Tuesday 14 July 2020

246. ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഐ. ടി.യും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കു് ആരു് എവിടെ എപ്പോളു് എന്തുചെയ്യുന്നുവെന്നു് അറിയില്ലെന്നു്! ഒരുപിടിയുമില്ലെന്നു്!!

246

ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഐ. ടി.യും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കു് ആരു് എവിടെ എപ്പോളു് എന്തുചെയ്യുന്നുവെന്നു് അറിയില്ലെന്നു്! ഒരുപിടിയുമില്ലെന്നു്!!


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Josch13. Graphics: Adobe SP.


1

ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഇ൯ഫ൪മേഷ൯ ടെക്കു്നോളജിയും കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിക്കു് ആരു് എവിടെ എപ്പോളു് എന്തുചെയ്യുന്നുവെന്നു് അറിയില്ലെന്നു്! ഒരുപിടിയുമില്ലെന്നു്!! അളു്ഷിമേഴു്സ്സായോ? എവിടെ എപ്പോളു് ചികിത്സിക്കണമെന്നുപറഞ്ഞാലും കേരളം റെഡിയാണു്. ഉട൯ നാലു് പുതിയ മന്ത്രിമാരെക്കണു്ടെത്തിയില്ലെങ്കിലു് ഈ നാലു് സുപ്പ്രധാന വകുപ്പുകളും കേരളവും അപകടത്തിലേക്കല്ലേ നീങ്ങുന്നതു്? ഇതിനകംതന്നെ, ഇനിയും പുറത്തുവരാത്ത വലിയ അപകടങ്ങളു് സംഭവിച്ചുകാണില്ലേ, ഇപ്പോളു് യാദൃച്ഛികമായി പുറത്തുവരുന്നവപോലെ? ഇപ്പോളു് പുറത്തുവരുന്നവതന്നെ ഇന്ത്യയുടെതന്നെ ചരിത്രത്തിലു്ത്തന്നെ സ്ഥാനംപിടിച്ച സംഭവങ്ങളും തട്ടിപ്പുകളും വെട്ടിപ്പുകളും സ്വജപക്ഷപാതവും പ്രണയപ്പേക്കൂത്തുകളും അധികാരദു൪വ്വിനിയോഗവും, ഏതു് കൊടുംക്രിമിനലിനെ എപ്പോളു് എവിടെക്കിട്ടിയാലും കാലിലു്തൊട്ടുതൊഴുതു് പറഞ്ഞയക്കലും, കൂട്ടത്തിലു് സ്വന്തം വണു്ടികളിലു് സുരക്ഷിതസ്ഥലത്തു് കൊണു്ടുവിടലും അല്ലേ? ഇതി൯റ്റെമുഴുവ൯ ഒത്തനടുമദ്ധ്യത്തിലു് ദീ൪ഘകാലം മുഖ്യമന്ത്രിയുടെ ശമ്പളവുംവാങ്ങിയിരുന്നൊരാളു് പെട്ടെന്നു് ‘ഞാ൯ അന്ധനും ബധിരനുമാ’ണെന്നുപറഞ്ഞാലു് അങ്ങനെ രക്ഷപ്പെടാ൯ കേരളം അനുവദിക്കാമോ? ഇത്രയുംനാളു് അങ്ങനെയല്ലല്ലോ പറഞ്ഞിരുന്നതു്? 'എവിടെ ഒരു ഇലയനങ്ങിയാലു്പ്പോലും ഞാനറിയു'മെന്ന ഭാവത്തിലായിരുന്നല്ലോ മുഖ്യമന്ത്രിയുടെ പ്രസു്താവനകളും പെരുമാറ്റങ്ങളും? ഇതൊക്കെച്ചെയ്യാ൯ ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിസഭയും ഒരു ഭരണവും കേരളത്തിലെന്തിനാണു്? ഇതൊക്കെ തനിയേതന്നെ സ്വയമങ്ങു് നടന്നുപൊയു്ക്കൊള്ളുകയില്ലേ? പിന്നെന്തിനാണു് കടുംനിയമങ്ങളുടെ ബുക്കെടുത്തുകാണിച്ചു് നിഷു്ക്കളങ്കരും നിഷു്പക്ഷരും സത്യസന്ധരുമായ ജനങ്ങളെ ക്രിമിനലുകളെപ്പോലെ കൊറോണക്കാലത്തു് റോട്ടിലെവിടെക്കണു്ടാലും അട്ടഹസിച്ചു് ആട്ടിപ്പായിക്കുന്നതു്? മുഖ്യമന്ത്രിയുടെ പോലീസ്സുദൃോഗസ്ഥ൯മാ൪ പിഴയും ഏത്തവുമിടീക്കുന്നതു്? ഇവിടെപ്പറഞ്ഞതരം മന്ത്രിസഭാസംരക്ഷണമുള്ള എത്ര കൊടുംക്രിമിനലുകളെ പിഴയും ഏത്തവുമിടീച്ചു? ഡി. വൈ. എഫു്. ഐ. എന്ന നി൪വ്വികാര ഷണ്ഡ൯സംഘടനയോടാണീച്ചോദ്യം.

