252
എങ്ങനെ ഒരു പത്തുരണു്ടായിരംകോടി രൂപാ ഒരുമിച്ചുണു്ടാക്കാം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Janeb13. Graphics: Adobe SP.
Written and first published on: 19 July 2020
എങ്ങനെ ഒരു പത്തുരണു്ടായിരംകോടി രൂപാ ഒരുമിച്ചുണു്ടാക്കാം?
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Janeb13. Graphics: Adobe SP.
എങ്ങനെ ഒരു പത്തുരണു്ടായിരംകോടി രൂപാ ഒരുമിച്ചുണു്ടാക്കാം? ഒരു പെരുച്ചാഴി ത൯റ്റെ മാളത്തിലിരുന്നാലോചിച്ചു. കേരളത്തിലു് ഒരു പത്തയ്യായിരം ഇലക്ട്രിക്കു് ബസ്സുകളു് വാങ്ങിച്ചാലു് (ഓടിച്ചാലല്ല) ഒറ്റയടിയു്ക്കതുണു്ടാക്കാമെന്നു് ആ ജീവി മനസ്സിലാക്കി. അതു് ശരിയാക്കിക്കൊടുക്കാമെന്നുപറഞ്ഞു് 2018ലോമറ്റോ ഹെസ്സെന്നുപറയുന്ന ഒരു സ്വിസ്സു് കമ്പനിയിലു്നിന്നും പണം കൈപ്പറ്റി. പിന്നെയതി൯റ്റെ ഇടപാടുണു്ടാക്കാനായുള്ള ശ്രമമായി. അതിനുള്ള സു്റ്റാഫിനെയാണു് ഓരോ മന്ത്രിയുടെയും ഓഫീസിലു് പേഴു്സ്സണലു് സു്റ്റാഫെന്നുംപറഞ്ഞു് നിയമിച്ചുവെച്ചിരിക്കുന്നതു്. ഗതാഗത മന്ത്രിയെക്കൊണു്ടു് അതിനുള്ള എറൈസിങ്ങു് നോട്ടു് ഉട൯ എഴുതിയുണു്ടാക്കിച്ചു. അയാളു് ഒരു വിഷമവുമുണു്ടാക്കിയില്ല. പറഞ്ഞയുട൯ കേട്ടു. മറ്റേയാളുടെ പേരു് പറയുകയും ചെയു്തു. ഫയലിനു് പുറംചട്ടയൊക്കെയിട്ടു് നമ്പറുമിട്ടു് അഞു്ചാറു് പേപ്പറുംകൂടി തിരുകിക്കയറ്റി ധനകാര്യവകുപ്പിനെക്കൊണു്ടതു് അംഗീകരിപ്പിച്ചു. ആദ്യമൊന്നുടക്കിയെങ്കിലും ഒടുവിലു് അനുകൂലമായെഴുതി അംഗീകരിപ്പിച്ചു് അതു് മന്ത്രിയുടെ തീരുമാനത്തിനായെത്തിച്ചു- എല്ലാത്തിനും അക്കാലത്തു് കേരളത്തിലൊരു മന്ത്രിയും ഒരു ഗവണു്മെ൯റ്റു് സെക്രട്ടറിയുമേയുള്ളൂ- മുഖ്യമന്ത്രിയും ഐ. ടി. സെക്രട്ടറിയും. വിവരം പുറത്തായി. പൊളിഞ്ഞില്ല, പക്ഷേ അലുമ്പായി. അതുകൊണു്ടു് ഉള്ളതിലു് വലുതുനോക്കി പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പ൪ (പി.ഡബ്ലൃൂ.സി) എന്നൊരു കണു്സളു്ട്ട൯സ്സിക്കമ്പനിയുമായി ഇടപാടും തുകയും പറഞ്ഞൊത്തു് വിളിച്ചുകൊണു്ടുവന്നുനി൪ത്തി. കോട്ടും സൂട്ടും ലാപു്ടോപ്പുമൊക്കെയുണു്ടു്. സെക്രട്ടേറിയറ്റിലെല്ലാവ൪ക്കും ബോധിച്ചു. കല്യാണം കഴിച്ചാലെന്തെന്നുപോലും സീനിയ൪ മാഡങ്ങളു്ക്കുമുതലു് സു്റ്റെനോഗ്രാഫ൪ക്കൊച്ചുങ്ങളു്ക്കുവരെ തോന്നി. ചില എമ്മെല്ലേമാ൪ വെള്ളമിറക്കുന്നകണു്ടു. സായിപ്പല്ലേ! അവരെക്കൊണു്ടു് ഒരു പ്രോജക്ടുറിപ്പോ൪ട്ടെഴുതിയുണു്ടാക്കിച്ചു് (അതിനൊരു വിഷമവുമില്ല- പ്രി൯റ്റുചെയു്ത ഫോ൪മാറ്റുകളു് സൂട്ടു്കേസ്സിലു് അടുക്കിയടുക്കി വെച്ചിട്ടുള്ളതിലു് ഒരെണ്ണമെടുത്തു് പൂരിപ്പിച്ചു് അടിച്ചുകയറ്റി അങ്ങോട്ടുവെച്ചു-അത്രതന്നെ!) ടെ൯ഡറും ക്വൊട്ടേഷനുമൊന്നുമില്ലാതെതന്നെ സ്വിസ്സു് കമ്പനിക്കു് ഇടപാടു് കൊടുക്കുന്നതാണു് നന്നെന്നു് ശുപാ൪ശ്ശചെയ്യിച്ചാലു് പിന്നെന്തു് തടസ്സം? ലോകത്തെ വിലക്കൂടിയ കണു്സ്സളു്ട്ട൯റ്റല്ലേ ശുപാ൪ശ്ശചെയു്തിരിക്കുന്നതു്! ഒന്നും കാണാതെ അവ൪ അങ്ങനെ ചെയ്യുമോ? എല്ലാവരും സമ്പന്നരും സംതൃപു്തരുമായില്ലേ? കേരളത്തിനതിനുള്ള പണമുണു്ടോ, കേരളത്തിനാ ബസ്സുകളോടിക്കാനുള്ള കറ൯റ്റു് സ്വന്തമായുണു്ടോ, എന്നൊന്നും പെരുച്ചാഴികളു്ക്കറിയേണു്ടല്ലോ. അവ൪ക്കു് സ൪ക്കാരിലു്നിന്നാ പണം പുറത്തിറങ്ങി അവരുടെ മാളങ്ങളിലെത്തിയാലു്പ്പോരേ? അങ്ങനെ പെരുച്ചാഴി കമ്പനിയിലു്നിന്നും മു൯കൂറായി പണവും വാങ്ങിക്കൊണു്ടുപോയി. പിന്നെക്കേട്ടതു് ഇപ്പോളു് കമ്പനിയും ഗവണു്മെ൯റ്റുമായി വലിയ തമ്മിലടിനടക്കുകയാണെന്നു്! അതിനു് പെരുച്ചാഴിക്കെന്തു്?
Written and first published on: 19 July 2020
No comments:
Post a Comment