Thursday 9 July 2020

243. CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?

243

CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Miguel Muñoz Hierro. Graphics: Adobe SP.
 
 
1

CPM(കേരള)യിലു് രാഷ്ട്രീയപ്പ്രതിസന്ധിയുണു്ടായാലു് CPIയും CPIMഉം RSPയും മുസ്ലിംലീഗുംചേ൪ന്നു് കോണു്ഗ്രസ്സിലു്പ്പോകുമോ- CPM(കേരള)യെയും സകല കേരളാകോണു്ഗ്രസ്സു് കഷണങ്ങളെയും അവരിപ്പോളു് രഹസ്യമായി വിടുപണിചെയു്തുകൊണു്ടിരിക്കുന്ന ബീജേപ്പീക്കു് എറിഞ്ഞുകൊടുത്തിട്ടു്, രാഹുലു് ഗാന്ധിയും സീതാറാം യെച്ചൂരിയും ആഗ്രഹിക്കുന്നപോലെ ദേശീയ നേതൃത്വങ്ങളുടെവഴിയേ, കേരളത്തിലു്മാത്രമുള്ള ഇടതുപക്ഷജനാധിപത്യ മുന്നണിക്കുപകരം വിശാലജനാധിപത്യ മുന്നണിയുണു്ടാക്കിക്കൊണു്ടു്, അടുത്ത കേരളഭരണത്തിലു് ഇപ്പോഴത്തെപ്പോലെ തുടരാനായി?

ഇതുചെയു്താലു് പഴയപോലെ CPIക്കും RSPക്കും മുസ്ലിംലീഗിനോടും കോണു്ഗ്രസ്സിനോടുമൊപ്പംചേ൪ന്നു് ഭരിക്കുകയുംചെയ്യാം, CPIMനെയും വേണമെങ്കിലു് ഭരണത്തിലു് കൂടെച്ചേ൪ക്കുകയുംചെയ്യാം, CPM(Kerala)ക്കു് ലാവലി൯കേസ്സുമുതലു് സ്വ൪ണക്കള്ളക്കടത്തുകേസ്സുവരെയുള്ള സകല വ൯ സാമ്പത്തികക്കേസ്സുകളും കേന്ദ്രBJPയെക്കൊണു്ടു് എഴുതിത്തള്ളിക്കുകയുംചെയ്യാം, അതുംകഴിഞ്ഞു് വേണമെങ്കിലു് മഹാരാഷ്ട്രയിലൊരു മിനി പവാ൪ ചെയു്തപോലെ കോണു്ഗ്രസ്സിനോടൊപ്പംതന്നെചേ൪ന്നു് ഭരണത്തിലേക്കു് പോവുകയുംചെയ്യാം. വെറുതേ ഒറ്റപ്പെട്ടു് കേരളത്തിലു്ക്കിടന്നു് നശിക്കാതിരിക്കാ൯വേണു്ടി പറയുകയാണു്!

2

കേരളത്തിലെന്തഴിമതി നടത്താ൯ശ്രമിച്ചാലൂം അതു് മുഖ്യമന്ത്രിയുടെ ഓഫീസ്സുവഴിയോ മുഖ്യമന്ത്രി നേരിട്ടുകൈകാര്യംചെയ്യുന്ന വകുപ്പുകളു്വഴിയോമാത്രമേ നടത്താ൯പറ്റുകയുള്ളൂ എന്നൊരു സ്ഥിതിവിശേഷം കേരളത്തിലാദ്യമായി ഉണു്ടായിരിക്കുകയാണു്. ഒടുവിലു് വന്നുവന്നു് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവ൪ക്കും മുഖ്യമന്ത്രി നേരിട്ടുകൈകാര്യംചെയ്യുന്ന വകുപ്പുകളിലുമുള്ളവ൪ക്കുംമാത്രമേ കാര്യമായെന്തെങ്കിലും അഴിമതി നടത്താ൯പറ്റുകയുള്ളൂ എന്ന സ്ഥിതിവരെയെത്തിയിട്ടുണു്ടു് കാര്യങ്ങളു്. ഇതു് കേരളത്തിലെ മുട്ട൯ അഴിമതിക്കാര൯മാരായ മറ്റു് ഉദ്യോഗസ്ഥ൯മാ൪ക്കിടയിലും മറ്റു് വകുപ്പുകളു്ഭരിക്കുന്ന മുന്നണിയിലെ ഘടകകക്ഷികളു്ക്കിടയിലും സൃഷ്ടിച്ചിട്ടുള്ള അസംതൃപു്തിയും അനിഷ്ടവും അസ്വസ്ഥതയും അതുകാരണമുണു്ടാകുന്ന മുഖ്യമന്ത്രിതന്നെയൊരിക്കലു് പറഞ്ഞതുപോലുള്ള ഒറ്റുകൊടുക്കലുകളും കാണാതിരുന്നുകൂടാ.

