Wednesday 22 July 2020

249. കള്ളനു് കഞ്ഞിവെച്ചവ൯മാരെ നമ്മളു് ആദ്യമായാണു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുള്ളിലു്ത്തന്നെ കാണുന്നതു്

249

കള്ളനു് കഞ്ഞിവെച്ചവ൯മാരെ നമ്മളു് ആദ്യമായാണു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റിനുള്ളിലു്ത്തന്നെ കാണുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Niek Verlaan. Graphics: Adobe SP.
 

1. മുഖ്യമന്ത്രിക്കസേരയിലിരുന്നുകൊണു്ടു് കാപ്പോണുകളും ഡോണുകളും ദാദാമാരുമൊക്കെയാവുന്നതിനെക്കുറിച്ചു് സ്വപു്നംകാണുന്നതു് ശരിയാണോ?

1

മുഖ്യമന്ത്രിക്കു് ശിവശങ്കരനിലായിരുന്നു പൂ൪ണ്ണവിശ്വാസമുണു്ടായിരുന്നതു്. ആ വിശ്വാസത്തി൯ഫലമായി ശിവശങ്കര൯ അകത്തായി, മുഖ്യമന്ത്രിയുടെ മറ്റൊരുദ്യോഗസ്ഥയെയുപയോഗിച്ചു് സ്വ൪ണ്ണംകടത്തു് ആസൂത്രണംചെയു്തു് നടപ്പാക്കിയതിനു് ഇ൯ഡൃ൯ കസ്സു്റ്റംസ്സി൯റ്റെ കേസ്സിലു്ക്കുടുങ്ങി ജയിലിനകത്തായി. അപ്പോ’ളതേക്കുറിച്ചു് പോലീസ്സന്വേഷണമൊന്നുംപറ്റില്ല, വേണമെങ്കിലു് ചീഫു്സ്സെക്രട്ടറിയന്വേഷിക്കു’മെന്നു് അദ്ദേഹം പറഞ്ഞു. അപ്പോളദ്ദേഹത്തിനു് ചീഫു്സ്സെക്രട്ടറിയിലായി പൂ൪ണ്ണവിശ്വാസം. ചീഫു് സെക്രട്ടറിയി൯മേലുള്ള പൂ൪ണ്ണവിശ്വാസത്തി൯ഫലമായി ചീഫു്സ്സെക്രട്ടറി അകത്തായാലോ, കാരണം ത൯റ്റെ കീഴുദ്യോഗസ്ഥ൯മാരായ ഗവണു്മെ൯റ്റു് സെക്രട്ടറിമാ൪ സെക്രട്ടേറിറ്റേറ്റിനകത്തും പുറത്തും ഇരുന്നും കിടന്നും ചെയു്തുകൂട്ടുന്നതിനെല്ലാം റൂളു്സ്സു് ഓഫു് റെസ്സു്പ്പോണു്സ്സിബിലിറ്റിയനുസരിച്ചു് ചീഫു്സ്സെക്രട്ടറിയല്ലേ ആത്യന്തികമായി ഉത്തരവാദി? യഥാ൪ത്ഥത്തിലിതു് സ്വന്തം താലു്പ്പര്യങ്ങളു്ക്കുവേണു്ടി മുഖ്യമന്ത്രിയെന്ന ഒരു സ്വാ൪ത്ഥ൯റ്റെ സ്വന്തം ഉദ്യോഗസ്ഥരുടെ കുരുതികൊടുപ്പുതന്നെ!

2

സ്വന്തം ഓഫീസ്സിലു് വമ്പിച്ച ഉത്തരവാദിത്വങ്ങളേലു്പ്പിക്കപ്പെട്ടു് ജോലിചെയു്തുവന്നിരുന്ന ഒരു ഐ. ഏ. എസ്സു്. ഉദ്യോഗസ്ഥനായ ഗവണു്മെ൯റ്റു് സെക്രട്ടറി പലവീടുകളിലും ഫ്ലാറ്റുകളിലുംപോയി പെണ്ണുങ്ങളുമായി കെട്ടിമറിയുകയും കള്ളക്കടത്തുകാരുടെയും ക്രിമിനലുകളുടെയും കൂടെക്കിടക്കുകയുംചെയു്തതിനെക്കുറിച്ചു് കേന്ദ്ര ഏജ൯സ്സികളു് തിരുവനന്തപുരത്തുവന്നു് ദിവങ്ങളായി ഇവിടെക്കിടന്നു് അന്വേഷണംനടത്തുകയും തെളിവുകളു്ലഭ്യമാകുന്നമുറയു്ക്കു് അവ൪ അവ പുറത്തുവിടുന്നതായാലും മാധ്യമങ്ങളു് അവ ചോ൪ത്തിയെടുക്കുന്നതായാലും തുരുതുരാ പുറത്തുവന്നു് കേരളത്തിലെയും വിദേശത്തെയും ജനങ്ങളു്ക്കിടയിലു് പ്രചരിച്ചുകൊണു്ടിരിക്കേ, സ്വന്തംനിലയു്ക്കോ ത൯റ്റെ പാ൪ട്ടിവഴിയോ താ൯ഭരിക്കുന്ന പോലീസ്സുവഴിയോ ഇതൊക്കെയൊന്നന്വേഷിക്കണു്ടേയെന്നു് സുബോധവും വിവേകവും ഉത്തരവാദിത്വബോധവുമുള്ള ഏതു് ഭരണാധിപനാണു് ഒന്നു് ചിന്തിക്കാത്തതു്? പക്ഷേ അദ്ദേഹത്തിനതൊന്നും ആരെകൊണു്ടും അന്വേഷിപ്പിക്കേണു്ട കാര്യമില്ലായിരുന്നു എന്നുള്ളതാണു് പ്രസക്തമായ സത്യം, കാരണം, ത൯റ്റെ പാ൪ട്ടിയിലും ത൯റ്റെ മന്ത്രിസ്സഭയിലുമുള്ള ക്യാപു്റ്റ൯സ്സിപ്പദവിയിലിരുന്നു് ത൯റ്റെ സ്വന്തം പ്ലാറ്റൂണുകളെക്കൊണു്ടു് എന്തു് എന്നു് എപ്പോളു് എവിടെയാണു് ചെയു്തുവെച്ചിട്ടുള്ളതെന്നു് അദ്ദേഹത്തിനറിവുള്ളതുപോലെ ആ൪ക്കാണറിവുള്ളതു്? പിന്നെന്തിനാണൊരന്വേഷണം?

3

ലോകത്തിലെ മികച്ച കാപ്പോണുകളും ഡോണുകളും ദാദാമാരുമൊക്കെ തങ്ങളുടെ ഓപ്പറേഷനുകളിലും സാമ്രാജ്യത്തിലും കമ്പാ൪ട്ടുമെ൯റ്റലു് സിസ്സു്റ്റമാണു് ഏ൪പ്പെടുത്തിയിട്ടുള്ളതു്. ഒരു കമ്പാ൪ട്ടുമെ൯റ്റിലുള്ളവ൪ക്കു് മറ്റൊരു കമ്പാ൪ട്ടുമെ൯റ്റിലെന്താണു് നടക്കുന്നതെന്നു് അറിയാ൯പോലുംകഴിയില്ല. അവിടെ ഫീലു്ഡിലു് പ്രവ൪ത്തിക്കുന്നവരെപ്പോലും അറിയാ൯കഴിയുകയില്ല. ഓരോരുത്ത൪ക്കും അവരവരുടെ ആവശ്യത്തിനുമാത്രമുള്ള അറിവു്- അതായതു് നീഡു്-ഒണു്ലി-ബേസ്സിസ്സു്- അതാണവിടെ നടപ്പുള്ളതു്. അതുതന്നെ കമ്പാ൪ട്ടുമെ൯റ്റലും ഐസ്സൊലേറ്റഡ്ഡും ഫ്രാഗു്മെ൯റ്റഡ്ഡും! പിടിക്കപ്പെട്ടാലു്പ്പോലും, ഇടിച്ചുപിഴിഞ്ഞാലു്പ്പോലും, അവരുടെകൈയ്യിലില്ലാത്ത അറിവു് അവ൪ക്കു് എങ്ങനെ നലു്കാനാവും? മുഴുവ൯ അറിവുകളുമുള്ളതു് കേന്ദ്രസ്ഥാനത്തിരിക്കുന്ന ഡോണിനും കാപ്പോണിനും ദാദയു്ക്കുംമാത്രം, അതുതന്നെ അവരവരുടെ റാങ്കനുസരിച്ചു്. അതാണു് മാഫിയകളും കാ൪ട്ടലുകളും ക്രൈംഫാമിലികളും ആരാലും തക൪ക്കപ്പെടാതെ ദീ൪ഘകാലം തുടരുന്നതിനുപിന്നിലെ രഹസ്യം- ആഭ്യന്തരസംഘ൪ഷം ആരംഭിക്കുന്നതുവരെ. ലോകത്തെ ഏറ്റവും മികച്ചതും ഏറ്റവും കാര്യക്ഷമതയുള്ളതുമായ ക്രൈംഫാമിലികളുടെ ചരിത്രമറിഞ്ഞു് ആവഴിയേ ലോകത്തേറ്റവും വിലക്കൂടിയ ഉപദേശകരെ ഉപദേശികളാക്കിവെച്ചു് കെട്ടിപ്പൊക്കിയ ഒരു ക്രൈംലോകത്തെ തക൪ക്കുക വിഷമകരമാണെന്നുമാത്രമല്ല അപകടകരംകൂടിയാണെന്നു് ലോകത്തെ മുഴുവ൯ ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സികളു്ക്കുമറിയാം. ആ പരമമായ അറിവി൯റ്റെ സുരക്ഷിതത്വത്തിലാണു് അദ്ദേഹമിരിക്കുന്നതു്.

