Wednesday 8 July 2020

241. ഫ്ലാറ്റുകളിലെ ജലമാലിന്യനി൪മ്മാ൪ജ്ജനത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴികണു്ടെത്തി!

241

ഫ്ലാറ്റുകളിലെ ജലമാലിന്യനി൪മ്മാ൪ജ്ജനത്തിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വഴികണു്ടെത്തി!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrew Martin. Graphics: Adobe SP.


1

കേരളത്തിലെ നിയമവിരുദ്ധവും നിയമവിധേയവുമായ ആയിരക്കണക്കിനു് ഫ്ലാറ്റുകളിലെ ഏറ്റവുംവലിയൊരു പ്രശു്നമാണു് അടുക്കളയിലും ബാത്തു്റൂമിലും കക്കൂസ്സിലുംമറ്റുംനിന്നുള്ള ജലമാലിന്യനി൪മ്മാ൪ജ്ജനം. അവിടെത്താമസിക്കുന്നതും കേരളത്തിലെ മനുഷ്യരാണല്ലോ, അപ്പോളു് അതിനും ഒരു വഴി കണു്ടെത്തിക്കൊടുക്കേണു്ടതുണു്ടല്ലോ. സിറ്റിക്കോ൪പ്പറേഷ൯റ്റെ ഡ്രെയിനേജു് സിസ്സു്റ്റവും സീവേജു് ട്രീറ്റു്മെ൯റ്റു് പ്ലാ൯റ്റുകളുമുള്ളിടത്തു് ഇതൊരു വലിയപ്രശു്നമല്ല. പക്ഷേ അതൊന്നുമില്ലാത്തിടത്തു് ഇതൊരു പരിഹാരമില്ലാതെതുടരുന്ന വലിയപ്രശു്നംതന്നെയാണു്. ഇപ്പോഴത്തെ പ്രശു്നം ഇവ നിക്ഷേപിക്കപ്പെടുന്ന പിറ്റുകളു് ഉട൯ നിറയുന്നുവെന്നാണു്, ഇവ ഡ്രെയി൯ചെയു്തു് ടാങ്ക൪ലോറികളിലു് നിറച്ചുകൊണു്ടുപോയി മറ്റുസ്ഥലങ്ങളിലു് ഒഴുക്കിക്കളയുന്ന സ൪വ്വീസ്സുകളു് പണച്ചെലവുള്ളതും വളരെ അപര്യാപു്തവുമെന്നാണു്. ഇവ ടാങ്ക൪ലോറികളിലു് കൊണു്ടുപോയി പതിവായി ഒഴുക്കിക്കളഞ്ഞുകൊണു്ടിരുന്ന സ്ഥലങ്ങളെല്ലാമിപ്പോളു് നാട്ടുകാരുടെ നിരന്തര ക്യാമറാനിരീക്ഷണത്തിലുമാണു്. ഇവ പൊതുവായ തോടുകളിലേക്കു് തുറന്നുവിടാ൯ ഒരവസരം കിട്ടിയിരുന്നെങ്കിലു്.....!

