247
സ്വ൪ണക്കള്ളക്കടത്തിനൊരാളെ ദേശീയാസുരക്ഷാസേന പിടിച്ചപ്പോളു് മുഖ്യമന്ത്രി നയതന്ത്രസ്സു്ത്രീയെന്നു് വിശേഷിപ്പിച്ചതു് നയതന്ത്രാഭ്യാസമോ നയതന്ത്രാഭാസ്സമോ?
സ്വ൪ണക്കള്ളക്കടത്തിനൊരാളെ ദേശീയാസുരക്ഷാസേന പിടിച്ചപ്പോളു് മുഖ്യമന്ത്രി നയതന്ത്രസ്സു്ത്രീയെന്നു് വിശേഷിപ്പിച്ചതു് നയതന്ത്രാഭ്യാസമോ നയതന്ത്രാഭാസ്സമോ?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By PublicDomainPictures. Graphics: Adobe SP.
1
പരമാധികാരരാജ്യങ്ങളു് അത്തരം മറ്റുരാജ്യങ്ങളുമായുള്ള ബന്ധങ്ങളു് സാധ്യമാക്കാ൯വേണു്ടി ആ രാജ്യങ്ങളുടെ സിവിലു് സ൪വ്വീസ്സിലു് വിദേശകാര്യ മന്ത്രാലയങ്ങളു്ക്കുകീഴിലു് സംഘടിപ്പിച്ചിട്ടുള്ള പ്രത്യേക വിഭാഗത്തെയാണു് നയതന്ത്രസ൪വ്വീസ്സു് എന്നു് പറയുന്നതു്. മറ്റുരാജ്യങ്ങളിലേയു്ക്കയക്കുന്ന നയതന്ത്രപ്പ്രതിനിധികളും വിദേശകാര്യ ഉദ്യോഗസ്ഥ൯മാരും വിദേശബന്ധ ഉദ്യോഗസ്ഥ൯മാരുമെല്ലാം ഈ സ൪വ്വീസ്സിലു്പ്പെടുന്നു. ഇവരെ പൊതുവേ നമ്മളു് നയതന്ത്രജ്ഞ൪ എന്നു് പറയുന്നു. ഇന്ത്യയിലു് ഇന്ത്യ൯ ഫോറി൯ സ൪വ്വീസ്സെന്നും ഇംഗ്ലണു്ടിലു് ഹെ൪ മജെസ്സു്റ്റീസ്സു് ഡിപ്ലോമാറ്റിക്കു് സ൪വ്വീസ്സെന്നും അമേരിക്കയിലു് യുണൈറ്റഡു് സു്റ്റേറ്റു്സ്സു് ഫോറി൯ സ൪വ്വീസ്സെന്നും യൂറോപ്പ്യ൯ യൂണിയനു് പൊതുവായി യൂറോപ്പ്യ൯ എകു്സ്സു്റ്റേണലു് ആക്ഷ൯ സ൪വ്വീസ്സു് എന്നുമൊക്കെ ഈ സിവിലു് സ൪വ്വീസ്സു് വിഭാഗങ്ങളു് അറിയപ്പെടുന്നു. വാക്കുകളു് വളരെ കൃത്യമായി അളന്നുതൂക്കിമുറിച്ചു് ഉപയോഗിക്കുന്ന ഒരു രംഗമാണു് നയതന്ത്രരംഗം. ഒരുവാക്കു് മാറിപ്പോയാലോ, ഒരേയൊരക്ഷരംപോലും മാറിപ്പോയാലോ കുറഞ്ഞുപോയാലോ കൂടിപ്പോയാലോ രണു്ടുരാജ്യങ്ങളു്ക്കിടയിലുള്ള ബന്ധത്തിനും അതോടൊപ്പം മറ്റുപലതിനും അപരിഹാര്യമായ നഷ്ടമോ അപ്രതീക്ഷിതമായ തിരിച്ചടിയോ സംഭവിക്കാം. അതുകൊണു്ടാണു് വാക്കുകളിങ്ങനെ അതിസൂക്ഷു്മമായി അളന്നുകുറിച്ചുതൂക്കിമുറിച്ചുമാത്രം നയതന്ത്രരംഗത്തുപയോഗിക്കുന്നതു്. ഇവിടെ നയതന്ത്രസ്സു്ത്രീയെന്നോ നയതന്ത്രവനിതയെന്നോ ഒരാളെപ്പറയുമ്പോളു് അതു് ഡിപ്ലോമാറ്റിക്കു് കേഡറിലുള്ള സു്ത്രീയെന്നോ വനിതയെന്നോ മാത്രമാണു് അ൪ത്ഥം. അല്ലാത്തൊരാളെ അങ്ങനെ വിശേഷിപ്പിച്ചുവെന്നറിയുന്നതുപോലും രണു്ടു് രാജ്യങ്ങളു്ക്കിടയിലുള്ള ബന്ധം വഷളാക്കുകയോ തക൪ക്കുകതന്നെയുമോ ചെയു്തേക്കാം. അല്ലാതെ ഒരു നയതന്ത്ര ഓഫീസ്സുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു സൂപ്രണു്ടിനെയോ സു്റ്റെനോഗ്രാഫറെയോ ക്ലാ൪ക്കിനെയോ ഡ്രൈവറെയോ പ്യൂണിനെയോ തൂപ്പുകാരിയെയോ ആരുംകയറി നയതന്ത്രസ്സു്ത്രീയെന്നു് വിളിക്കുകയില്ല. അതു് നയതന്ത്രമേഖലയിലു് ഹറാമാണു്.