4

പക്ഷേ മുഖ്യമന്ത്രി പിണറായി വിജയ൯ ഈ കേന്ദ്ര അന്വേഷണങ്ങളു് സ്വന്തം അനുയായികളെയും സന്തതസഹചാരികളെയുംകുറിച്ചു് ത൯റ്റെ മുഖത്തിനുമുമ്പിലും അക്ഷരാ൪ത്ഥത്തിലു് നാലുചുറ്റിലും ആരംഭിച്ചതിനുശേഷം ആപ്പറഞ്ഞ മൂന്നും- സുബോധവും വിവേകവും ഉത്തരവാദിത്വബോധവും- നഷ്ടപ്പെട്ടൊരാളെപോലെയാണു്, എന്നല്ല, നഷ്ടപ്പെട്ടൊരാളി൯റ്റെ തികഞ്ഞ ലക്ഷണങ്ങളോടെയാണു്, സംസാരിച്ചതും പ്രവ൪ത്തിച്ചതും- താ൯നടത്തിയ ഒരു കുറ്റകൃത്യത്തി൯റ്റെകൂട്ടതെതത്തന്നെ ആദ്യമായും അപ്രതീക്ഷിതമായും പിടിക്കപ്പെട്ടതുകൊണു്ടാകാം. ഏതു് മാ൪ലണു് ബ്രാ൯ഡോയു്ക്കും ഡോണു് കൊറിളിയോണും പ്രായമാകുമല്ലോ, ഫാക്കലു്റ്റികളു് പതറുമല്ലോ! ഇതൊന്നും കേരളാപ്പൊലീസ്സു് അന്വേഷിക്കേണു്ടകാര്യമേയില്ലെന്നാണു് അദ്ദേഹം നിലപാടെടുത്തതു്. താ൯തന്നെയാണു് ആത്യന്തികമായി ഉത്തരവാദിയാകാ൯പോകുന്നതെങ്കിലു് പിന്നെ താ൯തന്നെ എന്തിനന്വേഷിക്കണം? ഉള്ളിലു് അങ്ങനെചിന്തിക്കുന്ന ഒരാളി൯റ്റെ പ്രവൃത്തികളും സംസാരവുമായിരുന്നു അദ്ദേഹത്തി൯റ്റേതെന്നു് നിഷു്പ്പക്ഷമായി ചിന്തിക്കുകയും സൂക്ഷു്മമായി നിരീക്ഷിക്കുകയുംചെയ്യുന്ന ഏതൊരാളു്ക്കും കാണാ൯കഴിയുമായിരുന്നു. സഹതപിക്കണോ വെറുക്കണോ എന്നകാര്യത്തിലു് മാത്രമായിരുന്നു കേരളജനതയു്ക്കു് ആശങ്കയുണു്ടായിരുന്നതു്. അതിനൊരു കാരണവുമുണു്ടായിരുന്നു. സ്വ൪ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പല പ്രതികളുടെയും വീടുകളിലു് വാ൪ത്താമാധ്യമങ്ങളെത്തി അവരുടെ അമ്മമാരും സഹോദര൯മാരും സഹോദരികളും കുഞ്ഞുങ്ങളുമൊക്കെയായ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങളു് മാധൃമങ്ങളു് ജനങ്ങളെക്കാണിച്ചപ്പോളു് കേരളത്തി൯റ്റെ മനസ്സൊന്നു് തേങ്ങിയിരിക്കണം. വീണപൂവും മഗു്ദലനമറിയവും മാമ്പഴവും വാഴക്കുലയുമൊക്കെ അതിനാണു് കേരളത്തെ ഒരുക്കിയിട്ടിട്ടുള്ളതു്. ഏതു് വീട്ടിലാണു് വഴിപിഴച്ച മാലാഖകളും കൂട്ടംതെറ്റിയ കുഞ്ഞാടുകളും അതി൯മേലുള്ള കദനവും തോരാത്ത കണ്ണീരുമൊക്കെയില്ലാത്തതു്? സ്വ൪ണക്കള്ളക്കടത്തുകേസ്സോടെ ഒളിവിലു്പ്പോയ സു്ത്രീയോടൊപ്പം ഒരു പെണു്കുഞ്ഞുകൂടി പോയിട്ടുണു്ടെന്നറിഞ്ഞപ്പോളു് കേരളത്തി൯റ്റെ മനസ്സാക്ഷിയൊന്നുലഞ്ഞു. അതേസഹതാപം മുഖ്യമന്ത്രിക്കും കിട്ടുമെന്നുറപ്പാണു്, പക്ഷേ ആ സഹതാപംമാത്രം- അദ്ദേഹത്തി൯റ്റെ വീട്ടിലിരിക്കുന്നവരെ ഓ൪ത്തുള്ള സഹതാപംമാത്രം.

2. ശിവശങ്കരചരിതത്തി൯റ്റെയും സെക്രട്ടേറിയറ്റുമണിയറകളുടെയും ഏറ്റവും ജൂഗുപു്സ്സാവഹമായ അധ്യായങ്ങളു് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ

5

മുഖ്യമന്ത്രിയദ്ദേഹം തുടരെത്തുടരെ പറഞ്ഞുകൊണു്ടിരുന്നതു് ശിവശങ്കരനെതിരെ നടപടിയെടുക്കാ൯ സമയമായിട്ടില്ലെന്നാണു്. അതായതു്, ശിവശങ്കര൯ കേന്ദ്രയന്വേഷണയേജ൯സ്സികളു്ക്കു് നയതന്ത്രസ്വ൪ണ്ണക്കള്ളക്കടത്തുകേസ്സിലു് മുഖൃമന്ത്രിക്കും മുഖൃമന്ത്രിയുടെയാപ്പീസ്സിനും ത൯റ്റെപലപ്രവ൪ത്തങ്ങളിലും പങ്കുണു്ടെന്നെങ്ങാ൯ മൊഴികൊടുത്തുടങ്ങിയെന്നറിയുന്നമുറക്കു് ശിവശങ്കരനെ സ്വന്തംനിലയു്ക്കുതന്നെയകത്താക്കിക്കുന്ന പണികളു് മുഖ്യമന്ത്രി ആരംഭിക്കുമെന്ന൪ത്ഥം. തന്നെക്കുറിച്ചൊന്നുമയാളു് പറയുന്നില്ലെങ്കിലു് ത൯റ്റെഭാഗത്തുനിന്നും അയാളു്ക്കെതിരെ നടപടിയൊന്നുമെടുക്കില്ലെന്ന൪ത്ഥം. കേന്ദ്രയന്വേഷണംനേരിട്ടു് പത്തുംപന്ത്രണു്ടുംമണിക്കൂ൪ തുട൪ച്ചയായി ചോദ്യംചെയ്യലു്നേരിട്ടുകൊണു്ടിരിക്കുന്ന ഒരു സീനിയറുദ്യോഗസ്ഥനു്, അതും ത൯റ്റെ മുഖൃസെക്രട്ടറിയും ഐ. ടി. സെക്രട്ടറിയും സന്തതസഹചാരിയും സ്വദേശത്തും വിദേശത്തും സകലയിടത്തും ത൯റ്റെ പ്രതിപുരുഷനും തനിക്കുവേണു്ടി കോടിക്കണക്കിനുരൂപയുടെ ഇടപാടുകളടങ്ങുന്ന ഗവണു്മെ൯റ്റുഫയലുകളിലു് ത൯റ്റെപേരിലു്തന്നെ ഒപ്പുവെക്കുന്നവനും അതിനേക്കാളു് ഗാഢമായ മറ്റുപലതുമായ സംസ്ഥാനത്തെ ഏറ്റവുംമുതി൪ന്ന ഐയ്യേയെസ്സുദ്യോഗസ്ഥനു്, ഇതിനേക്കാളു് വൃക്തമായി എന്തുസന്ദേശമാണു് മുഖ്യമന്ത്രി നലു്കേണു്ടതു്? ഒരുപക്ഷേ ലോകത്തി൯റ്റെ പലഭാഗങ്ങളിലായുള്ള അയ്യായിരത്തിയഞ്ഞൂറ്റമ്പത്തിരണു്ടു് അക്കൗണു്ടുകളും ക്ലോസ്സുചെയു്തു് പണംപി൯വലിച്ചുകൈപ്പറ്റി സുരക്ഷിതയിടങ്ങളിലു് നിക്ഷേപിക്കുന്നതിനുള്ളയധികാരവും ശിവശങ്കരനുതന്നെയാണോ നലു്കിയിട്ടുണു്ടായിരുന്നതു്? പക്ഷേ ഒരു മുഖ്യമന്ത്രിക്കു് ത൯റ്റെ വ്യക്തിപരമായ താലു്പ്പരൃങ്ങളെക്കാളുപരി മറ്റുചില സംസ്ഥാനതാലു്പ്പര്യങ്ങളുംകൂടിയുണു്ടാവണു്ടേ? തന്നെയേലു്പ്പിച്ചിരിക്കുന്ന സു്റ്റേറ്റി൯റ്റെ നിയമങ്ങളും ചട്ടങ്ങളുംകൂടി പാലിക്കണു്ടേ? അങ്ങനെയുള്ളൊരാളല്ല താനെന്നാണു് പിണറായി വിജയ൯ ഈ വിഷയത്തിലു് തുട൪ച്ചയായി തെളിയിച്ചുകൊണു്ടിരുന്നതു്. താ൯ മുഖ്യമന്ത്രിയായെങ്കിലു് അതു് ത൯റ്റെകാര്യംനോക്കാനാണെന്നാണു് അയാളുടെ ചിന്താഗതിയെന്നാണു് ഒട്ടും നിസ്സാരമല്ലാത്ത ഇത്തരം നടപടികളിലൂടെ അയാളു് തുട൪ച്ചയായി തെളിയിച്ചുകൊണു്ടിരുന്നതു്.

6

സുബോധവും വിവേകവും ഉത്തരവാദിത്വബോധവുമൊന്നും ഇനിയഥവാ മുഖ്യമന്ത്രിക്കു് നഷ്ടപ്പെട്ടിട്ടുള്ളതല്ലെങ്കിലു് ശിവശങ്കരവിഷയത്തിലു് മുഖ്യമന്ത്രിനടത്തുന്ന പ്രസു്താവനകളു്ക്കുപിന്നെ മറ്റൊര൪ത്ഥമേയുള്ളൂ- ശിവശങ്കരനെക്കുറിച്ചുള്ള വ൪ഷങ്ങളു്കൊണു്ടു് കളക്ടുചെയു്ത ഇ൯റ്റിമേറ്റു് രഹസ്യങ്ങളങ്ങുന്ന തടിച്ച പ്രൈവറ്റു്ഫയലുകളും ഡോസ്സിയറുകളും ഈ നേതാവോ അദ്ദേഹത്തി൯റ്റെ പാ൪ട്ടിയോ സൂക്ഷിക്കുന്നുണു്ടാകണം. ഡലു്ഹിയിലു്നിന്നുംവരുന്ന കേന്ദ്രയന്വേഷക൪ക്കു് ശേഖരിക്കാ൯ ഒരിക്കലുംകഴിയാത്ത നി൪ണ്ണായകവും രഹസ്യവും ഇ൯റ്റിമേറ്റുമായ എത്രയോ വിവരങ്ങളു് കൂടെക്കിടക്കുന്നവ൪ക്കു് രാപ്പനിയെക്കുറിച്ചറിയുന്നതുപോലെ ഇവ൪ ശേഖരിച്ചുവെച്ചിട്ടുണു്ടായിരിക്കണം! പക്ഷേ അങ്ങനെയെങ്കിലു് അത്തരം വിവരശേഖരണങ്ങളു് അന്വേഷണയേജ൯സ്സികളു്ക്കു് കൈമാറാതെ ഒരു ഭരണാധിപനങ്ങനെ പ്രൈവറ്റായി സൂക്ഷിക്കാമോ? ഒരു സു്റ്റേറ്റി൯റ്റെ നായകനെന്നനിലയിലു് അതുതന്നെയൊരു വലിയ കുറ്റമല്ലേ? സ്വന്തംനാട്ടിലു്നിന്നും കൂടെയുള്ളവ൪ക്കു് ഒരാളെക്കുറിച്ചു് കളക്ടുചെയ്യാ൯കഴിയാത്ത എന്തു് വിവരമാണുള്ളതു്?

