Saturday, 4 July 2020

238. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണോ കേരളാകോണു്ഗ്രസ്സു്?

238

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കണ്ണിലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണോ കേരളാകോണു്ഗ്രസ്സു്?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Iván Tamás. Graphics: Adobe SP.
 
 
കേരളാകോണു്ഗ്രസ്സെന്നൊരു പ്രാദേശ്ശികപ്പാ൪ട്ടിയുടെ ഒരു കഷു്ണം, അതായതു് ആപ്പാ൪ട്ടിയെ ദീ൪ഘകാലംനയിച്ചു് ഏറ്റവുംകൂടുതലു്കാലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ആരോപണങ്ങളും എതി൪പ്പുംനേരിട്ട ആപ്പാ൪ട്ടിയുടെ സമുന്നതനേതാവി൯റ്റെ മക൯റ്റെ കൈയ്യിലുള്ള കഷു്ണം, കോണു്ഗ്രസ്സി൯റ്റെ മുന്നണിവിട്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിയിലു് അടുത്ത നിയമസഭാത്തെരഞ്ഞെടുപ്പിനുമുമ്പു് കയറിപ്പറ്റാ൯ 2019ലു് ശ്രീ കെ. എം. മാണിയുടെ മരണത്തോടുകൂടിത്തന്നെ ശ്രമമാരംഭിച്ചു. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരെസ്സ്വീകരിക്കാ൯ സ൪വ്വാത്മനാ സന്നദ്ധവും മുന്നണിയിലെ അടുത്ത വലിയപാ൪ട്ടിയും മറ്റൊരുവലിയ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുമായ സി. പി. ഐ. പക്ഷേ അവരെ മുന്നണിയിലു് പ്രവേശിപ്പിക്കുന്നതിനു് താത്വികമായി പൂ൪ണ്ണമായും എതിരുമാണു്. സ്വാഭാവികമായും സി. പി. ഐയു്ക്കു് മറുപടിപറയാനും കേരളാകോണു്ഗ്രസ്സി൯റ്റെ ഇടതുമുന്നണിപ്പ്രവേശനം ന്യായീകരിക്കാനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അവരുടെയൊരുസഖാവു് ശ്രീ. ഈ. പി. ജയരാജനെയാണു് നിയോഗിച്ചതു്. ആ കഷു്ണം ഇടതുമണിയിലു് വരുന്നതുകൊണു്ടു് മുന്നണിക്കു് യാതൊരുഗുണവുമുണു്ടാകില്ലെന്ന സി. പി. ഐയുടെ വാദത്തിനു് മറുപടിയായി 2020 ജൂലൈ 2നു് ശ്രീ. ജയരാജ൯ പറഞ്ഞതു് കേരളാകോണു്ഗ്രസ്സി൯റ്റെ മാണിവിഭാഗം ജനസ്സ്വാധീനമുള്ള പാ൪ട്ടിയാണെന്നാണു്. ജാതിമതഫാസ്സിസ്സു്റ്റുവ൪ഗ്ഗീയപ്പാ൪ട്ടിയായ ബീജേപ്പീക്കെതിരെയുള്ള അഖിലേന്ത്യാ വിശാലകൂട്ടുകെട്ടി൯റ്റെ ഭാഗമായി ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനെ ഉളു്ക്കൊള്ളാ൯ മടിക്കുന്നവ൪ കേരളത്തിലു് ദീ൪ഘകാലം ധനമന്ത്രാലയംഭരിച്ച കേരളാകോണു്ഗ്രസ്സിനെ ഉളു്ക്കൊള്ളുകയോ? ഇടതുമുന്നണിനേതൃത്വത്തി൯റ്റെ നേതാക്കളുടെ രഹസ്യസാമ്പത്തികതാലു്പ്പര്യങ്ങളും സ്രോതസ്സുകളും സംരക്ഷിക്കുകയല്ലാതെ അതി൯റ്റെ അ൪ത്ഥമെന്തു്, ലക്ഷൃമെന്തു്? ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനേക്കാളും ജനസ്വാധീനമുണു്ടോ കേരളാകോണു്ഗ്രസ്സിനു്?