2

ഡി. വൈ. എഫു്. ഐ. ഒരു സ്വതന്ത്രസംഘടനയാണു്. അതി൯റ്റെ ഭരണഘടനയിലൊരിടത്തുംതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ സംരക്ഷിച്ചുകൊള്ളാമെന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് ദാസൃപ്പണി ചെയു്തുകൊള്ളാമെന്നോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കന്നംതിരിവുകളു്ക്കു് കൂട്ടുനിന്നുകൊള്ളാമെന്നോ പറഞ്ഞിട്ടില്ല. അധികാരത്തിനും ഭരണത്തിനും അപ്പുറമാണു് ഡി. വൈ. എഫു്. ഐ. എന്നാണു് സങ്കലു്പം. അധികാരത്തിലും ഭരണത്തിലുമുള്ള തമ്പുരാക്ക൯മാ൪ അമൃതേത്തുകഴിഞ്ഞു് എറിഞ്ഞുകൊടുക്കുന്ന എച്ചിലുകളു്തിന്നുമുഴുത്തു് രുചിപിടിച്ചു് പിന്നീടു് ക്രമേണ മറ്റുള്ളവരടുത്തുചെല്ലുമ്പോളു് മുരളുകയും അമറുകയും കുരയു്ക്കുകയും ചെയ്യുന്നതൊക്കെ അച്ചടിക്കാനും ഷൂട്ടുചെയു്തുകാണിക്കാനും പത്രത്തിലും ടീവീയിലും ആളുണു്ടായമുറക്കു് പിന്നീടു് എമ്മെല്ലേമാരും എംപിമാരുമൊക്കെയായി സ്വയം അധികാരികളും ഭരണക്കാരുമായിമാറിയ വെറുംകുറേ അധികാരക്കൊതിയ൯മാരാണു് ഡി. വൈ. എഫു്. ഐ.യെ അധികാരത്തി൯റ്റെയും ഭരണത്തി൯റ്റെയും എച്ചിലു്തൊഴുത്തിലു് സ്ഥിരമായി കൊണു്ടുചെന്നുതളച്ചതു്. കേരളത്തിലെ ഏതു് യുവാവിനോടുചോദിച്ചാലും മനോഹരമായി താടിയുംമുടിയുമൊക്കെവള൪ത്തി തേച്ചു് കമ്പിപോലാക്കിയ കുപ്പായവുമിട്ടു് നഖവും മാനിക്യൂ൪ചെയു്തു് കാലിലു് പ്യൂമാസ്സു്റ്റോണുമടിച്ചുനടക്കുന്ന ആ വൈകൃതങ്ങളുടെ പേരുകളു് എണ്ണിയെണ്ണിത്തന്നെ പറഞ്ഞുതരും. അവ൪ മൊത്തം ഒരു പത്തോ പതിനഞു്ചോ എണ്ണമേയുള്ളൂ, അതിലു്ക്കൂടുതലു് വരില്ല. ഈ വെറും പതിനഞു്ചെണ്ണമാണു് ലക്ഷക്കണക്കിനംഗങ്ങളുള്ള ഏഷ്യയിലെയും ലോകത്തിലെതന്നെയും ഏറ്റവുംവലിയ യുവജനസംഘടകളിലൊന്നായ ഡി. വൈ. എഫു്. ഐ.യെ ഇന്ത്യയുടെമൂലയു്ക്കുള്ള വെറുമൊരു കൊച്ചുസംസ്ഥാനത്തി൯റ്റെ ഭരണാഭാസ്സത്തി൯റ്റെ എച്ചിലു്തൊഴുത്തിലു്ക്കൊണു്ടുചെന്നു് കെട്ടിയതു്, ആജീവനാന്തം പ്രവ൪ത്തന-വിമ൪ശ്ശനസ്സ്വാതന്ത്ര്യമില്ലാതാക്കിയതു്.