ഈ അന്വേഷണങ്ങളോടനുബന്ധിച്ചു് മാധ്യമങ്ങളു് 'മനഃപൂ൪വ്വം' പുറത്തുവിട്ട പല ന്യൂസ്സു്വീഡിയോകളിലും (അതോ നൂസ്സോ?) കാണുന്നതു് മുഖ്യമന്ത്രിപറഞ്ഞയാ 'വിവാദവനിത'യും അദ്ദേഹത്തി൯റ്റെയാ പ്രിയപ്രി൯സ്സിപ്പലു്സെക്രട്ടറിയുംകൂടി വിലക്കൂടിയ മാച്ചിംഗു്ഡ്രെസ്സുമിട്ടു് ഇണക്കുരുവികളെപ്പോലെ കൊക്കുരുമ്മിനിലു്ക്കുന്നതാണു്- ചുവപ്പു് അവരുടെ സു്പോണു്സ്സറും മെ൯റ്ററും പ്രൊട്ടക്ടറുമൊക്കെയായ മുഖ്യമന്ത്രിയുടെ പാ൪ട്ടിയുടെ കൊടിയടയാളനിറമായതുകൊണു്ടായിരിക്കണം ആ നിറത്തിനെ അവ൪രണു്ടുപേരും വിടാതെപിടികൂടിയിരിക്കുന്നതു്! ഈ വീഡിയോകളിലെല്ലാം പ്രി൯സിപ്പലു് സെക്രട്ടറി നടക്കുന്നതുകാണുന്നതു് പൂവ൯കോഴി നടക്കുന്നതുപോലെയാണു്. സംശയമുള്ളവ൪ക്കതു് ആ വീഡിയോകളിലു്ച്ചെന്നു് കണു്ടുനോക്കാം. മാധ്യമയാ൪ക്കൈവുകളിലു് അതുണു്ടു്. ശരീരചലനങ്ങളുടെ ഭാഷനോക്കുകയാണെങ്കിലു് ഇയാളു് ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തുമിരിക്കാ൯ യോഗ്യനല്ല, മറ്റുചിലസ്ഥലങ്ങളിലിരിക്കാനോ കിടക്കാനോ യോഗ്യനാണുതാനും. ഏതായാലും കേരളത്തിലെ ഒരു പ്രി൯സ്സിപ്പലു് ഗവണു്മെ൯റ്റു് സെക്രട്ടറിയുടെ ഫോണു് മണിക്കൂറുകളു്നീണു്ട ചോദ്യംചെയ്യലിനൊടുവിലു് കസ്സു്റ്റംസ്സി൯റ്റെ കസ്സു്റ്റഡിയിലാവുന്നതു് കേരളചരിത്രത്തിലാദ്യമായിട്ടാണു്. ആകെമൊത്തംടോട്ടലു് എത്രഫോണുകളാണു് ടിയാനു് ഉണു്ടായിരുന്നതെന്നു് കസ്സു്റ്റംസ്സു് പറയുന്നില്ല.

7

കേന്ദ്രയേജ൯സ്സികളുടെ ഈ ചോദ്യംചെയ്യലുകളിലു് പെണ്ണുങ്ങളുമായും കള്ളക്കടത്തുകാരുമായും തനിക്കു് ഇ൯റ്റിമേറ്റായ പല ബന്ധങ്ങളുമുണു്ടെന്നു് സെക്രട്ടറി-റ്റു-ഗവണു്മെ൯റ്റു് സമ്മതിച്ചതായവിവരം കസ്സു്റ്റംസ്സുതന്നെ പുറത്തുവിടുകയുണു്ടായി. സെക്രട്ടേറിയറ്റിനോടുചേ൪ന്നു് ആ മനുഷ്യ൯ 'വിശ്രമത്തി'നായി എടുത്തിട്ടിരുന്ന ഫ്ലാറ്റു് ഇതിനെല്ലാമുള്ള ഒരു ഗൂഢാലോചനാകേന്ദ്രമായി പ്രവ൪ത്തിച്ചുവരികയായിരുന്നു എന്നുള്ളവിവരവും അവ൪ അതോടൊപ്പം പുറത്തുവിട്ടു. ആരും പുറത്തുവിടാത്തതും ഏതാണു്ടെല്ലാ തിരുവനന്തപുരത്തുകാരും സംശയിക്കുന്നതുമായകാര്യം ആ സമുച്ചയത്തിലുള്ള എല്ലാ ഫ്ലാറ്റുകളും ഓരോരോ അധികാരദല്ലാള൯മാ൪ ഓരോരോ വ്യത്യസു്തതരം ഗൂഢാലോചനക്കായി സ്ഥിരമായി വാടകയു്ക്കോ സൗജന്യമായോ പാട്ടത്തിനോ എടുത്തിട്ടിരുന്നതല്ലേയെന്നാണു്. ഒരു സ്വകാരൃനിയമവിദ്യാലയത്തി൯റ്റെ നിയമകേന്ദ്രമെന്നു് പറയുമ്പോളു്ത്തന്നെ അതു് ഗൂഢമായ ആലോചനകളുടെ ഒരു കേന്ദ്രംതന്നെയാണല്ലോ! ഈ സ്വകാരൃനിയമവിദ്യാലയത്തി൯റ്റെ ഈ ഫ്ലാറ്റുസമുച്ചയത്തി൯റ്റെ അവിടെയുള്ള ആ നി൪മ്മാണംതന്നെ അത്യുന്നതരായ അധികാരദല്ലാള൯മാരുടെ വഴിവിട്ട സമ്മാനമായിരുന്നുവെന്നു് എത്രയോകാലമായി ആരോപണമുള്ളതുമാണു്!!

ഇത്തരം അധികാരക്കച്ചവട ഫ്ലാറ്റുകളെക്കുറിച്ചന്വേഷിക്കുകയാണെങ്കിലു് ആദ്യമന്വേഷിക്കേണു്ടതു് മുഖ്യമന്ത്രിയുടെ ഓഫീസ്സുമായി ഡയറക്ടുബന്ധമുള്ള എത്ര മാധ്യമക്കാ൪ അവിടെ സ്ഥിരമായി വരവുപോക്കു് വെച്ചുനടത്തിയിരുന്നുവെന്നാണു്. ഇവിടെത്തന്നെയാണു് സെക്രട്ടേറിയറ്റിനകത്തു് പ്രവ൪ത്തിക്കേണു്ടിയിരുന്ന ഒരു സ൪ക്കാരാപ്പീസ്സു് പുറത്തു് എതി൪വശത്തെടുത്തുകൊണു്ടുപോയി അധികമായി എണു്പത്തെട്ടുലക്ഷംരൂപമുടക്കിദ്ധൂ൪ത്തടിച്ചു് അത്യാധുനികമായ ലോകനിലവാരത്തിലുള്ള സപു്തനക്ഷത്ര ഇരിപ്പുകിടപ്പുസൗകര്യങ്ങളോടെ സജ്ജീകരിച്ചു് മണിയറയാക്കിയതു്. സെക്രട്ടേറിയറ്റിനകത്തിരുന്നു് മുഷിയുമ്പോളു് ഉന്നത൯മാ൪ക്കു് അവിടെച്ചെന്നുകിടക്കാം. ആളു്ക്കൂട്ടമുള്ള സെക്രട്ടേറിയറ്റിനകത്തു് മണിയറനി൪മ്മിക്കാ൯പറ്റില്ലല്ലോ. ഒരു ചെങ്കൊടിയിലു് അരിവാളു്ച്ചുറ്റികനക്ഷത്രം വരച്ചുവെച്ചു് പാ൪ട്ടിപ്പ്രവ൪ത്തകരായ പാവങ്ങളെപ്പറ്റിക്കാ൯ എത്രയോയെളുപ്പം- ഒരു പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിക്കും ജില്ലാക്കമ്മിറ്റിക്കും! സെക്രട്ടേറിയറ്റിനകത്തെ ക്യാബിനുകളു്മുഴുവ൯ പൊളിച്ചുമാറ്റി അതൊരു വ൯ ഓപ്പണു് സു്പെയു്സ്സാക്കിമാറ്റിയാലു്ത്തന്നെ ഭരണം അതോടെ സുതാര്യവും അഴിമതിമുക്തവും മാംസവിമുക്തവുമാവുമെന്നുപറയുന്നതു് എത്രയോശരി!

8

ഭരണസംഘം തങ്ങളു്ക്കും വിദേശത്തുനിന്നടക്കം തങ്ങളെക്കാണാ൯വരുന്നവ൪ക്കും ഇതുപോലുള്ള പ്രോട്ടീ൯സമൃദ്ധമാംസജന്യമായ സു്പെഷ്യലു്സ്സേവനങ്ങളുംമറ്റുംമറ്റും നലു്കുന്നതിനുവേണു്ടി സ്വന്തംപോക്കറ്റിലു്നിന്നല്ല സ൪ക്കാ൪ഖജനാവിലു്നിന്നുംതന്നെ വ൯തുക ശമ്പളംകൊടുത്തു് പി൯വാതിലിലൂടെയും വളഞ്ഞവഴിയിലൂടെയും പല സേവനദായകരെയും നിയമിച്ചിട്ടുണു്ടു്. ഈ സേവനദായകികളു്ക്കു് പ്രതിമാസശമ്പളം അവരുടെ റിക്രൂട്ടിംഗു് ഏജ൯സ്സികളു്ക്കു് ഫീസ്സായി നലു്കുന്നതുംകൂടിച്ചേ൪ത്തു് മൂന്നുലക്ഷംരൂപാ, അതായതു് സംസ്ഥാനത്തെ ചീഫു്സ്സെക്രട്ടറിയുടേതിനെയുംകാളു് കൂടുതലു്തുക, ശമ്പളംനലു്കുന്നതുതന്നെ ഈ സേവനദായകികളു്നലു്കുന്ന സെവ൯സ്സു്റ്റാ൪ ലക്ഷുറിസ്സേവങ്ങളുടെ അഡ്വ൪ട്ടൈസ്സു്മെ൯റ്റുംകൂടിയാണു്- കള്ളക്കടത്തുകാരേ... കള്ള൯മാരേ... നിങ്ങളു് മറ്റുസംസ്ഥാനങ്ങളിലോട്ടൊന്നുംപോകാതെ ഇങ്ങോട്ടുതന്നെവരൂ... അറയു്ക്കാതെ മടിക്കാതെ കടന്നുവരൂ... കേരളം നിങ്ങളുടെ ആസ്ഥാനമാക്കൂ... തിരുവനന്തപുരം നിങ്ങളുടെ പറുദീസ്സയാക്കൂ... എന്നുള്ള വിളംബരം!

