Wednesday 22 July 2020

251. ശിവശങ്ക൪ നടത്തിയ ഐ ടി മാത്രമല്ല വിദ്യാഭ്യാസ-ഹെലു്ത്തു് മേഖലകളിലെ നിയമനങ്ങളും അന്വേഷിക്കണം

251

ശിവശങ്ക൪ നടത്തിയ ഐ ടി മാത്രമല്ല വിദ്യാഭ്യാസ-ഹെലു്ത്തു് മേഖലകളിലെ നിയമനങ്ങളും അന്വേഷിക്കണം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Leo2014. Graphics: Adobe SP.

  
1

കള്ളക്കടത്തുബന്ധത്തിനും പരസു്ത്രീഗമനത്തിനും മറ്റനേകം നിയമലംഘനങ്ങളും സാമൂഹ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളും (ഗുണു്ടാമ൪ദ്ദനമടക്കം) ഒന്നിച്ചുചേ൪ത്തു് അഖിലേന്ത്യാ സിവിലു് സ൪വ്വീസസ്സു് നിയമങ്ങളുടെ ലംഘനത്തിനും സസ്സു്പെ൯ഷനിലായ ഗവണു്മെ൯റ്റു് സെക്രട്ടറി ശിവശങ്കര൯ മുഖ്യമന്ത്രിയുടെ സെക്രട്ടറികൂടിയെന്ന കസ്സേരയിലിരുന്നുകൊണു്ടു് ഇ൯ഫ൪മേഷ൯ ടെക്കു്നോളജി ഡിപ്പാ൪ട്ടുമെ൯റ്റിലും ഉപവകുപ്പുകളിലും അനുബന്ധസ്ഥാപനങ്ങളിലും നടത്തിയ നിയമനങ്ങളു് മാത്രമല്ല വിദ്യാഭ്യാസവകുപ്പിനകത്തുകയറിയുണു്ടാക്കിയ കേരളാ ഇ൯ഫ്രാസു്ട്രകു്ച്ച൪ ആ൯ഡു് ടെക്കു്നോളജി ഫോ൪ എഡ്യൂക്കേഷ൯, ഐ. റ്റി. അറ്റു് സു്ക്കൂളു്, വികു്ടേഴു്സ്സു് എഡ്യൂക്കേഷണലു് ചാനലു്, ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിനകത്തുകയറിയുണു്ടാക്കിയ ഈ-ഹെലു്ത്തും മറ്റനുബന്ധ പ്രോജക്ടുകളും, എന്നിവയിലെല്ലാം നടത്തിയ നിയമനങ്ങളും നടപടികളും അന്വേഷിക്കണം.

കേളു്ക്കുമ്പോളു് ഇതൊരു ഉട൯ അവസാനിപ്പിക്കാവുന്ന ചെറിയ അന്വേഷണമാണെന്നു് ചില൪ക്കു് തോന്നുമെങ്കിലും കഴിഞ്ഞ പത്തുവ൪ഷത്തിനിടയിയിലു് ഈ മേഖലയിലു് കടന്നുവന്നിട്ടുള്ളതും ഗവണു്മെ൯റ്റിലെ അവിശുദ്ധ൯മാ൪ കൊണു്ടുവന്നിട്ടുള്ളതുമായ അശുദ്ധജ൯മങ്ങളുടെ ഇതുവരെ വെളിവാക്കപ്പെട്ടിട്ടുള്ള ഉദ്ദേശലക്ഷൃങ്ങളുടെയും പ്രവ൪ത്തനമണ്ഡലങ്ങളുടെയും ആഴവും പരപ്പും നോക്കുമ്പോളു് അതൊരു പത്തുവ൪ഷമെങ്കിലും നീണു്ടുപോയേക്കാവുന്ന അന്വേഷണമാകാനാണു് സാധ്യത. അതുതീരുന്നതുവരെ പ്രഥമദൃഷ്ട്യാതന്നെ അവിശുദ്ധമെന്നുതോന്നുന്ന സകല നിയമനങ്ങളും ശമ്പളരഹിതമായി മരവിപ്പിക്കുകയും ചില നടപടികളെങ്കിലും റദ്ദാക്കുകയും ചില പ്രോജക്ടുകളെങ്കിലും വൈ൯ഡപ്പുചെയ്യുകയും ചെയ്യേണു്ടതുണു്ടു്. ആരതു് അന്വേഷിക്കുമെന്നതിനുപോലും സംസ്ഥാനത്തിനുപുറത്തും രാഷ്ട്രീയമേഖലയു്ക്കുപുറത്തും നിന്നുള്ള വിദഗു്ദ്ധോപദേശം വേണു്ടിവരികയും ചെയ്യും.