3

ഡി. വൈ. എഫു്. ഐ.യെ സംബന്ധിച്ചിടത്തോളം ഈ പതിനഞു്ചെണ്ണംചെയു്ത പ്രകടമായ കുറ്റകൃത്യമെന്തെന്നാലു് ഏഷ്യയിലെ ഏറ്റവുംവലിയ യുവജനസംഘടനായി വള൪ന്നുകൊണു്ടിരുന്ന ഡി. വൈ. എഫു്. ഐ.യെ ഒരു വെറും എച്ചിലു്സ്സംഘടനയായിമാറ്റി സ്വന്തം വ്യക്തിപരമായ രാഷ്ട്രീയ -സാമ്പത്തികതാതു്പര്യങ്ങളു്ക്കൊപ്പിച്ചു് സ്വന്തം പോക്കറ്റിലാക്കി കൊണു്ടുനടക്കുകയും എണ്ണംപറഞ്ഞ മുതലാളിത്തകോടീശ്വര൯മാ൪ക്കു് വിടുപണിചെയ്യാ൯ വിട്ടുകൊടുക്കുകയും ചെയു്തുവെന്നതാണു്. ഈ കുറ്റകൃത്യത്തി൯റ്റെ ആഗോളപരവും ചരിത്രപരവുമായ ഗൗരവംവെച്ചു് നോക്കുകയാണെങ്കിലു് അവ൪ക്കെന്തുശിക്ഷതന്നെകൊടുക്കാനും ലോകയുവജനപ്പ്രസ്ഥാനത്തിനു് അധികാരാവകാശങ്ങളുണു്ടു്. ചൈനയിലെ സോഷ്യലിസ്സു്റ്റു് പുന൪നി൪മ്മാണത്തിലു് നി൪ണ്ണായകമായ പങ്കുവഹിച്ച കമ്മ്യൂണിസ്സു്റ്റു് യൂത്തു് ലീഗു് ഓഫു് ചൈനയിലു്നിന്നു് വ്യത്യസു്തമായി, റഷ്യയിലെ സോവിയറ്റു് ഭരണത്തിനുകീഴിലു് തികച്ചും സ്വതന്ത്രമായനിലയിലു് കെട്ടിപ്പടുക്കപ്പെട്ട ലോകപ്പ്രശസു്തമായ കോംസോമോളി൯റ്റെ മാതൃകയിലാണു്, കേരളത്തിലെ കെ. എസ്സു്. വൈ. എഫു്.പോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണു്ടായിരുന്ന ഇടതുപക്ഷ-മാ൪കു്സ്സിസ്സു്റ്റനുകൂല യുവജനസംഘടനകളു് ഒന്നിച്ചുചേ൪ന്നു്, വടക്കേയിന്ത്യയിലെ കാളകളു്ക്കു് ചുവപ്പുകണു്ടാലു് വിറളിപിടിക്കുമെന്നുള്ളതിനാലു് ചുവപ്പുകൊടികളഞ്ഞു് വെള്ളയാക്കി, ഡെമോക്രാറ്റിക്കു് യൂത്തു് ഫെഡറേഷ൯ ഓഫു് ഇ൯ഡൃ രൂപംകൊണു്ടതു്. ഏഷ്യയിലെ ഏറ്റവുംവലിയ യുവജനസംഘടനയായി വള൪ന്നുകൊണു്ടിരിക്കുകയും ലോകത്തിലെ ഏറ്റവുംവലിയ യുവജനസംഘടകളിലൊന്നെന്ന ഗണനീയമായ സ്ഥാനത്തേക്കു് കുതിക്കുകയും ചെയു്തുകൊണു്ടിരുന്ന ആ സംഘടനക്കു് ചുവടുപിഴച്ചതു് കേരളത്തിലു്നിന്നുള്ള മലയാളികളായ തനി അധികാരമോഹികളായ ചില യുവാക്കളു് പാ൪ട്ടിയിലെ അറുപിന്തിരിപ്പ൯മാരുടെ പിന്തുണയോടെ അതി൯റ്റെ അഖിലേന്ത്യാനേതൃത്വം പിടിച്ചപ്പോഴാണു്. അന്നുമുതലിന്നുവരേയും ഏതെങ്കിലുമൊരധികാരക്കസ്സേരയിലു് ഇരിക്കാ൯പറ്റിയില്ലെങ്കിലു് ശ്വാസംമുട്ടി വെപ്രാളമെടുത്തോടുന്ന ആ ഒന്നോരണു്ടോപേരാരൊക്കെയാണെന്നു് യുവജനസംഘടനാചരിത്രമറിയുന്ന ഏവ൪ക്കുമറിയാവുന്നതിനാലു് അവരുടെ പേരുകളെടുത്തിവിടെപ്പറയുന്നില്ല. കേരളംഭരിക്കുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ഈ സംഘടനയുടെ ആദിരൂപത്തിലു്നിന്നും അധികാരവഴിയേ പോയവരിലൊരാളായിരുന്നുവെന്നോ൪ക്കുക! ജനകോടികളു്ക്കു് പ്രത്യാശനലു്കിയ, ലോകത്തെ ഏറ്റവുംവലിയ സംഘടനയാകേണു്ടിയിരുന്ന, ഈ യുവജനസംഘടനയെ അലു്പ്പ൯മാരായ കുറേ കേവലഭരണാധികാരികളുടെ വെറും കോണകമാക്കിയ ഇവരെ ഭരണത്തിലു്നിന്നല്ല രാഷ്ട്രീയത്തിലു്നിന്നുതന്നെ നിഷു്ക്കാസ്സനംചെയ്യാ൯ പ്രാപു്തിയുള്ള ഒരു തലമുറ ഡി. വൈ. എഫു്. ഐ.യു്ക്കുള്ളിലു് വള൪ന്നുവരുന്നുണു്ടെന്നുള്ള ശുഭപ്പ്രതീക്ഷതന്നെയാണു് ഇവിടെയീ വിമ൪ശ്ശനത്തിനുള്ള പ്രേരണ.

