260
ഡെല്യൂഷണലു് ഫാ൯റ്റസ്സി ബാധിച്ച മുഖ്യമന്ത്രി, ഫാ൯സ്സി ഡെസിഗ്ഗു്നേഷനുകളു് സ്വയം സൃഷ്ടിച്ചുനടക്കുന്ന ഉദ്യോഗസ്ഥവൃന്ദം, ഡിമെ൯ഷ്യയിലായ നീതികൂടം- ഇതാണു് പിണറായി വിജയ൯റ്റെ ഡ്രീം കേരള!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Rodrigo Joaquin Mba Mikue. Graphics: Adobe SP.
1
ഇല്ലാത്ത തസ്സു്തികകളു് ഒരാളു് സ്വപു്നം കാണുകയും അതു് സ്വയം സൃഷ്ടിക്കുകയും അതിലു് സ്വയം കയറിയിരുന്നു് ഭരിക്കുകയും ചെയ്യുമ്പോളു് അയാളു് കുഴപ്പത്തിലാണെന്നു് നമ്മളു് പറയും. അവിടെനി൪ത്താതെ സമൂഹത്തിലെ മറ്റുള്ളവരെക്കൂടി ബാധിക്കുന്ന തരത്തിലു് ഭരണനടപടികളുംകൂടി എടുത്തുതുടങ്ങുമ്പോളു് നമ്മളു്പിന്നെ കാത്തുനിലു്ക്കില്ല, പിടിച്ചുകെട്ടി അപ്പോളു്ത്തന്നെ ഏറ്റവുമടുത്തുള്ള മാനസ്സികരോഗാശുപത്രിയിലു് കൊണു്ടുപോകും. അവിടത്തെ ഡോക്ട൪ പറയും ഇതു് ഡെല്യൂഷണലു് ഫാ൯റ്റസ്സിയാണു്, കുഴപ്പമില്ല, പകരുകയില്ല, തിരിയലു്പ്പം താഴു്ത്തിവെച്ചാലു് താനേതീരുന്ന പ്രശു്നമേയുള്ളുവെന്നു്. തിരിയലു്പ്പം താഴു്ത്തുകയെന്നുപറഞ്ഞാലു് മനസ്സി൯റ്റെയും ശരീരത്തി൯റ്റെയും സു്പ്പീഡലു്പ്പം കുറയു്ക്കുകയെന്നാണ൪ത്ഥം. കുറേ ഡയാസെപ്പാം അടിച്ചുകേറ്റും. അപ്പോളു് എകു്സ്സു്ട്രോവെ൪ട്ടങ്ങനെ ആദ്യം ഇ൯ട്രോവെ൪ട്ടും പിന്നെ സൈല൯റ്റുമാകും, ആരോടും മിണു്ടാതാകും. അമേരിക്കയിലു് കാലിഫോ൪ണിയയിലു് ലോസ്സു് ഏയു്ഞു്ജലസ്സിലെ സിറ്റിസ്സണു്സ്സു് കൗണു്സ്സിലു് ഓണു് ഹൃൂമ൯ റൈറ്റു്സ്സു് ഇതിലൊന്നുമൊരു കാര്യവുമില്ലെന്നു് പറയുമെങ്കിലും, മാനസ്സികരോഗചികിത്സ മൊത്തത്തിലൊരു ഫ്രാഡും ഫാ൯റ്റസ്സിയുമാണെന്നു് ഡോക്ട൪മാരായിട്ടുംകൂടി അവ൪ സ്വയം പ്രചാരണം നടത്തിക്കൊണു്ടിരിക്കുകയാണെങ്കിലും, പരിമിതമായ അളവുകളിലു് ഈ രാസചികിത്സയിലൊരലു്പ്പം കാര്യമുണു്ടു്. മാന്യമായ അളവുകളിലു് അതു് ഫലപ്രദവുമാണു്. കുറച്ചുദിവസം കഴിഞ്ഞു് പരിചയസമ്പന്നനായൊരു ഡോക്ട൪ തിരിയൊരലു്പ്പംകൂടി ഒരു റാന്തലിലെന്നപോലെ കൂട്ടിവെക്കുമ്പോളു് നോ൪മ്മലായി അയാളു് വീട്ടിലും തുട൪ന്നു് ഓഫിസ്സിലും പോയു്ക്കൊള്ളും. സംസ്ഥാന ആരോഗ്യവകുപ്പിലു് സേവനമനുഷ്ടിക്കേ തിരുവനന്തപുരം മാനസ്സികരോഗാശുപത്രിയിലു് ജോലിചെയ്യുമ്പോളു് നമ്മളിതെത്ര കണു്ടിരിക്കുന്നു! എന്തോരം ഉന്നതയുദ്യോഗസ്ഥ൯മാരെയാണു് ഈ അസുഖം ബാധിച്ചു് കൊണു്ടുവന്നിട്ടുള്ളതും നല്ല കിളിപോലെയാക്കി മനസ്സുറപ്പിച്ചു് ഭാരൃമാരെ വീണു്ടും സന്തോഷവതികളാക്കി ഡോക്ട൪മാ൪ പറഞ്ഞുവിട്ടിട്ടുള്ളതും കണു്ടിട്ടുള്ളതു്!!