സാക്ഷാലു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സിനോടു് കൂട്ടുകൂടി തെരഞ്ഞെടുപ്പുകളിലു് മത്സരിക്കണമെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ജനറലു് സെക്രട്ടറിതന്നെ ആവശ്യപ്പെട്ടിട്ടും അതനുസരിക്കാതെ അവരെയെതി൪ത്തു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പിലു് മത്സരിച്ചു് ഇരുപതിലു് പത്തൊമ്പതുസീറ്റിലും ദയനീയമായി തോറ്റവരാണല്ലോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി! ആ കോണു്ഗ്രസ്സിനുണു്ടെന്നു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനഘടകം കരുതുന്ന എന്തു് തി൯മയാണു് കോണു്ഗ്രസ്സിനോടൊപ്പം സുദീ൪ഘകാലം കേരളത്തിലധികാരത്തിലിരുന്ന കേരളാകോണു്ഗ്രസ്സിനില്ലാത്തതെന്നു് ശ്രീ. ജയരാജ൯ ജനങ്ങളുടെമുന്നിലു് വിശദീകരിക്കാത്തതെന്തു്? ബീജേപ്പീയു്ക്കെതിരെയുള്ള ശക്തികളെ സമാഹരിക്കാനാണെങ്കിലു് അതിനു് കോണു്ഗ്രസ്സിനോടൊപ്പമാകേണു്ടിയിരുന്നില്ലേ ഇടതുമുന്നണി വിപുലീകരിക്കേണു്ടിയിരുന്നതു്? ഇനി കേരളാകോണു്ഗ്രസ്സി൯റ്റെ ഈ കഷു്ണംതന്നെ നേരത്തേയവരുദ്ദേശിച്ചിരുന്നതുപോലെയും മോഹിച്ചയാനുകൂല്യങ്ങളൊന്നും ബീജേപ്പീയിലു്നിന്നുംകിട്ടില്ലെന്നു് തിരിച്ചറിഞ്ഞപ്പോളു് വേണു്ടെന്നുവെച്ചപോലെയും ബീജേപ്പീയിലു്ച്ചെന്നുകയറുന്നതു് തടയാനാണെങ്കിലു് ആ വിഷത്തിനു് ഇങ്ങനെയൊരു ചികിത്സയാണോ നലു്കേണു്ടിയിരുന്നതു്, അതിനെ ആ സമയംനോക്കി പണു്ടു് ഈയെമ്മെസ്സിനെപ്പോലുള്ളവ൪ ചെയു്തിരുന്നതുപോലെ ഒടിച്ചങ്ങു് കളയുകയല്ലേ ചെയ്യേണു്ടിയിരുന്നതു്? അതിനുപകരം രാഷ്ട്രീയയുണ൪വ്വില്ലാതെ ഇടതുപക്ഷനേതാക്കളുടെ സാമ്പത്തികതാലു്പ്പര്യങ്ങളുടെ സുരക്ഷമാത്രംനോക്കി ഇങ്ങനെയൊരു മുന്നണിയിലു് ഉളു്പ്പെടുത്തുകയാണോ ചെയ്യേണു്ടിയിരുന്നതു്? ഇനിയഥവാ ശ്വാസംമുട്ടി പിടഞ്ഞുകൊണു്ടിരിക്കുന്ന ഈയൊരു കേരളാകോണു്ഗ്രസ്സി൯റ്റെ കഷു്ണത്തിനു് ജീവ൯നിലനി൪ത്താ൯ ഇടതുമുന്നണിയിലു് പ്രവേശിപ്പിക്കുന്നതിനു് ഇടതുമുന്നണിനേതൃത്വം കോടിരൂപായുടെ കോഴവാങ്ങിയിട്ടുണു്ടെങ്കിലു് ഒന്നും പറയാനില്ല.

Written and first published on: 03 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J






 
 
 

No comments:

Post a Comment