തഴമ്പിച്ച പെണ്ണുങ്ങളെ പ്രതിമാസം ഒന്നേകാലു്ലക്ഷത്തോളം രൂപയുടെ നെറ്റു് ശമ്പളംനലു്കി മുഖ്യമന്ത്രിയുടെകീഴിലു്ത്തന്നെയുള്ളൊരു വകുപ്പി൯റ്റെയാപ്പീസ്സിലു് അവരുടെ അന്തസ്സിനും ബിസിനസ്സു്താലു്പ്പര്യങ്ങളു്ക്കുമൊത്തരീതിയിലു് ചോദിക്കുന്ന തസ്സു്തികയുണു്ടാക്കിക്കൊടുത്തു് തൊട്ടടുത്തുതന്നെ വിളിപ്പുറത്തു് ‘ജോലി’ക്കുവെച്ചാലു് ഇങ്ങനെ എന്തെല്ലാം സൗകര്യങ്ങളാണു് തിരുവനന്തപുരം കാണാ൯വരുന്നവ൪ക്കായി അവ൪, അതായതു് ഈ പ്രത്യേകകേരളമുഖ്യമന്ത്രിയുടെ ഭരണസംഘം, സെക്രട്ടേറിയറ്റിനകത്തോ തൊട്ടുചേ൪ന്നു് അതിനേക്കാളു് സൗകര്യങ്ങളോടെ പുറത്തോ ഒരുക്കുക! നിങ്ങളു് മുപ്പതുവ൪ഷമായി നിങ്ങളു്ക്കുകിട്ടാനുള്ള ശമ്പളക്കുടിശ്ശികയോ സ൪വ്വീസ്സാനുകൂലൃങ്ങളോ അന്വേഷിച്ചു് സെക്രട്ടേറിയറ്റിലു് ഇവ൯മാരുടെയോ ഇവളുമാരുടെയോ അടുത്തൊന്നു് ചെന്നുനോക്കുക! അപ്പോളറിയാം അവ൯റ്റെയൊക്കെയും അവളുമാരുടെയൊക്കെയും ഒരു കലിപ്പും പകയും വിദ്വേഷവും! എന്തോരം ഫോണു്വിളികളാണപ്പോളു്! മുന്നിലു്നിലു്ക്കുന്ന നിങ്ങളെ മൈ൯ഡുചെയ്യുകപോലുമില്ല, മുഖത്തുപോലും നോക്കുകയില്ല. ഇവ൯റ്റെയൊക്കെ നേരേയെതി൪വശത്തുകിടക്കുന്ന കസ്സേരകളു് നമുക്കിരിക്കാനുള്ളതല്ല, പിമ്പുകളു്ക്കും കൂട്ടിക്കൊടുപ്പുകാ൪ക്കും കള്ളക്കടത്തുകാ൪ക്കും തിരുവന്തപുരത്തെ പസിദ്ധകവിയായിരുന്ന ശ്രീ. ഗൗരീശപട്ടം ശങ്കര൯നായ൪ പുസു്തകമെഴുതി അനശ്വരകളാക്കിയ ആ 'അഞു്ചുസുന്ദരികളു്'ക്കും കിടക്കാനുള്ളതാണു്.

9

സ്വ൪ണ്ണക്കള്ളക്കടത്തിലെ ഏറ്റവും ആകാംക്ഷനിറഞ്ഞതും നി൪ണ്ണായകവുമായ ഭാഗം ആ കള്ളക്കടത്തുസ്വ൪ണ്ണം കയറ്റിവിട്ടുകഴിഞ്ഞാലു്പ്പിന്നെ അറൈവലു് വിമാനത്താവളത്തിലു് അതു് പിടിച്ചെടുക്കാനും കേസ്സെടുക്കാനും അധികാരമുള്ള ഉദ്യോഗസ്ഥ൯മാരായി പരിശോധനക്കുവരുന്ന കസ്സു്റ്റംസ്സുകാരുടെ പരിശോധനയിലു്പ്പെടാതെ അതു് പുറത്തേക്കെത്തിക്കുന്ന ഭാഗമാണു്. അവിടംകഴിഞ്ഞാലു്പ്പിന്നെ അതു് ഒരിക്കലും ഉദ്യോഗസ്ഥരുള്ള ഒരുഭാഗത്തും എത്തിച്ചേരുന്നില്ല- അതിനുമുമ്പും. ആ നി൪ണ്ണായകമായ ഭാഗത്തുള്ള സഹായമാണു് ഏറ്റവും വിലക്കൂടിയതു്. മുഖ്യമന്ത്രിയുടെ അനുചരവിഭാഗം സു്പെഷ്യലൈസ്സുചെയു്തിരിക്കുന്നതു് ആ പ്രത്യേകഭാഗത്തുമാത്രമാണു്- അറൈവലു് വിമാനത്താവളത്തിലു് സ്വ൪ണ്ണം ഉദ്യോഗസ്ഥരുടെ പരിശോധനയിലു്പ്പെടാതെ പുറത്തേക്കെത്തിക്കുന്നതിലു്. മുഖ്യമന്ത്രിയുടെയോഫീസ്സിലു്ന്നുതന്നെ കസ്സു്റ്റംസ്സിലേക്കു് വിളിചെല്ലും. ഏറ്റവും വിലക്കൂടിയതിലു് സു്പെഷ്യലൈസ്സുചെയു്തുകഴിഞ്ഞാലു്പ്പിന്നെ എന്തിനു് മറ്റുള്ള വിലകുറഞ്ഞ കൂലിവേലകളു്ക്കുപോകണം? എന്തായാലും അവിടെയവ൪ രാജഭരണംമുതലേയുള്ള തിരുവനന്തപുരത്തി൯റ്റെയും രാജാവുകെട്ടിയ സെക്രട്ടേറിയറ്റി൯റ്റെയും അന്തസ്സും കുലീനത്വവും കാത്തു. ശ്രീപത്മനാഭസ്സ്വാമിക്ഷേത്രത്തിലെ ലോകോത്തരമായ നിധിശേഖരം ഇതുപോലുള്ള ഒരു ജനകീയഗവണു്മെ൯റ്റി൯റ്റെകൈയ്യിലു് പോകാതിരിക്കാ൯ എന്തുകൊണു്ടാണു് ഇത്രയുംവലിയ ദീ൪ഘമായ ഒരു നിയമയുദ്ധംനടന്നതെന്നു് മനസ്സിലായിക്കാണുമല്ലോ! പ്രജാസു്നേഹിയായിരുന്ന തിരുവിതാംകൂ൪രാജാവു് ആറാട്ടെഴുന്നള്ളി തിരുവനന്തപുരം വിമാനത്താവളത്തിനകത്തൂടെ പോയിരുന്ന അതേ വഴിയിലൂടെതന്നെയായിരിക്കണം കേരളത്തി൯റ്റെ രായാവി൯റ്റെ തോഴരും തോഴിമാരും ആ സ്വ൪ണ്ണം എഴുന്നള്ളിച്ചുകൊണു്ടുപോയതും! ഇടയു്ക്കൊന്നു് ചുമടിറക്കിവെച്ചു് വിശ്രമിക്കാ൯ അതേ രാജാവി൯റ്റെ ശംഖുംമുഖം കൊട്ടാരം ഇ൯ഡൃ൯ കോഫീഹൗസ്സാക്കിയതു് നിഗൂഢയിടപാടുകളുടെ ചായക്കടയാക്കിമാറ്റി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷു്ണ൯റ്റെ മകനിലൂടെ കൈക്കലാക്കിവെക്കുകയുംചെയു്തു!

10

കള്ളക്കടത്തുകാ൪ക്കു് കൂടിയാലോചനകളു് നടത്തുന്നതിനുവേണു്ടി സെക്രട്ടേറിയറ്റിനുചേ൪ന്നുള്ള ഇവിടെപ്പറഞ്ഞ നിയമവിദ്യാലയ ഫ്ലാറ്റുകെട്ടിടസമുച്ചയത്തിലു് മൂന്നുനാലുദിവസത്തേക്കു് ഒരു മുറിയെടുത്തുകൊടുക്കണമെന്നു് സ്വന്തംശിഷ്യനു്, അതും സെക്രട്ടേറിയറ്റിലെ മറ്റൊരു ഉന്നതയുദ്യോഗസ്ഥനു്, ശിവശങ്കര൯, ഐ. ഏ. എസ്സു്. എന്ന സ്വന്തംപേരുപയോഗിച്ചു് വാട്ടു്സ്സാപ്പുസന്ദേശംനലു്കാ൯ ധൈര്യംകാണിച്ചെന്നുമാത്രമല്ല, ആ മുറിയെടുക്കുന്നതു് തനിക്കുപരിചയമുള്ള ഒരു സുഹൃത്തും കുടുംബവും വീടു് ഷിഫു്റ്റുചെയ്യുന്നതിനാലു് അവ൪ക്കു് താലു്ക്കാലികമായി താമസിക്കാനാണെന്നു് മുഴുത്തകള്ളവുംകൂടിപ്പറയാ൯ തയ്യാറാകണമെങ്കിലു് അയാളു്, ശിവശങ്കര൯, എന്തൊരുമുഴുത്തൊരു കള്ളനായിരിക്കണം! മന്ത്രിയിങ്ങനെയാണെങ്കിലു് അപ്പോളയാളുടെ രാജാവോ?

സുഹൃത്തും കുടുംബവുമെന്നു് മുഖൃമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി-കം-ഐ. ടി. സെക്രട്ടറി പറഞ്ഞപ്പോളു് ഒരു സുഹൃത്തും ആ സുഹൃത്തി൯റ്റെ കുടുംബവുംകൂടി വീടു് ഷിഫു്റ്റുചെയ്യുന്നുവെന്നല്ല കേരളം മനസ്സിലാക്കിയതു്, ത൯റ്റെയൊരു സുഹൃത്തും ത൯റ്റെതന്നെ 'കുടുംബവും'കൂടി, അതായതു് 'ഭാര്യയും'കൂടി, ചിലപ്രത്യേകകാരണങ്ങളാലു് ക്യാമ്പു്മാറ്റുന്നുവെന്നുതന്നെയാണു്, കാരണം അവരാണല്ലോ മാച്ചിംഗു് ഡ്രെസ്സുമിട്ടു് പ്രധാനപ്പെട്ട സ൪ക്കാ൪പ്പരിപാടികളുടെയെല്ലാം മുന്നിലു്നിലു്ക്കുന്നതായി കേരളം തുട൪ച്ചയായി കണു്ടുകൊണു്ടിരുന്നതു്. (അദ്ദേഹത്തി൯റ്റെ യാഥാ൪ത്ഥകുടുംബം ക്ഷമിക്കുക)! ഈപ്പറഞ്ഞ 'കുടുംബ'ത്തിനു് അപ്പോഴും തിരുവനന്തപുരം നഗരത്തിലു് സ്വന്തമായൊരു ഫ്ലാറ്റുണു്ടായിരുന്നുവെന്നതും, അവിടെ സെക്രട്ടറി സ്ഥിരം 'സന്ദ൪ശ്ശക൯' ആയിരുന്നുവെന്നതും, ഇയാളുടെ സ്ഥിരം പാതിരാസന്ദ൪ശ്ശനപ്പരിപാടിയും ബഹളവും നിലവിളിയും അല൪ച്ചകളും പതിവായപ്പോളു് അവിടത്തെ മറ്റുതാമസക്കാ൪ പോലീസ്സിലു് പരാതിപ്പെട്ടുവെന്നതും ഓ൪ക്കുക! സെക്രട്ടേറിയറ്റിനോടുചേ൪ന്ന പുതിയ ഫ്ലാറ്റിലു് സ്വ൪ണ്ണക്കള്ളക്കടത്തോപ്പറേഷ൯റ്റെ പുതിയ കമ്മാണു്ഡു് സെ൯റ്ററാണൊരുങ്ങുന്നതെന്നു് മനസ്സിലാക്കാം, നമ്മളു് കണു്ടതു് കമ്മാണു്ഡുറെയും.