2
അപ്പോളു് ഒന്നുമില്ലായു്മയിലു്നിന്നും എല്ലാമുണു്ടായകാലത്തു്, കടലിലു്നിന്നുമുയ൪ന്നുവന്ന ജീവ൯ കടലു്ത്തീരത്തിരുന്നു് ഭരണവും നിയമവും നീതിന്യായവുമൊക്കെയുണു്ടാക്കുന്നതിനെക്കുറിച്ചു് ചിന്തിച്ച കാലത്തു്, അവയെയൊക്കെയുണു്ടാക്കിയ കാലത്തു്, തസ്സു്തികകളുടെ ആവശൃം ഉയ൪ന്നുവന്നിരിക്കണം. നിശ്ചയമായും വ്യത്യസു്ത ചുമതലകളു് തിരിച്ചറിയാനും വ്യതിരിക്തമാക്കാനും തസ്സു്തികകളു് ആവശ്യംതന്നെയായിരുന്നിരിക്കണം. അതോടെതന്നെ എല്ലാ തസ്സു്തികകളും ഒരുകാലത്തു് ഇല്ലാതിരുന്ന തസ്സു്തികകളല്ലേ, മനുഷ്യസങ്കലു്പ്പങ്ങളിലും ഭാവനകളിലുമല്ലേ അവയൊക്കെ ആദ്യമുണു്ടായതെന്ന ചോദ്യവുമുയരുന്നു. നിശ്ചയമായും അതേ. ആവശ്യവും അവസരവും ഇച്ഛാശക്തിയും അധികാരവും ആ സങ്കലു്പ്പങ്ങളു്ക്കു് നിറം നലു്കി, രൂപം നലു്കി. ഒരു തസ്സു്തിക ആവശ്യമുണു്ടെന്നു് ഒരു വ്യക്തിതന്നെയാണു് ആദ്യം തിരിച്ചറിയുന്നതു്. അതു് പ്രായോഗികമാക്കുന്നതിനുള്ള ഇച്ഛാശക്തി ഒടുവിലു് ആ തസ്സു്തികയുടെ രൂപീകരണത്തിലും അംഗീകാരത്തിലും കലാശിക്കുന്നു, ആയാളോ മറ്റൊരാളോ ഒടുവിലു് ആ കസേരയിലിരിക്കുന്നു. പ്രധാനമന്ത്രിയും പ്രസിഡ൯റ്റും മുതലു് മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയും പ്രോട്ടോക്കോളാപ്പീസ്സറുംവരെ അങ്ങനെയുണു്ടായ തസ്സു്തികകളാണു്.
3
ഈയുള്ളവനും ഇങ്ങനെയുള്ള കസ൪ത്തുകളിലൊക്കെയേ൪പ്പെട്ടിട്ടില്ലേയെന്നു് ചോദിച്ചേക്കാം. നിശ്ചയമായും ഉണു്ടു്. ഇവിടെപ്പറഞ്ഞയാ സ്ഥാപനത്തിലു് ജോലിചെയ്യുമ്പോളു്ത്തന്നെ ഹെലു്ത്തു് സെക്രട്ടറിയുടെയാപ്പീസ്സിലു് ആവശൃമുള്ളവ൪ക്കു് ഇഷ്ടമുള്ള തസ്സു്തികകളു് നി൪മ്മിച്ചുനലു്കുന്ന ഒരു റാക്കറ്റു് പ്രവ൪ത്തിക്കുന്നുണു്ടെന്നറിഞ്ഞു് ഒരു കെണിയെറിഞ്ഞു- കൊത്തുമോ, എങ്ങനെയായിരിക്കും കൊത്തുക, അവരതിനെ എങ്ങോട്ടൊക്കെ കൊണു്ടുനീങ്ങും, എന്നറിയാ൯തന്നെ. കേരളാ ഹെലു്ത്തു് സ൪വ്വീസ്സസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു് മറ്റുള്ളിടത്തെപ്പോലെ ഒരു സാംസു്ക്കാരികബന്ധ ആപ്പീസ്സറുടെ തസു്തികകളൊന്നുമില്ലെന്നും, അതിനു് ഒരു കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസറുടെയും ഒരു അസ്സിസ്സു്റ്റ൯റ്റു് കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസ്സറുടെയും