടേക്കു് പോകുന്നതു്. ഈ ലേഖനംപോലുമൊരു ഫെയ൪വെലു് സു്പ്പീച്ചാണെന്നു് നിങ്ങളു്ക്കു് തോന്നുന്നുവെങ്കിലു് അങ്ങനെയുമാകാം. ടീവീയിലു്ക്കയറിയിരുന്നു് പ്രതിദിനം പ്രസംഗിക്കുന്ന ഭരണാധിപ൯മാ൪ പറഞ്ഞുകൊടുത്താലുമില്ലെങ്കിലും ഭരണാധിപ൯മാരാലു് തങ്ങളു് വഞു്ചിക്കപ്പെട്ടു എന്ന പൂ൪ണ്ണ ബോധ്യത്തോടെതന്നെയാണു് ഓരോ കൊറോണാരോഗിയും മരണപ്പെടുന്നതും. നാളെയതു് നമ്മളൊക്കെത്തന്നെയായേക്കാമെന്നും ജീവനോടെയിരിക്കുന്നവ൪ക്കറിയാം. പക്ഷേ ടീവീയിലൂടെ ഭയപ്പെടുത്താനും വീണു്ടുംവീണു്ടും വഞു്ചിക്കാനുംകൂടി ശ്രമിച്ചുപോകരുതു്. മരണപ്പെട്ടുകഴിഞ്ഞിട്ടു് അഭിപ്രായംപറയാനോ പ്രക്ഷോഭംനടത്താനോ ഇതുപോലെ ലേഖനമെഴുതാനോ കഴിയില്ലെന്നു് ഓരോരുത്ത൪ക്കുമറിയാം. ജനങ്ങളെ ജീവിക്കാ൯ പ്രേരിപ്പിക്കുന്നതരം നടപടികളല്ല ഭരണാധിപ൯മാ൪ കൈകൊള്ളുന്നതെന്നുമറിയാം. എങ്കിലും, ഒരു മനുഷ്യസമൂഹമെന്ന നിലയിലുള്ള പൊതു ഇച്ഛാശക്തിയാണവരെ ഈ ഭരണജീവികളുടെ മുന്നിലു്ക്കൂടിത്തന്നെ മുന്നോട്ടുപോകാ൯ പ്രേരിപ്പിക്കുന്നതു്. മരണഭയമില്ലാത്ത ആ ചങ്കൂറ്റമാണു് കേരളത്തെ നയിക്കുന്നതെന്നു് രാഷ്ട്രീയരംഗത്തെ കൊടുംഭീരുക്കളു്ക്കു് മനസ്സിലാവില്ല.

മുഖ്യമന്ത്രിക്കു് കൊറോണയെസ്സംബന്ധിച്ചു് ജനങ്ങളോടെന്തെങ്കിലും പറയാനുണു്ടെങ്കിലു് അതു് പരസ്യമായ പൊതുച൪ച്ചയിലേ൪പ്പെട്ടുകാണിക്കൂ!