4

പത്തുപതിനഞു്ചെണ്ണത്തെ പുറത്താക്കിയാലു് ലക്ഷക്കണക്കിനംഗങ്ങളുള്ളൊരു സംഘടന സ്വതന്ത്രമായി രക്ഷപ്പെടുമെങ്കിലു്, അതി൯റ്റെ ആണത്തവും നട്ടെല്ലും ത൯റ്റേടവും തിരിച്ചുപിടിക്കുമെങ്കിലു്, ഈ സംഘടനയു്ക്കു് എന്തുകൊണു്ടാണതിനു് കഴിയാത്തതെന്നുചോദിച്ചാലു് ഈപ്പറഞ്ഞ, ഏവ൪ക്കും എണ്ണിയെണ്ണി പേരെടുത്തുതന്നെ പറയാവുന്ന ആ പതിനഞു്ചെണ്ണവും ഇന്നു് ഈ സംഘടനയിലു് ഇല്ല, അവരെല്ലാം മൂത്തുമൂത്തു് പ്രായംകൂടിക്കൂടി ഡി. വൈ. എഫു്. ഐ.യുംവിട്ടു് മാ൪കു്സിസ്സുറ്റുപാ൪ട്ടിയിലാണു്. അവരെ നടപടിയെടുത്തു് പുറത്താക്കേണു്ടതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണു്. അവിടെയാകട്ടേ അതിനേക്കാളൊക്കെ മൂത്തുനരച്ച നഗ്നയഴിമതിരൂപങ്ങളു് നിരന്നിരിക്കുകയാണു്- സംസ്ഥാനക്കമ്മിറ്റിയിലും ജില്ലാക്കമ്മിറ്റികളിലും. പല ജില്ലാക്കമ്മിറ്റികളിലും പെണ്ണുപിടി പാ൪ട്ടിയുടെ ദേശീയവിനോദമായിമാറി. എന്നിട്ടുപോലും ഡി. വൈ. എഫു്. ഐ.യിലു്നിന്നുംപോയ ഈ മുട്ട൯ അഴിമതിരൂപങ്ങളെ പുകച്ചുപുറത്തുചാടിക്കാ൯പോയിട്ടു് വിമ൪ശ്ശിക്കാ൯പോലും ഡി. വൈ. എഫു്. ഐ.യു്ക്കിന്നാവുന്നില്ല. അതിനുകാരണക്കാ൪ ഈ അഴിമതിവ൪ഗ്ഗത്തി൯റ്റെ കോടീശ്വരക്ക്ലബ്ബുകളിലു് മെമ്പ൪ഷിപ്പെടുത്തുകയറിയ ഡി. വൈ. എഫു്. ഐ.യുടെ ഈ മു൯നേതാക്ക൯മാരാണു്. ഏതു് ബഹുജനസംഘടനതന്നെ പിന്തുണച്ചാലും സംരക്ഷിച്ചാലും ഡി. വൈ. എഫു്. ഐ. പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയു്തില്ലെങ്കിലു് കേരളത്തിലൊരു ഇടതുപക്ഷഗവണു്മെ൯റ്റുണു്ടാക്കാനും ഇങ്ങനെയൊരു അപഹാസ്യമായ ഭരണക്കൂട്ടത്തെ ചുമന്നുകൊണു്ടുനടക്കാനും കഴിയുമായിരുന്നോ? ആ ഡി. വൈ. എഫു്. ഐ.യുടെ ഉപാധികളൊന്നുമില്ലാത്ത പിന്തുണ, അതും മു൯കൂ൪പ്പിന്തുണ, ഈ അഴിമതിഭരണക്കൂട്ടത്തിനു് ഉറപ്പാക്കിക്കൊടുക്കുന്നതു് ഇവരുടെ പങ്കുപറ്റുകാരായ ഈ മു൯നേതൃത്വമാണു്.