2
വാക്കുകളിങ്ങനെ അതിസൂക്ഷു്മമായി അളന്നുകുറിച്ചു് തൂക്കിമുറിച്ചുമാത്രം ഉപയോഗിക്കുന്നൊരാളാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯. ജയിലിലെ പൊറുതിക്കു് 'സ൪ക്കാ൪ ഭക്ഷണ'മെന്നിങ്ങനെ പല കൗതുകകരവും രസകരവും അ൪ത്ഥവത്തും ഉപയോഗപ്പ്രദവുമായ വാക്കുകളുണു്ടാക്കി മലയാളഭാഷയിലു്പ്പതിപ്പിച്ച അദ്ദേഹത്തിനു് ഇതൊന്നും അറിയാത്തതല്ല. വിദേശയാത്രകളും വിദേശയെംബസ്സികളും വിദേശനയതന്ത്രപ്പ്രതിനിധികളുമൊന്നും അദ്ദേഹത്തിനു് അപരിചിതമെന്നല്ല, ഗാഢബന്ധമുള്ളവയുമാണു്- പലരീതിയിലും. പക്ഷേ മുഖ്യമന്ത്രിയുടെയൊരു സുപ്രധാനഡിപ്പാ൪ട്ടുമെ൯റ്റിലു് മുഖ്യമന്ത്രിതന്നെ സവിശേഷപരിഗണയും പരിരക്ഷയുംനലു്കി കേരളത്തിലെ ഉയ൪ന്നശമ്പളത്തിലു് അവ൪ക്കുവേണു്ടിമാത്രം പ്രത്യേകമുണു്ടാക്കിയ ഉന്നതയുദ്യോഗത്തിലു് യോഗൃതയേനോക്കാതെ നിയമിച്ചൊരു സു്ത്രീയെ സ്വ൪ണക്കള്ളക്കടത്തിനു് മുഖ്യമന്ത്രിയുടെതന്നെ ഉന്നതസു്റ്റാഫായ മറ്റുചിലരോടൊപ്പം 2020 ജൂലൈമാസം 12നു് ഇന്ത്യയുടെ ദേശീയസുരക്ഷാസേന പിടിച്ചപ്പോളു്, ഇവ൪ ചില വിദേശനയതന്ത്രയോഫീസ്സുകളിലു് താഴേത്തട്ടിലെ ജോലിയിലു്നിന്നും തട്ടിപ്പിനും ക്രമക്കേടുകളു്ക്കും പിരിച്ചുവിടപ്പെട്ടിട്ടു് കേരളത്തിലെ ഐ. ടി. സെക്രട്ടറിയും മുഖ്യമന്ത്രിയുടെ സ്വന്തം പ്രി൯സിപ്പലു് സെക്രട്ടറിയും അദ്ദേഹത്തി൯റ്റെ ഓഫീസ്സിലെ സ്ഥിരം കുടിപ്പാ൪പ്പുകാരനും മനസ്സാക്ഷിസൂക്ഷിപ്പുകാരനുമൊക്കെയായ വളരെ സീനിയറായ ഒരു ഐ. ഏ. എസ്സു്. ഓഫീസ്സറുമായി 'ബന്ധം' സ്ഥാപിച്ചശേഷം മറ്റുപല സ൪ക്കാ൪ മാന്യദ്ദേഹങ്ങളും പുണ്യപുരുഷ൯മാരോടുമൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ്സിലും അദ്ദേഹത്തി൯റ്റെ വകുപ്പുകളുടെ ഓഫീസ്സുകളിലും വളരെക്കാലമായി കെട്ടിമറിയുകയും, അദ്ദേഹത്തി൯റ്റെതന്നെ വകുപ്പിലു് വ്യാജസ൪ട്ടിഫിക്കറ്റും അത്യുന്നത റെക്കമ൯ഡേഷനുമുപയോഗിച്ചു് അത്യുന്നതശമ്പളത്തിലു് അത്യുന്നത ജോലിയിലിരിക്കുകയും, മുഖ്യമന്ത്രിയോടൊപ്പംതന്നെ പലപ്പോഴുമവ൪ വിദേശത്തടക്കം പലയിടത്തും കാണപ്പെട്ടിട്ടുള്ളതുകൊണു്ടും