Wednesday 8 July 2020

242. പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?

242

പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Birgit. Graphics: Adobe SP.

  
പട്ടിയുടെ പുറത്തു് എത്രയോ ചെള്ളുകളു് കയറിയിരിക്കുന്നു! പക്ഷേ പട്ടി മൈ൯ഡുചെയ്യുന്നില്ലെങ്കിലു്പ്പിന്നെ നമുക്കെന്തു്? ഐ. ടി. സെക്രട്ടറിതന്നെ സ്വ൪ണ്ണം കടത്തിയാലു്പ്പോലും നമുക്കെന്തു്! എത്രയോ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ മൂലമറ്റം പവ൪ഹൗസ്സും ഇടുക്കിത്താഴു്വരയുമൊക്കെക്കണു്ടു് വിരണു്ടുനടക്കുന്നു, എന്തൊക്കെച്ചെയ്യുന്നു! (മൂലമറ്റം പവ൪ഹൗസ്സെന്നും ഇടുക്കിത്താഴു്വരയെന്നും ഇവിടെപ്പറഞ്ഞതു് പണംമറിയുന്ന വലിയ പ്രോജക്ടുകളെയുദ്ദേശിച്ചാണു്). ഈ-ഹെലു്ത്തു് ഡേറ്റ പൊതുജനങ്ങളിലു്നിന്നും അവ ശേഖരിച്ചുവെച്ച ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റുപോലുമറിയാതെ അമേരിക്കക്കു് വിലു്ക്കുന്നതിലായാലും ഇലകു്ട്രിക്കു് വണു്ടിയോടിക്കുന്നതിലായാലും കസ്സു്റ്റംസ്സു് തീരുവയിലു്നിന്നല്ല പരിശോധനയിലു്നിന്നുതന്നെ ഇമ്മ്യൂണിറ്റിയുള്ള നയതന്ത്രബാഗുകളിലു് വിദേശത്തുനിന്നും സ്വ൪ണ്ണം കടത്തിക്കൊണു്ടുവരുന്നതിലായാലും ഉളു്പ്പെട്ടതായി ഒടുവിലു് റിപ്പോ൪ട്ടുചെയ്യപ്പെടുന്നതെല്ലാം ഗവണു്മെ൯റ്റിലെ ഒരേ ടീമി൯റ്റെ പേരുകളാണു്. അവരെല്ലാം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഭരണത്തിലുമാണു്. മുഖ്യമന്ത്രി അവ൪ക്കുമുകളിലാണോ അതോ അവ൪ മുഖ്യമന്ത്രിക്കുമുകളിലാണോയെന്നു് മുഖ്യമന്ത്രിതന്നെപറയട്ടെ. ഹെലു്ത്തറിയാതെ ഹെലു്ത്തുഡേറ്റാക്കച്ചവടം, ട്രാ൯സ്സു്പോ൪ട്ടു് ഡിപ്പാ൪ട്ടുമെ൯റ്ററിയാതെ ട്രാ൯സ്സു്പോ൪ട്ടുവണു്ടിക്കച്ചവടം, വിദ്യാഭ്യാസവകുപ്പറിയാതെ കൈറ്റി൯റ്റെ അവിഹിതക്കച്ചവടം, ഇങ്ങനെ എത്രയോകാര്യങ്ങളു് കേരളത്തിലെ മുഖ്യമന്ത്രിയുടെയും തലയു്ക്കുമുകളിലു്കയറിയിരുന്നു് സമ്പൂ൪ണ്ണമായും അനധികൃതരാഷ്ട്രീയനിയമനങ്ങളായ ഐ. ടി. ടീം കുറേക്കാലമായി നടത്തുന്നുണു്ടു്! മുഖ്യമന്ത്രിക്കും പാ൪ട്ടിക്കും മുകളിലിരിക്കുന്ന ഇവരെ പുറത്താക്കുമെന്നോ ശിക്ഷിക്കുമെന്നോ പറയാ൯ മുഖ്യമന്ത്രിക്കും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും അധികാരവും ശക്തിയുമുണു്ടെങ്കിലു് അതു് ജനങ്ങളുടെമുന്നിലു് ചെയു്തുകാണിക്കു്, പ്രസംഗിക്കാതെ.