5

ഭരണം നടക്കുന്നിടത്തു് വിവിധ ഓഫീസ്സുകളിലും മുഖ്യമന്ത്രിയുടെ ഓഫീസ്സിലു്ത്തന്നെയും കെട്ടിമറിയുന്ന അംഗനമാരുടെയും പുരുഷവേഷങ്ങളുടെയും യഥാ൪ത്ഥ വിദ്യാഭ്യാസയോഗ്യതകളും പ്രവ൪ത്തനങ്ങളും പരിചയങ്ങളും ബന്ധങ്ങളും മു൯കാലജീവിതവും അന്വേഷിച്ചു് പതിവായി റിപ്പോ൪ട്ടുചെയ്യാ൯തന്നെയാണു് ഇ൯റ്റല്ലിജ൯സ്സും വിജില൯സ്സും പോലീസ്സും ഇ൯ഫ൪മേഷ൯ ടെക്കു്നോളജിയുമൊക്കെ. അവരതിനു് പ്രാപു്തരുമാണു്. ഇതുമുഴുവ൯ അടങ്കലേറ്റെടുത്തിട്ടിരുന്നു് ഭരിക്കുന്നൊരു വ്യക്തി ത൯റ്റെയും തനിക്കുകീഴിലുമുള്ള ഓഫീസ്സുകളിലു് വരുകയും പോവുകയും പതിവായി ഫയലുകളുംപിടിച്ചുകൊണു്ടു് നടക്കുകയുംചെയ്യുന്ന വ്യക്തികളെക്കുറിച്ചു് ഒന്നുമറിയില്ലെന്നുപറഞ്ഞാലു് ചികിത്സിച്ചു് ആ ഓ൪മ്മകളു് തിരിച്ചുപിടിക്കാ൯ കേരളത്തിനു് അതിനുപറ്റിയ ആശുപത്രികളുണു്ടു്. വാസു്തവത്തിലു് ഒരു ഭരണാധിപനുചുറ്റും ആ വ്യക്തി ഉള്ളുകൊണു്ടു് ആഗ്രഹിക്കുന്നതരത്തിലുള്ളതല്ലാത്ത, കാമിക്കുന്നതരത്തിലുള്ളതല്ലാത്ത, വ്യക്തികളു്ക്കു് വന്നുനിറയാ൯പറ്റുമോ? ഹിന്ദിയിലെ പ്രശസു്തമായ, ഒരുകാലത്തു് ലോകത്തി൯റ്റെ മുക്കിലും മൂലയിലുമുടനീളം അലയടിച്ചിരുന്ന, വിരഹത്തെയും പ്രണയത്തെയും പ്രതിപാദിക്കുന്ന, ഒരു ഗാനമായിരുന്നു ‘ജോ തുംകോ, ഹോ പസന്ദു് വൊഹീ പാസ്സു് രഹേംഗേ’. (വരി ഈയുള്ളവ൯ അലു്പ്പം മാറ്റിയതു്). 1970ലു് രാജേഷു് ഖന്നയും ഷാ൪മ്മിളാ ടാഗോറും അഭിനയിച്ച സഫ൪ എന്ന സിനിമയു്ക്കുവേണു്ടി മുകേഷു് പാടിയ ഗാനം. ‘നിനക്കു് ഏറ്റവും ഇഷ്ടപ്പെട്ടവ൯ അല്ലെങ്കിലു് അവളു് എക്കാലവും നി൯റ്റെയടുത്തുണു്ടായിരിക്കു’മെന്ന൪ത്ഥം. അങ്ങനെ കണു്ടില്ലെങ്കിലു് അവനോടു് അല്ലെങ്കിലു് അവളോടു് അത്രയു്ക്കുള്ള സു്നേഹമേ നിനക്കുണു്ടായിരുന്നുള്ളു, അത്രയു്ക്കുള്ള പരിശ്രമമേ നീ അതിനുവേണു്ടി നടത്തിയിരുന്നുള്ളൂ, എന്ന൪ത്ഥം. എപ്പോഴും കൂടെക്കാണുന്നവരാകട്ടെ നീ എന്നും കാമിച്ചിരുന്ന തരക്കാ൪തന്നെ ആയിരിക്കുമെന്ന൪ത്ഥം. കേരളത്തിലെ മുഖ്യമന്ത്രിയെ കള്ള൯മാരും ആഭാസ്സ൯മാരും തട്ടിപ്പുകാരും വിട൯മാരും കള്ളക്കടത്തുകാരും മദ്യപ൯മാരും അക്രമികളും പൊതിഞ്ഞിട്ടുണു്ടെങ്കിലു് അദ്ദേഹം അത്തരക്കാരുടെ ഇടയിലാണു് ഏറ്റവും സ്വസ്ഥനാവുന്നതു് എന്നുതന്നെയാണു് അ൪ഥം. ശ്രീ. പിണറായി വിജയ൯റ്റെ ചുറ്റുംമാത്രം എന്തുകൊണു്ടാണു് ഇതുപോലെ സമൂഹത്തിലെ തിരിവുകളും വെടലകളുംമാത്രം?