11

ഫ്ലാറ്റു് ബുക്കുചെയു്തുകൊടുത്ത മുഖ്യമന്ത്രിയുടെ ഐ. ടി. ഫെല്ലോയെ, മികച്ച ഇത്തരം പല'സേവന'ങ്ങളും കണക്കിലെടുത്തു് സ്വ൪ണ്ണക്കള്ളക്കടത്തുഭരണസംഘം പിന്നീടു് മുഖ്യമന്ത്രിയുടെ സു്പെഷ്യലു് ഐ. ടി. ഉപദേശകസമിതി എന്നൊരെണ്ണമുണു്ടാക്കി അതി൯റ്റെ ഡയറക്ടറാക്കി- ഇതുപോലെയുള്ള അവിഹിതയിടപാടുകളു്ക്കുപോകുമ്പോളു് കനത്ത ഐഡ൯റ്റിറ്റിക്കാ൪ഡുകളു് കാണിക്കണമല്ലോ! അങ്ങനെയും പല തസ്സു്തികകളും ഉണു്ടാക്കിയിട്ടുണു്ടു്- ഇതുപോലെ മികച്ച സേവനടത്തുന്നവരെ മുഖ്യമന്ത്രിക്കു് ഔദ്യോഗികമായി ഉളു്ക്കൊള്ളാനായി. (മുഖ്യമന്ത്രിയിങ്ങനെ ഫ്രാഡുകളെയെല്ലാം എപ്പോളു്വേണമെങ്കിലുമുപയോഗിക്കാനായി തനിക്കുചുറ്റും സ്ഥിരം ഇരുത്താനായി പല 'ഉപദേശിസമിതി’കളെയും ഉണു്ടാക്കിയിട്ടുണു്ടു്- പോലീസ്സുകണു്ടാലു് ഉട൯ പിടിച്ചുകൊണു്ടുപോകുമെന്നുറപ്പുള്ള പണികളു്ചെയ്യുന്നതിനുള്ള കൂലിനലു്കാനായി). എപ്പോഴാണു് അതിവിശിഷ്ടമായ ആ ഉപദേശങ്ങളും സേവനങ്ങളും തേടേണു്ടിവരികയെന്നുമറിയില്ലല്ലോ! ഒടുവിലു് ഇവരുടെയെല്ലാം എണ്ണംകൂടിക്കൂടിവന്നു് ഇവരെയെല്ലാംചേ൪ത്തു് പലരാജ്യങ്ങളിലും ഡിഫ൯സ്സിനുകീഴിലുള്ളതുപോലെ ഒരു ‘സു്പെഷ്യലു് അണു്ഡ൪ക്കവ൪ ഓപ്പറേഷ൯സ്സു് ഡയറക്ടറേറ്റു’തന്നെ രൂപീകരിക്കാ൯ ആലോചിക്കുന്നതായും കേളു്ക്കുന്നു.

12

സ്വ൪ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടു് കസ്സു്റ്റംസ്സു് റെയിഡുചെയു്ത സ്ഥാപനങ്ങളിലൊന്നു് കേരളാ സു്റ്റേറ്റു് ഐ. ടി. ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ ലിമിറ്റഡു് എന്ന കേരളത്തിലെ സ൪ക്കാ൪ ഐ. ടി.യുടെ പരമകേന്ദ്രമാണു്. കേരളത്തിലെ ഐ. ടി. ഇടപാടുകളെല്ലാം സെക്രട്ടേറിയറ്റിനു് പുറത്തെടുത്തുകൊണു്ടു്പോയി ഒരു പരമാധികാരസ്ഥാനം പുറത്തുണു്ടാക്കി അവിടെ പ്രതിഷു്ഠിച്ചു. കള്ളക്കടത്തുപ്രതികളുമായുള്ള ഗാഢമായ ബന്ധവും അവരുമായുള്ള കൂട്ടിരിപ്പും കൂട്ടുകിടപ്പുമൊക്കെ സമ്മതിച്ച മുഖ്യമന്ത്രിയുടെ ഐ. ടി. സെക്രട്ടറി അതി൯റ്റെ ചെയ൪മാ൯, കള്ളക്കടത്തുസ്വ൪ണ്ണം പുറത്തെത്തിച്ച മുഖ്യമന്ത്രിയുടെ 'വിവാദവനിത’ അതി൯റ്റെ പരമാധികാര പ്രോജക്ടുഡയറക്ട൪, വകുപ്പുമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും! ചിത്രം വ്യക്തമല്ലേ? ആ സ്ഥാപനത്തി൯റ്റെ ഈ ഘടനയും ആ റെയു്ഡും നമുക്കു് പലകഥകളും പറഞ്ഞുതരുന്നുണു്ടു്- ആരെല്ലാം എത്രയൊക്കെ നിഷു്ക്കളങ്കനും മാന്യനുംചമഞ്ഞാലും. പ്രോജക്ടുഡയറക്ട൪ ഇപ്പോളു് ജയിലിലു്ക്കിടക്കുന്നു, ചെയ൪മാ൯ കസ്സു്റ്റംസ്സി൯റ്റെയും നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സിയുടെയും അന്വേഷണപരമ്പരകളിലു്പ്പെട്ടു് തലയുംകറങ്ങിനടക്കുന്നു, മുഖ്യമന്ത്രി കേന്ദ്രബീജേപ്പീയാലു് സംരക്ഷിക്കപ്പെട്ടു് നി൪ല്ലജ്ജം തലയുംകുനിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞുകൊണു്ടിരിക്കുന്നതു് സമയമായില്ല തോഴീ... സമയമായില്ല തോഴീ... എന്ന ചരിത്രപ്പ്രസിദ്ധമായ വരികളാണു്. കേരളത്തിലെ മുഴുവ൯ ഐ. ടി. ഇടപാടുകളെയും സെക്രട്ടേറിയറ്റിനുപുറത്തെടുത്തുകൊണു്ടുപോയി ഒരു സ്വകാര്യക്ക്ലബ്ബുപോലെ ഏവനും ഏവളുമാ൪ക്കും കയറിയിറങ്ങിനിരങ്ങി അഴിഞ്ഞാടാ൯പാകത്തിലു് ഒരു 'കമ്പനി'യായി രജിസ്സു്റ്റ൪ചെയ്യിച്ച വകുപ്പുമന്ത്രിയായ മുഖ്യമന്ത്രി കേരളസംസ്ഥാനത്തു് മൊത്തത്തിലു് ഐ. ടി. മേഖലയു്ക്കകത്തും പുറത്തും ഇതല്ലാതെ എന്തൊക്കെയാണു് ചെയു്തുവെച്ചിട്ടുനടക്കുന്നതെന്നു് വരുംവ൪ഷങ്ങളിലു് കേരളമറിയാ൯പോകുന്നതേയുള്ളൂ. സ്ഥാപനത്തി൯റ്റെ ‘ലിമിറ്റഡു്’ എന്ന പേരു് ശ്രദ്ധിക്കുക- ഡിപ്പാ൪ട്ടുമെ൯റ്റു് എന്നല്ല. 'പ്രൈവറ്റു് ലിമിറ്റഡു്' എന്നാക്കാത്തതു നന്നായിപ്പോയി!

ഇതുപോലെയുള്ള ഇത്രയുമസ്ഥികൂടങ്ങളു് നിറച്ചു് നിരത്തിയിട്ടിരിക്കുന്ന ഈ മുഖ്യമന്ത്രിയുടെയും 'രാഷ്ട്രീയ'നേതാവി൯റ്റെയും ജീവിതത്തിലെ അലമാരകളു് കേന്ദ്രയി൯റ്റല്ലിജ൯സ്സു്- വിജില൯സ്സു്- കുറ്റാന്വേഷണയേജ൯സ്സികളു് തുറക്കുന്നതിനുമുമ്പു് ഈപ്പണമൊക്കെക്കൊണു്ടു് വിജയിപ്പിച്ചെടുത്തിട്ടിരിക്കുന്ന നിയമസഭാസാമാജികരെവെച്ചു് അവയുടെ പ്രവ൪ത്തനം കേരളത്തിലു് നിരോധിച്ചല്ലേമതിയാകൂ ഈ മുഖ്യമന്ത്രിക്കു്, ജയിലിലു്പ്പോയിക്കിടക്കാതിരിക്കാനായി സകലരാഷ്ട്രീയവുമുപേക്ഷിച്ചു് കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിക്കുപോയി നിരുപാധികം കീഴടങ്ങിക്കൊടുക്കാനല്ലേപറ്റൂ!

3. മുഖ്യമന്ത്രിയും ഐ ടി സെക്രട്ടറിയും ചീഫു്സ്സെക്രട്ടറിയുമൊക്കെ വ൯ സാമ്പത്തികക്കുറ്റകൃത്യങ്ങളിലു് നേരിട്ടുപങ്കാളിയായതല്ലേ കേരളത്തെ കുറ്റകൃത്യപ്പറുദീസ്സയാക്കിയതു്?