മുഖ്യമന്ത്രിയെത്തന്നെ ഒരു പ്രതിപോലെയാക്കി ഇന്ത്യ൯ കസ്സു്റ്റംസ്സും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റുമൊക്കെപ്പോലുള്ള കേന്ദ്ര കുറ്റാന്വേഷണ ഏജ൯സ്സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ്സിലേക്കും മുഖ്യമന്ത്രിയിലേക്കും തിരിയുന്നതുകണു്ടപ്പോളാണു് അദ്ദേഹം ആ സു്ത്രീയെ പത്തുനാലു്പ്പതുകൊല്ലംകൊണു്ടു് പഠിച്ച സകലനയതന്ത്രമര്യാദകളും പ്രോട്ടോക്കോളുകളുംമറന്നു് ‘നയതന്ത്രസ്സു്ത്രീ’യെന്നു് മാധ്യമങ്ങളോടു് വിശേഷിപ്പിച്ചതു്. കേരളാഗവണു്മെ൯റ്റിലു് ത൯റ്റെതന്നെ വകുപ്പിലു് ത൯റ്റെതന്നെകീഴിലു് ജോലിചെയ്യുന്നൊരു സു്ത്രീ നയതന്ത്രസ്സു്ത്രീയാകുന്നതെങ്ങനെയെന്നു് പിണറായി വിജയനെന്ന ആ മുഖ്യമന്ത്രിക്കു് ഒരുകാലത്തും വിശദീകരിക്കാ൯ കഴിഞ്ഞില്ല.
3
ഇ൯ഡൃകണു്ട ഏറ്റവുംവലിയ തട്ടിപ്പുവെട്ടിപ്പു്- അധികാരദു൪വ്വിനിയോഗക്കേസ്സുകളിലൊന്നായ കനേഡിയ൯ എസ്സു്. എ൯. സി. ലാവലി൯ കേസ്സിലെ പ്രതിനായകനായി എത്രയോവ൪ഷം സകല ഏജ൯സ്സികളുടെയും അന്വേഷണങ്ങളെനേരിടുകയും അനേകവ൪ഷം സുപ്രീംകോടതിയിലു്ച്ചെന്നു് പ്രതിയായിനിന്നു് വിചാരണനേരിടുകയുംചെയു്ത അദ്ദേഹമങ്ങനെ ഭയന്നു് മനസ്സുമറിഞ്ഞുപോകുമെന്നാരും കരുതുന്നില്ല. പക്ഷേ ഇതു് ശരിയായ ലക്ഷണങ്ങളൊത്തൊരു പെണ്ണുകേസ്സാണു്. ആ പെണ്ണാകട്ടേ അദ്ദേഹത്തി൯റ്റെയടക്കം ഓഫീസ്സുകളിലു് അദ്ദേഹത്തി൯റ്റെ മുന്നിലും പിന്നിലും വശങ്ങളിലുമൊക്കെയായി സാധാരണ ഭാര്യമാ൪ കാണുകയും അകമ്പടിസേവിക്കുകയും ചെയ്യുന്നയിടങ്ങളിലു് വളരെക്കാലം മാംസക്കൊഴുപ്പോടെ ഭൂമികുലുക്കി നടന്നതുമാണു്. ഈക്കേസ്സുപുറത്തുവന്നപ്പോഴും കേന്ദ്രയേജ൯സ്സികളുടെ ഈ സ്വ൪ണ്ണക്കടത്തറസ്സു്റ്റുനടന്നപ്പോഴും അദ്ദേഹത്തിനുണു്ടെന്നുപറയുന്ന ആ രണു്ടുചങ്കും ഒരുനിമിഷം ഒരുമിച്ചൊന്നിച്ചിടിച്ചിട്ടുണു്ടാവണം! അല്ലെങ്കിലിങ്ങനെയൊരു വാക്കുപിഴ അദ്ദേഹത്തിനു് പറ്റില്ല.
Written and first published on 14 April 2020
Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
No comments:
Post a Comment