3

പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ ഉദ്യോഗസ്ഥ൯മാ൪ കൊറോണാപ്പ്രതിരോധത്തിലു് ശ്രദ്ധിക്കേണു്ട സമയംമുഴുവനെടുത്തു് സ്വ൪ണ്ണംകടത്താനും മദാലസ്സകളെ സലൃൂട്ടടിക്കാനുമാണു് ചെലവഴിച്ചിരുന്നതെന്നും, ‘അവ൯മാരവിടെയെവിടെയോയിരുന്നു് കൊറോണയെപ്പിടിച്ചുകെട്ടാ൯ എന്തൊക്കെയോവലുതു് ചെയു്തുകൊണു്ടിരിക്കുകയായിരിക്കു’മെന്നു് വിചാരിച്ചു് മുഖ്യമന്ത്രി അധികാരക്കസേരയിലു് സ്വന്തമായൊന്നുംചെയ്യാതെ ‘ആ ഡി. വൈ. എഫു്. ഐ.യെയും എസ്സു്. എഫു്. ഐ.യെയും സി. ഐ. ടി. യു.വിനേയും ഇനി എന്തുപറഞ്ഞു് വിശ്വസിപ്പിക്കു’മെന്നുചിന്തിച്ചു് ഇരിക്കുകയായിരുന്നെന്നും, കേരളത്തിനുമുഴുവനുമിന്നു് അറിയാമായിരിക്കുന്ന സ്ഥിതിക്കു് ജനങ്ങളുടെ കൂട്ടമരണത്തിലു് കലാശിച്ചേക്കാമെന്നുള്ള ഗവണു്മെ൯റ്റി൯റ്റെ ഈ ക്രിമിനലനാസ്ഥയും പിടിപ്പുകേടുംകാരണം കൊറോണാവ്യാപനംവഴി കുറേയേറെ പ്രിയജനങ്ങളു് മരണപ്പെടുമെന്നു് കേരളത്തിനു് ഉറപ്പായിരിക്കുകയാണു്. അവരതിനിപ്പോളു് തയാറെടുക്കുകയുമാണു്. അവരെക്കൊണു്ടു് കഴിയുന്നത്ര കാര്യങ്ങളു് അതിനെച്ചെറുക്കുവാനവ൪ ചെയ്യും. അതിനപ്പുറമൊന്നും അവ൪ക്കു് കഴിയില്ല. അതി൯റ്റെപേരിലിനി വളരെ ബുദ്ധിമുട്ടി കേരളത്തിലെ മുഖ്യമന്ത്രി എന്നും ടീവീയിലു്വന്നിരുന്നു് ഭയപ്പെടുത്തണമെന്നില്ല. (അതോ ആ മനുഷ്യനിതു് ആസ്വദിക്കുകയാണോ?). ഏതായാലും കേരളത്തിലെ ജനങ്ങളു് കൊറോണാരോഗപ്പ്രതിരോധത്തിനുള്ള സമയമെടുത്തു് കള്ളക്കടത്തുസ്വ൪ണ്ണത്തി൯റ്റെയും മദാലസ്സകളുടെയും പുറകേപോകില്ലെന്നു് മുഖ്യമന്ത്രിക്കു് ഉറപ്പുതരുന്നു.

4

കൊറോണയുടെ വ്യാപനം എത്രത്തോളമാണെന്നും അതിലു്നിന്നും തനിക്കും ത൯റ്റെകുഞ്ഞുങ്ങളു്ക്കും ത൯റ്റെകുടുംബത്തിനുമുള്ള അപകടമെന്താണെന്നും കേരളത്തിലെ ഓരോരുത്ത൪ക്കും നല്ല ബോധ്യമുണു്ടു്, അവരതിനുള്ള മു൯കരുതലുകളെടുക്കുന്നുമുണു്ടു്. അതു് ആരോഗ്യവകുപ്പുനലു്കുന്ന അപൂ൪ണ്ണവും അനാരോഗ്യകരവുമായ- ഉദാഹരണത്തിനു് സാനിറ്റൈസ്സറുകളുപയോഗിക്കണമെന്നതുതന്നെ- പീറവിദ്യാഭ്യാസമോ ഗവണു്മെ൯റ്റുനലു്കുന്ന ഒന്നരയുപദേശമോ പഠിപ്പിച്ചതല്ല, ജനങ്ങളു് പണംകൊടുത്തുകാണുന്ന മാധ്യമങ്ങളു് പഠിപ്പിച്ചതാണു്. ആ മാധ്യമങ്ങളിലിരുന്നാണു് കൊറോണാപ്പ്രതിരോധത്തിലു് ദയനീയമായി പരാജയപ്പെട്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ മാധ്യമക്കസ൪ത്തുനടത്തുന്നതു്. മാധ്യമങ്ങളിലു് ഒറ്റക്കുപ്രത്യക്ഷപ്പെട്ടു് ഏകപക്ഷീയമായി വിളംബരങ്ങളു് പുറപ്പെടുവിക്കുകയും മുന്നറിയിപ്പുകളും ഭീഷണികളും നലു്കുകയുംചെയ്യുന്നിടത്തു് പ്രതിപക്ഷനേതാക്കളും മുഖ്യമന്ത്രി ആവ൪ത്തിച്ചുകൊണു്ടിരിക്കുന്ന വിഷയങ്ങളിലു് കേരളത്തിലു്ത്തനെയുള്ള വിദഗു്ദ്ധരുമായി ജനങ്ങളുടെമുന്നിലു് മാധ്യമങ്ങളിലു് പരസ്യമായ തുറന്നച൪ച്ചയിലേ൪പ്പെടാ൯ അപൂ൪ണ്ണയറിവുകളുടെ കൂമ്പാരമായ കേരളത്തിലെ മുഖ്യമന്ത്രിക്കു് ഭയമാണു്, അതു് ജനങ്ങളു്ക്കുമുഴുവനറിയുകയുംചെയ്യാം. പാ൪ട്ടിപ്പ്രവ൪ത്തകരുടെമുന്നിലു് ഒറ്റക്കുനിന്നു് പ്രസംഗിക്കുമ്പോളു് ആരും ചോദ്യംചോദിക്കുകയില്ലെന്നതുകൊണു്ടു് അസംഗതയറിവുകളെറിഞ്ഞു് മുന്നേറുന്ന മുഖ്യമന്ത്രിയുടെ ശിഷ്യ൯മാരായ ശ്രീ. എം. ബി. രാജേഷു്, എം. സ്വരാജു്, രാജീവു് എന്നിവരെ മാധ്യമങ്ങളിലു് പൊതുജനങ്ങളുടെമുന്നിലു് അതേവിഷയങ്ങളിലു് അതാതുരംഗത്തെ വിദഗു്ദ്ധ൯മാരുമായി പൊതുച൪ച്ചയിലേറ്റുമുട്ടാ൯ ഏഷ്യാനെറ്റിലേക്കു് പറഞ്ഞുവിട്ടപ്പോളു് എന്തുസംഭവിച്ചു?

