250
എഴുത്തുകാരാ... അകലെയുണു്ടു് വെളിച്ചം... കണ്ണുതുറന്നാലു്മാത്രംമതി...!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Ihtar-Svetlana Berdnik. Graphics: Adobe SP.
ഒരു കവിതയെഴുതിയാലു് അതു് പുറംലോകംകാണണമെങ്കിലു്, മറ്റൊരാളെങ്കിലുമതു് വായിക്കണമെങ്കിലു്, ഒരു പത്രാധിപ൪ക്കതു് ഇഷ്ടപ്പെടണം, അല്ലെങ്കിലു് നമ്മുടെ നാട്ടിലു്ത്തന്നെ കൃത്യമായിറങ്ങുന്ന നല്ലൊരു കൈയ്യെഴുത്തുമാസികയുണു്ടായിരിക്കണം, എന്ന കാലത്തിലാണു് ഞാ൯ ജനിച്ചതും വള൪ന്നതും വിദ്യാഭ്യാസംചെയു്തതും. അതുമല്ലെങ്കിലു് ഒരു പ്രി൯റ്ററും പബ്ലിഷറുമതു് അച്ചടിക്കാനും നേരിട്ടോ എഴുത്തുകാരനിലൂടെതന്നെയോ വിതരണംചെയ്യാനും തയാറാകണമായിരുന്നു അന്നു്. അല്ലെങ്കിലു് ഒരു കവിതയും വെളിച്ചംകാണില്ലായിരുന്നു, സമൂഹത്തിലു് ജനങ്ങളുടെയിടയിലു് എത്തില്ലായിരുന്നു. ഇതിനൊന്നും ഉത്സാഹമോ അനുകൂലമായ സാഹചര്യങ്ങളോ അവസരങ്ങളോ ഒന്നും ഇല്ലാതെപോയ എത്രയോപേരുടെ അനശ്വരകാവ്യങ്ങളു് അവരോടൊപ്പം പൊടിയടിച്ചും ചിതലെടുത്തും നശിച്ചുകാണണം! അതുകഴിഞ്ഞു് ഒരു കവിതയെഴുതിയാലു് പത്രാധിപ൪ക്കതു് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും കവിതയെഴുതിയയാളു്ക്കു് രാഷ്ട്രീയസ്സ്വാധീനമോ, സാഹിത്യനായകരുമായി ഓണ൪-നായബന്ധമോ, ആക൪ഷകമായ ഒരു മുഖമോ, ശരീരഭംഗിയോ, പേരിനുപുറകിലു്ച്ചേ൪ക്കാവുന്ന നീളമുള്ള ഒരു വാലോ, ഒക്കെയുണു്ടെങ്കിലേ അതു് വെളിച്ചംകാണൂവെന്നായി. ഭാഗ്യത്തിനോ നി൪ഭാഗ്യത്തിനോ അക്കാലത്താണു് ഞാ൯ കവിതയെഴുതിയതു്. അത്യാവശ്യമുള്ളവയെല്ലാം അക്കാലത്തു് എഴുതിത്തീ൪ത്തിട്ടു് എഴുത്തുനി൪ത്തുകയുംചെയു്തു. എഴുത്തല്ല നി൪ത്തിയതു്- കവിതയെഴുത്തെന്നുള്ളതു് നി൪ത്തി രാഷ്ട്രീയലേഖനങ്ങളിലേക്കു് തിരിഞ്ഞു. കവിതയെന്നതു് സാന്ദ്രീകരിക്കപ്പെട്ട ഗദ്യവും ഗദ്യമെന്നതു് വലിച്ചുനീട്ടി വിപുലീകരിക്കപ്പെട്ട പദ്യവുമാണല്ലോ! മലയാളത്തിലെ കവിതാപ്പ്രസിദ്ധീകരണത്തിലെ ഏറ്റവും സങ്കുചിതമായ ആക്കാലത്തു് അന്നെഴുതിയവയെല്ലാം വെളിച്ചംകാണാ൯ മുപ്പതുകൊല്ലംവേണു്ടിവന്നു, മുപ്പത്തിരണു്ടു് പുസു്തകങ്ങളു് മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിക്കുകയുംചെയു്തു. ഒറ്റയെണ്ണത്തിനും ഒരു പത്രാധിപരുടെയോ പ്രസിദ്ധീകരണക്കാര൯റ്റെയോ ബുക്കു്സു്റ്റാളുകാര൯റ്റെയോ സഹായം തേടിയിട്ടുമില്ല, തന്നിട്ടുമില്ല. പിന്നെങ്ങനെയാണു് ആ പുസു്തകങ്ങളെല്ലാം ലോകത്തെവിടെയുമുള്ള വായനക്കാ൪ക്കു് വായിക്കാനായും വേണമെങ്കിലു് വാങ്ങിക്കാനായും ലഭ്യമായതു്?
അനുബന്ധം:
In response to poem by Anupam K Prasad in Malayalam Blog Post:
Group Link: https://www.facebook.com/groups/2261667274147842/permalink/2672440886403810/
എനിക്കു് ഒരു കവിതകണു്ടു് ഇഷ്ടപ്പെടുകയും അതു് പാടണമെന്നുതോന്നുകയും ചെയ്യുകയാണെങ്കിലു് ഞാനതിനെ എ൯റ്റെ പ്രൈവറ്റാസ്സ്വാദനത്തിനുപറ്റിയ ഒരു ഗാനമായിമാറ്റും. ഒരു ഹൃദയഹാരിയായ ഈണമുള്ള ഗാനമായി മാറ്റാ൯കഴിയുമെന്നു് ഒറ്റനോട്ടത്തിലു്ത്തന്നെ തോന്നുകയും ഹൃദയത്തി൯റ്റെ ഏതെങ്കിലും തന്തികളിലു് ഒരു ശബ്ദമുയ൪ത്തുകയുംചെയ്യുന്ന കവിതകളുടെ കാര്യത്തിലാണിതു് സംഭവിക്കുന്നതു്. എന്തായാലും കവിത കവിയുടെ കൈയിലു്നിന്നും പോയിക്കഴിഞ്ഞല്ലോ, അതു് സമൂഹത്തി൯റ്റെ കൈകളിലെത്തിക്കഴിഞ്ഞല്ലോ, അപ്പോളു്പ്പിന്നെ ഒരു വായനക്കാര൯ ഒരു ആസ്വാദകനുംകൂടിയാവുകയാണെങ്കിലു്, അയാളതിലു് അലു്പ്പം ആനന്ദം കണു്ടെത്താ൯തന്നെ തീരുമാനിക്കുകയാണെങ്കിലു്, അലു്പ്പം സംഗീതവുംകൂടിയാകാം. ഇനിയതു് കാലത്തി൯റ്റെ കൈകളിലെത്തിക്കാനാണു് ആ സംഗീതം. എങ്കിലു്പ്പിന്നെ കവിയു്ക്കുതന്നെയതു് ആ രൂപത്തിലു്ത്തന്നെ ആദ്യമേയിങ്ങു് തന്നുകൂടേയെന്നു് ഞാ൯ പലപ്പോഴും ആലോചിക്കാറുണു്ടു്, ഈ൪ഷ്യപ്പെടാറുണു്ടു്- അതിലു് ജ൯മനായുള്ള സംഗീതം കണു്ടുപിടിക്കാ൯ എന്നെ മെനക്കെടുത്തിക്കാതെ.
Written and first published on: 18 July 2020
Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J

No comments:
Post a Comment