ഏതായാലും ലോകചരിത്രകാരനും പ്രശസു്ത മാ൪കു്സ്സിസ്സു്റ്റു് ആഖൃായികാകാരനുമായിരുന്ന എച്ചു്. ജി. വെലു്സ്സു് പറഞ്ഞതു് കേരളത്തിലെ ശ്രീ. പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനെസ്സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയായി. ‘A society with plenty of ideas is like a dog with plenty of fleas; it never goes comatose.’ ചുമ്മായിരിക്കുന്നവനും പണമുണു്ടാക്കാ൯ എത്രനല്ല ഐഡിയകളാണു് ഗവണു്മെ൯റ്റിനകത്തു് കടന്നുകൂടുമ്പോളു് ഉണു്ടാകുന്നതു്! ചെള്ളുപുഴുത്ത പട്ടി നിരന്തരം കടിക്കുകയും ചൊറിയുകയും മാന്തുകയുമൊക്കെച്ചെയു്തുകൊണു്ടു് സ്വയം കോമയിലായിപ്പോകാതെ എപ്പോഴും ആക്ടീവായിത്തന്നെ കഴിയുന്നതുപോലെത്തന്നെ! പ്രവ൪ത്തിക്കുന്നില്ലെന്നു് ആ൪ക്കു് പറയാനാകും? നേരത്തേ നല്ലൊരു പട്ടിയായിരുന്നെന്നു് പറഞ്ഞിട്ടെന്തുകാര്യം?

വലിയ എലിതുരന്നാലു് തിരിച്ചറിയും, അതിനു് പലപല ചെറിയ എലികളെക്കൊണു്ടു് തുരപ്പിക്കുന്നതാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ അഴിമതിരീതി

വലിയ എലിതുരന്നാലു് തിരിച്ചറിയും, അതിനു് പലപല ചെറിയ എലികളെക്കൊണു്ടു് തുരപ്പിക്കുന്നതാണു് കേരളത്തിലെ ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ അഴിമതിരീതി. അതുകൊണു്ടാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിനുകീഴിലു് പലപല കുഞ്ഞുസ്ഥാപനങ്ങളു് പലപല സ്ഥലങ്ങളിലായി പണിതിട്ടിരിക്കുന്നതു്. എല്ലാത്തട്ടിപ്പുകളും അഴിമതികളും ഡിപ്പാ൪ട്ടുമെ൯റ്റിനുകീഴിലു്ത്തന്നെ നേരിട്ടുനടത്തിയാലു് എല്ലാംകൂടി വലിയ അഴിമതിമലകളു് രൂപംകൊണു്ടുകിടക്കുന്നതുകണു്ടു് ജനങ്ങളു് കാര്യങ്ങളു് തിരിച്ചറിയും. ചെറിയ എലികളുടെ പലപല സ്ഥലങ്ങളിലായുള്ള തുരപ്പാകുമ്പോളു് പലപല സ്ഥലങ്ങളിലായി അവിടവിടെ ചെറിയ മണു്കൂനകളു്മാത്രം രൂപംകൊള്ളുന്നതിനാലു് അവിടെ എന്താണു് നടക്കുന്നതെന്നു് ആരും ശ്രദ്ധിക്കുകയുമില്ല, തിരിച്ചറിയുകയുമില്ല. അതുമാത്രവുമല്ല, ഭാവിയിലു് ആരോപണങ്ങളിലു്നിന്നും രക്ഷപ്പെടുന്നതിനും മുഖം രക്ഷിക്കുന്നതിനുംവേണു്ടി ഈ എലികളെയെല്ലാം സ്ഥിരംനിയമനമൊഴിവാക്കി ലോകത്തെ ഏറ്റവുംവലിയ ശമ്പളംനലു്കി താതു്ക്കാലികാടിസ്ഥാനത്തിലു് കോണു്ട്രാക്ടുകളായിട്ടാണു് ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലു് നിയമിച്ചു് ചുമതലകൊടുത്തു് ഇരുത്തിയിട്ടും കിടത്തിയിട്ടുമുള്ളതു്.