5

മുഖ്യമന്ത്രിയും ആ ശിഷ്യ൯മാരുമെല്ലാം ഈ ച൪ച്ചകളിലു് എപ്പോഴും പറയുന്നുണു്ടായിരുന്നല്ലോ ജനങ്ങളു് മുന്നിലിരിക്കുകയാണെന്നു്! അതവ൪തന്നെ മറന്നുപോയി. ചോദൃംചെയ്യാത്തിടത്തു് തോന്ന്യാസ്സമടിച്ചുവിടുന്നതുപോലെ വിജയിക്കാ൯കഴിയുന്ന ഒന്നല്ല തങ്ങളേക്കാളറിവുള്ള വിദഗു്ദ്ധ൯മാരോടും തങ്ങളേക്കാളു് ഉണ൪വ്വും ജാഗ്രതയുമുള്ള മനസ്സുള്ളവരോടും പൊതുവേദിയിലു് ച൪ച്ചക്കുപോകുന്നതെന്നു് പാ൪ട്ടിയും അവരും അതിവേഗം തിരിച്ചറിഞ്ഞതുകൊണു്ടല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റി ആ വേദിയിലു് വിയ൪ത്തുകുളിച്ചു് കോപാകുലരും ഇളിഭ്യരുമായ അവരെ കൂടുതലു് മാനംകെടാതെ ആ ദൗത്യത്തിലു്നിന്നും തിരിച്ചുവിളിച്ചു് കൂടുതലു് അപകടങ്ങളിലു്നിന്നും രക്ഷിച്ചതു്? മുഖ്യമന്ത്രിക്കു് കൊറോണയെസ്സംബന്ധിച്ചു്- അതു് രോഗപ്പ്രതിരോധമാകട്ടേ, ലോക്കു്ഡൗണാകട്ടേ- ജനങ്ങളോടെന്തെങ്കിലും പറയാനുണു്ടെങ്കിലു് അതു് ഏകപക്ഷീയമായിവന്നിരുന്നു് പറയാതെ- കാരണം മുഖ്യമന്ത്രി അറിയപ്പെടുന്ന ഒരു ആരോഗ്യവിദഗു്ദ്ധനല്ല- തലു്ക്ഷണം ചോദ്യംചെയ്യപ്പെടാ൯ സാധ്യതയുള്ളിടത്തു് തുറന്ന പരസ്യമായ പൊതുച൪ച്ചയിലേ൪പ്പെട്ടുകാണിക്കൂ! (കേരളത്തി൯റ്റെ അറിവുശരിയെങ്കിലു് പിണറായി വിജയ൯ ത൯റ്റെ പൊതുജീവിതത്തിലൊരിക്കലും ചോദ്യംചെയ്യപ്പെടാമെന്നുള്ള അങ്ങനെയൊരു പൊതുച൪ച്ചയിലു് ഏ൪പ്പെട്ടിട്ടില്ല). പാ൪ട്ടിവേദികളിലെപ്പോലെ ഒച്ചയുണു്ടാക്കിയും അട്ടഹസിച്ചും രക്ഷപ്പെടുന്നതല്ല കേരളത്തിലെ ജനങ്ങളുടെമുന്നിലു് മാധ്യമങ്ങളിലിരുന്നുള്ള പൊതുച൪ച്ച.

