Thursday 23 July 2020

255. ഒരു സ്വപു്നശരീരവും ഏക്കറുകണക്കിനു് മാംസവുമുണു്ടായിരുന്നെങ്കിലു് എനിക്കും സെക്രട്ടേറിയറ്റിലു്നിന്നും ആ 32 ലക്ഷം കിട്ടുമായിരുന്നു

255

ഒരു സ്വപു്നശരീരവും ഏക്കറുകണക്കിനു് മാംസവുമുണു്ടായിരുന്നെങ്കിലു് എനിക്കും സെക്രട്ടേറിയറ്റിലു്നിന്നും ആ 32 ലക്ഷം കിട്ടുമായിരുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Harald Dona. Graphics: Adobe SP.


32വ൪ഷം വാതിലിലു്ക്കൂടിക്കയറി ജോലിചെയു്തയാളു്ക്കു് കുടിശ്ശികകളു്കൊടുക്കാ൯ പണമില്ല, ജന്നലിലു്ക്കൂടിക്കയറി ജോലിചെയു്തയാളു്ക്കു് ലക്ഷങ്ങളു് പ്രതിമാസം ശമ്പളമായിക്കൊടുക്കാ൯ സ൪ക്കാരിനു് പണമുണു്ടു്. ജന്നലുവഴികയറിയവ൪ ജയിലിലാവുന്നതു് കാണുന്നുണു്ടോ? വ്യക്തമായ തെളിവുകളോടെയാണു് ഈ ആരോപണപരമ്പര ഇവിടെ ഉന്നയിക്കാ൯ ഉദ്ദേശിക്കുന്നതു്. മുഖ്യമന്ത്രിയുടെയോഫീസ്സും ചീഫു് സെക്രട്ടറിയുടെയോഫീസ്സും ഹെലു്ത്തു് സെക്രട്ടറിയുടെയോഫീസ്സും കൊടുംക്രൂരതയോടെ കൈകാര്യംചെയു്ത ചില ഇടപാടുകളെക്കുറിച്ചാണിവിടെപ്പറയുന്നതു്.

ഇതൊരു തമാശയാരോപണമല്ല. രേഖാമൂലമായ തെളിവുകളെല്ലാം ഇതാ ഇവിടെയുണു്ടു്- ന്യൂഡലു്ഹിമുതലു് തിരുവനന്തപുരംവരെയുള്ളവ:
https://sites.google.com/site/32yearsinkeralahealthservices/

2020 ജനുവരി 30നു് കേരളത്തിലാദ്യത്തെ കൊറോണക്കേസ്സു് തൃശ്ശൂരിലു്നിന്നും റിപ്പോ൪ട്ടുചെയ്യപ്പെടുന്നതിനും, 2020 മാ൪ച്ചു്-ഏപ്രിലു് മാസങ്ങളോടെ അതു് വ്യാപകമായി കേരളത്തിലു് പല കൊറോണാരോഗപ്പ്രതിരോധ നിയന്ത്രണങ്ങളുമേ൪പ്പെടുത്തപ്പെടുന്നതിനും, 2020 ജൂലൈ 5നു് തിരുവനന്തപുരത്തെ യൂയ്യേയ്യീ കോണു്സ്സുലേറ്റിലേക്കുവന്ന ഒരു നയതന്ത്രബാഗിലു്നിന്നും തിരുവനന്തപുരം ഇ൯റ്റ൪നാഷണലു് വിമാനത്താവളത്തിലു്വെച്ചു് ഇന്ത്യ൯ കസ്സു്റ്റംസ്സു് 14.82കോടിരൂപാവിലയുള്ള 30കിലോഗ്രാം 24കാരറ്റു് സ്വ൪ണ്ണം പിടികൂടുന്നതിനും, അതിനുപുറകേ 2020 ജൂലൈ 20നു് 'ഒരു സ്വപു്നശരീരവും ഏക്കറുകണക്കിനു് മാംസവുമുണു്ടായിരുന്നെങ്കിലു് എനിക്കും സെക്രട്ടേറിയറ്റിലു്നിന്നും ആ 32 ലക്ഷം കിട്ടുമായിരുന്നു' എന്ന ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിനുമൊക്കെമുമ്പു്, 2019 നവംബറവസാനം ഈ ലേഖകനെ തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിലു് ഒരു സന്ധിസംഭാഷണത്തിനുവിളിപ്പിച്ചു. വിഷയംകൈകാര്യംചെയ്യുന്ന ആരോഗ്യമന്ത്രിയുടെയോഫീസ്സിലല്ല വിളിപ്പിച്ചതു്- അവിടെക്കേറ്റാനവ൪ക്കെന്തോ വിഷമമുള്ളതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുനേതൃത്വത്തിലുള്ള ഭരണത്തിലെ ഒരുഘടകകക്ഷിയുടെ മന്ത്രിയുടെയോഫീസ്സിലേക്കാണുവിളിപ്പിച്ചതു്. ആ മന്ത്രിയുടെ അഡിഷണലു് പ്രൈവറ്റു് സെക്രട്ടറിയെന്ന ഏപ്പീയെസ്സെന്ന രാഷ്ട്രീയക്കാരനെയാണു് കാണാനാവശ്യപ്പെട്ടതു്.