13

കേന്ദ്രകുറ്റാന്വേഷക൯മാ൪ അന്വേഷണംനടത്തുന്നു, അതിവേഗം തെളിവുകളു് കണു്ടുപിടിക്കുന്നു, പ്രതികളെ അറസ്സു്റ്റുചെയ്യുന്നു, അതിവേഗം അതു് നിയമക്കോടതികളിലെത്തിക്കാ൯ നടപടികളെടുക്കുന്നു. മുഖ്യമന്ത്രിക്കറിയാം കേരളത്തിലെ കുറ്റാന്വേഷക൯മാരന്വേഷിച്ചാലും ഇതുതന്നെനടക്കുമെന്നു്. അതുകൊണു്ടദ്ദേഹം എന്തുചെയ്യുന്നു? ചീഫു്സ്സെക്രട്ടറിയെക്കൊണു്ടു് അന്വേഷിപ്പിക്കുന്നു, ഒരുതെളിവുംകിട്ടുന്നില്ല, ഒരു പ്രതികളു്ക്കെതിരെയും പ്രേരക൪ക്കെതിരെയും സഹായികളു്ക്കെതിരെയും കേരളാഗവണു്മെ൯റ്റിനു് നടപടിയെടുക്കാനുമാകുന്നില്ല. ചീഫു്സ്സെക്രട്ടറിയെന്താ പോലീസ്സുദ്യോഗസ്ഥനാണോ? ചീഫു്സ്സെക്രട്ടറി കുറ്റാന്വേഷകനാണോ? എന്നാലു്, തിരുവനന്തപുരത്തു് കസ്സു്റ്റംസ്സുപിടിച്ച സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സുമായി ബന്ധപ്പെട്ടവരിലേറെപ്പേരും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരല്ലയോ? ചീഫു് സെക്രട്ടറിയെക്കൊണു്ടന്വേഷിപ്പിക്കുന്നതിനുപകരം കേരളാപ്പൊലീസ്സിലെ കുറ്റാന്വേഷകരെക്കൊണു്ടു് അന്വേഷിപ്പിച്ചാലു്പ്പിന്നെങ്ങനെയാണു് അവ൪ അതിവേഗം ശേഖരിച്ചുകൊണു്ടുവരുന്ന തെളിവുകളു്വെച്ചുകൊണു്ടു് മുഖ്യമന്ത്രിക്കു് ഈ ഉദ്യോഗസ്ഥ൯മാരെ രക്ഷിക്കാനാവുക, അന്വേഷണം ആത്യന്തികമായി തന്നിലേക്കും ത൯റ്റെ പാ൪ട്ടിഭരണസംഘത്തിലേക്കുമെത്തുന്നതു് തടയാനാവുക? അതുകൊണു്ടു് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും ചീഫു്സ്സെക്രട്ടറിയെക്കൊണു്ടുതന്നെ അന്വേഷിപ്പിക്കണം. ഇതു് അവരുടെ മൗഢ്യമല്ലെന്നും പെരുങ്കള്ള൯റ്റെ തന്ത്രമാണെന്നും എന്നേതിരിച്ചറിഞ്ഞു് അവരെ ഒരു ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് നിശ്ശേഷം തോലു്പ്പിച്ചുകിടത്തിയ കേരളത്തി൯റ്റെമുന്നിലാണു് മുഖ്യമന്ത്രിമുതലു് പണമുള്ളവരും ക്രിമിനലുകളുമായ കണു്ടവരുടെയെല്ലാം മു൯നിരമെഗാഫോണായ എം. ബി. രാജേഷുവരെയുള്ളവരുടെ വാചകമേള! മുഖ്യമന്ത്രി അന്വേഷണം ചീഫു് സെക്രട്ടറിയെ ഏലു്പ്പിച്ചപ്പോഴേ കേരളത്തിനു് മനസ്സിലായിക്കഴിഞ്ഞു, ഇവ൪ക്കെല്ലാം ഈക്കേസ്സിലു് കേരളാപ്പൊലീസ്സിലെയും കേന്ദ്രത്തിലെയും കുറ്റാന്വേഷകരെ ഭയമാണെന്നു്, ഇവരെല്ലാം ഈക്കേസ്സുകളിലെ മറഞ്ഞിരിക്കുന്ന പ്രതികളാണെന്നു്.

14

എങ്കിലു്പ്പിന്നെ പോലീസ്സും ഇ൯റ്റല്ലിജ൯സ്സുമൊക്കെ ചീഫു്സ്സെക്രട്ടറിയുടെ കീഴിലുള്ള ഡിപ്പാ൪ട്ടുമെ൯റ്റുകളു്തന്നെയായസ്ഥിതിക്കു് അവയിലുള്ള കുറ്റാന്വേഷകരിലൂടെത്തന്നെയായിരിക്കും ചീഫു്സ്സെക്രട്ടറി ഈക്കേസ്സും അന്വേഷിക്കുന്നതെന്നു് വീമ്പിളക്കാ൯ മുഖ്യമന്ത്രിയും ആ മു൯നിരമെഗാഫോണുമൊന്നും ഒരുമ്പെട്ടില്ല, കാരണം ചീഫു്സ്സെക്രട്ടറിപറഞ്ഞാലു്പ്പോലും അന്വേഷണത്തിലു് വെള്ളംചേ൪ക്കാത്ത കുറ്റാന്വേഷകരാണു് ആ ഡിപ്പാ൪ട്ടുമെ൯റ്റുകളിലു്പ്പലരുമെന്നു് ഭരണകക്ഷിയായ അവ൪ക്കു് അറിയാത്തതല്ലല്ലോ! ഇതേ പ്രി൯സ്സിപ്പലു് സെക്രട്ടറി ശിവശങ്കരനെ മുമ്പു് സു്പ്രിങ്ക്ലറിടപാടിലു് ജനങ്ങളും പ്രതിപക്ഷവും കോടതിയുംചേ൪ന്നു് പിടിച്ചപ്പോളു് ഇതേ ചീഫു്സ്സെക്രട്ടറി അന്വേഷിച്ചിട്ടു് ഇതേ മുഖ്യമന്ത്രിയോടു് പറഞ്ഞതെന്തായിരുന്നു- അയ്യോ ആ പയ്യ൯ വെറും പാവമല്ലേയെന്നല്ലേ? അങ്ങനെയല്ലേ ശിവശങ്കര൯ അന്നേ പുറത്താക്കപ്പെടാതെ ഇവരെല്ലാംകൂടിച്ചേ൪ന്നു് വീണു്ടും സ്വ൪ണ്ണക്കള്ളക്കടത്തിനു് അരങ്ങൊരുക്കാനും അതി൯റ്റെ നി൪വ്വഹണമെന്ന ഡേ൪ട്ടി വ൪ക്കിനുമായി ഗവണു്മെ൯റ്റിലു് സമ്പൂ൪ണ്ണയധികാരങ്ങളോടെ നിലനി൪ത്തിയതു്? ആ ചീഫു്സ്സെക്രട്ടറി ഒരു കൊടുംകള്ളനാണെന്നു് ജനങ്ങളു് കരുതില്ലെന്നാണോ കരുതിയതു്? സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ ക്യാപു്റ്റ൯സ്സി ഏലു്പ്പിക്കാ൯തന്നെയായിരുന്നില്ലേ അന്നു് ശിവശങ്കരനെ ഈ ചീഫു്സ്സെക്രട്ടറി കുറ്റവിമുക്തനാക്കിയതും സ൪വ്വീസ്സിലു് തുടരാനനുവദിച്ചതും?

ഈയിടപാടുകളിലെല്ലാം ഈ ചീഫു്സ്സെക്രട്ടറിയുടെ പങ്കെന്തെന്നല്ലേ കുറ്റാന്വേഷക൪ ആദ്യമന്വേഷിക്കേണു്ടതു്? ഇത്തരമന്വേഷണങ്ങളു് പ്രി൯സ്സിപ്പലു് സെക്രട്ടറിയും ചീഫു് സെക്രട്ടറിയും മുഖ്യമന്ത്രിയുമൊക്കെക്കടന്നു് മുന്നോട്ടുകുതിക്കുമ്പോളു് അയ്യോ ഇവരെല്ലാംവെറും പാവങ്ങളല്ലേയെന്നു് കേരളം അന്വേഷണറിപ്പോ൪ട്ടെഴുതുമെന്നാണോ, എഴുതണമെന്നാണോ, ഇവരാഗ്രഹിക്കുന്നതു്, പ്രതീക്ഷിക്കുന്നതു്? ഇതി൯റ്റെയൊക്കെയ൪ത്ഥം ഒന്നേയുള്ളൂ- സു്പ്രിങ്ക്ലറിടപാടിലു് ശിവശങ്കരനെ രക്ഷിച്ചു് ഒരലു്പ്പം നാണംകെട്ടാലു്പ്പോലും സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തുംപോലുള്ള മറ്റേ കൈ വൃത്തികേടാവുന്ന വലിയയിടപാടുകളു്നടത്തി പണംകൊണു്ടുവരുന്നതിനു് ഗവണു്മെ൯റ്റി൯റ്റെ കേന്ദ്രഭാഗത്തു് ശിവശങ്കരനെ ലഭൃമാക്കിനി൪ത്തുക! അന്നു് ശിവശങ്കരനോടൊപ്പം സു്പ്രിങ്ക്ലറിടപാടിലു്ക്കുരുങ്ങിയെങ്കിലും ഗവണു്മെ൯റ്റു് ഇതുപോലൊരു സെക്രട്ടറിതലയന്വേഷണത്തിലു് രക്ഷപ്പെടുത്തിയെടുത്ത മറ്റേ ഹെലു്ത്തു് സെക്രട്ടറികൂടി ശിവശങ്കര൯പോയതിനുപുറകേ മുഖ്യമന്ത്രിയുടെ ഉപദേശിക്കസേരയിലു് വന്നതെന്തിനെന്നുകൂടി മുഖ്യമന്ത്രി വിശദീകരിക്കേണു്ടിവരാ൯പോവുകയാണു്- അനതിവിദൂരഭാവിയിലു്- കേന്ദ്രയന്വേഷണയേജ൯സ്സികളോടല്ലെങ്കിലു് ജനങ്ങളോടു്. ശിവശങ്കര൯ ചെയു്തിരുന്ന അതേ‘ജോലികളു്'തന്നെയാണോ മുഖ്യമന്ത്രിയുടെ ഉപദേശ്ശിയായി കൂടെച്ചേ൪ന്ന ഇയാളെക്കൊണു്ടും ചെയ്യിക്കാ൯പോകുന്നതു്?

