Thursday 23 July 2020

258. ഭരണത്തിലു് ഇടപെടാറില്ലെന്നു് തത്വംപറയുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് അതിമതിനിയമനങ്ങളു് പങ്കുവെയു്ക്കാ൯ വളരെ മുന്നിലായിരുന്നല്ലോ?

258

ഭരണത്തിലു് ഇടപെടാറില്ലെന്നു് തത്വംപറയുന്ന മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് അതിമതിനിയമനങ്ങളു് പങ്കുവെയു്ക്കാ൯ വളരെ മുന്നിലായിരുന്നല്ലോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Chang Zun Shi. Graphics: Adobe SP.


1
 
ഭരണത്തിലു് ഇടപെടാറില്ലെന്നു് തത്വംപറയുന്ന പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് അതിമതിനിയമനങ്ങളു് പങ്കുവെയു്ക്കാ൯ വളരെ മുന്നിലായിരുന്നല്ലോ? അടിവരെ കൂടിയെന്നും കൊങ്ങയു്ക്കുപിടിച്ചുകൊണു്ടായിരുന്നു സംസാരമെന്നുംവരെ കേളു്ക്കുന്നുണു്ടല്ലോ? മൂന്നുപ്രാവശ്യം സംസ്ഥാനക്കമ്മിറ്റിയേയും നാലുപ്രാവശ്യം പാ൪ട്ടി മുഖ്യമന്ത്രിയെയും പിരിച്ചുവിടാനുള്ള കാരണങ്ങളു് എന്നേ കഴിഞ്ഞതാണു്! പക്ഷേ ഡി. വൈ. എഫു്. ഐ. കൊറോണാവന്നു് കിടക്കുന്നതിനാലും എസ്സു്. എഫു്. ഐ.യു്ക്കു് ഇളംപ്രായത്തിലു്ത്തന്നെ റൂമാറ്റിസമടിച്ചതിനാലും സി. ഐ. ടി. യു.വിനെ കൊരവളപ്പൂട്ടിട്ടു് നി൪ത്തിയിരിക്കുന്നതിനാലും അതു് സംഭവിക്കുന്നില്ലെന്നുമാത്രം. പാ൪ട്ടിയിലു് ജനാധിപത്യരീതിയിലായിരുന്നു തെരഞ്ഞെടുപ്പെങ്കിലു് ഈ സംസ്ഥാനക്കമ്മിറ്റിയംഗങ്ങളിലു് ഒറ്റയൊരെണ്ണമെങ്കിലും ലോക്കലു്കമ്മിറ്റിയെങ്കിലുംകടന്നു് ഇതുപോലെ മുകളിലോട്ടു് മേലു്ക്കമ്മിറ്റികളിലേക്കു് പോകുമായിരുന്നോ? ഫാസ്സിസ്സു്റ്റു് പാനലു്സമ്പ്രദായത്തെ എതി൪ത്തുതോലു്പ്പിക്കാ൯ തദ്ദേശീയരായ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് കഴിയാത്തതുകൊണു്ടല്ലേ ഈ സംസ്ഥാനക്കമ്മിറ്റിയിങ്ങനെ ഇവരെവെച്ചു് രൂപീകരിക്കാ൯ കുറേക്കാലമായി ഈ ത൯കാര്യംമാത്രംനോക്കികളു്ക്കു് കഴിയുന്നതുതന്നെ?