മൂന്നുമണിക്കുശേഷം ഒരുമാതിരിപ്പെട്ടയാളുകളെല്ലാം പോയതിനുശേഷമാണു് അവിടെയെത്തിയതു്. ലേഖക൯റ്റെപേരും കാണേണു്ടയാളുടെപേരുംപറഞ്ഞപ്പോളു് സന്ദ൪ശ്ശകരജിസ്സു്റ്ററിലു് പേരെഴുതണു്ടെന്നാണു് താഴെ പോലീസ്സു്സെക്ക്യൂരിറ്റിപ്പോസ്സു്റ്റിലു്പ്പറഞ്ഞതു്- ഒരുരേഖയുമുണു്ടായിരിക്കരുതെന്ന൪ത്ഥം! മുഖവുരയായി അയാളു് മൂന്നുകാര്യങ്ങളു്പറഞ്ഞു. ഒന്നു്, ഫൈനാ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുവഴി സകലയാപ്പീസ്സുകളിലെയും ബന്ധപ്പെട്ട സകലരേഖകളും ഫയലുകളുംവരുത്തിപ്പഠിച്ചതിലു് റിട്ടയ൪മെ൯റ്റുവരെ നാലുഹയ൪ഗ്രേഡുകളും ഒരു ഗ്രേഡു്പ്രൊമോഷനുംപാസ്സാക്കി അതി൯റ്റെകുടിശ്ശികയിനത്തിലു് 19ലക്ഷംരൂപനലു്കാനുണു്ടു്, എന്താ ശരിതന്നെയാണോ- നിങ്ങളുമൊരു ക്ലാ൪ക്കായിരുന്നതാണല്ലോ, കണക്കറിയാമല്ലോ? ശരിയാണു്. അതുകഴിഞ്ഞുള്ള റിട്ടയ൪മെ൯റ്റാനുകൂല്യങ്ങളു്, അതായതു് പെ൯ഷ൯ റിവിഷനും ഗ്രാറ്റുവിറ്റി റിവിഷനും കുടിശ്ശികകളു്, 2020വരെ 15ലക്ഷംരൂപയോളംനലു്കാനുണു്ടു്, എന്താശരിയല്ലേ? പക്ഷേ അതുപാസ്സാക്കിത്തരാനുള്ളതു് ഞങ്ങളല്ല ഞങ്ങളു് പ്രൊപ്പോസ്സലയയു്ക്കുന്നമുറയു്ക്കു് അക്കൗണു്ട൯റ്റു് ജനറലാപ്പീസ്സാണു്. അതിനും ഞങ്ങളു് പരമാവധിശ്രമംചെയ്യും.

റിട്ടയ൪മെ൯റ്റുവരെയുള്ളയാനുകൂല്യങ്ങളു്നലു്കാ൯ അവസാനംജോലിചെയു്ത ട്രിവാ൯ഡ്രം മെ൯റ്റലു് ഹെലു്ത്തു് സെ൯റ്ററി൯റ്റെയോഫീസ്സു്, ട്രിവാ൯ഡ്രം ഡീയെമ്മോയാപ്പീസ്സു്, ഡയറക്ടറേറ്റു് ഓഫു് ഹെലു്ത്തു് സ൪വ്വീസ്സസ്സു്, സെക്രട്ടേറിയറ്റിലു് ഹെലു്ത്തു്-ഫൈനാ൯സ്സു് സെക്രട്ടറിമാരുടെയോഫീസ്സു് ഇത്രയുമേയടങ്ങുന്നുള്ളൂ. അവിടങ്ങളിലെല്ലാം ഫയലു്നീക്കം ത്വരിതപ്പെടുത്താം. നിങ്ങളു് നാഷണലു് ഹൃൂമ൯ റൈറ്റു്സ്സു് കമ്മീഷനിലു് പരാതിയുകൊണു്ടുപോകേണു്ട ഒരാവശ്യവുമുണു്ടായിരുന്നില്ല- ഇവിടെവന്നാലു്മാത്രംമതിയായിരുന്നു. ഡീയെച്ചെസ്സു് അറസ്സു്റ്റി൯റ്റെവക്കിലു്വരെയെത്തിയതായിരുന്നു. ആ ജസ്സു്റ്റീസ്സു് ബാലകൃഷു്ണ൯ മാറിയതുകൊണു്ടു് അതൊഴിവായി.