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯തന്നെ ഐ. ടി. സെക്രട്ടറിയെ തതു്സ്ഥാനത്തുനിന്നു് നീക്കാനിടയായ സ്വ൪ണ്ണക്കടത്തുകേസ്സിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചു് പറഞ്ഞപോലെ, ‘ഐ. ടി. വകുപ്പിനുകീഴിലു് പലപല ചെറിയ പ്രോജക്ടുകളും യൂണിറ്റുകളും ഓഫീസ്സുകളും’ ബുദ്ധിപൂ൪വ്വം ഗവണു്മെ൯റ്റി൯റ്റെ തുടക്കത്തിലു്ത്തന്നെ ഉണു്ടാക്കിയിട്ടുണു്ടു്. അതോടൊപ്പം മറ്റുപല ഡിപ്പാ൪ട്ടുമെ൯റ്റുകളിലും നല്ല കച്ചവടസാദ്ധ്യതയും കൊള്ളസാദ്ധ്യതയുമുള്ള നേരത്തേ ഉണു്ടായിരുന്നതും ഇപ്പോളു് ഈ ഗവണു്മെ൯റ്റുതന്നെ പുതുതായി ഉണു്ടാക്കിയിട്ടുള്ളതുമായ നല്ല ഊറ്റുറവകളെല്ലാം ഒരുമിച്ചൂറ്റുന്നതിനുള്ള സൗകര്യത്തിനായി ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലേക്കു് മാറ്റിയിട്ടുമുണു്ടു്. അതിലോരോന്നിനേയും ഓരോ പെരുങ്കള്ള൯മാ൪ക്കോ പെരുങ്കള്ളിമാ൪ക്കോ ചാ൪ജ്ജുംകൊടുത്തു് ഇരുത്തിയിട്ടുമുണു്ടു്, ഓരോ പ്രത്യേകപെരുംകൊള്ളയുടെയും ദൗത്യമേലു്പ്പിച്ചു്. ഹെലു്ത്തു്ഡേറ്റാക്കച്ചവടം ഒരെണ്ണത്തിനു്, ഇലകു്ട്രിക്കു് വണു്ടിക്കച്ചവടം ഒരെണ്ണത്തിനു്, എംബസ്സികളു്വഴിയുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ നിയന്ത്രണം മറ്റൊരെണ്ണത്തിനു്, ഇങ്ങനെയിങ്ങനെ ഓരോ അനധികൃതധനാഗമമാ൪ഗ്ഗങ്ങളു്ക്കും കേരളാ ഐ. ടിയിലു് പ്രത്യേക നിയന്ത്രണകേന്ദ്രങ്ങളുണു്ടു്. എന്നിട്ടു് ഐ. ടിയെമൊത്തം മുഖ്യമന്ത്രി പിണറായി വിജയ൯തന്നെ ഏറ്റെടുക്കുകയുംചെയു്തു. ശ്രീ. വിജയനെയാകട്ടേ ശ്രീ. അദാനിയും അതുപോലുള്ള പലരും ആദ്യമേതന്നെ ഏറ്റെടുക്കുകയുംചെയു്തുകഴിഞ്ഞിരുന്നു. 'മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!' എന്ന പുസു്തകത്തിലു്പ്പറഞ്ഞപോലെ 'ഇവരുടെയെല്ലാം പണംമുടക്കിയുണു്ടാക്കിയ ഒരു ഗവണു്മെ൯റ്റിലു്നിന്നും ആപ്പണം നൂറിരട്ടിയായി തിരിച്ചുപിടിക്കാ൯ അവ൪ ബിസിനസ്സുകാ൪ കോ൪പ്പറേറ്റുസ്വഭാവമനുസരിച്ചു് പലതുംചെയ്യും. മുഖ്യമന്ത്രിയല്ല ആരായാലും നോക്കിക്കൊണു്ടുനിന്നേപറ്റൂ.

Written in reply to comments on this article when first published:

Marxist Party's state leaders take it into their heads that they have the full support of the party’s workers and sympathizers throughout the world for their personal money-bagging schemes and various criminal activities. They are wrong. The party workers and sympathizers cannot take responsibility for their leaders’ actions anymore. The party has already gone beyond the extremes but the party workers wish to remain within the bounds of law. Most party workers and sympathizers consider their leadership as betrayers of the party cause, who are interested only in the welfare and secure future of their own sons and daughters and relatives, and live life to the fill up to the brim like Casanovas, without the willingness and determination to sacrifice things for the people’s cause. The party workers and sympathizers ask if these clandestine and behind-the-government activities are what they worked for and voted for, and if they are the activities- objectives and goals- laid out in the 1964 Party Programme. As members, they want to express their opinions on these issues, but as how the internal freedom of opinion stands today in this party, they cannot do that. Therefore someone has to, on behalf of them, in full confidence of them.

I hope to express these true feelings of the Marxist Party workers and sympathizers in Kerala, India, and abroad, I hope, without regarding what the rotten leadership of this party is thinking or doing, in the firm belief that when this money-oriented and rotten leadership withers away, at least those workers and sympathizers will be there to carry on this party’s proclaimed ideology forward.


Written and first published on: 05 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J











No comments:

Post a Comment