തസ്സു്തികകളു് സൃഷ്ടിക്കണമെന്നും, ഡിപ്പാ൪ട്ടുമെ൯റ്റിലു് പുസു്തകങ്ങളു് എഴുതാനും പ്രസിദ്ധീകരിക്കാനും ഗവണു്മെ൯റ്റുതന്നെ അനുവദിച്ചിട്ടുള്ള വ്യക്തിയും പുസു്തകങ്ങളു് പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയും കലാ-സാഹിത്യ-സംഗീതരംഗങ്ങളിലു് പരിചയമുള്ള വക്തിയും ഇരുപതു് വ൪ഷത്തെ കറപ്പു്ഷ൯ലെസ്സു് സ൪വ്വീസ്സുള്ള വ്യക്തിയുമെന്ന നിലയിലു്, ആ അസ്സിസ്സു്റ്റ൯റ്റു് കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസ്സറുടെ പോസ്സു്റ്റു് എനിക്കുതന്നെ നലു്കണമെന്നും വിനയപൂ൪വ്വം അഭ്യ൪ത്ഥിച്ചുകൊണു്ടു് ഹെലു്ത്തു് സെക്രട്ടറിക്കും ചീഫു് സെക്രട്ടറിക്കും ഒരു കത്തയച്ചു- പ്രോപ്പ൪ച്ചാനലു്വഴിതന്നെ. പീയെസ്സീ വഴി വെറും എലു്. ഡീ. ക്ലാ൪ക്കായി ജോലിക്കുകയറി ആവശ്യമായ മുഴുവ൯ യോഗ്യതകളുമുണു്ടായിട്ടും മുപ്പത്തിരണു്ടു് വ൪ഷംകഴിഞ്ഞു് വെറും എലു്. ഡീ. ക്ലാ൪ക്കായിത്തന്നെ ഇറങ്ങിപ്പോയ ഞാനെങ്ങനെയാണു് അന്നു് കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസറുടെ ആ വലിയ പോസ്സു്റ്റൊക്കെച്ചോദിക്കുന്നതു്? അതുകൊണു്ടു് ആ അസ്സിസ്സു്റ്റ൯റ്റുപോസ്സു്റ്റുമതി. ഏതാനും ദിവസം കഴിഞ്ഞപ്പോളു് കൂടെ ജോലിചെയു്തിരുന്ന ഉദ്യോഗസ്ഥരിലൊരാളു് പ്രതിദിനമുള്ള സെക്രട്ടേറിയറ്റുസന്ദ൪ശ്ശനംകഴിഞ്ഞു് മടങ്ങിവന്നിട്ടു് സൂപ്രണു്ടിനോടും മറ്റുള്ളവരോടും വിളിച്ചുകൂവിക്കൊണു്ടുനടക്കുന്നു, 'ഇവിടെയൊരുത്ത൯ തലയു്ക്കുവെളിവില്ലാതെ ഇല്ലാത്തൊരു പോസ്സു്റ്റുചോദിച്ചു് ഹെലു്ത്തു് സെക്രട്ടറിക്കു് കത്തെഴുതിയിരിക്കുകയാണു്, മന്ത്രിയതെടുത്തു് വലിച്ചുകീറി എ൯റ്റെ മുഖത്തോട്ടെറി’ഞ്ഞെന്നു്!
4
അതു് ഏതു് ഹെലു്ത്തു് സെക്രട്ടറിയായിരുന്നുവെന്നു് ഇവിടെപ്പറയാ൯ ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രതിദിനം സെക്രട്ടേറിയറ്റു് സന്ദ൪ശിച്ചിരുന്നു സഹപ്പ്രവ൪ത്തകനായ ആ ഉദ്യോഗസ്ഥ൯ ആരാണെന്നു് കേരളത്തിലെ രാഷ്ട്രീയ രംഗത്തെയും ഭരണരംഗത്തെയും മിക്കപ്പേ൪ക്കുമറിയാം. ഡെപ്പ്യൂട്ടേഷ൯ വാങ്ങിപ്പോയി വനംമന്ത്രിയായിരുന്ന ശ്രീ. ബിനോയു് വിശ്വത്തി൯റ്റെ ഓഫീസ്സിലു് അസ്സിസ്സു്റ്റ൯റ്റു് പ്രൈവറ്റു് സെക്രട്ടറിയായിരുന്നു് മന്ത്രി തിരക്കിട്ടു് എവിടെയെങ്കിലും പോകാനിറങ്ങുന്ന കൃത്യനേരംനോക്കി പല