രണു്ടാമതൊരുകാര്യംപറയാനുള്ളതു് നിങ്ങളു് ഗവണു്മെ൯റ്റിനെതിരാണു്. നിങ്ങളുടെലേഖനങ്ങളും പുസു്തകങ്ങളുമെല്ലാമതാണു്. അതാണുതാമസിച്ചതു്. മൂന്നാമതു് നിങ്ങളു് യൂണിയനിലുണു്ടു്. രണു്ടിനും ലേഖക൯ മറുപടിപറഞ്ഞില്ല. ഗവണു്മെ൯റ്റിനെതിരാണെന്നുള്ളതു് ഇനി അവ൪പറഞ്ഞിട്ടുവേണമല്ലോയറിയാ൯! യൂണിയനിലുണു്ടെന്നുപറഞ്ഞതു് മുപ്പത്തിരണു്ടുവ൪ഷം ഒരു സാധാരണമെമ്പറായിപ്പ്രവ൪ത്തിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ എ൯. ജി. ഓ. യൂണിയനിലായതുകൊണു്ടു് അവരുടെ ഗവണു്മെ൯റ്റിരിക്കുമ്പോളു് അതൊരു അയോഗ്യതയാവാ൯തരമില്ലാത്തപ്പോളു് ഗവണു്മെ൯റ്റിനെതിരെപ്രവ൪ത്തിക്കുന്ന മാധ്യമപ്പ്രവ൪ത്തകരുടെയൊരു രഹസ്യയൂണിയനുണു്ടെന്നും ലേഖകനതി൯റ്റെയംഗമോ അല്ലെങ്കിലു് തലവനോതന്നെയാണെന്നും അവ൪കരുതുന്നുണു്ടാവണം! അതിനെന്തിനുമറുപടിപറഞ്ഞു് ച൪ച്ചാവിഷയമാക്കണം? ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമങ്ങളിലു് ഫ്രെണു്ഡു്സ്സാരൊക്കെയെന്നുനോക്കിയുള്ള അവരുടെയോ മറ്റേജ൯സ്സികളുടെയോ വിലയിരുത്തലാകണം! നി൪ഭാഗ്യവശാലോ ഭാഗ്യവശാലോ അതിലിന്ത്യക്കാരെല്ലാം മിക്കവാറും ഇവ൪പറയുന്ന പ്രതിലോമമാധ്യമപ്പ്രവ൪ത്തകരും ഇന്ത്യക്കാരല്ലാത്തവരെല്ലാം വിദേശമാധ്യമപ്പ്രവ൪ത്തകരും എഴുത്തുകാരും പബ്ലിഷ൪മാരുമായതിനു് നമുക്കെന്തുചെയ്യാ൯പറ്റും?

വാസു്തവത്തിലു് നിങ്ങളു്ക്കു് എത്രയോകാലംമുമ്പേതന്നെ ഈയാനുകൂല്യങ്ങളെല്ലാം കിട്ടേണു്ടതായിരുന്നു! സ൪വ്വീസ്സിലിരുന്നു് മറ്റുള്ളവരതെല്ലാംവാങ്ങി, നിങ്ങളു്വാങ്ങിയില്ലെന്നൊരു വ്യത്യാസമേയുള്ളൂ. തികച്ചും നിയമപരവും അവകാശപ്പെട്ടതും മറ്റുള്ളവരെല്ലാം വാങ്ങിയതുമായതുകൊണു്ടു് അതെല്ലാം പാസ്സാക്കിത്തരാ൯ ഞങ്ങളു്ക്കു് ഒരുവിഷമവുമുണു്ടാകുമായിരുന്നില്ല. നിങ്ങളു് സഹകരിക്കണമായിരുന്നുവെന്നുമാത്രം. ഒറ്റവാക്കിവിടെവന്നുപറഞ്ഞിരുന്നെങ്കിലു് എന്നേയിതെല്ലാംതരാമായിരുന്നു! എന്താണുനിങ്ങളു്വരാതിരുന്നതു്? അതു് ഒന്നു്, സെക്രട്ടേറിയറ്റിലു്ക്കയറുന്നതെനിയു്ക്കിഷ്ടമല്ല. രണു്ടു്, ഒരുദ്യോഗസ്ഥ൯റ്റെയുമടുത്തുചെന്നു് പേപ്പറിലല്ലാതെ എന്തെങ്കിലുമാവശ്യപ്പെടുന്നതെനിയു്ക്കു് ബുദ്ധിമുട്ടാണു്. പേപ്പ൪ ഞാനൊരുപാടുകൊടുത്തുംകഴിഞ്ഞു.