2

ഈ അന്വേഷണദൈ൪ഘ്യവും ഉപരിഗവണു്മെ൯റ്റിലു്നിന്നുള്ള വിദഗു്ദ്ധോപദേശവും സഹായവും മു൯കൂട്ടി പ്രവചിക്കപ്പെടാനുള്ള കാരണം ഇവരുടെയൊക്കെ അവിശുദ്ധകരങ്ങളു് കടന്നുചെന്നിരിക്കാമെന്നുള്ളതും അവയെ ഒരിക്കലും രക്ഷപ്പെടുത്താനാവാത്തവിധം രണു്ടുകാലുള്ള വിഷവൈറസ്സുകളെ കടത്തിവിടപ്പെട്ടിട്ടുണു്ടായേക്കാമെന്നുള്ളതുമായ കേരളസംസ്ഥാനത്തിനകത്തുതന്നെയുള്ള ഐ. ടി. മേഖലയിലെ സ്ഥാപനങ്ങളുടെ നീണു്ട നിരയാണു്. നമുക്കിതു് കറവപ്പശുക്കളുടെ ഒരു നീണു്ടനിരയാണെന്നു് തോന്നാമെങ്കിലും ഊറ്റലുകാരുടെ എണ്ണക്കൂടുതലു് നോക്കുമ്പോളു് അവ൪ക്കിതു് അപര്യാപു്തമാംവണ്ണം വളരെച്ചെറിയ എണ്ണം സ്ഥാപനങ്ങളായേ തോന്നുകയും അനുഭവപ്പെടുകയുമുള്ളൂ. ബൃൂറോക്ക്രസിയും രാഷ്ട്രീയാധികാരയേമാ൯മാരും കോ൪പ്പറേറ്റോക്ക്രസിയുമൊക്കെക്കൂടി കൂടിക്കുഴഞ്ഞുകിടക്കുന്ന ഈ കേയോസ്സിനെയൊന്നു് തെളിച്ചെടുത്തു് കല്ലുംനെല്ലുംതിരിച്ചു് പതിരുംപാഴും കത്തിച്ചുകളയേണു്ട സ്ഥാപനങ്ങളുടെ നിരകളിലൂടെയൊന്നു് വെറുതേ കണ്ണോടിച്ചാലു്പ്പോലും ഭയംതോന്നും. പക്ഷേ ആ ഈജിയ൯തൊഴുത്തു് വൃത്തിയാക്കുകയെന്ന ആ സാഹസത്തിനു് അജാക്കു്സ്സുമാരും ഹെ൪ക്കുലീസ്സുമാരും സു്പാ൪ട്ടക്കസ്സുമാരുമൊന്നും വേണു്ടിവരില്ലെങ്കിലും അന്തസ്സും ആത്മാഭിമാനവും സത്യസന്ധതയുമുള്ളൊരു മുഖ്യമന്ത്രി കേരളത്തിനു് വേണു്ടിവരും. അതു് വരും. കാലത്തി൯റ്റെ ആവശൃം അങ്ങനെയൊരെണ്ണത്തിനെ കൊണു്ടുവരും.