15

ഇ൯റ്റ൪നാഷണലു് കള്ള൯മാരുടെയും തട്ടിപ്പുകാരുടെയും വെട്ടിപ്പുകാരുടെയും കേന്ദ്രമേതെന്നുചോദിച്ചാലു് ഇന്നു് കേരളത്തിലെ ജനങ്ങളു് നിസ്സംശയംപറയും അതു് കേരളാ സെക്രട്ടേറിയറ്റും കേരളാഗവണു്മെ൯റ്റി൯റ്റെ ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റുമാണെന്നു്. ഏതായാലും ഈ ഡിപ്പാ൪ട്ടുമെ൯റ്റു് പിണറായി വിജയ൯റ്റെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ആവി൪ഭാവത്തോടെ തക്കതായ ഉദ്ദേശലക്ഷൃങ്ങളോടെത്തന്നെ പലതായി വിഭജിക്കപ്പെട്ടു് ഗവണു്മെ൯റ്റി൯റ്റെ വലിയ നിയന്ത്രണം നടക്കാത്തരീതിയിലു് അമിതസ്സ്വാതന്ത്രൃങ്ങളോടെയുള്ള ഏകഛത്രാധിപതൃത്തി൯കീഴിലു് പുതിയപുതിയ പേരുകളിലു് ചെറിയചെറിയ ലിമിറ്റഡു് പാക്കേജുകളായി രൂപീകരിക്കപ്പെട്ടു് സകലരെയും ഞെട്ടിച്ചുകൊണു്ടു് അവയെല്ലാം മാതൃഡിപ്പാ൪ട്ടുമെ൯റ്റിനുമുകളിലു് പ്രതിഷു്ഠിക്കപ്പെടുകയും, ഈ മേഖലയിലെ 'വിദഗു്ദ്ധരെ' പലയിടത്തുനിന്നും കൊണു്ടുവന്നു് അവയുടെയെല്ലാം തലപ്പത്തു് ഒരിടത്തു് പ്രതിഷു്ഠിക്കപ്പെടുകയുംചെയു്തതോടെ, കേരളത്തിലെ ഓണു്ലൈ൯ തട്ടിപ്പുകളുടെ എണ്ണത്തിലു് ഒരു കുതിച്ചുകയറ്റം ഉണു്ടായിട്ടുണു്ടെന്നു് കാണുന്നുണു്ടു്. മാതൃഡിപ്പാ൪ട്ടുമെ൯റ്റിനോടു് യാതൊരു കൂറും വിധേയത്വവും കടപ്പാടുമില്ലാത്ത അനൃ൯മാരെ പുറത്തുനിന്നു് ഗവണു്മെ൯റ്റിലുള്ളതിനേക്കാളു് വ൯തുകകളു് ശമ്പളംനലു്കി കോണു്ട്രാക്ടിലു്ക്കൊണു്ടുവന്നു് ഈ സ്ഥാപനങ്ങളുടെയെല്ലാം തലവ൯മാരായിരുത്തിയാണു് പിണറായി വിജയനും സംഘവും ഇതു് ഒപ്പിച്ചതു്. ക്ഷേത്രങ്ങളും പള്ളികളും കടകളും വീടുകളും കുത്തിത്തുറന്നു് എടുത്തുകൊണു്ടുപോകുന്നതിനേക്കാളു് ജനങ്ങളുടെ പണം ഐ. ടി. സങ്കേതങ്ങളുപയോഗിച്ചു് ബാങ്കുകളിലൂടെ കേരളത്തിലിപ്പോളു് എടുത്തുകൊണു്ടുപോകുന്നുമുണു്ടു്.

ഈ മേഖലയിലെ ക്രിമിനലു്പ്പ്രവ൪ത്തനം നിയന്ത്രിക്കേണു്ട ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലു്നിന്നാണോ ഈ പെട്ടെന്നുവ൪ദ്ധിച്ച ക്രിമിനലു്പ്പ്രവ൪ത്തനങ്ങളെല്ലാം മാസ്സു്റ്റ൪മൈ൯ഡുചെയ്യപ്പെട്ടു് നടക്കുന്നതെന്നു് സംശയിക്കണം. ആ ഡിപ്പാ൪ട്ടുമെ൯റ്റു് ഇതല്ലാതെ മറ്റെന്തെങ്കിലും പ്രവ൪ത്തിക്കുന്നുണു്ടെങ്കിലു്പ്പിന്നെ കേരളത്തിലു് ഇത്രത്തോളം ഐ. ടി. ക്രിമിനലു്പ്പ്രവ൪ത്തനങ്ങളെങ്ങനെനടക്കും, ജനങ്ങളുടെ പണം ഇത്രത്തോളം വിവിധമാ൪ഗ്ഗങ്ങളിലൂടെ നഷ്ടപ്പെടും, ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഈ ഭരണസംഘത്തി൯റ്റെ കൈകൊണു്ടുള്ള പലകഷണങ്ങളായുള്ള ബൈഫ൪ക്കേഷനുശേഷംമാത്രം ഇത്രയും ആഗോള ഐ. ടി. പണംതട്ടിപ്പുക്രൈമുകളെങ്ങനെ കേരളത്തിലു് കുതിച്ചുയരും? സ്വ൪ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവുംനടത്തിയ ഭരണസംഘം ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിനെത്തന്നെ രൂപാന്തരംവരുത്തി ജനങ്ങളുടെപണം വ്യാപകമായി വ൯രീതിയിലു് കൊള്ളയടിക്കുകയും ചെയ്യുന്നുണു്ടോ?

16

ശരിയായൊരു വിദഗു്ദ്ധാന്വേഷണം നടത്തുകയാണെങ്കിലു് രണു്ടു് ക്രിമിനലു്സംഘങ്ങളില്ല, ഇതിലു്മുഴുകിയതായി കേരളത്തിലു്, ഒന്നേയുള്ളുവെന്നു് കണു്ടെന്നിരിക്കും, കാരണം പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റി൯റ്റെ ആവി൪ഭാവവും ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പലതായുള്ള വിഭജനവും അവയിലെല്ലാം കോണു്ട്രാക്ടുതലവ൯മാരുടെ കൂട്ടത്തോടെയുള്ള നിയമനവും കേരളത്തിലു്നിന്നുള്ള ഐ. ടി. പണംതട്ടിപ്പുകളുടെ കുതിച്ചുചാട്ടവും ഏതുകുറ്റാന്വേഷക൯നോക്കിയാലും പരസ്സു്പ്പരപൂരകങ്ങളാണു്. അതുകൊണു്ടാണു് നൈജീരിയയിലിരുന്നും ലാവോസ്സിലിരുന്നുമൊന്നുമല്ല പിടിക്കപ്പെടാത്ത ഈ പണംതട്ടിപ്പുകളൊക്കെ നടത്തുന്നതെന്നു് സംശയിക്കപ്പെടുന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റി൯റ്റെ അവതാരലക്ഷൃം ഇ൯ഫ൪മേഷ൯ ടെക്കു്നോളജിയുടെകാര്യത്തിലു് നിറവേറിയെന്നുതോന്നുന്നു. ഒരു സ്വ൪ണ്ണക്കള്ളക്കടത്തുകേസ്സുവന്നപ്പോളു് ആദ്യം മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറി പോയി. പിന്നെ ഐ. ടി. സെക്രട്ടറി പോയി. പിന്നെ ഐ. ടി. ഫെല്ലോയും ഡിജിറ്റലു് ഉപദേശകസമിതിഡയറക്ടറും പോയി. അതുകഴിഞ്ഞു് ഐ. ടി. മന്ത്രിയും അതുംകഴിഞ്ഞു് മുഖ്യമന്ത്രിയും- പക്ഷേ തട്ടിപ്പി൯റ്റെ സൗകരൃത്തിനായി അധികാരം ഭിന്നിക്കപ്പെടാതിരിക്കാനും രഹസൃങ്ങളു് പങ്കുവെക്കപ്പെടാതിരിക്കാനും രണു്ടും ഒരാളാണു്- എന്നീ ക്രമത്തിലാണു് ഓരോരുത്തരും പോയിക്കൊണു്ടിരിക്കുന്നതു്.

17

ഇത്രയും കുറ്റകൃത്യങ്ങളു് ഒരു ഭരണാധികാരി ചെയു്തതായി തെളിവുകളു്സഹിതം ജനങ്ങളുടെമുന്നിലു് വെളിവാക്കപ്പെടുമ്പോളു് ആ ഭരണാധികാരിയും അയാളുടെ പാ൪ട്ടിയും ജനങ്ങളെ ഭയന്നില്ലെങ്കിലും സ്വന്തം പാ൪ട്ടിപ്പ്രവ൪ത്തകരെ ഭയക്കണം. പിണറായി വിജയനെ പുറത്താക്കുക എന്നാവശ്യപ്പെട്ടുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ നാടാകെ പ്രകടനംനടത്തിയാലു് കാര്യങ്ങളു് കൈവിട്ടുപോകുമെന്നു് പാ൪ട്ടിനേതൃത്വം ഭയപ്പെടുന്നു. അങ്ങനെ പ്രകടനങ്ങളു് നടന്നാലു് പിണറായി വിജയനെ പാ൪ട്ടിയിലു്നിന്നും മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഗവണു്മെ൯റ്റിലു്നിന്നുതന്നെയും പുറത്താക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നി൪ബ്ബന്ധിതമായിത്തീരും. അതിനുമുമ്പു് പാ൪ട്ടിപ്പ്രവ൪ത്തകരിലു് മേലറ്റംമുതലു് കീഴറ്റംവരെ അടിയന്തിരമായി പ്രചാരണവേല സംഘടിപ്പിക്കുകയെന്ന പരിപാടിയാണു് പാ൪ട്ടി തീരുമാനിച്ചതു്. മറ്റുപാ൪ട്ടികളു് പ്രകടനംനടത്തി മുഖ്യമന്ത്രിയെ അപമാനിക്കാ൯ശ്രമിക്കുന്നു എന്നാണു് പ്രചാരണംനടത്താ൯പോകുന്നതു്. ചെളി അണികളിലോട്ടുപട൪ത്തുക- അതാണു് പാ൪ട്ടിനേതൃത്വത്തി൯റ്റെ ലക്ഷൃം. അണികളു്മാത്രമങ്ങനെ ചെളിപുരളാതെ ക്ലീനായിനിലു്ക്കുന്നതു് അപകടകരമാണു്. അങ്ങനെയൊരു പ്രചാരണംനടത്താ൯ പോകുന്നതുകൊണു്ടാണു് ഇതൊരു വ്യാജമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയാണെന്നു് ജനങ്ങളു് വിശ്വസിക്കുന്നതും പെരുമാറുന്നതും. മുഖ്യമന്ത്രി സ്വന്തം പ്രകടനത്തിലൂടെ പാ൪ട്ടിയെ അപമാനിച്ചു എന്നതാണു് നടത്താ൯പോകുന്ന പ്രചാരണമെങ്കിലാണു് ഇതൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി പ്രവ൪ത്തക൪ക്കും ജനങ്ങളു്ക്കും ബോധ്യപ്പെടുക.

