Thursday, 23 July 2020

256. പിന്നിലേക്കുതിരിഞ്ഞു് ആ ശിലു്പ്പത്തിലു് നോക്കിയാലറിയാമായിരുന്നല്ലോ മുഖ്യമന്ത്രീ പിന്നിലെന്തൊക്കെയാണു് നടക്കുന്നതെന്നു്!

256

പിന്നിലേക്കുതിരിഞ്ഞു് ആ ശിലു്പ്പത്തിലു് നോക്കിയാലറിയാമായിരുന്നല്ലോ മുഖ്യമന്ത്രീ പിന്നിലെന്തൊക്കെയാണു് നടക്കുന്നതെന്നു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Canfora Alessio. Graphics: Adobe SP.


മുഖ്യമന്ത്രിയുടെ പിന്നിലു് എന്തൊക്കെയാണു് നടക്കുന്നതെന്നു് തനിക്കറിയില്ലായിരുന്നുവെന്നാണു് മുഖ്യമന്ത്രി പറയുന്നതു്. മാധ്യമപ്രസ്സു്കോണു്ഫറ൯സ്സുകളു് നടത്തിക്കൊണു്ടു് ഞെളിഞ്ഞിരിക്കുന്ന സ്വന്തം ഓഫീസ്സു് മുറിയിലെ കസ്‌സേരയിലു്നിന്നും ഒന്നുതിരിഞ്ഞു് പിന്നിലേക്കു് നോക്കിയാലു്മാത്രം മതിയായിരുന്നല്ലോ മുഖ്യമന്ത്രീ പിന്നിലെന്തൊക്കെയാണു് നടക്കുന്നതെന്നറിയാ൯? ആ ശിലു്പ്പത്തിലെന്താണു് കാണുന്നതു്? അതോ അതി൯റ്റെയ൪ത്ഥമറിയാത്ത അനാഘ്രാതകുസുമമാണോ മുഖ്യമന്ത്രി? ഒരാണും പെണ്ണും തുണിയുടുക്കാതെ കെട്ടിപ്പിടിച്ചുനിലു്ക്കുന്ന ഒരു ശിലു്പ്പമല്ലയോ വേറൊന്നും കിട്ടാത്തതുപോലെ മുഖ്യമന്ത്രിയുടെ പിന്നിലു്ത്തന്നെ കൊണു്ടുവന്നു് വെച്ചിരിക്കുന്നതു്, ഒരു പ്രതീകംപോലെ? കഴിഞ്ഞ എത്രയോകാലമായി ടീവീ കാണുന്ന കോടിക്കണക്കിനു് ജനങ്ങളു് മുഖ്യമന്ത്രിയുടെ പിന്നിലു് ആ ശിലു്പ്പത്തി൯റ്റു് നിലു്പ്പുകണു്ടു്, അതി൯റ്റെ അവിടത്തെ സാംഗത്യംകൊണു്ടു്, ചിരിച്ചുകൊണു്ടിരിക്കുകയായിരുന്നു! എന്നിട്ടും മുഖ്യമന്ത്രിമാത്രമതറിഞ്ഞില്ലേ? മലയാളി പ്രേക്ഷകസമൂഹത്തെക്കൂടി മലിനമാക്കുകയാണോ മുഖ്യമന്ത്രി ഇത്തരം ആഭാസ്സശിലു്പ്പങ്ങളിലൂടെ? ഇതുകാണുന്നവ൪ മുഖ്യമന്ത്രിയുടെ മുഖവും ഒരു കസ്സേരയും ഒരു പച്ചയും വെള്ളയും തുണിയും ആ ശിലു്പ്പവുംമാത്രമല്ലേ കാണുന്നുള്ളൂ? വേറൊന്നും നടക്കാത്തൊരു ആപ്പീസ്സിലു് അതല്ലാതെ വേറെന്തുനടക്കും?

Written and first published on: 20 July 2020



No comments:

Post a Comment