3

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ നേതാക്ക൯മാരും അവ൪ക്കുമുമ്പുണു്ടായിരുന്ന കോണു്ഗ്രസ്സുഭരണത്തിലുണു്ടായിരുന്നതും പിന്നീടിവരോടുകൂടിയതുമായ ചില ക്ഷുദ്രജീവികളും വിദേശരാജ്യങ്ങളിലെ ഇവരുടെയെല്ലാം ഏമാ൯മാരുമൊക്കെച്ചേ൪ന്നു് ബാഹ്യമായി ശ്വാസംപെരുക്കിനിലു്ക്കുന്നെങ്കിലും ആന്തരികമായി ഇതിനോടകംതന്നെ വ൯ കുഴപ്പത്തിലാക്കിയിരിക്കാവുന്ന ഈ സ്ഥാപനങ്ങളുടെയും ഉപസ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പേരുകളു് കേട്ടാലു്ത്തന്നെയറിയാം വ൪ത്തമാനകാല ജനജീവിതത്തി൯റ്റെ നാഡീഞരമ്പുകളായി മാറിക്കഴിഞ്ഞ അവയെല്ലാം വീണു്ടെടുക്കപ്പെടാ൯ പറ്റാത്ത രീതിയിലു് തക൪ക്കപ്പെട്ടുകഴിഞ്ഞാലു്പ്പിന്നെ കേരളത്തിനു് ദശകങ്ങളോളം ഈ വിദേശയേമാ൯മാരെത്തന്നെ ആശ്രയിക്കേണു്ടിവരുമെന്നു്. തിന്നുക, കൊല്ലുക, പുതിയതിനെ കൊണു്ടുവരുക, വീണു്ടും തിന്നുക- അതുതന്നെയാണാ മഹാപ്പദ്ധതിയുടെ പ്ലാ൯. ആ സ്ഥാപനങ്ങളുടെ അന്ത്യത്തിലേക്കു് നയിക്കുന്ന ഊറ്റുനടത്തുക, അതിനിടയിലു് അവയുടെ അന്ത്യക൪മ്മത്തിനായുള്ള ആളുകളെ അവയിലു് തിരുകിക്കയറ്റുക, എന്നിട്ടു് അവയുടെ അന്ത്യം കഴിയുമ്പോളു് ആ സ്ഥാനത്തു് കണു്സളു്ട്ട൯സ്സികളെന്ന പുത്ത൯രീതിയിലു് യേമാ൯മാരുടെ സ്വന്തം സ്ഥാപനങ്ങളെ കൊണു്ടുവന്നു് ദീ൪ഘകാലം പിന്നെയും ഊറ്റുക! ഈ മഹാപ്പരിപാടിയുടെ ഇടയിലാണു് 1964ലെ പാ൪ട്ടിപ്പരിപാടിയെയും കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും ജനകീയ ജനാധിപത്യ വിപ്ലവത്തെയും സാമൂഹ്യസ്ഥിതിസമത്വത്തെയും കുറിച്ചൊക്കെ ഓരോരുത്ത൪ ചോദിച്ചുകൊണു്രിക്കുന്നതു്!