അല്ലെങ്കിലു്പ്പിന്നെ വളരെ രഹസ്യമായും അങ്ങേയറ്റം കാര്യക്ഷമമായും ചെയ്യുന്ന ഈ വ൯ സാമ്പത്തികതട്ടിപ്പുകളെല്ലാം ചെയു്തുതീ൪ന്നുകഴിഞ്ഞയുട൯മാത്രം എങ്ങനെയാണു് ഒന്നൊന്നായി പുറത്തുവരുന്നതു്? അവിടെയെവിടെയോ ഉണു്ടെന്നുപറയുന്ന കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റല്ലല്ലോ ഇതൊന്നും പുറത്തുകൊണു്ടുവരുന്നതു്, മറ്റുചിലരല്ലേ? ഈ തട്ടിപ്പുകളെല്ലാം ചെയു്തുകൊണു്ടിരിക്കുമ്പോഴേതന്നെ പുറത്തുകൊണു്ടുവന്നാലു് ഈ തട്ടിപ്പുകളു് പൂ൪ണ്ണമായും ചെയു്തുമുഴുമിപ്പിക്കാ൯ ഈ തട്ടിപ്പഴിമതിവിദഗു്ദ്ധ൯മാ൪ക്കും വിദഗു്ദ്ധകളു്ക്കും കഴിയുമായിരുന്നില്ലല്ലോ. പക്ഷേ അപ്പോളു്പ്പിന്നെങ്ങനെ തെളിവുകളോടുകൂടിപ്പിടിച്ചു് കേസ്സുണു്ടാക്കും? അപ്പോളു് മുഖ്യമന്ത്രി പറഞ്ഞതുപോലെ മാലാഖയായ തന്നെ അപകീ൪ത്തിപ്പെടുത്താനും പരിശുദ്ധമായ ത൯റ്റെ ഭരണക്കൂട്ടത്തെയും ഓഫീസ്സിനെയും അപഹസിക്കാനും രാഷ്ട്രീയപ്പ്രതിസന്ധിയിലാക്കാനുംതന്നെയാണു് ഈ തട്ടിപ്പുകളെല്ലാം പുറത്തുകൊണു്ടുവരുന്നവരുടെ ശ്രമം. തട്ടിപ്പും അഴിമതിയും ഗവണു്മെ൯റ്റിലുള്ളവരാണു് ചെയ്യുന്നതെങ്കിലു് അതു് ഗവണു്മെ൯റ്റുകാര്യങ്ങളാണെന്നും, അവ൪ചെയ്യുന്നതു് ഔദ്യോഗികകൃത്യനി൪വ്വഹണമാണെന്നും, അവ പുറത്തുകൊണു്ടുവന്നു് തെരുവിലും മാധ്യമങ്ങളിലും കോടതികളിലുമിട്ടു് വലിച്ചിഴക്കുന്നവ൪ക്കെതിരെ സ൪ക്കാ൪വിരുദ്ധപ്പ്രവ൪ത്തനങ്ങളു്ക്കു് കേസ്സെടുക്കുമെന്നും, മുഖ്യമന്ത്രി ഇതിനകംതന്നെപറയാത്തതു് ഭാഗ്യം. മാധ്യമയുപദേഷ്ടാവും സാമ്പത്തികയുപദേഷ്ടാവും രാഷ്ട്രീയയുപദേഷ്ടാവും ഭാവിയിലു് ചൊല്ലുന്നതിനനുസരിച്ചു് അധികാരത്തി൯റ്റെ വെള്ളിവെളിച്ചത്തിലു് വെളിവില്ലാതായി നാളെയതുതന്നെ അദ്ദേഹം പറഞ്ഞുകൂടെന്നുമില്ല.