2

വിദേശക്കമ്പനികളുമായുള്ള പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ കെട്ടിപ്പിടിത്തവും കൂടെക്കിടക്കലും കരാറുകളിലേ൪പ്പെടലും, അവരുടെ ജീവനക്കാരെവാങ്ങി തലയു്ക്കുമുകളിലു് ചുമന്നുകൊണു്ടുനടന്നു് കേരളജനതയുടെ പണമെടുത്തു് ഓരോയെണ്ണത്തിനും ലക്ഷക്കണക്കിനു് രൂപാവീതം പ്രതിമാസശമ്പളം സ്വന്തം അച്ഛ൯റ്റെ വകപോലെ എണ്ണികൊടുക്കലും, ഗ്രാമഗ്രാമാന്തരങ്ങളിലും പട്ടണങ്ങളിലുമുള്ള ചുമട്ടുതൊഴിലാളികളും ക൪ഷകത്തൊഴിലാളികളും യുവജനങ്ങളും വിയ൪പ്പൊഴുക്കിയുണു്ടാക്കിയ ഗവണു്മെ൯റ്റിലു്വരുന്ന ജോലിയവസരങ്ങളു് അവ൪ക്കുതന്നെ തിരിച്ചു് വീതംവെച്ചുകൊടുക്കാതെ സംസ്ഥാനക്കമ്മിറ്റിയിലെതന്നെ നാണംകെട്ടവ൯മാ൪ സ്വന്തമായി കൂടിയിരുന്നു് വീതംവെച്ചെടുക്കുന്നതും, പാ൪ട്ടിക്കു് നാണക്കേടുണു്ടാക്കിയെന്നാണിവ൪ ഇപ്പോളു് പുറത്തുവന്നു് ജനങ്ങളോടു് പറയുന്നതു്. പാ൪ട്ടിക്കു് നാണക്കേടൊന്നുമുണു്ടാക്കിയിട്ടില്ല. സംസ്ഥാനക്കമ്മിറ്റിക്കാണു് നാണക്കേടുണു്ടാക്കിയിട്ടുള്ളതു്. പാ൪ട്ടിയെന്നു് പറയുന്നതു് ആ ചുമട്ടുതൊഴിലാളികളും ക൪ഷകത്തൊഴിലാളികളും യുവജനങ്ങളുമാണു്, സംസ്ഥാനക്കമ്മിറ്റിയല്ല. ഒരു കമ്മിറ്റിയെങ്ങനെയാണ് ഒരു പാ൪ട്ടിബോഡിയാകുന്നതു്? അതുമല്ല, ആ മുഴുവ൯ അവിശുദ്ധയിടപാടുകളിലും വീതംവെയു്ക്കലുകളിലും ഒരൊറ്റയൊരു ചുമട്ടുതൊഴിലാളിക്കോ ക൪ഷകത്തൊഴിലാളിക്കോ യുവജനത്തിനോ എന്തെങ്കിലുമൊരു പങ്കുണു്ടായിരുന്നുവെന്നു് ഈ സംസ്ഥാനക്കമ്മിറ്റിക്കു് തെളിയിക്കാമോ? പാ൪ട്ടിയെന്നു് പറയുന്നതു് സംസ്ഥാനക്കമ്മിറ്റിയിലു് ഞെളിഞ്ഞിരിക്കുന്ന ഒരു അഴിമതിക്കൂട്ടമാണെന്നു് സ്വയം ധരിക്കരുതു്.

3

കുതിര ലായംവിട്ടു് മുഖ്യമന്ത്രിയുടെയും ഗവണു്മെ൯റ്റി൯റ്റെയും പലതുമടിച്ചുകൊണു്ടു് കസ്സു്റ്റംസ്സി൯റ്റെയും ദേശീയസുരക്ഷാ ഏജ൯സ്സിയുടെയും താവളംനോക്കി പാഞ്ഞശേഷം മുഖവും മറ്റുപലതും രക്ഷിക്കാനായി 'പാ൪ട്ടി ഭരണത്തിനുമേലു് പിടിമുറുക്കുന്നു', ‘പാ൪ട്ടി നിയമസഭാ സു്പീക്കറുടെമേലു് പിടിമുറുക്കുന്നു' എന്നിങ്ങനെയൊക്കെയുള്ള ചില അപഹാസ്യമായ പ്രചാരണങ്ങളു് സംസ്ഥാനക്കമ്മിറ്റിയഴിച്ചുവിടുന്നുണു്ടു്. പാ൪ട്ടി അങ്ങനെയൊന്നും ചെയ്യാറില്ല. പാ൪ട്ടിചെയ്യുന്നതു് 2019ലെ പാ൪ലമെ൯റ്റിലക്ഷനിലു് ചെയു്തതുപോലെ രഹസ്യമായി ജനങ്ങളോടൊപ്പംചേ൪ന്നു് അടങ്കലായി തോലു്പ്പിച്ചുകിടത്തി നേതൃത്വത്തിലുള്ള മൊത്തമെണ്ണത്തിനെയുംചേ൪ത്തു് മുഖൃമന്ത്രിയുടെയും സംസ്ഥാനക്കമ്മിറ്റിയുടെയും കരണക്കുറ്റിനോക്കി ന്യൂയോ൪ക്കു് ടൈംസ്സും വാഷിംഗു്ടണു് പോസ്സു്റ്റുംവരെ കേളു്ക്കാവുന്ന ഓരോ തലകറങ്ങിവീഴുന്ന അടികൊടുക്കുകയാണു്. ആ അടികൊണു്ടും ഇവനൊന്നും പഠിച്ചില്ലെന്നുകാണുമ്പോളാണു് പശ്ചിമ ബംഗാളിലെപ്പോലെ അടുത്ത നടപടി.

Written and first published on 21 July 2020



No comments:

Post a Comment