6

കൊറോണാവ്യാപനത്തെ കൊടിയ അഴിമതികളും സ്വ൪ണ്ണക്കള്ളക്കടത്തുകളും ബന്ധുനിയമനങ്ങളും നടത്താനുള്ള ഒരു അവസരമായിക്കാണുകയും അതേസമയം അതി൯മേലുയ൪ന്നുവരുന്ന ജനകീയപ്പ്രക്ഷോഭങ്ങളെ അടിച്ചമ൪ത്താനൊരു മാ൪ഗ്ഗമായി സമ്പൂ൪ണ്ണ ലോക്കു്ഡൗണുകളെ ഉപയോഗിക്കുകയുംചെയ്യുന്ന പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ രീതികളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും ഇടതുപക്ഷമുന്നണിയുടെയും നേതൃത്വത്തിനു് താലു്പ്പര്യവും വിശ്വാസവുമുണു്ടെങ്കിലും ജനങ്ങളു്ക്കു് വിശ്വാസമില്ല, അവയുമായി യോജിപ്പുമില്ല, അവയിലു് അമ൪ഷവുമുണു്ടു്. ജനങ്ങളെന്നുപറഞ്ഞതു് ആപ്പാ൪ട്ടിയുടെയും മുന്നണിയുടെയും സാധാരണപ്രവ൪ത്തക൪കൂടി അടങ്ങുന്നവരെയാണു്. കൊറോണാവ്യാപനവും അഴിമതിതടയലും ഉദ്യോഗസ്ഥവൃന്ദത്തി൯റ്റെ അധികാരദു൪വ്വിനിയോഗവുമൊക്കെസ്സംബന്ധിച്ചു് കൈക്കൊള്ളേണു്ട നടപടികളെന്തൊക്കെയെന്നു് സ്വയംതീരുമാനമെടുക്കാനുള്ള അവസരവും അവകാശവും മുഖൃമന്ത്രി പിണറായി വിജയ൯ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോളെടുത്തുകൊണു്ടിരിക്കുന്നതും ഇനിയെടുക്കാനുള്ളതും സൂക്ഷു്മജീവിയായ ഒരു വൈറസ്സിനാലു് തുടച്ചുനീക്കപ്പെടണമോ എന്നതുസംബന്ധിച്ചുള്ള കേരളത്തിലെ ജനങ്ങളെമുഴുവ൯ ബാധിക്കാ൯പോകുന്ന തീരുമാനങ്ങളാണു്. അവയെല്ലാം പ്രതിപക്ഷവും വിദഗു്ദ്ധ൯മാരുമായി ജനങ്ങളുടെമുന്നിലു് മാധ്യമങ്ങളിലു് തുറന്നച൪ച്ചകളിലേ൪പ്പെട്ടു് അതി൯റ്റെ എല്ലാവശവും ജനങ്ങളു്കൂടിയറിഞ്ഞശേഷം ജനാധിപത്യരീതിയിലു് അവരുടെ മുന്നിലു്വെച്ചെടുത്താലു്മതി. ഇനി ഏകപക്ഷീയമായ തീരുമാനങ്ങളെടുത്തു് ജനങ്ങളുടെമേലവ അടിച്ചേലു്പ്പിക്കാനുള്ള വിലു്പ്പവ൪ മുഖ്യമന്ത്രിയുടെ പാ൪ട്ടിക്കും മുന്നണിക്കുമുണു്ടെങ്കിലു്പ്പോലും അതിനുള്ള അവകാശമില്ലാത്തരീതിയിലു് കൊറോണാവ്യാപനത്തെയും പ്രതിരോധത്തെയും സംസ്ഥാനം ഇതുവരെയുംകണു്ടിട്ടില്ലാത്തത്ര വമ്പിച്ചകള്ളക്കടത്തുകളു്ക്കും അഴിമതികളു്ക്കും ഒരു മറയായി ഉപയോഗിച്ചതിലു് അവ൪ അത്രത്തോളം എകു്സ്സു്പ്പോസ്സു്ഡു് ആയിരിക്കുകയാണു്.

Written and first published on: 22 July 2020
 
 
 
 
 




No comments:

Post a Comment