3

സൂര്യനൊന്നസു്തമിച്ചുകഴിഞ്ഞാലു് തലസ്ഥാനഗരത്തിലൂടെ ഉടുത്തൊരുങ്ങി കുടിച്ചുകൂത്താടിനടന്നു് ആളുകളെ കാറിടിച്ചുകൊലപ്പെടുത്തുന്ന ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും ഫ്ലാറ്റുകളിലു്ച്ചെന്നു് അംഗനമാരുടെ വാതിലുകളിലു് മുട്ടിവിളിച്ചുകേഴുന്ന ഗവണു്മെ൯റ്റു് സെക്രട്ടറിമാരുടെയും നഗരമായി തിരുവനന്തപുരത്തെമാറ്റിയതു് പിണറായി വിജയനാണു് അച്യുതാനന്ദനല്ല എന്നതിലു് കേരളത്തിലെ ഒരു കുഞ്ഞിനുമിന്നു് സംശയമില്ല. ചെളിപുരണു്ടൊരു വൃത്തികെട്ടവനെ പിരിച്ചുവിട്ടു് ആ൪ക്കും യാതൊരു ഉപയോഗവുമില്ലാതാക്കുന്നതിനുപകരം അവനെ സ൪ക്കാരിലു്ത്തന്നെ പറ്റിയ ഒരിടത്തു് കൊണു്ടിരുത്തി വൃത്തികെട്ട ഏറ്റവുംചെളിപുരളുന്ന പണികളേലു്പ്പിച്ചാലു് അവനതു് ഭംഗിയായി അവിടെയിരുന്നു് യാതൊരു പരാതിയും പ്രതിഷേധവുമില്ലാതെ ചെയു്തുകൊള്ളും എന്നതാണു് ശ്രീ. പിണറായി വിജയ൯റ്റെ ഭരണനയമെന്നു് മുഴുവ൯ ഉന്നതയുദ്യോഗസ്ഥരും ഇതിനകംതന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുള്ളസ്ഥിതിക്കു് ഇനി ഇങ്ങനെ വൃത്തികെട്ട ഉന്നതയുദ്യോഗസ്ഥ൯മാരുടെ എണ്ണം ഈ ഭരണാധിപ൯ കേരളാ ഗവണു്മെ൯റ്റിലുള്ളിടത്തോളംകാലം കൂടാനാണുപോകുന്നതെന്നു് നമ്മളു് കാണേണു്ടതുണു്ടു്. അന്താരാഷ്രവേദികളിലു് അഴിഞ്ഞാടുന്ന മാദകറാണിമാരുടെ ചെരുപ്പി൯കീഴിലാണു് കരിപുരണു്ട സാമ്പത്തികയിടപാടുകളുടെ ചുഴിയിലു്പ്പെട്ട കേരളത്തിലെ ഇടതുമുന്നണിഭരണമെന്നു് ഇതിലു്നിന്നും ചില തുട്ടുകളു് വീണുകിട്ടുന്ന ചില്ലറ പിന്തുണക്കാരുടെയും അട്ടിയട്ടിയായി നോട്ടുകെട്ടുകളു് ഇവരുടെകൂടെനിന്നു് ശമ്പളമായുംമറ്റും എണ്ണിപ്പറ്റുന്ന ചില ജനപ്പ്രതിനിധികളുടെയും സ്വന്തം ഇടപാടുകളിലൂടെ പരമാവധി മാനക്കേടു് ഇ൯ഡ്യയു്ക്കകത്തും വിദേശത്തും പാ൪ട്ടിക്കു് സമ്മാനിച്ചിട്ടു് ഇപ്പോളു് തൊഴുത്തിലു്ക്കൊണു്ടു് കെട്ടിയിരിക്കുന്ന പാ൪ട്ടിസെക്രട്ടറിയുടെയും ഇടയു്ക്കിടയു്ക്കുള്ള ഉദീരണങ്ങളിലു്നിന്നുതന്നെ വ്യക്തമാണു്.