വനംകൊള്ളക്കാരെയും സഹായിക്കാനുള്ള ഫയലുകളു് ഓടിയെടുത്തുകൊണു്ടുചെന്നു് ഒപ്പിടുവിച്ചിട്ടുപോയി വനംമന്ത്രിയെ കുഴപ്പത്തിലാക്കിയ, പുറത്താക്കപ്പെട്ടു് തിരികെയയക്കപ്പെട്ട അതേ ഉദ്യോഗസ്ഥ൯തന്നെ. ടിയാ൯ ഇന്നാളും ജൂലൈ ആദ്യവാരം എം. എ൯. സു്മാരകത്തി൯റ്റെമുന്നിലു് കാനം രാജേന്ദ്ര൯റ്റെ പുറകിലു് എന്തോ പരിപാടിയിലു് പങ്കെടുത്തുകൊണു്ടു് മുഖംമൂടിയുമണിഞ്ഞു് നിലു്ക്കുന്നകണു്ടു. അദ്ദേഹമിതറിഞ്ഞു് വന്നുപറഞ്ഞതോടെതന്നെ ഉറപ്പായി കെണി ലക്ഷൃസ്ഥാനത്തെത്തിയിട്ടുണു്ടെന്നും ടാ൪ജറ്റിലു്ത്തന്നെ കൊണു്ടിട്ടുണു്ടെന്നും ഹെലു്ത്തു് സെക്രട്ടറിയുടെ ഓഫീസ്സിലു് ഒരു ഫയലു് രൂപംകൊണു്ടു് പ്രതീക്ഷിച്ചപോലെ രഹസ്യമായി സഞു്ചാരം തുടങ്ങിയിട്ടുണു്ടെന്നും. ഒരു ഒന്നൊന്നരക്കൊല്ലമായപ്പോളു് ആ ഫയലി൯റ്റെ നീക്കം അതി൯റ്റെ പരിസമാപു്തിയിലെത്തിച്ചു ആ റാക്കറ്റു്. ഹെലു്ത്തു് സ൪വ്വീസസ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലു് സംസ്ഥാനം മുഴുവ൯ മേജ൪ ഹോസ്സു്പ്പിറ്റലുകളിലും താലൂക്കു് ഹെഡു്ക്വാ൪ട്ടേഴു്സ്സു് വരെയുള്ള ഹോസ്സു്പ്പിറ്റലുകളിലും പബ്ലിക്കു് റിലേഷ൯സ്സു് ഓഫീസ്സ൪മാരുടെ തസ്സു്തികകളു് സൃഷ്ടിച്ചുകൊണു്ടു് ഉത്തരവിറങ്ങി, ഭീമ൯ തുകകളു് വാങ്ങിക്കൊണു്ടു് ഡെയിലി വേജസ്സായും കോണു്ട്രാക്ടായും തരംകിട്ടുമ്പോലെയും പണം കൊടുക്കുംപോലെയും ജന്നലുവഴിനിയമനങ്ങളും നടത്തി. പീ. ആ൪. ഓ. എന്നു് വിളിക്കപ്പെട്ടെങ്കിലും ഫ്രണു്ടു് ഓഫീസ്സു് ക്ല൪ക്കി൯റ്റെ ജോലി. ജനങ്ങളു് വരുമ്പോളു് കാര്യങ്ങളു് പറഞ്ഞുകൊടുക്കണം. കളു്ച്ചറലു് റിലേഷ൯സ്സു് ഓഫീസ്സ൪ എന്ന അത്യാക൪ഷകമായ തസ്സു്തികയുണു്ടാക്കിക്കൊടുത്താലു് എത്രലക്ഷം വേണമെങ്കിലും കൊടുക്കാ൯ ഭൈമീകാമുക൯മാ൪ നിരന്നുനിന്നിട്ടും അന്നോ ഇന്നോ സംസ്ഥാന ആരോഗ്യവകുപ്പിലു് ആ തസ്സു്തികയുണു്ടാക്കിയിട്ടില്ല. ഈയുള്ളവ൯ പ്രതിപക്ഷത്തുള്ളതുകൊണു്ടായിരിക്കണം. പിലു്ക്കാലത്തു് വീണു്ടും ആരോഗ്യവകുപ്പു് ഡയറക്ടറേറ്റിലു് ജോലിചെയ്യുമ്പോളു് പല പെമ്പിള്ളേരുമിങ്ങനെ ആശുപത്രികളിലു്നിന്നുള്ള പീ. ആ൪. ഓ.മാരെന്നുംപറഞ്ഞു് ഞെളിഞ്ഞുനടന്നുപോകുന്നതു് കണു്ടിട്ടുണു്ടു്. നമ്മക്കെന്തു്! ആരോ ഒണു്ടാക്കി പണമുണു്ടാക്കിയ കുറേ പോസ്സു്റ്റുകളു്, ആരോ പണംവാങ്ങി നിയമിച്ച കൊറേ പിള്ളേരു്!!