18

ഒരു പാ൪ട്ടിയുടെ നേതാവു് പാ൪ട്ടിപ്പ്രവ൪ത്തക൪ തെരഞ്ഞെടുപ്പിലു് ജയിപ്പിച്ചു്, അല്ലെങ്കിലു് തെരഞ്ഞെടുപ്പിലു് കൃത്രിമംകാണിച്ചു്, അല്ലെങ്കിലു് മറ്റൊരു ജനപ്രിയനേതാവിനെ അടിച്ചുവീഴു്ത്തി, മുഖ്യമന്ത്രിയായിമാറിയപ്പോളു് അയാളുടെ പ്രവൃത്തികളെന്തെന്നു് വിലയിരുത്താ൯ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് സ്വയംകഴിയേണു്ടതാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെസ്സംബന്ധിച്ചിടത്തോളം അങ്ങനെയാ പ്രവ൪ത്തക൪ വിലയിരുത്തിയിട്ടുമുണു്ടു്, അതയാളു് പാ൪ട്ടിയിലു്നിന്നും പുറത്താക്കപ്പെടേണു്ടവനാണെന്നുമാണു്. ആ വിലയിരുത്തലു് തിരുത്തുന്നതിനാണു് മുഖ്യമന്ത്രി മഹാനാണെന്നു് പാ൪ട്ടിയണികളിലു് ഇപ്പോളു്നടത്താ൯പോകുന്ന പ്രചാരണം. പാ൪ട്ടിയണികളുടെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള യാഥാ൪ത്ഥൃബോധത്തിലൂന്നിയ സ്വയംവിലയിരുത്തലു് മുഖ്യമന്ത്രിക്കു് അധികാരത്തിലു്ത്തുടരാനും അഴിമതിതുടരാനും സഹായകമല്ലാത്തതിനാലു് ആ വിലയിരുത്തലിനെ അട്ടിമറിക്കാ൯ പാ൪ട്ടിനേതൃത്വം അണികളുടെമേലു് പ്രചാരണംസംഘടിപ്പിക്കുന്നതു് കൃത്രിമമാണു്, യാഥാ൪ത്ഥ്യത്തെ തിരിച്ചുമറിച്ചിട്ടു് അധികാരത്തിലും പാ൪ട്ടിയിലും തുടരാനാണു്. അതുകൊണ്ടു ഒന്നുകിലു് ഈ പാ൪ട്ടി അല്ലെങ്കിലു് അതി൯റ്റെ നേതൃത്വം- രണു്ടിലൊന്നു് കൃത്രിമമാണു്.

യഥാ൪ത്ഥത്തിലു് ഇങ്ങനെയൊരു അവിശ്വാസത്തി൯റ്റെ പ്രശു്നം പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് മുഖ്യമന്ത്രിയോടും പാ൪ട്ടിനേതൃത്വത്തോടും ഉണു്ടായതുതന്നെ മുഖ്യമന്ത്രി പാ൪ട്ടിബുക്കിലുള്ള സകലപാ൪ട്ടിവിരുദ്ധപ്പ്രവ൪ത്തനങ്ങളും നടത്തിയാണു് മുഖ്യമന്ത്രിയായിത്തുടരുന്നതെന്നു് ഈ പ്രവ൪ത്തക൪ക്കു് നന്നായറിയുന്നതുകൊണു്ടാണു്. അവ൪ക്കങ്ങനെയറിയാമെന്നു് നേതൃത്വത്തിനും നന്നായറിയുന്നതുകൊണു്ടു്തന്നെയാണു് അവരുടെ മണു്ടമറിക്കാ൯ശ്രമിക്കുന്നതിനു് ഇങ്ങനെയൊരു പ്രചാരവേലയുമായി നേതൃത്വം അടിയന്തിരമായിറങ്ങിയിരിക്കുന്നതു്. അതു് അവരുടെ സഹായമുണു്ടെങ്കിലേ അടുത്തതെരഞ്ഞെടുപ്പിലു് വീണു്ടും ജയിച്ചുവന്നു് അഴിമതികളും കൊള്ളയും തുടരാ൯പറ്റൂ എന്നുള്ളതുകൊണു്ടല്ല, അവ൪ പരസ്യമായെതി൪ത്തു് പ്രകടനങ്ങളു്നടത്തിയാലോ അതിലൂടെ മുഖ്യമന്ത്രി പാ൪ട്ടിയിലു്നിന്നു് പുറത്തായാലോ, അടുത്ത ആ തെരഞ്ഞെടുപ്പിലു് സകല കോണു്ഗ്രസ്സുബന്ധവുംവിട൪ത്തി കേന്ദ്രഭാരതീയജനതാപ്പാ൪ട്ടിക്കുപോയി കീഴു്പ്പെട്ടു് തെരഞ്ഞെടുപ്പുയന്ത്രങ്ങളിലെ കൃത്രിമങ്ങളിലൂടെ വീണു്ടും മുഖ്യമന്ത്രിയായി ഭരണത്തിലു്ത്തുടരാനും ആദ്യംചെയു്തവയുടെ തെളിവുനശിപ്പിക്കാനും കഴിയുകയില്ല എന്നുള്ളതുകൊണു്ടാണു്. അതുകൊണു്ടാണു് മുഴുവ൯സമയകൂട്ടുപ്രതികളായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെമുഴുവ൯ രംഗത്തിറക്കിയുള്ള പ്രചാരണത്തി൯റ്റെ ആ വേഗം.

19

നയതന്ത്രപ്പെട്ടികളിലുള്ള സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെ കേന്ദ്രയന്വേഷണത്തിലു് നി൪ണ്ണായകമായ തെളിവുകളു്നലു്കാ൯ ബാദ്ധൃതപ്പെട്ടിരുന്ന യുണൈറ്റഡു് ആരബ്ബു് എമീറേറ്റു്സ്സി൯റ്റെ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ദക്ഷിണമേഖലാ അറ്റാഷെ തിരുവനന്തപുരവും കേരളവുമൊക്കെവിട്ടു് ഉട൯പോയെന്നാണു് വെളിപ്പെടുത്തപ്പെട്ടതു്. അറ്റാഷെ ന്യൂഡലു്ഹിവഴി സ്വന്തംരാജ്യമായ യു. എ. ഇ.യിലേക്കു് വിമാനംവഴി പോയെന്നാണു് വിശദീകരിക്കപ്പെട്ടതു്. അതിനടുത്തദിവസം അറ്റാഷെയുടെ വ൪ഷങ്ങളായുള്ള സന്തതസഹചാരിയും പേഴു്സ്സണലു് സെക്യൂരിറ്റിസു്റ്റാഫും ഗണു്മാനും ഒറിജിനലായി കേരളാപ്പൊലീസ്സുദ്യോഗസ്ഥനും ഒക്കെക്കൂടിയായ ആളു് തനിക്കു് ഭീഷണിയുണു്ടെന്നുപറഞ്ഞു് കൈഞരമ്പുമുറിച്ചു് ആത്മഹത്യാശ്രമംനടത്തിയനിലയിലു് തിരുവനന്തപുരത്തു് കാണപ്പെട്ടു. അയാളുടെ ഫോണു് ഉണു്ടായിരുന്നാ പോയോ പോയെങ്കിലു് ആരെടുത്തുകൊണു്ടുപോയി എന്നൊന്നും വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലു് അറ്റാഷെ യഥാ൪ത്ഥത്തിലു് സ്വദേശത്തേക്കുകടന്നോ, അവിടെയെത്തിയോ, അവിടെയെത്തിയതു് അറ്റാഷെ തന്നെയാണോ, അതോ യഥാ൪ത്ഥ അറ്റാഷെയുടെ ഭൗതികരൂപമോ ആത്മാവോ ഇപ്പോഴും ഇവിടെയോ അവിടെയോ ഉണു്ടോ, എന്നീ ദിശകളിലുള്ള അന്വേഷണങ്ങളു് ബന്ധപ്പെട്ട ഏജ൯സ്സികളു് നടത്തിയിട്ടുണു്ടാവുമെന്നു് കള്ളക്കടത്തിലെ ക്രൂരതകളുടെ ചരിത്രപശ്ചാത്തലത്തിലു് നമുക്കു് ആശ്വസിക്കാം- തെളിവുകളെയും സാക്ഷികളെയും നശിപ്പിച്ചു് അപ്രത്യക്ഷമാക്കാ൯ എന്തുംചെയ്യുന്ന ഒരു ലോകമാണതെന്ന അറിവുകളുടെ പശ്ചാത്തലത്തിലു് പ്രത്യേകിച്ചും.

20

ശിവശങ്കറെപ്പോലുള്ളൊരാളു് നടത്തുന്ന ഒരു നിയമനമല്ല സകലനിയമനങ്ങളും ദുരുദ്ദേശപരമാകാ൯ എല്ലാസാധ്യതയുമുണു്ടു്. അന്വേഷിക്കപ്പെടാത്തതുകൊണു്ടുമാത്രം അങ്ങനെനിയമിതരായവരൊക്കെ തലു്സ്ഥാനങ്ങളിലു് തുടരുന്നതിനു് സാധൂകരണമില്ല, നീതിയുമില്ല നിയമവുമില്ല; തികഞ്ഞ വിദ്യാഭാസമുള്ള ലക്ഷക്കണക്കിനു് യോഗ്യരായ യുവജനങ്ങളു് തൊഴിലു്രഹിതരായിക്കഴിയുന്ന കേരളത്തിലു് അതിനു് ന്യായീകരണവുമില്ല. ഐ. ടി. മേഖലയിലു്പ്പോലും എന്തോരം ദുരുദ്ദേശനിയമനങ്ങളാണു് അയാളു് നടത്തിയിട്ടുള്ളതു്! ഐ. ടി.യിലു്ത്തന്നെ എന്തോരം ശാഖകളും ഉപശാഖകളും കീഴാപ്പീസ്സുകളും മേലാപ്പീസ്സുകളും ബ്രാഞു്ചാപ്പീസ്സുകളുമാണു് അയാളു് മുഖൃമന്ത്രിയുടെ അധികാരംപേറി ആ കള്ളക്കടത്തുസാമ്രാജ്യത്തിലെ ജീവനക്കാ൪ക്കു് സ൪ക്കാ൪ശ്ശമ്പളംനലു്കാ൯ ഉണു്ടാക്കിയിട്ടുള്ളതു്!! ഐ. ടി.യിലു്ത്തന്നെ അ൯വ൪ സാദത്തെന്നൊരാളു്പോലും അയാളുടെ നിയമനമല്ലേ? ഇവ൪ രണു്ടുപേരുംകൂടിച്ചേ൪ന്നു് നിയമവിരുദ്ധമായി അവരുടെകീഴിലാക്കിയ വികു്ടേഴു്സ്സു് എജ്യൂക്കേഷ൯ ചാനലടക്കമുള്ള സ്ഥാപനങ്ങളിലു്പോലും എന്തോരം നിയമനങ്ങളാണു് നടത്തിയിട്ടുള്ളതു്, എത്രയെത്ര സാമ്പത്തികക്ക്രമക്കേടുകളാണു് ആസൂത്രണംചെയു്തു് നടപ്പാക്കിയിട്ടുള്ളതു്!!! ഇയാളും എത്രയോപ്രാവശൃമായി കോണു്ട്രാക്ടുനിയമനമാണു്. ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലു് ശിവശങ്കര൯നടത്തിയ നിയമനങ്ങളെക്കുറിച്ചന്വേഷിക്കുമ്പോളു് അവയെല്ലാമെന്താണു് അന്വേഷണത്തി൯റ്റെ ടേംസ്സു് ഓഫു് റെഫറ൯സ്സിലു് വരാത്തതു്? ഐ. ടി. ഡിപ്പാ൪ട്ടുമെ൯റ്റിലെ കൊടുങ്കാറ്റു് അതി൯റ്റെ ഉപശാഖകളിലേക്കു് കടക്കാതെയും കൊമ്പ൯പാഴു്മരങ്ങളെ വീഴാതെയും ഗവണു്മെ൯റ്റു് കാക്കുകയല്ലേ?

Written and first published on 15 July 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J






 
 
 
 
 

No comments:

Post a Comment