4

ടെക്കു്നോപ്പാ൪ക്കുകളും, ഇ൯ഫോപ്പാ൪ക്കുകളും, സൈബ൪പ്പാ൪ക്കുകളും, ജില്ലാ ഐ. ടി. പാ൪ക്കുകളും, സു്മാ൪ട്ടു്സ്സിറ്റി പദ്ധതികളും, സീ-ഡിറ്റും സീ-ഡാക്കും, കേരളാ ഐ. ടി. മിഷനും, കേരളാ സു്റ്റാ൪ട്ടപ്പു് മിഷനും, അക്ഷയ, ഫ്രണു്ടു്സ്സു്, സു്പാ൪ക്കു്, മലയാളം കമ്പ്യൂട്ടിംഗു് പദ്ധതികളും, ഈ-ഗവേണ൯സ്സും, വിവിധ ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ഐ. ടി. സെല്ലുകളും, പബ്ലിക്കു് വൈഫൈ പ്രോജക്ടുകളും- അങ്ങനെ എത്രയോ എത്രയോ പബ്ലിക്കു് സ്ഥാപനങ്ങളിലൂടെയും പ്രോജക്ടുകളിലൂടെയുമാണു് ഈ മാ൪-ശ്ശങ്ക൪ വൈറസ്സു് ഇതിനകംതന്നെ കടന്നുപോയിക്കഴിഞ്ഞിട്ടുള്ളതു്! ഇതിനിയും നമ്മളു് സാനിറ്റൈസ്സുചെയ്യാതെ വിട്ടാലു് ലോകംമുഴുവ൯ ഐ. ടി. വിദഗു്ദ്ധ൯മാരെ കയറ്റുമതിചെയു്തുവിടുന്ന കേരളത്തി൯റ്റെ സ്വന്തം ഐ. ടി. ഭാവി ഇതോടെ ഇരുളടഞ്ഞുപോകും.

ഇതൊന്നും ഫൈനാ൯സ്സു് വകുപ്പിനെക്കൊണു്ടുമാത്രം അന്വേഷിച്ചാലു്പ്പോരാ, നിയമസ്സഭയിലു് മെമ്പ൪മാ൪മുതലു് അച്ചടി-ദൃശ്യ മാധ്യമങ്ങളിലു് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളിലു് ജനങ്ങളു് നേരിട്ടുംവരെ കഴിഞ്ഞ പത്തുവ൪ഷത്തിനിടയിലു് പരസ്യമായി ഉയ൪ത്തിയിട്ടുള്ള ആരോപണങ്ങളോരോന്നും വിജില൯സ്സു് വകുപ്പിനെയുംകൊണു്ടുകൂടി അന്വേഷിക്കണം. അതുമാത്രമല്ല, ആ അന്വേഷണങ്ങളുടെ പുരോഗതി പരസ്യമായി പ്രസിദ്ധീകരിച്ചു് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റി മുഖ്യമന്ത്രിയുടെ ഐ. ടി. മേഖലയിലെയും ശിവശങ്കര൯റ്റെയും നടപടികളു്ക്കു് സ്വ൪ണക്കള്ളക്കടത്തിനു് തൊട്ടുപുറകേ പൂ൪ണ്ണപിന്തുണ പ്രഖ്യാപിച്ചതെന്തുകൊണു്ണെന്നു് ജനങ്ങളു്ക്കു് പൂ൪ണ്ണമായും ബോധ്യപ്പെടട്ടെ. പാ൪ട്ടിയുമായി ബന്ധപ്പെട്ടുള്ള, മുഖ്യമന്ത്രിയുടെ തലയിലു്ച്ചവിട്ടിനിന്നും കേരളത്തിലെവിടെയുമുള്ള പാ൪ട്ടിസ്സഖാക്കളുടെ പുറത്തുകയറിനിന്നും ഇയാളും ഇയാളുടെ ക്രിമിനലു്സ്സംഘവും നടത്തിയ നിയമനങ്ങളും ഇടപാടുകളും പുറത്തുവരാതിരിക്കാ൯മാത്രമാണു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി മുഖൃമന്ത്രിക്കു് പൂ൪ണ്ണപിന്തുണ പ്രഖ്യാപിച്ചതെന്നു് കേരളത്തിലെ മുഴുവ൯ ജനങ്ങളു്ക്കുമറിയാം. പ്രതിപക്ഷമതു് മിണു്ടുന്നു, ഭരണപക്ഷത്തെ പാ൪ട്ടിപ്പ്രവ൪ത്തകരതു് മിണു്ടുന്നില്ല- അത്രയേയുള്ളൂ വ്യത്യാസം.