4

കഴിഞ്ഞ നാലുവ൪ഷമായി (2016-2019) കേരളത്തെ ഞെട്ടിച്ച വമ്പ൯ സാമ്പത്തികക്ക്രമക്കേടുകളുടെയും നിയമവിരുദ്ധ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളുടെയും ഇ൯ഡ്യാവിരുദ്ധ വിദേശപ്പ്രവ൪ത്തങ്ങളുടെയും മുഴുവ൯ അമരക്കാ൪ ഒരുവിധത്തിലല്ലെങ്കിലു് മറ്റൊരുവിധത്തിലു് കേരളത്തിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരായിരുന്നുവെന്നതു് തെരഞ്ഞെടുപ്പിലു് ആ രാഷ്ട്രീയഭരണമുന്നണിക്കുവേണു്ടി വോട്ടുചെയു്ത ഓരോരുത്തരെയും ഞെട്ടിക്കുന്നു- അവരുടെ രാഷ്ട്രീയപരിപാടികളു്ക്കു് പിന്തുണനലു്കിയവരെയും. ഞെട്ടിപ്പിക്കുന്ന തുകകളു് സ൪ക്കാ൪ ഖജനാവിലു്നിന്നുമെടുത്തുകൊടുത്തു് ശമ്പളമായിനലു്കി ഈ മുന്നണിഗവണു്മെ൯റ്റു് നിയമിച്ചുവെച്ചിരിക്കുന്ന കുറേ 'ഉപദേശികളു്' ഇവയു്ക്കൊക്കെയുള്ള ഉപദേശങ്ങളാണു് നലു്കിയിരുന്നതെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. എങ്കിലു് ഇവരെയെല്ലാം സ്വബോധമുള്ള ഒരു രാജ്യം ക്രിമിനലു്നടപടികളു്ക്കല്ലേ വിധേയമാക്കേണു്ടിയിരുന്നതു്? അവരെക്കാളൊക്കെ എത്രയോവലിയ പദവിയും വിദ്യാഭ്യാസവുമുള്ള 'ഉപദേശക൪' പല രാജ്യങ്ങളിലും ഇതേതരം 'ഉപദേശ'പ്പണികളു്ക്കു് ജയിലുകളിലു്ക്കിടക്കുന്നുണു്ടു്! ഒരു പാ൪ലമെ൯റ്റുമണ്ഡലത്തിലു് ഭൂരിപക്ഷം ജനങ്ങളുംചേ൪ന്നു് തോലു്പ്പിച്ചുവിട്ട ഒരു മു൯ പാ൪ലമെ൯റ്റുമെമ്പ൪ കേരളാഗവണു്മെ൯റ്റി൯റ്റെ ‘സു്പെഷ്യലു് ലെയു്സ്സോ’ണായി ഡലു്ഹിയിലു് നിയമിക്കപ്പെട്ടു് അവിടെയിരുന്നു് സംസ്ഥാനത്തി൯റ്റെ ഈ രാജ്യവിരുദ്ധ ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കെല്ലാം കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ നടപടിവരാതിരിക്കാനായുള്ള ലെയു്സ്സോണാണോ ചെയു്തുകൊണു്ടിരുന്നതെന്നു് നമ്മളു് അത്ഭുതപ്പെടുന്നു. അല്ലെങ്കിലു്പ്പിന്നെ ലെയു്സ്സോണെന്തിനു്? ഇത്രയും സുദീ൪ഘമായൊരുകാലം ഇത്രയുമൊക്കെ അത്ര നീളവും വീതിയുമൊന്നുമില്ലാത്തൊരു കൊച്ചുസംസ്ഥാനമായ ഇവിടെനടന്നിട്ടും, ഏതുരാജ്യത്തി൯റ്റെ സാറ്റല്ലൈറ്റുകളു് ഇപ്പോളു് എങ്ങോട്ടെങ്ങോട്ടെല്ലാം തിരിഞ്ഞിരിക്കുകയാണു് എന്നതുമുതലു് അമേരിക്ക൯ പ്രസിഡ൯റ്റു് ഇന്നേരമിട്ടിരിക്കുന്ന അണു്ഡ൪വെയറി൯റ്റെ നിറമെന്തെന്നുവരെ അങ്ങേയറ്റം വിജില൯റ്റായി കാര്യങ്ങളു് നിരീക്ഷിക്കുന്ന ഇടതുമുന്നണിഘടകകക്ഷികളും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രഗവണു്മെ൯റ്റും വിവിധ ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളുമൊന്നും, ഇതൊന്നുമറിഞ്ഞില്ലെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും! എല്ലാവ൪ക്കുമറിയാമായിരുന്നു, എല്ലാവ൪ക്കും പങ്കുണു്ടായിരുന്നു, എല്ലാവ൪ക്കും പങ്കെത്തിയിരുന്നു. അതിനാണു്, അതിലാണു്, ലെയു്സ്സോണു്.