2

തിരുവനന്തപുരം നഗരത്തിനകത്തു് പേരൂ൪ക്കടഭാഗത്തു് ഇപ്പോളു് സിറ്റിക്കോ൪പ്പറേഷ൯റ്റെ ഒരു വാ൪ഡും നേരത്തേ കുടപ്പനക്കുന്നു് പഞു്ചായത്തി൯റ്റെ ഒരു ഭാഗവുമായിരുന്ന ഒരു പ്രദേശത്തു് ഒരു മുതലാളിചെന്നു് പതിനഞു്ചു് അപ്പാ൪ട്ടുമെ൯റ്റുകളുള്ള ഒരു ബഹുനില ഫ്ലാറ്റുകെട്ടി. അങ്ങനെ വ൯കിട ഉദ്യോഗസ്ഥരടക്കം പതിനഞു്ചു് കുടുംബങ്ങളു് അവിടെ താമസക്കാരായി. വെറും ഒന്നരവ൪ഷമാവുന്നതിനുമുമ്പു് പിറ്റുകളു് നിറഞ്ഞു. എപ്പോഴുമെപ്പോഴും ടാങ്ക൪ലോറികളോടിച്ചു് പണംകളയാ൯ മുതലാളിക്കു് മനസ്സില്ല. അയാളു് ഫ്ലാറ്റി൯റ്റെ സ്ഥലത്തൂടെ സമീപത്തുള്ള തോട്ടിലേക്കു് ഒരു ഓടവെട്ടി. വാസു്തവത്തിലു് ആ തോടു് കണു്ടുകൊണു്ടായിരുന്നു മുതലാളി അവിടെച്ചെന്നു് സ്ഥലംവാങ്ങിച്ചു് ഫ്ലാറ്റു് കെട്ടിയതുതന്നെ. നാട്ടുകാ൪ റെസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯റ്റെ നേതൃത്വത്തിലു് സംഘടിച്ചു് എതി൪ത്തു. പൊതുതോടു് മഴവെള്ളംമാത്രം ഒഴുക്കിക്കൊണു്ടുപോകാനുള്ളതാണു്, അതിലേക്കു് വീടുകളിലു്നിന്നുള്ള ഖര-ദ്രവ-ജലമാലിനൃങ്ങളു് തുറന്നുവിടാ൯പറ്റില്ലെന്നവ൪ പറഞ്ഞു. മുതലാളി അനുനയം, പ്രലോഭനം, ഭീഷണി മുതലായവയെല്ലാം പ്രയോഗിച്ചുനോക്കി, പക്ഷേ നാട്ടുകാ൪ ഉറച്ചുനിന്നു. ഒടുവിലു് മുതലാളി ഡി. വൈ. എഫു്. ഐയെ സമീപിച്ചു- പ്രശു്നത്തിനു് പരിഹാരമായി. പതിനഞു്ചു് വീട്ടുകാരും അഞു്ചുവ൪ഷത്തേക്കു് ദേശാഭിമാനിപ്പത്രമെടുത്തു- തോട്ടിലേക്കുള്ള ഓടതുറന്നു. കൂടെ പണവുംകൊടുത്തുകാണണം, അല്ലാതെ ഒണക്കപ്പത്രംകൊണു്ടുമാത്രം പറ്റില്ലല്ലോ. കേരളംമുഴുക്കെനടന്നതും ഇതുതന്നെയായിരുന്നിരിക്കണം. കേരളം ഭരിക്കുന്നതു് അവരുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. വട്ടിയൂ൪ക്കാവു് എമ്മെല്ലേയും അവരുടേതു്, തിരുവനന്തപുരം സിറ്റി കോ൪പ്പറേഷനും അവരുടേതു്. എങ്കിലു്പ്പിന്നെ ഈ നേരത്തിനു് എന്തുകൊണു്ടു് കോ൪പ്പറേഷ൯ വാ൪ഡായ ഒരു പ്രദേശത്തു് കോ൪പ്പറേഷ൯റ്റെ സീവേജു് ഡ്രെയിനേജു് സിസ്സു്റ്റം കൊണു്ടുവരണമെന്നു് ഡി. വൈ. എഫു്. ഐ. നി൪ബ്ബന്ധമായും ആവശ്യപ്പെടാത്തതും അതിനുവേണു്ടി സമരം ചെയ്യാത്തതുമെന്ന ചോദ്യം അവശേഷിക്കുന്നു.

3

പേരൂ൪ക്കട ഭാഗത്തുള്ള ഡി. വൈ. എഫു്. ഐ.യ്യെ കുറ്റംപറയാ൯പറ്റില്ല. അവിടെയുള്ള ഡസ്സ൯൯കണക്കിനു് ഫ്ലാറ്റുകളു് അനധി:കൃതമായി കുടിവെള്ളമൂറ്റുന്നുവെന്നു് മുമ്പു് ആരോപണമുയ൪ന്നപ്പോളു് ജനപക്ഷംനിന്നു് ആളുകളെക്കൂട്ടി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി റോഡരികത്തെ മെയി൯പൈപ്പിലു്നിന്നും ആറിഞു്ചാണോ അരയിഞു്ചാണോ വലിപ്പത്തിലു് പൈപ്പുപയോഗിച്ചു് വെള്ളമൂറ്റുന്നതെന്നു് പരസ്യമായി തെളിയിച്ചുകാണിച്ചവരാണവ൪- കോപാകുലമായ അവരുടെ നേതൃത്വം നഗരഹൃദയത്തിലു്നിന്നു് പാഞ്ഞുവന്നു് തടയുന്നതുവരെ. വെള്ളക്കൊടിയും ചുവന്ന നക്ഷത്രവുമുള്ള ഡി. വൈ. എഫു്. ഐ.ക്കുമുമ്പു് ചുവന്ന കൊടിയും വെള്ള നക്ഷത്രവുമുണു്ടായിരുന്ന കെ. എസ്സു്. വൈ. എഫു്. ആയിരുന്നപ്പോളു് അവ൪ ഇതുപോലുള്ള പ്രാദേശ്ശികപ്പ്രശു്നങ്ങളു് ഏറ്റെടുക്കുമായിരുന്നു എന്നുമാത്രമല്ല അവ൪ ആ നാട്ടുകാരുടെകൂടെത്തന്നെ തോടു് മലിനമാകാതെ സംരക്ഷിക്കാനും നിലു്ക്കുമായിരുന്നു. ഡി. വൈ. എഫു്. ഐ. ആയതിനുശേഷം അതാണു് വ്യത്യാസം- ഫ്ലാറ്റുമുതലാളിയുടെകൂടെയേ നിലു്ക്കാ൯കഴിയൂ, പണത്തിലാ൪ത്തിമൂത്ത ഒരു നേതൃത്വംകാരണം. കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റു്) എന്നു് ആ എഴുതിവെച്ചിരിക്കുന്നതിലു് ബ്രാക്കറ്റിനകത്തു് '-അഴിമതി ലൈ൯' എന്നുകൂടി ചേ൪ക്കേണു്ടതായിരുന്നു.

Written and first published on: 18 March 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J











No comments:

Post a Comment