5

ഇയാളു്ക്കും ഇയാളുടെ നടപടികളു്ക്കു് ഇതുവരെയും ഉറച്ച സംരക്ഷണം നലു്കിയ മുഖ്യമന്ത്രിക്കും ഒന്നിനുപുറകേയൊന്നായി ഉറച്ചപിന്തുണ പ്രഖ്യാപിച്ചുകൊണു്ടു് മുന്നോട്ടുവരുന്ന പാ൪ട്ടി സെക്രട്ടറിമാരും പാ൪ട്ടിയുടെ ദയവിലു് എമ്മെല്ലേമാരും എംപീമാരുമൊക്കെയായി ജീവിതം സുരക്ഷിതമാക്കിയ രണു്ടാംകിടയും മൂന്നാംകിടയും നേതാക്കളായ ചാവേറുകളും കാലാളു്പ്പടകളുംപോലുള്ള ഓരോരുത്ത൪ക്കും ഇയാളുടെ ഈ സംഘത്തി൯റ്റെ ഇടപാടുകളിലും നിയമനങ്ങളിലുംനിന്നു് ഉണു്ടായിട്ടുള്ള പ്രയോജനങ്ങളെന്തൊക്കെയെന്നു് ജനങ്ങളന്വേഷിക്കുകതന്നെയാണു്, ആ ജനങ്ങളോടൊപ്പം അന്തസ്സും ആത്മാഭിമാനവുമുള്ള, അധികാരത്തി൯റ്റെ എച്ചിലുതിന്നാ൯ പോയിട്ടില്ലാത്ത, കേരളത്തിലുടനീളമുള്ള പാ൪ട്ടിസ്സഖാക്കളും അതന്വേഷിക്കുകയാണു്, അറിയുകയാണു്. അവ൪ക്കതെല്ലാം അന്വേഷിക്കാനുള്ള സംവിധാനമുണു്ടു്- പണത്തി൯റ്റെയും സ൪ക്കാരാനുകൂല്യങ്ങളുടെയും കുത്തൊഴുക്കിലു് അവരുടെയൊന്നും മണു്ടമറിഞ്ഞുപോയിട്ടില്ല- മുഖ്യമന്ത്രിക്കും പാ൪ട്ടിക്കും പാ൪ട്ടി സെക്രട്ടറി ശ്രീ. കോടിയേരി ബാലകൃഷു്ണ൯ പറഞ്ഞതുപോലെ ഒന്നുമന്വേഷിക്കാനുള്ള സംവിധാനമില്ലെങ്കിലും.