5

കേരളത്തിലെ വമ്പ൯ അഴിമതിമലകളുടെമുകളിലു് CPIയും RSPയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയോടൊപ്പം കയറിനിന്നാലു് എന്തുസമ്മാനമാണു് നലു്കുകയെന്നു് അവരെ അവരുടെതന്നെ DYFIയും AIYFഉം SFIയും AISFഉം PYFഉം CITUവും ക൪ഷകത്തൊഴിലാളികളും ചുമട്ടുതൊഴിലാളികളും NGOയൂണിയനും ജനങ്ങളോടൊപ്പംചേ൪ന്നു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് പഠിപ്പിച്ചുവിട്ടതാണു്, ഇനിയൊരിക്കലും ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളിലെ ഇലക്ഷ൯കൃത്രിമത്തിലൂടെയല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയോ ഈ ഇടതുമുന്നണിയോ കേരളത്തിലു് ഇലക്ഷ൯ ജയിക്കില്ലെന്നു് ഓ൪മ്മിപ്പിച്ചുവിട്ടതാണു്. ‘വേണമെങ്കിലു് ആ അഴിമതിമലകളുപേക്ഷിച്ചുപോകൂ’ എന്ന മുന്നറിയിപ്പാണു് ഈ ഇടതുമുന്നണിഘടകകക്ഷികളു്ക്കു് കേരളത്തിലെ ജനങ്ങളും ആ ജനങ്ങളോടുമാത്രം കൂറും വിധേയത്വവുമുള്ള ആ പാ൪ട്ടിപ്പ്രവ൪ത്തകരുംചേ൪ന്നു് നലു്കിയതു്. ജനങ്ങളുടെയും പാ൪ട്ടിപ്പ്രവ൪ത്തകരുടെയും കൈയ്യിലാണു് കോടിക്കണക്കിനുള്ള വോട്ടുകളു്, മുഖ്യമന്ത്രിയുടെ ഭരണംവെച്ചു് കോടികളുണു്ടാക്കിയ ശിവശങ്കര൯മാരുടെയും ശിവശങ്കരിമാരുടെയും കൈയ്യിലല്ല. പക്ഷേ സ്വ൪ണ്ണമലകളുടെയും മാംസമലകളുടെയും മഞ്ഞളിപ്പും വെളുപ്പംമാത്രംകണു്ടു് കണ്ണുതള്ളി കണ്ണുകാണാതായെങ്കിലു് 2021ലോ ഇങ്ങനെപോയാലു് 2020ലു്ത്തന്നെയുമോവരുന്ന അസ്സംബ്ലിത്തെരഞ്ഞെടുപ്പിലും അതുതന്നെ സമ്മാനമായിനലു്കാ൯ കേരളത്തിലെ ജനങ്ങളും പാ൪ട്ടിപ്പ്രവ൪ത്തകരും എപ്പോഴേറെഡിയായി കാത്തിരിക്കുകയാണു്, നിങ്ങളു് ഇടതുമുന്നണിഘടകകക്ഷികളായ CPIയും RSPയുമൊക്കെ റെഡിയാണോ, എന്നതുമാത്രമാണിവിടത്തെ ചോദ്യം.

Written and first published on 09 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J


 








No comments:

Post a Comment