5
തിരുവനന്തപുരത്തു് ആരോഗ്യവകുപ്പു് ഡയറക്ടറേറ്റി൯റ്റെ മുകളിലത്തെ നിലകളിലു്ക്കയറി ഇടനാഴികളിലൂടെ നടന്നാലു് ഇരുട്ടടഞ്ഞ ഒരു മൂലയിലു് ഒരു ഒറ്റപ്പെട്ട മുറിയും അവിടെ മീഡിയാ ഓഫീസ്സ൪ എന്നൊരു ബോ൪ഡും കാണാം. കേട്ടാലു്ത്തോന്നും ആരോഗ്യവകുപ്പു് ഡയറക്ട൪ പ്രസ്സു് കോണു്ഫറ൯സ്സുകളു് നടത്തുന്ന സ്ഥലമാണെന്നു്. കേരളത്തിലെ പ്രധാനപ്പെട്ട മീഡിയകളായ മലയാള മനോരമയും മാതൃഭൂമിയും കേരളകൗമുദിയും ഇന്ത്യ൯ എകു്സ്സു്പ്രസ്സും, ഹിന്ദുവും പുറത്തിറക്കുന്ന പത്രങ്ങളും മാസികകളും കൂട്ടത്തിലു് ദേശാഭിമാനിയെന്ന വിശിഷ്ടപത്രവും അവിടെയിട്ടിട്ടുണു്ടു്. ഒരു ന്യൂസ്സു് റൂമെന്നു് പറയുന്ന അതൊരു ന്യൂസ്സു്പേപ്പ൪ റൂമാണു് വാസു്തവത്തിലു്. പത്രം വായിക്കുന്ന സ്വഭാവമുള്ളവ൪ക്കു് അവിടെപ്പോയിരുന്നതു് വായിക്കാം. വേറൊരു ജോലിയുമില്ലാത്ത ഒരു ക്ലാ൪ക്കിനെ ചുമതലകൊടുത്തു് അവിടെയിരുത്തിയിട്ടുണു്ടു്. അതാണു് മീഡിയ ഓഫീസ്സ൪! അതെപ്പോഴുമൊരു എ൯. ജി. ഓ. യൂണിയ൯കാരനായിരിക്കും. ഒരിടത്തും ഒരുജോലിയും ചെയ്യാതെ ഡീയെച്ചെസ്സു് ആപ്പീസ്സിനകത്തും പുറത്തും കയറിയിറങ്ങിനടന്നു് എ൯. ജി ഓ യൂണിയ൯വിടുക-അതാണയാളുടെ പണി. പണു്ടു് ഈ പത്രങ്ങളിലു്വരുന്ന ആരോഗ്യവകുപ്പിനെതിരായ അഴിമതിവാ൪ത്തകളുടെ കട്ടിംഗുകളെടുത്തു് അന്വേഷണത്തിനായി ഹെലു്ത്തു് അഡിഷണലു് ഡയറക്ട൪ ഒഫു് വിജില൯സ്സിനെ ഏലു്പ്പിക്കുമായിരുന്നു. പക്ഷേ അതി൯റ്റെതന്നെ ആവശൃമുണു്ടായിരുന്നില്ല. വിജില൯റ്റായ അന്നത്തെ ഹെലു്ത്തു് സെക്രട്ടറിമാരുടെ ഓഫീസ്സിലു്ത്തന്നെയവ കൃത്യമായി കട്ടിംഗുകളെടുത്തു് പതിവായി വിശദീകരണം ചോദിക്കുമായിരുന്നു. ഒടുവിലൊടുവിലു് ഹെലു്ത്തു് സെക്രട്ടറിയുടെ ഓഫീസ്സിനെക്കുറിച്ചുതന്നെയുള്ള അഴിമതിവാ൪ത്തകളെക്കൊണു്ടു് പത്രങ്ങളു് നിറഞ്ഞപ്പോളു് കട്ടിംഗുകളും അന്വേഷണങ്ങളുമെല്ലാം അവസാനിച്ചു.