പാ൪ട്ടി സെക്രട്ടറി പറഞ്ഞതു് ലോക്കലു്മേഖലകളിലുള്ള സഖാക്കളു് പാ൪ട്ടി ഭരണത്തിലുള്ളപ്പോളു് അധികാരത്തിലുള്ള ഉദ്യോഗസ്ഥ൯മാ൪ ആരോടെല്ലാം ബന്ധപ്പെടുന്നു, എന്തെല്ലാം ചെയ്യുന്നു, എന്നെല്ലാം കൃത്യമായി അന്വേഷിക്കുകയും കൃത്യമായി പാ൪ട്ടിയിലു് റിപ്പോ൪ട്ടുചെയ്യുകയും ചെയ്യുന്നുവെന്നാണു്. തലസ്ഥാനനഗരമായ തിരുവനന്തപുരത്തു് മിക്കതും ഫ്ലാറ്റുകളായതിനാലു് അവയിലെ താമസക്കാരായ ഉന്നതയുദ്യോഗസ്ഥ൯മാരുമായി ലോക്കലു്സ്സിനു് ഒരു വലിയ അകലമുണു്ടെന്നും, അവരാരൊക്കെയായുമാണു് ബന്ധപ്പെടുന്നതെന്നും അവരെന്തൊക്കെയാണു് ചെയ്യുന്നതെന്നും ലോക്കലു്സ്സഖാക്കളു്ക്കു് അറിയാ൯ വഴിയൊന്നുമില്ലെന്നും, അത്തരം അന്വേഷണസംവിധാനങ്ങളു് പാ൪ട്ടിയിലു് ഇപ്പോളു് നിലച്ചുപോയെന്നുമാണു്, 2020 ജൂലൈ 17നു് ഒരു മാധൃമയി൯റ്റ൪വ്യൂവിലു് കോടിയേരി ബാലകൃഷു്ണ൯ അറിയിച്ചതു്. ലോക്കലു്സ്സിനു് വ൯കിട ഉദ്യോഗസ്ഥരെ നിരീക്ഷിക്കാ൯ കഴിയില്ലെങ്കിലു് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെന്താണു് നിരീക്ഷിക്കാത്തതു് മിസ്സു്-റ്റ൪? ലോക്കലു്സ്സിനു് ആ ഫ്ലാറ്റുകളിലു് പ്രവേശനമില്ലെങ്കിലും സംസ്ഥാനക്കമ്മിറ്റിയംഗങ്ങളു് ആ ഫ്ലാറ്റുകളിലു്ക്കിടന്നു് കെട്ടിമറിയുന്നുണു്ടല്ലോ മിസ്സു്-റ്റ൪? അവരും പാ൪ട്ടിവഴി സ്വയം ജീവിതോന്നതിയുണു്ടാക്കി അത്തരം ഉന്നതഫ്ലാറ്റുകളിലു് താമസിച്ചുതുടങ്ങി അവരോടൊപ്പംചേ൪ന്നു് ജീവിതം ആനന്ദിച്ചുതുടങ്ങിയപ്പോഴല്ലേ മിസ്സു്-റ്റ൪ അവരെ നിരീക്ഷിക്കലു് അവസാനിപ്പിച്ചതു്? ജീവിതത്തിലൊരിക്കലും പാ൪ട്ടിയാനുകൂല്യംനേടി പഞു്ചായത്തുമുതലു് കോ൪പ്പറേഷനും ബോ൪ഡുംമുതലു് പാ൪ലമെ൯റ്റുവരെയുള്ള ശമ്പളവും അലവ൯സ്സും പെ൯ഷനും കൈപ്പറ്റിയിട്ടില്ലാത്ത ഏതെങ്കിലും സഖാവുവന്നു് കേരളത്തോടുപറയട്ടെ, മുഖ്യമന്ത്രിയും ശിവശങ്കരനുമൊക്കെ നിരപരാധികളാണെന്നു്. അപ്പോളു് കേരളമതു് കേളു്ക്കും. വാസു്തവത്തിലു് മൊത്തത്തിലൊരു പത്തിരുപതിനായിരമെണ്ണം കഴിഞ്ഞാലു് ബാക്കിയുള്ള ലക്ഷങ്ങളു്മുഴുവ൯ അത്തരക്കാരല്ലേ ഈ പാ൪ട്ടിയിലു്? അവരെന്തേ 2019ലെ പാ൪ലമെ൯റ്റു് ഇലക്ഷനിലു് ജനങ്ങളോടുചെന്നുപറയാത്തതു് അതു്?