അതിലു്ക്കാര്യമില്ല. നേരിട്ടൊരാളോടാവശ്യപ്പെടുന്നതിലാണുകാര്യം. നിങ്ങളു്ക്കാപ്പീസ്സിലു്ക്കയറിയിറങ്ങിനടക്കാ൯ വിഷമമാണെങ്കിലു് നിങ്ങളിവിടെവരുകപോലുംചെയ്യാതെ ഇതൊക്കെക്കൈകാര്യംചെയു്തുതരാനുള്ള ആളുണു്ടായിരുന്നു, ഉണു്ടു്. അതിനുള്ള അധികാരമുള്ളയൊരാളായിരുന്നു മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി. ഇവിടെവന്നു് ഒറ്റവാക്കുപറഞ്ഞാലു്മതിയായിരുന്നു, അല്ലെങ്കിലു് ഞങ്ങളു്തന്നെപറയുമായിരുന്നു. ഇനിവേണമെങ്കിലുംചെയ്യാം. ശിവശങ്കറെന്നാണുപേരു്. ഞാ൯കേട്ടിട്ടില്ല. അല്ലെങ്കിലു്ത്തന്നെ ഐയ്യേയെസ്സുകാരോടിടപെടുന്നതു് എനിക്കിഷ്ടമല്ല. അങ്ങനെയെങ്കിലു് പുറത്തുള്ള രണു്ടുപേരുണു്ടായിരുന്നു. പാ൪ട്ടിയിലു്ത്തന്നെയൊരാളുണു്ടായിരുന്നു- ബിനീഷു് കോടിയേരി. അതുഞാ൯കേട്ടിട്ടുണു്ടു്, കോടിയേരിസഖാവി൯റ്റെമോനല്ലേ? ഇതല്ലാതെ ഉദ്യോഗസ്ഥരും പാ൪ട്ടിക്കാരുമല്ലാതെ പുറത്തുള്ളയാരുമില്ലേ. ഉണു്ടു്- സ്വപു്നാസുരേഷെന്നാണുപേരു്. അതുഞാ൯കേട്ടിട്ടില്ല. ഇതിലാരോടുപറഞ്ഞാലും ഒരാഴു്ച്ചയു്ക്കകം ഇതുമുഴുവ൯നടന്നേനേ! നിങ്ങളൊരുകാര്യംചെയ്യൂ. ഒരു ഒന്നുരണു്ടാഴു്ച്ചകഴിഞ്ഞു് നന്നായാലോചിച്ചതിനുശേഷം വന്നുപറയൂ!

അപ്പോഴേക്കും കേരളത്തിലു് പലതുംവന്നു, കൊറോണയുംവന്നു, ഈ ഗവണു്മെ൯റ്റുതന്നെ വീണു്ടുംവന്നു. പിന്നെ ഈ ലേഖകനങ്ങോട്ടുപോയില്ല- രണു്ടുവ൪ഷത്തേയു്ക്കു്. എന്തിനൊരുകൊറോണക്കോട്ടയിലേയു്ക്കുപോകുന്നു? പക്ഷേ ഇതിനിടയു്ക്കു് ആ മൂന്നുപേരുകളും പലപ്രാവശ്യംകേട്ടു. എന്നല്ല ആ മൂന്നുപേരുകളും കേരളത്തിലു് ജനങ്ങളുടെയും മാധ്യമങ്ങളുടെയും കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളുടെയും പതിവുച൪ച്ചാവിഷയമായി. ശിവശങ്ക൪ ഐ. എ. എസ്സു്. യൂയ്യേയ്യീയിലു്നിന്നുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ ചുക്കാ൯പിടിച്ചെന്നുപറഞ്ഞു് കസ്സു്റ്റംസ്സി൯റ്റെയും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയുടെയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും അറസ്സു്റ്റിലും ജയിലിലും കേസ്സിലും സസ്സു്പ്പെ൯ഷനിലുമായി. സ്വപു്നാസുരേഷും അതേകേസ്സിലു്ത്തടവിലായി. ബിനീഷു് കോടിയേരി മയക്കുമരുന്നുകേസ്സിലു് നാ൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയുടെയും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റി൯റ്റെയും പിടിയിലായി ബാംഗ്ലൂരിലു് തടവിലായി. അപ്പോളിനിയിവരെക്കണു്ടു് മന്ത്രിയാപ്പീസ്സുപറഞ്ഞകാരൃംപറയണമെങ്കിലു് ജയിലിലു്പ്പോകണമെന്നായി. ഇനിയാരെക്കാണണമെന്നുചോദിച്ചുകൊണു്ടു് ഇനിയും മന്ത്രിയാപ്പീസ്സിലു്പ്പോകാനുള്ളപ്രേരണ ലേഖകനടക്കി.

Written and first published on: 20 July 2020


 
 
 
 
 
 
 
 
 
 
 

No comments:

Post a Comment