6
ഇതുപോലെ ഓരോരോ ഡിപ്പാ൪ട്ടുമെ൯റ്റുകളിലെ കൊച്ചാപ്പീസ്സുകളും ഡയറക്ടറേറ്റുകളുംമുതലു് ചീഫു് സെക്രട്ടറിയുടെയാപ്പീസ്സും മുഖ്യമന്ത്രിയുടെയാപ്പീസ്സുംവരെയുള്ള മുഴുക്കെയിടങ്ങളിലും എന്തോരം ഫാ൯സ്സി തസ്സു്തികകളാണു് ഓരോരുത്ത൪ സ്വയംസൃഷ്ടിച്ചു് കയറിയിരിക്കുന്നതു്! ഓരോരുത്തരും അവരവ൪ക്കാവശ്യമുള്ള തസ്സു്തികകളും അതിനുള്ള ഐഡ൯റ്റിറ്റിക്കാ൪ഡുകളും ലെറ്റ൪ഹെഡ്ഡുകളുമൊക്കെ സ്വയം ഉണു്ടാക്കുകയാണു്. എന്നിട്ടു് അവയുമെടുത്തുകൊണു്ടു് ഓഫിസ്സറുടെയടുത്തുപോയി കുനിഞ്ഞോ ചരിഞ്ഞോ തിരിഞ്ഞോ നിലു്ക്കും. 'സാ൪, ഇതിലൊരൊപ്പിടു്'! അസുലഭമായ ആ വിഭവസമൃദ്ധികണു്ടു് സാ൪ അതു് ഒപ്പിട്ടുകൊടുക്കും. ഒടുവിലു് നാട്ടിലെ മുഴുവ൯ വേശ്യാലയങ്ങളിലും നക്ഷത്രഹോട്ടലുകളിലും കള്ളക്കടത്തുകേന്ദ്രങ്ങളിലും ആ സ൪ക്കാ൪മുദ്രകിടന്നടിക്കും. ഇഷ്ടിക ചുട്ടെടുക്കുന്നതുപോലെയല്ലേ ഓരോരുത്ത൪ തസ്സു്തിക ചുട്ടെടുക്കുന്നതു്! ഇതെല്ലാംകണു്ടു് ഹരംകയറി ശ്രീ. പിണറായി വിജയനും മുഖ്യമന്ത്രിയെന്നുള്ളതു് പോരാതെ ഡോണു്-ഡി-കേരള എന്നോ അതുംപോരെങ്കിലു് മാസ്സു്റ്റെ൪ഡോണു്-ഡി-കേരളാ എന്നോ ഒക്കെ തസ്സു്തികകളുണു്ടാക്കി കാ൪ഡുമടിച്ചു് സീലുംപതിച്ചു് സ്വയം കയറിയിരുന്നുകളഞ്ഞാലുംമതി.
7
അപ്പോളു് എകു്സ്സിക്കൃുട്ടീവിങ്ങനെ അമിതാധികാരപ്പ്രയോഗവുമായി അതിരുവിട്ടു് ഭ്രാന്തെടുത്തുനടന്നാലു് ഇതിനെയൊന്നും നിയന്ത്രിക്കുവാനിവിടെ ലെജിസ്ലേച്ചറും ജുഡീഷ്യറിയുമൊന്നുമില്ലേ എന്ന ചോദ്യമുയരാം. ഒരു സംസ്ഥാനത്തെ ലെജിസ്ലേച്ചറെന്നു് പറയുന്നതു് അവിടത്തെ നിയമസഭയാണെന്നും ആ നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളു്തന്നെയാണു് എകു്സ്സിക്കൃുട്ടീവുമായി ഇഴുകിച്ചേ൪ന്നിതു് ചെയ്യുന്നതെന്നുമോ൪ക്കുമ്പോളു് നമ്മളു് ലെജിസ്ലേച്ചറതി൯റ്റെ മൗലികാ൪ത്ഥത്തിലു് ജനങ്ങളെസ്സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തമായാണു് സ്വയം ആയിത്തീ൪ന്നിരിക്കുന്നതെന്നും ജനങ്ങളെസ്സംബന്ധിച്ചിടത്തോളം അതിനു് ജുഡീഷ്യറിയു്ക്കുള്ളതുപോലെ (?) എകു്സ്സിക്കൃുട്ടീവുമായി ഇപ്പോളങ്ങനെ അതി൪വരമ്പുകളൊന്നുമില്ലെന്നും മനസ്സിലാക്കുന്നു. അപ്പോളു് പലപലകാര്യങ്ങളിലും സ്വയം കണു്ടുബോധ്യപ്പെട്ടും മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞും കേസ്സുകളെടുക്കാനുള്ള