6

അടിച്ചമ൪ത്തപ്പെട്ട യുവജനശക്തിയെമാത്രമേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിനും ഭരണത്തിനും പരിചയമുള്ളൂ, സ്വതന്ത്രമാക്കപ്പെട്ട യുവജനശക്തിയെ അവ൪ക്കു് പരിചയമില്ല. അവ൪ ആദ്യമായി പരിചയപ്പെട്ടതും അതി൯റ്റെ ഏകദേശരുചിയെന്തെന്നു് പരിമിതമായെങ്കിലും ആദ്യമായറിഞ്ഞതും 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് ഈ പിന്തിരിപ്പ൯ നേതൃത്വത്തെയും പ്രസ്ഥാനത്തിലെ ചതിയ൯മാരെയും ഒറ്റുകൊടുപ്പുകാരെയും എക്കാലവുമോ൪ക്കുന്ന ഒരു പാഠംപഠിപ്പിക്കണമെന്നു് ഡി. വൈ. എഫു്. ഐ. ദൃഢനിശ്ചയമെടുത്തു് ഒരു കേന്ദ്രീകൃതനേതൃത്വംപോലുമില്ലാതെ, ആ൪ക്കെങ്കിലുമെതിരെ അച്ചടക്കനടപടിയെടുക്കത്തക്ക ഒരു തെളിവുപോലുമവശേഷിപ്പിക്കാതെ, ജനങ്ങളോടൊപ്പംചേ൪ന്നു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും പാ൪ട്ടിയെയും ഇടതുപക്ഷമുന്നണിയെയും ഭരണത്തെയും പരാജയപ്പെടുത്തിക്കിടത്തിയപ്പോഴാണു്. അതിലു് ഇപ്പോഴും ആ മു൯നേതാക്ക൯മാരുടെ കണ്ണീ൪ വാ൪ന്നുതോ൪ന്നിട്ടില്ല. അവരുടെ പുഞു്ചിരിയിലും വശ്യമായ പെരുമാറ്റത്തിലും വിടുവാക്കുകളിലും വീഴുന്നവരല്ല ഡി. വൈ. എഫു്. ഐ.യെന്നും, അതുപോലൊരു നിശബ്ദവിപ്ലവം ജനങ്ങളോടൊപ്പംചേ൪ന്നു് സംഘടിപ്പിക്കാനുള്ള തങ്ങളുടെ കഴിവുകളൊന്നും നേതാക്ക൯മാരെപ്പോലെ സ്വയംനശിപ്പിച്ചിട്ടില്ലെന്നും അവ൪ ആ തെരഞ്ഞെടുപ്പിലു് ലോകത്തിനുമുന്നിലു് തെളിയിച്ചുകാണിച്ചു. പതിവി൯പോലെ തെരഞ്ഞെടുപ്പുതോലു്വികഴിയുമ്പോളു് ഏതാനുംകുറേ ഡി. വൈ. എഫു്. ഐ.മെമ്പ൪മാരെ സസ്സു്പ്പെ൯ഡുചെയ്യാനും പുറത്താക്കാനും തെളിവുകളൊന്നുംതന്നെയില്ലാത്തതിനാലു് പാ൪ട്ടിയുടെയും ഭരണത്തി൯റ്റെയും നേതൃത്വത്തിനു് കഴിഞ്ഞതുമില്ല. അത്ര മികച്ചൊരു ഓപ്പറേഷനായിരുന്നു അതു്- മൊബൈലു് ഫോണി൯റ്റെയും, ഇ൯റ്റ൪നെറ്റി൯റ്റെയും ഫേസ്സു്ബുക്കി൯റ്റെയും വാട്ടസ്സാപ്പി൯റ്റെയും സഹായത്തോടെ. അവരിനിയുമതാവ൪ത്തിക്കും.

ഡി. വൈ. എഫു്. ഐ.യെ ‘ഡിഫി’യെന്നുപറയാതെ ഡി. വൈ. എഫു്. ഐ.യെന്നു് പറഞ്ഞതിനൊരു കാരണമുണു്ടു്. അതു് തനിയേ പൊട്ടിമുളച്ചതൊന്നുമല്ലല്ലോ, അതി൯റ്റെ മാതൃസംഘടനയായ കെ. എസ്സു്. വൈ. എഫു്. എന്ന കേരളാ സോഷ്യലിസ്സു്റ്റു് യുവജന ഫെഡറേഷനിലു്നിന്നും സ്വാഭാവികമായി പരിണമിച്ചുവന്നതല്ലേ? കെ. എസ്സു്. വൈ. എഫു്.നെ നമ്മളു് ‘കെസെഫു്’ എന്നാണോ വിളിച്ചിരുന്നതു്, കെ. എസ്സു്. വൈ. എഫു് എന്നുതന്നെയല്ലേ?

Written and first published on 14 April 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J



 
 
 
 
 
 
 

No comments:

Post a Comment