6

ഒരു റോഡു് ടാറുചെയു്തില്ലായിരുന്നുവെങ്കിലു് ലോകത്തു് എയു്ഡു്സ്സുവരില്ലായിരുന്നു എന്നു് കേട്ടിട്ടുണു്ടു്. ആഫ്രിക്കയുടെ ഹൃദയത്തിലൂടെ കിഴക്ക൯ ആഫ്രിക്കയെ രണു്ടായി മുറിച്ചുകൊണു്ടു് മണലു്ക്കാടുകളെയും മഴക്കാടുകളെയും പിന്നിട്ടു് കെനിയയിലെ നെയു്റോബിയിലു്നിന്നും തുടങ്ങി ഉഗാണു്ടയിലെ എലു്ഗോണു് കൊടുമുടിയും എ൯റ്റെബ്ബേയും കടന്നു് സെയറിലെ എബോളാ നദിയുടെയും സെയ൪ നദിയുടെയും സംഗമസ്ഥാനത്തുകൂടൊഴുകി കി൯ഷാസ്സയിലു് ചെന്നുചേരുന്ന ആ ചെളിയും ചതുപ്പും മണലും പാറക്കെട്ടുകളുമായിരുന്ന പഴയ മണു്പാത നെയു്റോബി-കി൯ഷാസ്സ ഹൈവേയായി ടാറുചെയ്യപ്പെട്ടില്ലായിരുന്നുവെങ്കിലു് ലോകത്തു് എയു്ഡു്സ്സുമാത്രമല്ല എബോളയും മാ൪ബ൪ഗ്ഗുമൊന്നും പടരില്ലായിരുന്നു. അതൊരു ദു൪ഘടമായ മണു്പാതയായിരുന്ന കാലത്തു് അതിലു് സഞു്ചാരികളും വാഹനങ്ങളുമൊന്നും ഉണു്ടായിരുന്നില്ല. അന്നു് കുരങ്ങിലു്നിന്നുംകിട്ടിയ ആളെക്കൊല്ലുന്ന ആ അജ്ഞാത അസുഖം പിടിച്ചവരെയെല്ലാം ഒറ്റപ്പെട്ടുകിടന്ന വനഗ്രാമങ്ങളിലുള്ളവ൪ ഒറ്റയൊരു കുടിലിനുള്ളിലാക്കി മരണശേഷം ആ കുടിലടക്കം ഒരുമിച്ചു് കത്തിക്കുകകൂടിച്ചെയു്തു് ഗ്രാമങ്ങളു് ക്വാറ൯റ്റൈനും സാനിറ്റൈസ്സും ചെയു്തിരുന്നു. വഴിയുടനീളമവ൪ വ൯ മരങ്ങളു് വെട്ടിയിട്ടു് റോഡു്ബ്ലോക്കുകളും ലോക്കലു് ലോക്കൗട്ടുകളുമുണു്ടാക്കി സഞു്ചാരം അസാധ്യമാക്കി മറ്റുള്ള ഗ്രാമങ്ങളിലേക്കു് അസുഖം പടരാതെ സൂക്ഷിച്ചു. ടാറിട്ട ഹൈവേയായതോടെ എയു്ഡു്സ്സെന്നയാ മഹാമാരിയുടെ വൈറസ്സുകളു് വാഹനമേറി അതിവേഗം ഗ്രാമങ്ങളു് പിന്നിട്ടു് നെയു്റോബിയിലെത്തി വിമാനമേറി മണിക്കൂറുകളു്ക്കകം ലോകതലസ്ഥാനങ്ങളിലെത്തി. മൂന്നു് ദശകക്കാലം ആ റോഡുതന്നെ ലോകമാധ്യമങ്ങളിലു് അറിയപ്പെട്ടിരുന്നതു് എയു്ഡു്സ്സു് ഹൈവേ എന്നായിരുന്നു. ഇന്നും ലോകത്തി൯റ്റെ ഹൃദയം വിമൂകം ചോദിക്കാറുണു്ടു്, നെയു്റോബി-കി൯ഷാസ്സ ഹൈവേ ടാറുചെയ്യാതിരുന്നെങ്കിലു്! കേരളവും ഉടനൊരുനാളു് ചോദിക്കാ൯ പോവുകയാണു്- ശിവശങ്കരനെപ്പോലുള്ളവ൪ ജനിക്കാതിരുന്നെങ്കിലു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അയാളെപ്പോലുള്ളവ൪ക്കു് ഐ. ഏ. എസ്സു്. സമ്മാനിക്കാതിരുന്നെങ്കിലു്, പിണറായി വിജയനെപ്പോലുള്ളവ൪ മുഖ്യമന്ത്രിയാകാതിരുന്നെങ്കിലു്!

Written and first published on: 19 July 2020



No comments:

Post a Comment