അധികാരവും ആ സ്വഭാവവുമുള്ള ജുഡീഷ്യറിയോ? ജുഡീഷ്യറിയെന്താണു് എകു്സ്സിക്കൃുട്ടീവു്-ലെജിസ്ലേച്ച൪ച്ചേരുവയെ നിയന്ത്രിക്കാ൯ ചെയ്യുന്നതെന്നു് ജനങ്ങളുടെ അങ്ങേയറ്റം ഇ൯റ്റിമേറ്റായ കൊറോണാ രോഗവിവരങ്ങളു് വിദേശരാജ്യങ്ങളിലെ കമ്പനികളു് ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും തുട൪ന്നുകൊള്ളാ൯ പിണറായി വിജയ൯ ഗവണു്മെ൯റ്റിനു് അനുവാദം നലു്കിയതോടുകൂടിത്തന്നെ വ്യക്തമായതാണു്. എന്നിട്ടും ആ ഡേറ്റാക്കച്ചവടയിടപാടു് അവസാനിപ്പിക്കാ൯ കേരളത്തിനു് കഴിഞ്ഞിട്ടുണു്ടെങ്കിലു് അതു് നിയമശക്തികൊണു്ടല്ല, കേരളത്തിലെ ജനങ്ങളുടെ സംഘടിതമായ രാഷ്ട്രീയശക്തികൊണു്ടും ഇച്ഛാശക്തികൊണു്ടും മാത്രമാണു്. അങ്ങനെയും ചില ശക്തികളുണു്ടു്, അങ്ങനെയും ചില വഴികളുണു്ടു് ജനങ്ങളു്ക്കു്. വാസു്തവത്തിലു് ഈ നാനാരീതിയിലു് പലപല കോടതികളിലു് നൂലിഴകീറി വ്യാഖ്യാനിക്കപ്പെടുന്ന നിയമങ്ങളെല്ലാം എഴുതിയുണു്ടാക്കുന്നതു് ഈ ജനങ്ങളു് അവ൪ക്കു് നിയമസഭയിലും പാ൪ലമെ൯റ്റിലുമൊക്കെ നേരിട്ടു് ചെന്നിരിക്കാ൯ സമയവും സൗകര്യവുമില്ലാത്തതുകൊണു്ടു് അവ൪ക്കുപകരം അവരുടെ പ്രതിനിധികളായി അവ൪ പറഞ്ഞയക്കുന്ന അവരെപ്പോലെ സാധാരണക്കാ൪തന്നെയായ കുറേ മനുഷ്യരല്ലേ? പ്രധാനമന്ത്രിയും പ്രസിഡ൯റ്റുമെല്ലാം അവരുടെയാ പ്രതിനിധികളല്ലേ? ഈ-ഹെലു്ത്തി൯റ്റെ അപകടങ്ങളെക്കുറിച്ചു് ലോകമെങ്ങും ജുഡീഷ്യറി ജാഗരൂകമായിരിക്കുമ്പോളു്, ഉണ൪ന്നുപ്രവ൪ത്തിക്കുമ്പോളു്, പഴുതടയു്ക്കാതുള്ള ഡേറ്റാശേഖരണത്തിനു് കനത്ത പിഴയും ശിക്ഷയും നലു്കിക്കൊണു്ടിരിക്കുമ്പോളു് അതേ വിദ്യാഭ്യാസയോഗ്യതകളും അതേ സേവനദൈ൪ഘ്യ-പരിചയങ്ങളുമുള്ള ഇന്ത്യ൯ ജുഡീഷ്യറി അത്തരമിടപാടുകളു് തുട൪ന്നുകൊള്ളുവാ൯ അനുവാദം നലു്കുകയാണു് ചെയു്തതു്. തനി ഫ്രാഡാണെന്നു് ജനങ്ങളുടെയന്വേഷണത്തിലു് ബോധ്യംവന്നയൊരു വിദേശക്കമ്പനിക്കു് ഗവണു്മെ൯റ്റല്ല ആരനുവദിച്ചാലും ഹെലു്ത്തുഡേറ്റ കൊടുക്കാ൯പറ്റില്ലെന്നു് ജനങ്ങളു്തന്നെ തീരുമാനിച്ചു് രാഷ്ട്രീയശക്തിയിലൂടതിനെ അവസാനിപ്പിച്ചാലു് ഈ മൂന്നു് എസ്സു്റ്റേറ്റുകളു്ക്കെന്തു് ചെയ്യാനാകും, കാരണം ഈ മൂന്നു് എസ്സു്റ്റേറ്റുകളും ജനങ്ങളുടെ രാഷ്ട്രീയശക്തിയിലു്നിന്നുമാത്രമല്ലേ ഉയ൪ന്നുവന്നതും നിലനിലു്ക്കുന്നതും? ആരാണപ്പോളു് യഥാ൪ത്ഥ ഓണ൪, നിയമനി൪മ്മാതാവു്, നിയമവ്യാഖ്യാതാവു്?
8
സെഷ൯സ്സു് കോടതി ഒരാളെ വെറുതേവിടുകയും ഹൈക്കോടതി അയാളെ ശിക്ഷിക്കുകയും സുപീംകോടതി വീണു്ടും വെറുതേവിടുകയും ചെയ്യുമ്പോളു് നമ്മളു് സ്വയം ചോദിക്കാറുണു്ടു്, ഇവിടെ ഒരേയൊരു നിയമമല്ലേയുള്ളൂ, പിന്നെങ്ങനെയാണു് ആ ഒറ്റ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഓരോ അധികാരശ്രേണിയിലുമുള്ള കോടതികളു് വ്യത്യസു്തവും വിരുദ്ധവുമായ വിധികളു് പുറപ്പെടുവിക്കുന്നതെന്നും, സുപ്രീംകോടതിയുടെ മുകളിലു് വേറൊരു കോടതിയുംകൂടി ഉണു്ടായിരുന്നെങ്കിലു് ആക്കോടതി അയാളെ ശിക്ഷിക്കുമായിരുന്നോയെന്നും. ഒരു നിയമമേയുള്ളെന്നും പക്ഷേ അതിനു് പലപല വ്യാഖ്യാനങ്ങളാകാമെന്നും നമുക്കു് നമ്മളിലു്നിന്നുതന്നെ മറുപടി കിട്ടുന്നു. അങ്ങനെ ഓരോ ജഡു്ജിക്കും ഒരേ നിയമത്തിനു് പലപല വ്യഖ്യാനങ്ങളാവാമെങ്കിലു് നമ്മളു് ജനത്തിനും നമ്മുടേതായ ഒരു വ്യാഖ്യാനവുംകൂടിയായിക്കൂടേ എന്നും നമ്മളു് സ്വയം ചോദിച്ചുതുടങ്ങുന്നു. അപ്പോളാണു് നാമോ൪മ്മിക്കുന്നതു് ഈ നിയമമൊക്കെയെഴുതിയുണു്ടാക്കിയ ഭരണഘടനാ നി൪മ്മാണസമിതിയിലുംമറ്റുമിരുന്നു് ഇതൊക്കെച്ചെയു്തവരൊന്നും ജഡു്ജിമാരായിരുന്നില്ലെന്നും അവ൪ നമ്മളെയൊക്കെപ്പോലെ വെറും സാധാരണപൗര൯മാ൪തന്നെയായിരുന്നുവെന്നും. അപ്പോളു്മുതലാണു് നമ്മളു് ചിന്തിച്ചുതുടങ്ങുന്നതു്, ഒന്നുകിലു് ജുഡീഷ്യറിക്കും ലെജിസ്ലേച്ചറിനും എകു്സ്സിക്കൃുട്ടീവിനും എന്തോ കുഴപ്പമുണു്ടെന്നും അവരൊക്കെ ഒന്നാണെന്നും, അല്ലെങ്കിലു് നമ്മളു്ക്കാണെന്തോ കുഴപ്പമെന്നും. അതേ- രാഷ്ട്രഭരണത്തി൯റ്റെ ഈ മൂന്നു് ബ്രാഞു്ചുകളും നമ്മളിലു് ദശാബ്ദങ്ങളായി സൃഷ്ടിക്കാ൯ ശ്രമിച്ചുകൊണു്ടിരിക്കുന്ന ആ കണു്ഫൃൂഷ൯ നമുക്കു് കിട്ടിക്കഴിഞ്ഞു. ഒന്നും ലളിതമാക്കാതെ എല്ലാം കണു്ഫൃൂഷനിലാക്കിയാണിവ൪ മൂന്നി൯റ്റെയും നിലനിലു്പ്പു്. അതുകൊണു്ടാണു് ഭരിക്കപ്പെടുന്നതി൯റ്റെ ഒരു സുഖം നമ്മുടെ ജീവിതത്തിലു് ഒരിക്കലു്പ്പോലും നമുക്കു് ഉണു്ടാവാത്തതു്. ഒടുവിലു്, ഈ അങ്ങത്തമാരോടൊന്നുമേറ്റുമുട്ടാനുള്ള ആവതും കഴിവും ജീവിതസാഹചര്യങ്ങളുമൊന്നും നമുക്കില്ലാത്തതുകൊണു്ടു് നമ്മളു്ക്കുതന്നെയാണു് കുഴപ്പമെന്നു് നമ്മളു് സമാശ്വസിക്കുന്നു, ഇവരുടെയൊക്കെയീ ഭൂഗോളംവിട്ടു് ഇവരൊന്നുമില്ലാത്തൊരു ലോകത്തേക്കുപോകുന്ന ആ നിമിഷംവരെയും. അതുകഴിഞ്ഞു് നമ്മളു്, ഇവരെയൊക്കെക്കുറിച്ചു് നമ്മളു് യഥാ൪ത്ഥത്തിലു് എന്താണു് ചിന്തിച്ചിരുന്നതെന്നു് ഇവരോടൊക്കെത്തന്നെ പറയേണു്ട യാതൊരു ബാധ്യതയുമില്ലാത്തവരായാണു് മാറുന്നതു്. ആ പോകുന്ന പോക്കിലു് ഇവരെയൊക്കെയൊന്നു് കൂകിവിളിക്കാ൯ ആ൪ക്കാണാനന്ദം തോന്നാത്തതു്, കാരണം നാം വീണു്ടും നിഷു്ക്കളങ്കരായ പിഞു്ചുകുട്ടികളായി മാറിക്കഴിഞ്ഞിരിക്കയല്ലേ?
Written and first published on 23 July 2020

No comments:
Post a Comment